Health
കോവിഷീല്‍ഡ് വാക്സീന് 45 വയസ്സിന് മുകളിലുള്ളവരെ അണുബാധയില്‍ നിന്ന് സംരക്ഷിച്ചതായി പഠനം

45 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കോവിഡ് അണുബാധയില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കാന്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സീന് സാധിച്ചതായി പഠനം. ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയും പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള കോവിഷീല്‍ഡിന്റെ കാര്യക്ഷമതയെ കുറിച്ച് ഗവേഷണം നടത്തിയത്.
2021 ജൂണിനും സെപ്റ്റംബറിനും ഇടയില്‍ ചെന്നൈയിലാണ് പഠനം നടത്തിയത്. ഈ സമയത്ത് 18ന് മുകളിലുള്ളവരുടെ വാക്സിനേഷന് ചെന്നൈയിൽ പുരോഗമിക്കുകയായിരുന്നു. 2021 മെയ് 22 ഓടു കൂടി ചെന്നൈയിലെ 45 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 20 ശതമാനത്തിന് രണ്ട് ഡോസ് വാക്സീന് ലഭിച്ചു. ഗവേഷണത്തിനായി തിരഞ്ഞെടുത്ത 69,435 പേരില്‍ 21,793 പേര് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. 45ന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ കോവിഡിനെതിരെയുള്ള വാക്സീന് കാര്യക്ഷമത 61.3 ശതമാനമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. രണ്ടാമത് ഡോസ് കോവിഷീല്‍ഡ് എടുത്ത ശേഷം കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സ്ഥിതിവിശേഷമാണ് ഇത്.
മാറുന്ന കോവിഡ് വകഭേദങ്ങളുടെയും പുതിയ വാക്സീനുകളുടെയും ബൂസ്റ്റര്‍ ഡോസുകളുടെയുമെല്ലാം പശ്ചാത്തലത്തില്‍ ഇതു പോലുള്ള കൂടുതല്‍ വാക്സീന് കാര്യക്ഷമതാ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രഭ്ദീപ് കൗര്‍ പറഞ്ഞു. വാക്സീന്‍സ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
Sources:globalindiannews
Disease
ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നു

ബെയ്ജിംഗ്: മൃഗങ്ങളിൽ നിന്ന് പടരുന്ന ഹെനിപാ വൈറസ് രോഗബാധയുടെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി. ലംഗ്യ വൈറസ് (ലെയ് വി) ബാധിച്ച് 35-ഓളം പേരെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം.
വൈറസ് ബാധിച്ചവർക്ക് പനി, ചുമ, ക്ഷീണം, തലചുറ്റൽ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും രോഗബാധയ്ക്ക് പ്രത്യേക ചികിത്സാരീതി ലഭ്യമല്ലാത്തതിനാൽ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്നി എന്നിവ തകരാറിലാവുക, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു. രോഗം ഗുരുതരമല്ലെന്നും മരണത്തിലേക്ക് നയിക്കില്ലെന്നും വൈറോളജി വിദഗ്ധർ അറിയിച്ചു.
പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.
Sources:globalindiannews
Health
മുറിവുകള്‍ പെട്ടെന്ന് ഭേദമാകാനും പ്രതിരോധശേഷിക്കും കഴിക്കേണ്ട ഭക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ ദിവസവും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ നേരിട്ടും ( Body Functions ) അല്ലാതെയും സ്വാധീനിക്കുന്ന ഏറ്റവും വലിയൊരു ഘടകമാണ് ഭക്ഷണം. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകമായി ആവശ്യമായി വരുന്ന ഘടകങ്ങളുണ്ട്. ഇവയെല്ലാം തന്നെ ഭക്ഷണത്തിലൂടെയാണ് നാം കണ്ടെത്തുന്നത്. ഇങ്ങനെയുള്ള അവശ്യഘടകങ്ങളില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് നമ്മുടെ ആകെ ആരോഗ്യത്തെയും ബാധിക്കാം.
അത്തരത്തില്‍ നമുക്കാവശ്യമായിട്ടുള്ളൊരു ഘടകമാണ് സിങ്ക്. സിങ്കിന് പലവിധത്തിലുമുള്ള ശാരീരിക ധര്‍മ്മങ്ങളുണ്ട് ( Body Functions ) . ഡിഎന്‍എ സംശ്ലേഷണം, എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തല്‍, പ്രോട്ടീൻ സംശ്ലേഷണം, ജനിതകഘടങ്ങളുടെ ആവിഷ്കാരത്തെ സ്വാധീനിക്കല്‍, വളര്‍ച്ചയെ പരിപോഷിപ്പിക്കല്‍ എന്ന് തുടങ്ങി പല ധര്‍മ്മങ്ങളും സിങ്ക് ശരീരത്തില്‍ ചെയ്യുന്നുണ്ട്.
ഇവയ്ക്ക് പുറമെ നമുക്ക് പറ്റുന്ന മുറിവുകള്‍ പെട്ടെന്ന് ഭേദപ്പെടുത്താനും ഒപ്പം തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം ഇത് പ്രയോജനപ്രദമാണ്. അതിനാല്‍ സിങ്കിന്റെ അഭാവം ( Zink Deficiency ) മുകളില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കാം.
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ പതിവായി കഴിക്കുന്നത് മൂലം സിങ്കത്തിന്റെ അഭാവമുണ്ടാക്കിയേക്കാവുന്ന ( Zink Deficiency ) പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സാധിക്കും.
നട്ട്സ്
കപ്പലണ്ട്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയലെല്ലാം സിങ്കിന്റെ നല്ല ഉറവിടമാണ്. ഒപ്പം തന്നെ നട്ടസ് ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകള്‍ തുടങ്ങി ശരീരത്തിനാവശ്യമുള്ള പലതും നല്‍കുന്നുണ്ട്.
പാലും പാലുത്പന്നങ്ങളും
വെജിറ്റേറിയൻസിനെ സംബന്ധിച്ച് എളുപ്പത്തില്‍ സിങ്ക് ലഭിക്കാൻ കഴിക്കാവുന്നതാണ് പാലും പാലുത്പന്നങ്ങളും. പാല്, തീസ്, കട്ടത്തൈര് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
മുട്ട
മിക്ക ദിവസങ്ങളിലും വീടുകളില്‍ തയ്യാറാക്കുന്നൊരു വിഭവമാണ് മുട്ട. ശരീരത്തിനാവശ്യമായ മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം സിങ്കിന്റെയും പ്രധാന ഉറവിടമാണ് മുട്ട. പ്രോട്ടീൻ, വൈറ്റമിൻസ്, ധാതുക്കള്‍, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവയും മുട്ട നല്കുന്നു.
ഡാര്‍ക് ചോക്ലേറ്റ്
സിങ്ക് കാര്യമായ അളവില്‍ അടങ്ങിയൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിന് പുറമെ അയേണ്‍, ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം എന്നിവയുടെയെല്ലാം സ്രോതസാണ് ഡാര്‍ക് ചോക്ലേറ്റ്.
പയറുവര്‍ഗങ്ങള്‍
വെജിറ്റേറിയൻസിന് ആശ്രയിക്കാവുന്ന മറ്റൊരു സിങ്ക് ഉറവിടമാണ് പയര്‍ വര്‍ഗങ്ങള്‍. വെള്ളക്കടല, പയര്‍ -പരിപ്പ്- ബീൻസ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
ഇറച്ചി
നോണ്‍-വെജിറ്റേറിയൻസ് ആണെങ്കില്‍ മിക്കവാറും പേരും ഇറച്ചി കഴിക്കുന്നവരാണ്. ഇതില്‍ തന്നെ മട്ടണ്‍, പോര്‍ക്ക് എന്നിവയിലാണ് സിങ്കിന്റെ അളവ് കൂടുതല്‍. പ്രോട്ടീൻ, അയേണ്‍, ക്രിയാറ്റിൻ, വൈറ്റമിൻ-ബി എന്നിങ്ങനെ നമുക്ക് വേണ്ട മറ്റ് അവശ്യഘടകങ്ങള്‍ വേറെയും.
ഓട്ട്സ്
ധാരാളം പേര് ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നതാണ് ഓട്ടസ്. ഇതും സിങ്കിന്റെ നല്ലൊരു സ്രോതസാണ്. ഇതിന് പുറമെ പ്രോട്ടീൻ- ഫൈബര്‍ എന്നിവയുടെയും നല്ലൊരു ഉറവിടമാണ് ഓട്ട്സ്.
സീഡ്സ്
ഏറ്റവും മികച്ച- ആരോഗ്യപ്രദമായ സ്നാക്സ് ആണ് സീഡ്സ്. ഇവയും സിങ്കിന്റെ മികച്ച ഉറവിടം തന്നെ.
Sources:azchavattomonline
Disease
രാജ്യത്ത് ആദ്യം; സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്ക് മരുന്ന് നല്കി കേരളം

തിരുവനന്തപുരം : അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ചികിത്സ തേടുന്ന കുട്ടികൾക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്ത് കേരളം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സ്പൈനൽ മസ്കുലാർ അട്രോഫിക്ക് ഇന്ത്യയിൽ ലഭ്യമായ ഒരേയൊരു മരുന്നാണ് റസ്ഡിപ്ലാം. ക്രൗഡ് ഫണ്ടിംഗ് വഴി മരുന്നുകൾ ക്രമീകരിക്കുകയും ചികിത്സയ്ക്കായി മറ്റ് സൗകര്യങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്രമീകരിക്കുകയും ചെയ്തു. 14 കുട്ടികൾക്ക് ഒരു കുപ്പിക്ക് 6 ലക്ഷം രൂപ വിലവരുന്ന മരുന്നുകൾ നൽകി. 14 യൂണിറ്റ് മരുന്നുകളാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 21 കുട്ടികൾക്ക് മരുന്ന് നൽകാനായിരുന്നു തീരുമാനം. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് മരുന്ന് നൽകിയിരുന്നു. കോഴിക്കോട്ടെ 12 കുട്ടികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് മരുന്ന് നൽകാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിൽ ഇന്നലെയും ഇന്നും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇന്ത്യയിൽ ആദ്യമായാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള മരുന്ന് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ തലത്തിൽ നൽകുന്നത്.
അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് സർക്കാർ പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ്.എ.ടി.എ ആശുപത്രിയിൽ എസ്.ടി.എ. ക്ലിനിക്ക് തുടങ്ങി. അതിനുശേഷം വിലകൂടിയ മരുന്നുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news11 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.