Connect with us

Health

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

Published

on

കൊവിഡ് 19ന്റെ (Covid 19) ഒമിക്രോൺ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ 2.75 (Sub Variant BA 2.75) കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏകദേശം 30 ശതമാനം വർദ്ധിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉപമേഖലകളിൽ ആറിൽ നാലിലും കേസുകൾ കഴിഞ്ഞ ആഴ്‌ചയിൽ വർദ്ധിച്ചതായി ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

യൂറോപ്പിലും അമേരിക്കയിലും BA.4, BA.5 എന്നി തരംഗങ്ങളാണ് കണ്ട് വരുന്നത്. ഇന്ത്യയിലാണ് BA.2.75 ന്റെ ഒരു പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. BA.2.75 എന്ന് വിളിക്കപ്പെടുന്ന ഒരു ഉപവകഭേദത്തിന്റെ ആവിർഭാവം ഇന്ത്യയിൽ നിന്ന് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

വിശകലനം ചെയ്യാൻ ഉപ-വേരിയന്റിന്റെ പരിമിതമായ ശ്രേണികൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ ഈ ഉപ-വേരിയന്റിന് സ്പൈക്ക് പ്രോട്ടീന്റെ റിസപ്റ്റർ-ബൈൻഡിംഗ് ഡൊമെയ്‌നിൽ കുറച്ച് മ്യൂട്ടേഷനുകൾ ഉള്ളതായി തോന്നുന്നു. അതിനാൽ വ്യക്തമായും ഇത് വൈറസിന്റെ പ്രധാന ഭാഗമാണ്. മനുഷ്യ റിസപ്റ്ററുമായി സ്വയം അറ്റാച്ചുചെയ്യുന്നു. അതിനാൽ നമ്മൾ അത് നിരീക്ഷിക്കേണ്ടതുണ്ട്. ഈ ഉപ-വേരിയന്റിന് അധിക പ്രതിരോധ ഒഴിവാക്കൽ ഗുണങ്ങളുണ്ടോ അതോ കൂടുതൽ ക്ലിനിക്കൽ തീവ്രതയുണ്ടോ എന്നറിയാൻ ഇനിയും സമയമുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Sources:globalindiannews

http://theendtimeradio.com

Health

ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

Published

on

ലണ്ടന്‍: ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. മനുഷ്യരിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

പരീക്ഷണത്തിന് സന്നദ്ധരായ രണ്ട് ആളുകളിൽ ഏതാനും സ്പൂൺ രക്തമാണ് കുത്തിവച്ചത്. ആരോഗ്യമുള്ള 10 പേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെ തേടി അലയേണ്ട അവസ്ഥയും അപൂർവ രക്തഗ്രൂപ്പുകൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കുകയാണ് ലാബിൽ രക്തം ഉണ്ടാക്കുന്നതിന്‍റെ ഉദ്ദേശ്യം. എന്നാൽ ഇത് പരീക്ഷണത്തിന്‍റെ വിജയത്തെ ആശ്രയിച്ചിരിക്കും.

ബ്രിസ്റ്റല്‍, കേംബ്രിഡ്ജ്, ലണ്ടൻ എന്നിവിടങ്ങളിലെയും എൻഎച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകരാണ് പരീക്ഷണത്തിന് പിന്നിൽ. ചുവന്ന രക്താണുക്കളെ കേന്ദ്രീകരിച്ചാണ് പരീക്ഷണം. ഒരു വ്യക്തിയിൽ നിന്ന് 470 മില്ലിഗ്രാം രക്തം എടുക്കുക എന്നതാണ് ആദ്യ ഘട്ടം. ചുവന്ന രക്താണുക്കളാകാൻ കഴിവുള്ള മൂലകോശങ്ങളെ അതിൽ നിന്ന് വേർതിരിച്ചെടുക്കും. പിന്നീട് അവ ലബോറട്ടറിയിൽ വളർത്തി ചുവന്ന രക്താണുക്കളാകാൻ വിടും.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ രക്തം കട്ടപിടിക്കൽ സാധ്യത കൂടുതല്‍: പഠനം

Published

on

ന്യൂഡൽഹി ∙ രക്തം കട്ടപിടിക്കുന്നതു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അസ്ട്രാസെനക, ഫൈസർ വാക്സീനുകളെടുത്തവരിൽ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപ്പോർട്ട്. ഫൈസർ, ജാൻസെൻ, മോഡേണ വാക്സീനുകളെക്കാൾ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലുണ്ട്. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരിൽ റിപ്പോർട്ട് ചെയ്തത്. ഇതെത്തുടർന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അൽപകാലം നിർത്തിവച്ചിരുന്നു.

പല രാജ്യങ്ങളിൽ വ്യത്യസ്ത വാക്സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്. അസ്ട്രാസെനകയുടെ കോവിഡ് വാക്സീനാണ് ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വ്യാപകമായി നൽകിയത്. ഇന്ത്യയിൽ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
Sources:manoramaonline

http://theendtimeradio.com

Continue Reading

Health

തളർന്നുപോയവർക്ക്‌ കൂട്ടായി ഇനി കേരളത്തിന്റെ സ്വന്തം റോബോട്ടുകൾ

Published

on

തിരുവനന്തപുരം: അപകടത്തെയും പക്ഷാ​ഘാതത്തെയും തുടർന്ന് തളർന്നുപോയവർക്ക്‌ കൂട്ടായി ഇനി കേരളത്തിന്റെ സ്വന്തം റോബോട്ടുകൾ. കേരള സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിന്റെ ജി ​ഗായിറ്റർ റോബോട്ടുകളാണ് ചികിത്സയിലുള്ള രോ​ഗികൾക്കൊപ്പം നടക്കാനൊരുങ്ങുന്നത്. നിലവിൽ ഫിസിയോതെറാപ്പിസ്റ്റുകളുടെ സഹായത്തിലാണ് രോ​ഗികളെ നടത്തിക്കുന്നത്. ഇത്‌ ഒഴിവാക്കാൻ ജി ​ഗായിറ്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗികളുടെ ഉയരത്തിന് അനുസരിച്ച് മാറ്റം വരുത്താൻ റോബോട്ടിനാകും. വെർച്വൽ റിയാലിറ്റിയുടെയും പ്രത്യേകം സജ്ജീകരിച്ച ഇയർഫോൺ വഴി ശബ്ദത്തിന്റെ സഹായത്തോടെയും രോഗികൾക്ക് അവർക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം അനുഭവിച്ചറിയാനും റോബോട്ടിൽ ക്രമീകരണമുണ്ട്. രോ​ഗികളിലുണ്ടാകുന്ന അനുദിനമുള്ള പുരോഗതി ജി ഗായിറ്റർ കൃത്യമായി ഡോക്ടറിന് ലഭ്യമാക്കും. ഫിസിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ മേഖലയിൽ എളുപ്പത്തിലും കാര്യക്ഷമമായും പരിശീലനം ഒരുക്കാൻ ജി -ഗായിറ്ററിന് കഴിയുമെന്ന് ജെൻ റോബോട്ടിക്സ് ചീഫ് മാർക്കറ്റിങ് ഓഫീസർ അഫ്‌സൽ മുട്ടിക്കൽ പറഞ്ഞു. മാൻഹോളുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ‘ബാൻഡിക്കൂട്ട്’ റോബോട്ടുകളിലൂടെ ശ്രദ്ധേയരായ സ്റ്റാർട്ടപ്പാണ് ജെൻ റോബോട്ടിക്സ്.

“കോളേജ് പ്രോജക്ടിന്റെ ഭാ​ഗമായി 2016ൽ രൂപകൽപ്പന ചെയ്ത എക്സോ സ്കെലിട്ടൻ ടെക്നോളജിയെ വികസിപ്പിച്ചെടുത്താണ് ജി​ ഗായിറ്റർ. സൈന്യത്തിലും നിർമാണ മേഖലകളിലും റോബോട്ടിനെ ഉപയോഗിക്കാമെന്നായിരുന്നു ആദ്യം വിചാരിച്ചത്‌. പിന്നീടാണ് പാരാപ്ലീജിയ വിഭാ​ഗത്തിന്റെ ഉപയോ​ഗങ്ങൾക്കായി വികസിപ്പിച്ചത്. ആദ്യഘട്ടം സർക്കാർ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും അവസാനഘട്ടത്തിലാണ്‌’ –- അഫ്സൽ മുട്ടിക്കൽ പറഞ്ഞു. തിങ്കൾ പകൽ മൂന്നിന് ടെക്നോപാർക്ക് സി ഡാക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആരോ​ഗ്യമന്ത്രി വീണ ജോർജ് ജി ​ഗായിറ്റർ ലോഞ്ച് ചെയ്യും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Latest News

National9 hours ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

National9 hours ago

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും...

Movie10 hours ago

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട്...

Sports10 hours ago

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു....

breaking news10 hours ago

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും...

world news11 hours ago

Youth for Christ Celebrates 7,323 Kids Deciding to Follow Jesus, Doubled Since Last Year

The Youth for Christ (YFC) organization has announced twice as many kids and teens made the decision to follow Jesus...

Movie1 day ago

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക്...

Movie1 day ago

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നാലു വർഷം മുമ്പാണ് താൻ...

Crime1 day ago

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം...

Sports1 day ago

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ്...

Tech1 day ago

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ...

National2 days ago

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ഡൽഹി :സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി...

Trending