world news
Death Sentences Upheld for Two Christians in Pakistan

Pakistan – The High Court of Lahore, in Pakistan, recently upheld the death sentences of two Christian brothers charged with blasphemy. In prison since 2011, the brothers were first arrested for allegedly publishing blasphemous material on the internet. A Muslim man had come across a blog hosting blasphemous materials and had reported the website to the police. One brother’s name, phone number, email address, and home address were all posted on the website, leading authorities straight to both Christians. The brothers were convicted in December 2018, and the appeal judgment upholding their death sentences was released this month on June 8.
The Christians’ convictions come despite the fact that no evidence exists that they are responsible for the website. As the lawyers of the European Center for Law and Justice (ECLJ) pointed out in the Christians’ defense, anyone can create a website. The Computer Crimes Department said that no information could be found about the author of the blog, but one of the brothers testified to his belief that some of his Muslim friends authored the website. According to the brother, just before the blog was published, the Christians had gotten into an argument with their Muslim friends. These friends may very well have created the website with the Christians’ contact information as retaliation. Despite the dearth of hard evidence in any direction, the courts in Pakistan sentenced the brothers to death.
The unjust persecution of Christians via Pakistan’s blasphemy laws is a worsening phenomenon. The accused face imprisonment, and as in this case, death, with little to no evidence or due process. The legal battle is not over for these two Christian brothers, though. The ECLJ is preparing to appeal the case to the Supreme Court of Pakistan. We pray for their success and the vindication of these Christians before the law. We also pray that they would be at peace through this tribulation.
Sources:persecution
world news
Proposed Law in Israeli Knesset Against Religious Conversion

Israel – Two members of Israeli’s party, United Torah Judaism (UTJ), Moshe Gafni and Yaakov Asher have proposed to the Israeli Knesset (Parliament) new legislation to punish any conversions to Christianity with imprisonment. In the words of the proposed law, “Recently attempts of missionary groups, mainly Christians, to solicit conversion of religion have increased.” This is not the first-time members of the UTJ party, particularly Moshe Gafni, who has served 35 years in government, have pushed forward bans on Christian outreach activity in Israel on several occasions since 1999. However, this is the first effort made while both lawmakers are members of the current governing coalition, arguably the most religiously extremist Jewish government seen in Israel’s history.
Historically, any religious proselytization to minors in Israel has been banned. While the proposed new law acknowledges that “at times these attempts [solicit conversion of religion] do not involve monetary promises or material gains are therefore not illegal according to the current law,” Gafni and Asher further state that the “many negative repercussions, including psychological damages, warrant the intervention of the legislature.” The law proposes a 1-year imprisonment for “someone who solicits a person, directly, digitally, by mail, or online in order to convert his religion”. It also stipulates a 2-year imprisonment for the same act towards a minor.”
Considering past failed attempts to pass similar legislation, it appears unlikely at this point that the law will pass. It does come at a significant time when the current governing coalition are attempting controversial and large-scale overhauls to the judicial system in response to their own frustrations at the Supreme’s Counts historical blocking of more extreme initiatives made by parties such as UTJ, including on religious freedom issues.
Sources:persecution
world news
നിരാശക്കു കീഴ്‌പ്പെടരുത്, യേശു നമ്മോട് പറയുന്നു ”ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല, ഒപ്പമുണ്ട്’: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രതീക്ഷയറ്റ് പോകുന്ന ജീവിത ജീവിതത്തില്‍ സർവ്വത്ര അന്ധകാരം, വേദനയും നിരാശയും കാണുമ്പോള്‍ യേശു നമ്മുടെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (26/03/23) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ലാസറിൻറെ പുനരുത്ഥാനം അടിസ്ഥാനമാക്കിയുള്ള വചനഭാഗത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം. പ്രത്യാശ നശിച്ചെന്നു തോന്നുമ്പോഴാണ് യേശുവിൻറെ ഇടപെടലെന്ന് സംഭവത്തെ ചൂണ്ടിക്കാട്ടി പാപ്പ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്” എന്ന്‍ യേശു നമ്മോടു പറയുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
ചിലപ്പോൾ നിരാശ അനുഭവപ്പെടാം – ഇത് എല്ലാവർക്കും സംഭവിച്ചിട്ടുണ്ട്. അല്ലെങ്കിൽ, പ്രത്യാശ നഷ്ടപ്പെട്ടവരെ മോശമായ കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതിനാൽ കയ്പ് നിറഞ്ഞവരെ നാം കണ്ടുമുട്ടാം. മുറിവേറ്റ ഹൃദയത്തിന് പ്രത്യാശിക്കാനാകില്ല. വേദനാജനകമായ ഒരു നഷ്ടത്താലോ, ഒരു രോഗത്താലോ, ചുട്ടെരിക്കുന്ന നിരാശയാലോ, സംഭവിച്ച ഒരു തെറ്റു മൂലമോ അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടതിനാലോ, ചെയ്തു പോയ ഗുരുതരമായ തെറ്റിനാലോ… അവർ പ്രതീക്ഷ വെടിഞ്ഞു. ചിലപ്പോൾ ചിലർ പറയുന്നത് നമ്മൾ കേൾക്കുന്നു: “ഇനി ഒന്നും ചെയ്യാനില്ല”, എല്ലാ പ്രതീക്ഷകളുടെയും വാതിൽ അടയ്ക്കുന്നു. ജീവിതം ഒരു അടഞ്ഞ ശവകുടീരം പോലെ തോന്നുന്ന നിമിഷങ്ങളാണിത്.
സർവ്വത്ര അന്ധകാരം, വേദനയും നിരാശയും മാത്രമാണ് ചുറ്റും കാണുന്നത്. എന്നാൽ ഇന്നത്തെ അത്ഭുതം (ലാസറിന്റെ പുനരുത്ഥാനം) നമ്മോട് പറയുന്നു. ഇത് അങ്ങനെയല്ല, ഇത് അവസാനമല്ല. ഈ നിമിഷങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല, തീർച്ചയായും ഈ നിമിഷങ്ങളിലാണ് അവിടുന്ന് നമുക്ക് വീണ്ടും ജീവൻ നൽകാൻ എന്നത്തേക്കാളും ഉപരി അടുത്ത് വരുന്നത്. യേശു കരയുന്നു: യേശു ലാസറിൻറെ ശവകുടീരത്തിനു മുന്നിൽ കരഞ്ഞുവെന്ന് സുവിശേഷം പറയുന്നു- യേശുവിന്, ലാസറിനു വേണ്ടി കരയാൻ കഴിഞ്ഞതു പോലെ, അവിടുന്ന് ഇന്ന് നമ്മോടൊപ്പം കരയുന്നു: യേശു വികാരാധീനനാവുകയും കണ്ണീർ പൊഴിക്കുകയും ചെയ്തുവെന്ന് സുവിശേഷം രണ്ട് തവണ ആവർത്തിക്കുന്നു.
അതേസമയം, വിശ്വസിക്കുന്നതും പ്രതീക്ഷിക്കുന്നതും നിറുത്താതിരിക്കുന്നതിനും, കരയുന്നതിൽ നിന്ന് നമ്മെ തടയുന്ന നിഷേധാത്മക വികാരങ്ങളാൽ ഞെരുക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കാതിരിക്കുന്നതിനും യേശു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് നമ്മോടു പറയുന്നു; വേദന, തെറ്റുകൾ, പരാജയങ്ങൾ പോലും, അവയെ നിങ്ങളുടെ ഉള്ളിൽ, ഇരുണ്ടതും ഏകാന്തവുമായ, അടച്ച മുറിയിൽ മറവു ചെയ്യരുത്. കല്ല് മാറ്റുക: ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾ ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലാസറിനോടെന്ന പോലെ, അവിടുന്ന് നാമോരോരുത്തരോടും ആവർത്തിക്കുന്നു: പുറത്തുവരൂ! എഴുന്നേൽക്കുക, യാത്ര പുനരാരംഭിക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക!
വീണ്ടും എഴുന്നേൽക്കാൻ ശക്തിയില്ലാത്ത ഇത്തരം അവസ്ഥ ജീവിതത്തിൽ എത്രയോ തവണ നമുക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ യേശു പറയുന്നു: “പോകൂ, മുന്നേറുക! ഞാൻ നിൻറെ കൂടെയുണ്ട്. കുട്ടിക്കാലത്ത് ആദ്യ ചുവടുകൾ വയ്ക്കാൻ നീ പഠിച്ചതുപോലെ ഞാൻ നിന്നെ കൈപിടിച്ച് നടത്തും”. പ്രിയ സഹോദരാ, പ്രിയ സഹോദരീ, നിന്നെ ബന്ധിക്കുന്ന നാടകൾ അഴിക്കുക. ദയവായി, വിഷാദത്തിലാഴ്ത്തുന്നതായ അശുഭാപ്തി ചിന്തകള്‍ക്ക് അടിയറവു പറയരുത്, ഒറ്റപ്പെടുത്തുന്ന ഭയത്തിന് കീഴ്പ്പെടരുത്, മോശം അനുഭവങ്ങളുടെ ഓർമ്മയിൽ നിരാശയിൽ നിപതിക്കരുത്, തളർത്തുന്ന ഭയത്തിന് അധീനരാരുത്.
യേശു നമ്മോട് പറയുന്നു: “എനിക്ക് നിന്നെ സ്വതന്ത്രനായി വേണം, നിനക്ക് ജീവനുണ്ടാകണം, ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഞാൻ നിന്നോടൊപ്പമുണ്ട്! എല്ലാം ഇരുട്ടാണ്, പക്ഷേ ഞാൻ നിന്നോടൊപ്പമുണ്ട്! വേദന നിന്നെ തടവിലാക്കാൻ അനുവദിക്കരുത്, പ്രത്യാശ മരിക്കാൻ അനുവദിക്കരുത്. പ്രത്യാശയുടെ അമ്മയായ പരിശുദ്ധ മറിയം, നാം തനിച്ചല്ലെന്നുള്ള സന്തോഷവും നമ്മെ വലയം ചെയ്യുന്ന ഇരുട്ടിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള വിളിയും നമ്മിൽ നവീകരിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
വിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും

നോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് ജ്ഞാനസ്നാനവും പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി യേശുക്രിസ്തുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിക്കുന്നത്.
ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ് നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ് മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്.
കത്തോലിക്കനല്ലെങ്കില്‍ കൂടി ക്രിസ്തുമസ് പോലെയുള്ള പ്രത്യേക ആഘോഷങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ കത്തോലിക്ക പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി.
എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം വെളിപ്പെടുത്തി.
ബൈബിള്‍ വായന തന്നെ രസിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്ക 3:11) എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.
“എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി കത്തോലിക്കരാക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരോം ഉള്‍പ്പെടെ 94 പേരാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വിശ്വാസ പരിശീലനം ആരംഭിച്ചത്.
ഇക്കൊല്ലത്തെ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാക്കുര്‍ബാനക്കിടെ ഇവര്‍ മാമ്മോദീസയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തും. 1.6 കോടിയോളം വരുന്ന കംബോഡിയന്‍ ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിവരുന്നവരില്‍ 3% മുസ്ലീങ്ങളും, 1% ക്രൈസ്തവരുമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന്‍ പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്