Tech
വാട്സ്ആപ്പില് മെസ്സേജ് ഡിലീറ്റ് ചെയ്യാന് ഇനി കൂടുതല് സമയം

ഇപ്പോൾ മാറ്റങ്ങളും പുതിയ ഫീച്ചറുകളുമായാണ് വാട്ട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. അബദ്ധത്തിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഇനി കൂടുതൽ സമയം നൽകുന്നതാണ്. സന്ദേശങ്ങൾ അയച്ച് രണ്ട് ദിവസത്തിനു ശേഷം ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് വാട്ട്സ്ആപ്പ് ബീറ്റാ ചാനലിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
‘ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചർ നിലവിൽ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. സമയപരിധി രണ്ട് ദിവസമായി ഉയർത്താനാണ് നീക്കം. ഈ ഫീച്ചറിനു കീഴിൽ, ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ ആക്സസ് ചെയ്യാൻ മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകൾ അൺസെൻഡ് ചെയ്യാനും കഴിയും.
വാട്ട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പായ 2.22.4.10 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ. പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതോടെ ഉപയോക്താക്കൾക്ക് രണ്ട് ദിവസത്തിനും 12 മണിക്കൂറിനും ശേഷം അയയ്ക്കുന്ന സന്ദേശങ്ങൾ അൺസെൻഡ് ചെയ്യാൻ കഴിയും. മെസേജിംഗുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറിലും വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇത് ഉടൻ തന്നെ പുറത്തുവരും. ചാറ്റിലെ എല്ലാ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ ഈ ഫീച്ചർ അനുവദിച്ചേക്കാം. ഇത് ഇതുവരെ ബീറ്റാ പതിപ്പുകളിൽ എത്തിയിട്ടില്ല. അതിനാൽ ഇത് സാധാരണ ഉപഭോക്താക്കൾക്ക് എത്തിക്കാൻ വളരെ സമയമെടുക്കും.
Sources:Metro Journal
Tech
‘ഗ്രൂപ്പിലെ ആരുടെ മെസേജും അഡ്മിന് ഡിലീറ്റ് ചെയ്യാം’; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന മാറ്റവുമായി വാട്സ്ആപ്പ്. പുതിയ വേർഷനിലാണ് മാറ്റങ്ങൾ എത്തുക. സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്.
അതോടൊപ്പം അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി രണ്ട് ദിവസമായി ഉയർത്താനും വാട്സ്ആപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. ബീറ്റ ടെസ്റ്റുകളിൽ വാട്ട്സ്ആപ്പ് ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചെന്നാണ് വിവരം. വാട്ട്സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പിലായിരിക്കും പുതിയ മാറ്റമുണ്ടാകുന്നത്.
നിങ്ങൾ അഡ്മിനായിരിക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും മെസേജ് പ്രസ് ചെയ്യുമ്പോൾ ഡിലീറ്റ് ഫോർ ഓൾ ഓപ്ഷന് കാണുന്നുണ്ടെങ്കിലും പുതിയ മാറ്റം നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലും എത്തിയെന്ന് ഉറപ്പിക്കാം. അഡ്മിൻ നിങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്താൽ മെസേജ് ഡിലീറ്റഡ് ആയതായി നിങ്ങൾക്കും മുഴവൻ ഗ്രൂപ്പ് അംഗങ്ങൾക്കും ഒരുപോലെ കാണാൻ സാധിക്കും. നിശ്ചിതസമയത്തിനുള്ളിലാകും അഡ്മിന് മെസേജ് ഡിലീറ്റ് ചെയ്യാൻ കഴിയുക.
Sources:globalindiannews
Tech
സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

വ്യൂ വൺസ് എന്ന ഫീച്ചർ വഴി അയയ്ക്കുന്ന മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇനിയതിന് കഴിയില്ല. വ്യൂ വൺസ് മെസെജുകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ വ്യൂ വൺസ് എന്ന ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ റിസീവറിന് ഒരു തവണ മാത്രമേ മെസെജ് കാണാൻ കഴിയൂ. കുറച്ചു കാലമായി ഇൻസ്റ്റാഗ്രാമിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിലെ ഈ ഫീച്ചർ പലരും ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെ തുടർന്നാണ് അപ്ഡേഷൻ.
വ്യൂ വൺസ് മെസെജുകളിലെ സ്ക്രീൻഷോട്ട് ബ്ലോക്കിങ് ഫീച്ചർ കമ്പനി നിലവിൽ പരീക്ഷിച്ചു വരികയാണ്. ഇത് എല്ലാവർക്കും ഉടൻ ലഭ്യമാക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഈ ഫീച്ചറിന് പിന്നിലെ പ്രധാന ആശയം തന്നെ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക എന്നതാണ്.ഐഒഎസിലും ആൻഡ്രോയിഡിലും വ്യൂ വൺസ് സെറ്റ് ചെയ്യുന്നത് ഒരുപോലെയാണ്.ആദ്യം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. അതിനുശേഷം കോൺടാക്റ്റിൽ ഒരു തവണ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വിഡിയോയോ തിരഞ്ഞെടുക്കുക. അടിക്കുറിപ്പ് ബാറിന് അടുത്തായി കാണുന്ന വ്യൂ വൺസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഫീച്ചറിന്റെ ആക്ടിവേഷൻ സ്ഥിരീകരിക്കുക. പിന്നീട് ഫോട്ടോയോ വിഡിയോയോ ഷെയർ ചെയ്യാൻ സെൻഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഡവലപ്പ് ചെയ്തത്. മെസെജ് തെറ്റായി അയച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഡീലിറ്റ് ചെയ്തതാൽ മതി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണിത്. നേരത്തെ ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് സമയപരിധിക്കുള്ളിലായിരുന്നു മെസെജ് ഡീലിറ്റ് ചെയ്യാൻ കഴിയുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് പുതിയ അപ്ഡേഷനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത്. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന മൂന്ന് പ്രധാന ഫീച്ചറുകളാണ് വാട്സ്ആപ്പ് പ്രധാനമായും പ്രഖ്യാപിച്ചിരിക്കുന്നത്.
Sources:globalindiannews
Tech
‘ആരുമറിയില്ല’;ശല്യമാവുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ പുറത്തുപോകാൻ കഴിയും. ഓൺലൈനിൽ വരുമ്പോൾ ആരെല്ലാമാണ് കാണേണ്ടതെന്ന് തീരുമാനിക്കാനും വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയാനും കഴിയും.
സന്ദേശങ്ങളെ സംരക്ഷിക്കുന്നതിനും അവയെ മുഖാമുഖമുളള സംഭാഷണങ്ങൾ പോലെ സ്വകാര്യവും സുരക്ഷിതവുമാക്കുന്നതിനും പുതിയ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് തുടരുമെന്ന് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ ഗ്രൂപ്പ് വിടുമ്പോൾ ആ വിവരം വാട്സ്ആപ്പ് മറ്റ് അംഗങ്ങളെ അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഇനി പുറത്തുപോകുന്ന വിവരം ഗ്രൂപ്പിലെ എല്ലാവരേയും അറിയിക്കുന്നതിനുപകരം, ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.
ഈ മാസം തന്നെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിക്കുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം കാണാൻ കഴിയുന്ന ‘വ്യൂ വൺസ്’ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയുന്ന ഫീച്ചറും വാട്ട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്.
Sources:Metro Journal
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.