Connect with us

Crime

വ്യാജ മതനിന്ദ കേസ്: ഒരു ദശാബ്ദത്തിലേറെ ജയിലില്‍ കഴിഞ്ഞ പാക് ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ

Published

on

ലാഹോര്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനു ഇരയായ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്. 2018-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിന്നുവെങ്കിലും അപ്പീലില്‍ കേസ് പരിഗണിക്കുകയായിരിന്നു. മതനിന്ദാപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ ഉത്തരവാദികള്‍ ഈ ക്രിസ്ത്യന്‍ സഹോദരന്‍മാരാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് കൂടിയാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ക്ക് വേണമെങ്കിലും അത്തരമൊരു വെബ്സൈറ്റ് ഉണ്ടാക്കുവാന്‍ കഴിയുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ (ഇ.സി.എല്‍.ജെ) അഭിഭാഷകര്‍ പറഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ രചയിതാവിനെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്പ്യൂട്ടര്‍ ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് പോലും പറയുന്നത്. ബ്ലോഗ്‌ പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുന്നായി ചില മുസ്ലീം സുഹൃത്തുക്കളുമായി വാഗ്വാദം നടത്തിയിരുന്നുവെന്നു സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പ്രതികാരമെന്നോണം ഈ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ പേരും മേല്‍വിലാസവുംവെച്ച് മുസ്ലീം സുഹൃത്തുക്കളായിരിക്കാം വെബ്സൈറ്റ് സൃഷ്ടിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകുവാനാണ് ‘ഇ.സി.എല്‍.ജെ’യുടെ പദ്ധതി. കുപ്രസിദ്ധമായ മതനിന്ദാ നിയമം വഴി ക്രൈസ്തവരെ അന്യായമായി പീഡിപ്പിക്കുന്ന പ്രവണത പാക്കിസ്ഥാനില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ ശരിയായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് മതനിന്ദ ആരോപിക്കപ്പെട്ടവരെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നത്. ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക്ക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Crime

Nun who worked with street children murdered in Haiti

Published

on

Port-au-Prince: An Italian missionary who dedicated herself to working with street children in Haiti for more than 20 years, was murdered.

Sister Luisa Dell’Orto, a Little Sister of the Gospel of Saint Charles de Foucauld, was shot during a robbery attempt on June 25.

Speaking during the Angelus on June 26, Pope Francis said: “I would like to express my closeness to the relatives and fellow sisters of Sister Luisa Dell’Orto, a Little Sister of the Gospel of Saint Charles de Foucauld, who was killed yesterday in Port-au-Prince, the capital of Haiti.

For 20 years, Sister Luisa lived there, dedicated above all to serving children on the streets. I entrust her soul to God, and I pray for the Haitian people, especially for the least, so they might have a more serene future, without misery and without violence. Sister Luisa made a gift of her life to others even to martyrdom.”

The Archdiocese of Milan, where she was from, stressed that Sister Luisa was the backbone of Kay Chal, ‘Casa Carlo’, located in a poor suburb of Port-au-Prince. The center provided a safe and welcoming place for hundreds of children.

On the morning of June 25, Sister Luisa was the victim of an armed attack. Seriously injured, she was rushed to hospital, where she died shortly after, two days before her 65th birthday. The news has had a great impact in Port-au-Prince, where ‘seur Luisa’, as they called her, was an institution.

Sister Luisa was born in Lomagna, Lecco, on June 27, 1957. After attending the Lecco Scientific High School, she graduated in History and Philosophy in 1984. That same year she entered the Congregation of the Little Sisters of the Gospel of Lyon. In 1987 she went to Cameroon: she lived in Salapombe, in a forest, among the Baka pygmies, until 1990. In 1994 she received a licentiate in Theology in Switzerland. From 1997 to 2001 she was a missionary in Madagascar, where she devoted herself to various pastoral activities, teaching General and Special Ethics.

In 2002 she was sent to Haiti. Besides working with the children she taught History of Philosophy and Social Doctrine of the Church and was part of the Editorial Board of a local magazine.

In his message of condolences, the Archbishop Mario Delpini of Mila said: “The death of Sister Luisa Dell’Orto leaves us heartbroken and disconcerted, it becomes a revelation of the good she did and of the holy life she lived, it becomes pain and prayer. On behalf of the Ambrosian Church, I express my participation in the mourning of her family, in the grateful and sorrowful memory of all those who knew her, and in the certainty that her death, so similar to that of Charles de Foucauld, united to the death of Jesus, may be a seed of new life for the land of Haiti and for its entry into glory.”

The bishops of Haiti have made many appeals and statements about the difficult crisis that the country is going through. Violence and corruption are rampant. The population is sinking deeper and deeper into poverty and is exhausted. The natural disasters that frequently hit the island and the Covid-19 pandemic have contributed to this situation, together with the political instability, which saw the assassination of the President of the Republic Jovenel Moïse a year ago.

In their 2021 Christmas l message, the bishops wrote: “We cannot remain indifferent to the tragic events of recent months”. They appealed to the international community and local politicians to find solutions to the institutional, economic and social chaos that has been hitting the country for years now. The Bishops also shared the pain of those who are victims of kidnapping, rape and violence of all kinds, entrusting to God’s mercy the souls of innocents fallen under the blows of armed groups.

The kidnapping industry is flourishing on the island and armed gangs rule everywhere with impunity.

Sr Luisa is the latest in a long line of missionaries and church workers who have been victims of crime.

On Sunday, April 11, 2021, in the town of Croix-des-Bouquets, five priests, two nuns and three relatives of one of the priests were kidnapped. On September 6, 2021, in Cap-Haïtien, Father André Sylvestre, a 70-year-old priest, was attacked by a gang as he was leaving a bank. He died of his injuries in hospital. In addition to his parish, Fr André ran an orphanage and helped the homeless.

Sister Isa Solá Matas, of the Religious of Jesus-Maria (RJM), originally from Barcelona (Spain), was murdered on the morning of September 2, 2016, while driving her car during a probable robbery attempt, since her purse and other personal belongings were stolen. The nun was very committed to the humblest and poorest people in Haiti, with whom she had practically lived since the 2010 earthquake.

On April 24, 2013, Father Richard E Joyal, a Canadian from the Society of Mary, was murdered in Port-au-Prince after he withdrew money from a bank.

On October 8, 2010, Julien Kénord, a worker for Caritas Switzerland, was murdered, also in Port-au-Prince, in an attempted robbery.
http://theendtimeradio.com

Continue Reading

Crime

നൈജീരിയയിൽ വ്യത്യസ്ത അക്രമ സംഭവങ്ങളിൽ രണ്ട് കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു

Published

on

അബൂജ: നൈജീരിയയിൽ വാരാന്ത്യത്തിൽ നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളിൽ രണ്ടു കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു. കടൂണ സംസ്ഥാനത്ത് ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികനും, എടോ സംസ്ഥാനത്ത് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനുമാണ് കൊല്ലപ്പെട്ടത്. കടൂണ -കാചിയാ റോഡിന്റെ സമീപത്തുള്ള കൃഷിയിടത്തിൽവെച്ചാണ് കടൂണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിനായിരുന്ന ഫാ. വിറ്റൂസ് ബോറോഗോയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുന്നത്. 50 വയസ്സാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

ഫാ. ക്രിസ്റ്റഫർ ഒഡിയയെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നു തട്ടിക്കൊണ്ട് പോവുകയായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടു കിട്ടിയ കാര്യം ആച്ചി രൂപത സ്ഥിരീകരിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ ചുമതലയോടൊപ്പം, ഒരു സ്കൂളിന്റെ ചുമതല കൂടി 41 വയസ്സുകാരനായ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികനെ അക്രമകാരികൾ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പിന്നാലെ ചെന്ന ഒരു അൾത്താര ശുശ്രൂഷിയും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടുവെന്ന് നൈജീരിയൻ മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തു.

വിശ്വാസത്തെ പ്രതി ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. 4650 ക്രൈസ്തവ വിശ്വാസികളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 2022ന്റെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 900 ക്രൈസ്തവർക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ മാസം തുടക്കത്തിൽ തോക്കുധാരികൾ നൈജീരിയയിലെ ഒരു കത്തോലിക്കാ ദേവാലയവും, ബാബ്റ്റിസ്റ്റ് ദേവാലയവും ആക്രമിക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും, മുപ്പതിന് മുകളിൽ ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഒൺഡോ സംസ്ഥാനത്ത് ജൂൺ മാസം അഞ്ചാം തീയതി ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ സമയത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാൽപതോളം വിശ്വാസികളാണ് കൊല്ലപ്പെട്ടത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Crime

കോംഗോയിൽ 10 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

Published

on

കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂൺ 21 ചൊവ്വാഴ്ച ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ എന്ന സംഘടന ക്രൈസ്തവർ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഉഗാണ്ടയെയും, കോംഗോയുടെ കിഴക്കൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴിയിലുള്ള വാഹന ഗതാഗതം സർക്കാർ നിരോധിച്ചു.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് കൊലപാതകം നടന്ന റോഡിലൂടെ സ്ഥിരമായി വാഹനം ഓടിക്കുന്ന ഒരു ടാക്സി ഡ്രൈവർ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാൻ വേണ്ടി ഇനിയെന്ന് റോഡ് സർക്കാർ തുറന്നുതരുമെന്ന കാര്യത്തിലും ടാക്സി ഡ്രൈവർ ആശങ്കപ്പെടുത്തി.

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സുരക്ഷാപ്രശ്നം ചർച്ചചെയ്യാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി കെനിയയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. വിമത വിഭാഗങ്ങൾ ക്രൈസ്തവരെ ലക്ഷ്യം വെക്കുന്നതിൽ സ്ഥലത്തെ പ്രാദേശിക മെത്രാനും ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആക്രമണം നടത്തിയ സംഘടനയ്ക്ക് ബന്ധം ഉണ്ടെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ വേണമെങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രമാണമായ ഷഹദ ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താത്ത പ്രാദേശിക മെത്രാന്‍ പറഞ്ഞു. അഭയാർത്ഥികൾക്കും, വിധവകൾക്കും, അനാഥർക്കും സഹായം നൽകാൻ വേണ്ടി ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

world news8 hours ago

ജപ്പാനിൽ ഇനി വെള്ളപ്പൊക്കത്തിൽ വീട് തകരില്ല,ഒഴുകും

ജപ്പാൻ: ജാപ്പനീസ് ഹോം ബിൽഡിംഗ് കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി വെള്ളപ്പൊക്കത്തെ നേരിടാൻ ഒരു ഫ്ലോട്ടിംഗ് ഹൗസ് നിർമ്മിച്ചു. വാട്ടർപ്രൂഫ് രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു സാധാരണ...

us news8 hours ago

അമേരിക്ക പിടിമുറുക്കുന്നു; ആപ്പ്‌സ്റ്റോറുകളിൽ നിന്ന് ടിക് ടോക്ക് പിൻവലിക്കണമെന്ന് യുഎസ് എഫ്‌സിസി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിളിനും, ആപ്പിളിനും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) കമ്മീഷണർ ബ്രൻഡൻ കാറിന്റെ...

Life8 hours ago

ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

us news8 hours ago

അമേരിക്കയില്‍ കത്തോലിക്ക ദേവാലയത്തിനെതിരെ ഗര്‍ഭഛിദ്ര അനുകൂലികളുടെ ആക്രമണം

വാഷിംഗ്ടണ്‍ ഡി‌.സി: വാഷിംഗ്ടണിലെ ബെല്ലേവുവിലുളള സെന്റ് ലൂയിസി കത്തോലിക്ക ദേവാലയത്തെ ലക്ഷ്യമാക്കി നടന്ന ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്യത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കിയ 1973ലെ റോ വെസ് വേഡ്...

us news1 day ago

ചൂടേറ്റു മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

സാൻ അന്റോണിയോ (ടെക്സസ്): യുഎസിലെ ടെക്‌സസിൽ സാൻ അന്റോണിയോയിൽ ട്രക്കിനുള്ളിൽ ചൂടേറ്റു മരിച്ചവരുടെ എണ്ണം 51 ആയി. 34 പേരെ തിരിച്ചറിഞ്ഞതായി ബെസ്കർ കൗണ്ടി കമ്മിഷണർ റെബേക്ക...

world news1 day ago

ICC Names Afghanistan, Fulani Militants, and Ayatollah Ali Khamenei as Worst Persecutors

International Christian Concern (ICC) today revealed its annual “Persecutor of the Year Awards” report at the International Religious Freedom Summit...

world news1 day ago

ജീവന്‍ വിരുദ്ധ ഭേദഗതിയ്ക്കെതിരെ സ്പെയിനില്‍ അണിനിരന്നത് ഒരു ലക്ഷത്തിലധികം ആളുകള്‍

മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍....

Programs1 day ago

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ...

National1 day ago

തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു

കോട്ടയം : ഇരവിനല്ലൂർ ആമക്കാട്ട് തോമസ് ജേക്കബ് അനിയൻ (82) കർത്താവിൽ നിദ്ര പ്രാപിച്ചു . സഹധർമ്മിണി മോളി റാന്നി കോടംകണ്ടത്തിൽ കുടുംബാംഗമാണ് .ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ...

National2 days ago

പാസ്റ്റർ ജെ സജി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ടു.

അടൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മധ്യമേഖല ഡയറക്ടറായി അസംബ്ലിസ് ഓഫ് ഗോഡ് വള്ളിക്കുന്ന് സഭാംഗവും, കോട്ടയം സെക്ഷൻ പ്രസ്ബിറ്ററുമായ കർത്തൃദാസൻ പാസ്റ്റർ ജെ...

us news2 days ago

Family, church grieve beloved pastor killed in road rage incident as cops hunt for unidentified shooter

Less than 48 hours after their beloved pastor was shot dead in a road rage incident in Houston, Texas, members...

us news2 days ago

കളിക്കളത്തിന് പുറത്ത് പ്രാർഥിച്ച പരിശീലകനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ...

Trending