us news
ഒക്കലഹോമ ഏ ജി കോണ്‍ഫ്രന്‍സ്:രജിസ്ട്രേഷനില്‍ വന്‍ വര്‍ദ്ധന

ഒക്കലഹോമ:പാന്‍ഡമിക് കാലത്തെ അതിജീവിച്ച് ഒക്കലഹോമ കോണ്‍ഫ്രന്‍സ് വിജയത്തോടടുക്കുന്നു.പ്രതീക്ഷിച്ചതിലധികം വിശ്വാസികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് ജൂണ്‍ 21ന് അവസാനിച്ചു.ദൂരെ നിന്നും കോണ്ഫ്രന്സില് പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്ക് യോഗാരംഭം വരെ രജിസ്ട്രേഷന് അവസരം ഉണ്ടായിരിക്കും.
ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ചാമ്പ്യന്‍ കണ്വന്ഷന് സെന്ററിലാണ് യോഗങ്ങള്‍ നടക്കുന്നത്.ജൂണ്‍ 30ന് വൈകിട്ട് 6.30ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ ഒ ജോണ്സണ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.
എയര്‍പോര്‍ട്ടില്‍ നിന്നും ഡൗണ്‍ ടൗണില്‍ നിന്നും മൂന്ന് മൈല്‍ ദൂരമേ ചാമ്പ്യന്‍ കണ്വന്ഷന് സെന്ററിലേക്കുള്ളു.ഭക്ഷണം, താമസം,ഇംഗ്ലീഷ്,മലയാളം ആരാധനയെല്ലാം ഒരു ബില്‍ഡിംഗില്‍ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മെച്ചമായ ഭക്ഷണവും താമസ സൗകര്യവുമാണ് ചാമ്പ്യന്‍ കണ്വന്ഷന് സെന്ററിലെ ഹില്‍ട്ടണ്‍ ഗാര്ഡന് ഇന്നില്‍ ഒരുക്കിയിട്ടുള്ളത്.
പാസ്റ്റര്‍ കെ ഒ ജോണ്സണ് (നാഷണല്‍ കണ്‍വീനര്‍) അജിത് ബെന്‍ ചെറിയാന്(നാഷണല്‍ സെക്രട്ടറി) ജേക്കബ് ചെറിയാന്(നാഷണല്‍ ട്രഷറാര്‍) പാസ്റ്റര്‍ ജെസ്റ്റിന് സാബു(നാഷണല്‍ ജോ.കണ്‍വീനര്‍) ജിജി ജോണ്‍(നാഷണല്‍ ജോ.സെക്രട്ടറി) ലിജി കുര്യന്(ഇംഗ്ലീഷ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍) ലിസി ജോണ്സണ്(ലേഡീസ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് നാഷണല്‍ ഭാരവാഹികള്‍.
റവ.കെ ജെ മാത്യൂ, റവ.ഫിലിപ്പ് ജോണ്‍,റവ.ഷിബു തോമസ്,റവ.ജോര്‍ജ് പി ചോക്കോ, സാറാ കോവൂര്‍,റവ.ജോയല്‍ റ്റാലി എന്നിവരാണ് മുഖ്യ പ്രാസംഗീകര്‍.
http://theendtimeradio.com
us news
ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ്‍ ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ് മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളിൽ അകപെട്ടുപോകാതെ പാപത്തെ പൂർണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റർ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. അതിരുകളില്ലാത്ത ദർശനം” എന്നതായിരിന്നു ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം. “വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിന്നു ഉപവിഷയങ്ങൾ. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർത്ഥനയോടുകുടി കോണ്‍ഫറന്‍സ് അനുഗ്രഹരമായി സമാപിച്ചു.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയുമാണ് ഒരുക്കങ്ങൾ ക്രമീകരിച്ചത്.
നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
Sources:nerkazhcha
us news
2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും.
പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.
Sources:nerkazhcha
us news
ഐപിസി ഫാമിലി കോണ്‍ഫ്രന്‍സിന് തുടക്കമായി

ഒക്കലഹോമ:ഒക്കലഹോമയിലെ നോര്‍മന്‍ എംബസി ഹോട്ടലില്‍ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ 18മത് നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 4ന് പാസ്റ്റര്‍ ജോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനം പാസ്റ്റര്‍ എം എം മാത്യൂ പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. ലോക്കല്‍ കോര്‍ഡിനേറ്റര്‍ ഫിന്നി മാത്യൂ സ്വാഗതവും,പാസ്റ്റര്‍ എം ജെ എബ്രഹാം സങ്കീര്‍ത്തന പ്രബോധനവും നല്കി. തുടര്‍ന്ന് നാഷണൽ ചെയർമാൻ റവ .പി സി ജേക്കബ് പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്തു. അതിരുകളില്ലാത്ത ദര്‍ശനം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി മുഖ്യാതിഥികളായ പാസ്റ്റര്‍ പോള്‍ മാത്യൂ, പാസ്റ്റര്‍ വില്‍സണ്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.നാഷണല്‍ ക്വയര്‍ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.സമ്മേളനം 7-ാം തിയതി ഞായറാഴ്ച സമാപിക്കും.
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news11 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.