National
ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യുപിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമിനെ (യു.സി.എഫ്) ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ വിവരങ്ങള്‍ നോക്കിയാല്‍ ഒരു ദിവസം ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷം 2021 ആയിരുന്നെന്നും യു.സി.എഫ് പ്രസിഡന്റ് എ.സി മൈക്കേല്‍ പറഞ്ഞു. 2021-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറ്റിയഞ്ചോളം സംഭവങ്ങള്‍ ഉണ്ടായി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്. 44 അക്രമ സംഭവങ്ങളുമായി ഛത്തീസ്ഗഡ് തൊട്ടുപുറകില്‍. ക്രൈസ്തവര്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍, ഭീഷണി, ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും അലങ്കോലമാക്കല്‍, പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഭൂരിഭാഗം കേസുകളിലെ ശാരീരിക മര്‍ദ്ദനവും, ദേവാലയങ്ങളും പ്രാര്‍ത്ഥന മുറികളും ബലം പ്രയോഗിച്ചത് അടച്ചു പൂട്ടുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മെയ് മാസത്തില്‍ തന്നെ ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരായ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി. ആദ്യ സംഭവത്തില്‍ തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് അറുപത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ സ്ത്രീയേയും അവരുടെ മകനേയും ക്രൂരമായി മര്‍ദ്ദിക്കുകയും ഗ്രാമസമിതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതേ ജില്ലയിലെ തന്നെ ഒരു ക്രൈസ്തവ കുടുംബത്തെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയും വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുകയും ചെയ്താണ് രണ്ടാമത്തെ സംഭവം.
ഇക്കഴിഞ്ഞ മെയ് 31ന് ഉത്തര്‍ പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ ആരാധനാലയത്തിന് വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചിരിന്നു. ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കുവാന്‍ ‘യു.സി.എഫ്’ന്റെ ടോള്‍ഫ്രീ നമ്പര്‍ സഹാകരമാവുമെന്ന് ഡല്‍ഹി മതന്യൂനപക്ഷ കമ്മീഷനിലെ മുന്‍ അംഗം കൂടിയായ മൈക്കേല്‍ ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുടെ ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം വെറും 2.3 ശതമാനമാണ്. ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ ആക്രമണം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
കടപ്പാട് :പ്രവാചക ശബ്ദം
National
യുഎഇ പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ വൻ നഷ്ടം നേരിട്ട പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് കോൺസുലേറ്റിന്റെ നീക്കം.
പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത 80 ഓളം പ്രവാസികൾ ഇതുവരെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് അപേക്ഷ നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അപേക്ഷ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കോൺസുലേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ സമർപ്പിച്ച പ്രവാസികൾ പറഞ്ഞു.
‘കുടുംബാംഗങ്ങൾ ഉൾപ്പെടെ പാസ്പോർട്ട് നഷ്ടപ്പെട്ടവർ രേഖകൾ സഹിതം പാസ്പോർട്ട് സേവാ ക്യാമ്പിൽ അപേക്ഷ നൽകി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി’. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പറഞ്ഞു.
Sources:Metro Journal
National
വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെ.എസ്.ഇ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്സൈറ്റും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് എസ്.എം.എസ്, വാട്ട്സ്അപ്പ് സന്ദേശങ്ങള്‍ ലഭിക്കുക. ആദ്യം ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്.
സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥന് എന്ന വ്യാജേനെ സംസാരിക്കും. പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെ.എസ്.ഇ.ബിയുടെ വെബ് പേജിലാണ്. പണമടയ്ക്കാനില്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി 10 രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതടയ്ക്കണമെന്നുമാണ് അടുത്ത നിര്‍ദ്ദേശം. ഇതടയ്ക്കുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും.
Sources:globalindiannews
National
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ മാത്രമാക്കി

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും.
റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓൺലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
Sources:NEWS AT TIME
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings