breaking news
മുഴുവൻ സമ്പത്തും ദാനം ചെയ്യുമെന്ന് ബില്‍ഗേറ്റ്സ്

വാഷിങ്ടണ്‍: ബില്‍ഗേറ്റ്സ്-മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്ത് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്.
113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്സ് ജൂലൈ 13ന് എഴുതിയ ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. ഫൗണ്ടേഷന് നല്കി വരുന്ന പ്രതിവര്‍ഷ സംഭാവന ഉയര്‍ത്തുമെന്നും ബില്‍ഗേറ്റ്സ് അറിയിച്ചു.
ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്ബത് ബില്യണ്‍ ഡോളറാക്കി സംഭാവന ഉയര്‍ത്തുമെന്നാണ് ബില്‍ഗേറ്റ്സിന്റെ പ്രഖ്യാപനം. തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്ബത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ്, കാലാവസ്ഥ വ്യതിയാനം, യുക്രെയ്ന് യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബില്‍ഗേറ്റ്സ് ആവശ്യപ്പെട്ടു.
Sources:nerkazhcha
breaking news
800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍ സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ സന്യാസികള്‍ മൃഗത്തിന്റെ തുകലില്‍ ലാറ്റിന്‍ ഭാഷയില്‍ വര്‍ണ്ണാലങ്കാരങ്ങളോടെ എഴുതിയ എ5 വലുപ്പത്തിലുള്ള ബൈബിളിന്റെ പേജാണ് ആശ്രമത്തില്‍ വീണ്ടും മടങ്ങി എത്തിയിരിക്കുന്നത്. 2020-ല്‍ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാല ലേലത്തില്‍ പിടിച്ച ഈ ബൈബിള്‍ പേജ് യൂണിവേഴ്സിറ്റി തന്നെയാണ് പൊതുപ്രദര്‍ശനത്തിനായി താല്‍ക്കാലികമായി വിട്ടുനല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 2 വരെ ഇത് പ്രദര്‍ശനത്തിന് ഉണ്ടാകും. ഈ അമൂല്യ ചരിത്രനിധി ഇതാദ്യമായാണ് യു.കെ യില്‍ പൊതുപ്രദര്‍ശനത്തിനുവെക്കുന്നത്.
ഇരു പുറത്തും എഴുത്തുകളുള്ള മനോഹരമായ ബൈബിള്‍ പേജ് എഴുതപ്പെട്ട കാലഘട്ടത്തേക്കുറിച്ച് കൃത്യമായ അറിവില്ല. പഴയ നിയമത്തിലെ ദിനവൃത്താന്തത്തിന്റെ ആരംഭമാണ് പേജിലെ പ്രതിപാദ്യം. വെല്ലം കടലാസ് എന്നറിയപ്പെടുന്ന പ്രത്യേകം തയ്യാറാക്കിയ മൃഗതുകലില്‍ മനോഹരമായ വര്‍ണ്ണാലങ്കാരങ്ങളോടെയാണ് എഴുത്ത്. ടെംപേര എന്ന വിദ്യ ഉപയോഗിച്ചാണ് വെല്ലം കടലാസ് തയ്യാറാക്കുന്നത്. ബൈബിളിന്റെ ചരിത്രത്തിലെ പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച പതിമൂന്നാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന സാങ്കേതികവിദ്യയാണ് ടെംപേര. കല്ല്, ധാതുക്കള്‍, മണ്ണ് പോലെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ മുട്ടയുടെ മഞ്ഞക്കരു പോലെയുള്ള വെള്ളത്തില്‍ ലയിപ്പിക്കുന്ന പ്രക്രിയയാണ് ടെംപേര.
ആശ്രമത്തിന്റെ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള മനോഹരമായ ഒരു ചെറിയ രത്നമാണ് ഈ ബൈബിള്‍ പേജെന്നു ആശ്രമത്തിലെ കളക്ഷന്റെ ചുമതലയുള്ള ലൂസി ന്യൂമാന്‍ പറഞ്ഞു. പഴക്കം വെച്ചുനോക്കുബോള്‍ അതിശയകരമായ ഗുണമേന്മയാണ് ഇതിനുള്ളതെന്നും, 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എഴുത്ത് സാമഗ്രികള്‍ വെച്ച് നോക്കുമ്പോള്‍ ഇതിന്റെ സൃഷ്ടി അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൂല്യമായ പുസ്തകങ്ങളാലും, നിരവധി കയ്യെഴുത്ത് പ്രതികളാലും പ്രസിദ്ധമായ ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തിലെ വിശാലമായ ലൈബ്രറി 1539-ല്‍ ഹെന്റി എട്ടാമന് രാജാവിന്റെ കാലത്താണ് വില്‍ക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തതായാണ് ചരിത്രം. പിന്നീട് യാതൊരു അറിവുമില്ലാതിരുന്ന ഈ ബൈബിള്‍ 240 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ സോത്തെബീസ് ഓക്ഷന് ഹൗസിലാണ് കണ്ടെത്തിയത്.
കടപ്പാട് :പ്രവാചക ശബ്ദം
breaking news
ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍.
നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. മേന മേഖലയില്‍ നട്ടെല്ലില്‍ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. ഡോ. അബ്ദുല്‍ സലാം അല്‍ ബലൂഷിയുടെ നേതൃത്വത്തിലായിരുന്നു അബുദാബിയില്‍ ശസ്ത്രക്രിയ നടത്തിയത്.
മേയില്‍ റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ 22 വയസ്സുകാരന്റെ വൃക്കത്തകരാര്‍ പരിഹരിച്ചും യു.എ.ഇ. രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഡാവിഞ്ചി എക്സ്ഐ എന്ന റോബട്ടിന്റെ സഹായത്തോടെ ദുബായ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. യാസര്‍ അഹമ്മദ് അല്‍ സഈദിയാണ് നേതൃത്വം നല്‍കിയത്. ഹൃദ്രോഗം, അസ്ഥിരോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കും റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഡോക്ടര്‍മാരുടെ എണ്ണവും ജോലിയും കുറയ്ക്കുന്നതിനൊപ്പം രോഗിയെ ശ്രദ്ധയോടെ പരിചരിക്കാനും റോബോട്ടിനാകും. നിര്‍ദേശം നല്കിയാല് റോബോട്ടുകള്‍ കൃത്യതയോടെ ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍നോട്ടം വഹിച്ചാല്‍ മാത്രം മതി. ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍, മുതിര്‍ന്നവരുടെ പരിചരണം, സുരക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാന്‍ റോബട്ടുകള്‍ക്കാകും.
കുട്ടികളുടെ പേടി മാറ്റി, കുത്തി വെക്കുമ്പോള്‍ ശ്രദ്ധ മാറ്റുന്ന റോബോട്ടുകള്‍ വരെ യു.എ.ഇ. ആശുപത്രികളില്‍ ഉണ്ട്.
Sources:globalindiannews
breaking news
ബീജമില്ലാതെ ലോകത്തെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍

ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. ബീജം, അണ്ഡം, ബീജസങ്കലനം എന്നിവ ഇല്ലാതെയാണ് ഇത് സാധ്യമാക്കിയത്. ഇസ്രയേലിലെ വെയ്സ്മൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങൾ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവർ കണ്ടെത്തി.
ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിർമിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഈ ജീവനുള്ള ഘടനകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങൾക്ക് ഈ കണ്ടെത്തൽ വഴിയൊരുക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. സെൽ ജേണലിൽപഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് കുറച്ച് ദിവസം വളരാൻ സാധിക്കുന്ന യാന്ത്രിക ഗർഭപാത്രം നിർമിച്ചിരുന്നു. അതേസമയം, ഇപ്പോൾ നിർമിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ജേക്കബ് ഹന്ന പറഞ്ഞു.
ചികിത്സകൾക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നൽകുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവൽ ബയോ എന്ന പേരിൽ ഒരു സ്ഥാപനത്തിന് ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.
ഈ പഠനത്തിന്റെ വെളിച്ചത്തിൽ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങൾ പെട്ടെന്ന് നിർമിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടൻ ഫ്രാൻസിസ്ക് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൾ ഗ്രൂപ്പ് ലീഡർ ഡോ. ജെയിംസ് ബ്രിസ്കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാൾ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിർമിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിർമിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Sources:azchavattomonline
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.