Connect with us

world news

കിഴക്കന്‍ മ്യാന്‍മറില്‍ സര്‍ക്കാര്‍ സൈന്യം കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി

Published

on

കിഴക്കന്‍ മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്റ്‌ മാത്യൂസ് കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1ന് പട്ടാള അട്ടിമറിയിലൂടെ മ്യാന്‍മറിന്റെ ഭരണം കൈക്കലാക്കിയ ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പ്രാദേശിക പോരാളി സംഘടനയായ ‘കാരെന്നി നാഷ്ണല്‍ ഡിഫെന്‍സ് ഫോഴ്സ്’ (കെ.എന്‍.ഡി.എഫ്) പുറത്തുവിട്ട വീഡിയോയില്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് ദൃശ്യമാണ്. ജൂണ്‍ 14ന് സര്‍ക്കാര്‍ സൈന്യം ദാവ്നയിഖു ഗ്രാമത്തിലെ നാലോളം വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും, തൊട്ടടുത്ത ദിവസമായ ജൂണ്‍ 15-ന് വൈകിട്ട് 3 മണിക്ക് യാതൊരു കാരണവും കൂടാതെ ഗ്രാമത്തിലെ കത്തോലിക്ക ദേവാലയവും കത്തിച്ച് ചാമ്പലാക്കിയെന്നും ഒരു കെ.എന്‍.ഡി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മാസം പത്തിനും പതിനഞ്ചിനും ഇടയില്‍ സര്‍ക്കാര്‍ സൈന്യവും കെ.എന്‍.ഡി.എഫ് പോരാളികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ദാവ്നായിഖു ഗ്രാമം സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ പട്ടാളക്കാര്‍ ദേവാലയത്തിനടുത്തേക്ക് നീങ്ങുന്നതും, ജനാലകളിലൂടെ തീനാളങ്ങളും പുകയും വമിക്കുന്നതും കെ.എന്‍.ഡി.എഫ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്. ദേവാലയ കെട്ടിടത്തിനകത്ത് അങ്ങിങ്ങായി തീ കത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്. അന്യായമായി ദേവാലയത്തില്‍ പ്രവേശിച്ച സൈന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ വേണ്ടി കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന 11 സായുധ ഗോത്ര സംഘടനകളില്‍ ഒന്നായ കെ.എന്‍.ഡി.എഫ് വെടിനിറുത്തലിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കിഴക്കന്‍ മ്യാന്‍മറിലെ ലോയികോ രൂപതയിലെ മുപ്പത്തിയെട്ടോളം ഇടവകകളില്‍ ഒന്നാണ് സെന്റ്‌ മാത്യൂസ് ഇടവക. മേഖലയില്‍ നടക്കുന്ന കടുത്ത പോരാട്ടം കാരണം പതിനാറോളം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ചുരുങ്ങിയത് ഒൻപതോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ബോംബിംഗിനും, വ്യോമാക്രമണത്തിനും ഇരയായിരിക്കുന്നത്. ഗവണ്‍മെന്റ് ജുണ്ടാ സൈന്യത്തിന്റെ സൈനീക നടപടി കാരണം ഇതിനോടകം തന്നെ ഏതാണ്ട് 1900-ത്തിലധികം ആളുകള്‍ മരണപ്പെടുകയും പത്തുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ ഹുമന്‍ റൈറ്റ്സ് ഹൈക്കമ്മീഷൻ വ്യക്തമാക്കിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

Published

on

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ആണ് പുതിയ നിയമം പുറത്തിറക്കിയിരിക്കുന്നത്. ജോലി ചെയ്തു തൊഴിൽ പരിചയം ഉണ്ടാവുക മാത്രമല്ല അവർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ലഭിക്കും. എന്നാൽ കർശന നിബന്ധനകളോടെയാണ് കുട്ടികൾക്ക് ജോലി ചെയ്യാൻ സർക്കാൻ അനുമതി നൽകിയിരിക്കുന്നത്.

കുട്ടികൾ ജോലിക്കായി എത്തുമ്പോൾ മാതാപിതാക്കളുടെ സമ്മതപത്രം അത്യാവശ്യമാണ്. മൂന്ന് മാസത്തേക്ക് ആണ് തൊഴിൽ കരാറിൽ വിദ്യാർഥികൾക്ക് ഒപ്പുവെക്കാം. ജോലിയുടെ സ്വഭാവം കരാറിൽ വ്യക്കമാക്കിയിരിക്കണം. എത്ര രൂപ ശമ്പളം നൽകും, എത്ര ദിവസം ആഴ്ചയിൽ അവധി നൽകും, ഒരു ദിവസം എത്ര സമയം ജോലി ചെയ്യണം എന്നിവയെല്ലാം കരാറിൽ എഴുതിയിരിക്കണം. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരും. വ്യവസ്ഥകൾ ലംഘിച്ചിട്ട് വിദ്യാർഥികളെ തൊഴിലെടുപ്പിക്കാൻ പാടില്ല.

തൊഴിൽ പരിശീലനങ്ങൾക്ക് മന്ത്രാലയം പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫാക്ടറികളിൽ രാത്രി സമയത്ത് ജോലി ചെയ്യിക്കരുത്. രാത്രി 8 മുതൽ രാവിലെ 6 വരെ കുട്ടികൾക്ക് തൊഴിൽ പരിശീലനം അനുവദിച്ചിട്ടില്ല. 6 മണിക്കൂറിൽ കൂടുതൽ അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കരുത്. ഭക്ഷണം, പ്രാർഥന തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഒരു മണിക്കൂർ സമയം അനുവദിക്കണം. വിശ്രമം നൽകാതെ നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. പരിശീലനസമയം തൊഴിൽ സമയമായി കണക്കാക്കി വേതനം നൽകണം. തൊഴിൽ പരിശീലനങ്ങൾ പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകണം. എന്നാൽ തൊഴിൽ പരിശീലന സമയത്ത് ഇവർക്ക് സേവനകാല ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. തൊഴിൽ കരാറിലുള്ള അവധിയല്ലാതെ മറ്റു അവധി ദിനങ്ങളും അധിക ആനുകൂല്യങ്ങളും അനുവദിക്കില്ല.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

Published

on

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ ചെയ്തവർക്കും സാമ്പത്തിക കുറ്റങ്ങൾ ചെയ്തവർക്കും അവരുടെ നല്ല നടപ്പിന്റെ ഭാഗമായാണ് മോചനം നൽകുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകൾ അദ്ദേഹം ഏറ്റെടുക്കുകയും നൽകുകയും ചെയ്തു.

അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുമൈനി 93 തടവുകാർക്ക് മോചനം നൽകി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി 194 തടവുകാർക്കും മോചനം നൽകിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണു മോചനം.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

Reports Show 2,000 Women and Girls Kidnapped in Pakistan

Published

on

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to be subjected to rape, forced conversion, and forced marriages to Muslim men. One religious freedom advocate, however, says that the true number of kidnappings is twice that previously reported by other observers. Shahid Mobeen, professor of philosophy at the Pontifical University in Rome, asserts that about 2,000 forced conversions and marriages take place every year in Pakistan. Mobeen, who spoke on the issue at last week’s International Religious Freedom Summit in Washington, DC, contends that the collective observations of volunteers, nuns, and lawyers testify to this much higher estimate.

While not always the case, Mobeen explains that the perpetrators of these crimes against women are usually family friends. The women that they target are often also not women at all, but merely young girls between the ages of 10 and 14. Even despite the alarming severity of these crimes, Pakistan’s Christian community has little leverage in the country to pursue justice against guilty parties. Christians only make up 2% of the nation’s population, and their government is not a strong defender of minority rights. The U.S. Department of State has designated Pakistan as a “Country of Particular Concern” in part for this reason.

Persistent advocacy is necessary to influence the Pakistani authorities to change course. One example of the impact of such advocacy can be seen in the case of a 15-year-old Catholic girl who was rescued from her abductors in late May. Police investigators showed no initiative to recover her from her kidnappers, but when protestors and advocates organized by the National Minorities Alliance of Pakistan (NMAP) pressured authorities, they finally took action and returned the girl to her family. Sadly, so many more kidnapped girls remain captive, like the 16-year-old Christian girl kidnapped in April. We pray that justice would come to Pakistan for these persecuted women and girls.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

world news17 hours ago

ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ...

world news17 hours ago

ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ...

world news17 hours ago

Reports Show 2,000 Women and Girls Kidnapped in Pakistan

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to...

National17 hours ago

ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ...

Crime18 hours ago

വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു

കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി...

us news18 hours ago

അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു...

us news2 days ago

ഐ.പി.സി കുടുംബ സംഗമം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർ...

Travel2 days ago

മെ​ട്രോ​യി​ൽ പാ​സ് ഇ​ന്നു മു​ത​ൽ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​തി​വാ​ര, പ്ര​തി​മാ​സ ട്രി​പ്പ് പാ​സു​ക​ൾ ഇ​ന്നു മു​ത​ൽ ല​ഭി​ക്കും. ഒ​രാ​ഴ്ച​യി​ലേ​ക്ക് 700 രൂ​പ​യും ഒ​രു മാ​സ​ത്തേ​ക്ക് 2500 രൂ​പ​യു​മാ​ണ് പാ​സ് നി​ര​ക്ക്....

Tech2 days ago

വാട്‌സ്ആപ്പില്‍ മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ...

breaking news2 days ago

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മറ്റു പേരുകളിലും...

us news2 days ago

ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ കറുത്ത വർഗക്കാരനു നേരെ പൊലീസ് നിറയൊഴിച്ചതു 90 തവണ

അക്രറോൺ: ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

Business2 days ago

ക്രിപ്റ്റോകറൻസികൾ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ക്രിപ്റ്റോകറൻസികൾ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധി മാത്രമല്ല, അപകടം പിടിച്ച ഒരു നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞു. വിഡ്ഢികൾ മാത്രമാണ് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതെന്ന് ബിൽ...

Trending