Connect with us

Tech

യൂട്യൂബിനെ പിന്നിലാക്കി ടിക്‌ടോക്

Published

on

ഏറ്റവും പ്രശസ്തമായ വീഡിയോ വെബ്‌സൈറ്റ് ആണ് ഗൂഗിളിന്റെ യുട്യൂബ്. ടെക്ക് ലോകത്തെ യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്‌സൈറ്റുകൾക്കും ഗൂഗിളിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ യൂട്യൂബിനേക്കാൾ ഉപയോഗിക്കപ്പെടുന്ന ഒരു വെബ്‌സൈറ്റോ ആപ്പോ വരുമെന്ന പേടി കമ്പനിയ്ക്ക് ഇല്ലായിരുന്നു. എന്നാൽ ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ഇപ്പോൾ ട്യൂബിനെ പിന്നിലാക്കി കുതിക്കുകയാണ്.

പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും ഇതിൽ കാണുന്നുണ്ട് എന്നാണ് റിപ്പോർട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021 ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിക്‌ടോക് പുതുതലമുറയെ കൈപിടിയിലാക്കി എന്നുതന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. 2020 ജൂണിലാണ് ടിക്ടോകിനോടുള്ള ആരാധന ആളുകളിൽ ഉയരങ്ങളിൽ എത്തുന്നത്. അന്നാണ് 4 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിൽ ടിക്ടോക് യൂട്യൂബിനെ മറികടന്നത്. അതിനുശേഷമുള്ള വർഷങ്ങളിൽ ടിക്ടോക് യുവ ഉപയോക്താക്കളിൽ തങ്ങളുടെ ആധിപത്യം തുടർന്നു.

യുഎസിലെ കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ കുട്ടികളും കൗമാരക്കാരും ടിക്‌ടോക്കിൽ പ്രതിദിനം ശരാശരി 99 മിനിറ്റും യൂട്യൂബിൽ 61 മിനിറ്റും ചെലവഴിച്ചു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. യുകെയിൽ പ്രതിദിനം 102 മിനിറ്റ് വരെയാണ് ആളുകൾ ടിക്‌ടോക് ഉപയോഗിക്കുന്നത്. യൂട്യൂബിൽ ഇത് വെറും 53 മിനിറ്റാണ്. ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 150 കോടി കവിഞ്ഞ യൂട്യൂബ് ഷോർട്ട്‌സ് എന്ന പേരിൽ ഒരു ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമും യൂട്യൂബിനുണ്ട്. 2021 ഫെബ്രുവരിയിയിലാണ് ടിക്ടോക് ഒന്നാം സ്ഥാനത്തെത്തി ഞെട്ടിച്ചിരിക്കുന്നത്.

Sources:globalindiannews

http://theendtimeradio.com

Tech

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

Published

on

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ പുറത്തുപോകാൻ കഴിയും. ഓൺലൈനിൽ വരുമ്പോൾ ആരെല്ലാമാണ് കാണേണ്ടതെന്ന് തീരുമാനിക്കാനും വ്യൂ വൺസ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയാനും കഴിയും.

സന്ദേശങ്ങളെ സംരക്ഷിക്കുന്നതിനും അവയെ മുഖാമുഖമുളള സംഭാഷണങ്ങൾ പോലെ സ്വകാര്യവും സുരക്ഷിതവുമാക്കുന്നതിനും പുതിയ മാർഗങ്ങൾ ആവിഷ്കരിക്കുന്നത് തുടരുമെന്ന് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ ഗ്രൂപ്പ് വിടുമ്പോൾ ആ വിവരം വാട്സ്ആപ്പ് മറ്റ് അംഗങ്ങളെ അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഇനി പുറത്തുപോകുന്ന വിവരം ഗ്രൂപ്പിലെ എല്ലാവരേയും അറിയിക്കുന്നതിനുപകരം, ഗ്രൂപ്പ് അഡ്മിനെ മാത്രമേ അറിയിക്കുകയുള്ളൂ.

ഈ മാസം തന്നെ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിക്കുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് മാത്രം കാണാൻ കഴിയുന്ന ‘വ്യൂ വൺസ്’ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തടയുന്ന ഫീച്ചറും വാട്ട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഫോട്ടോ അപ്‌ലോഡിങ്ങിൽ മാറ്റങ്ങൾ;പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

Published

on

പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം. വരും ആഴ്ചകളില്‍ ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ പരീക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു. നിലവില്‍ ഫോട്ടോകള്‍ ക്രോപ്പ് ചെയ്താല്‍ 4:5 സൈസിലാണ് ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്.

എന്നാല്‍ 9:16 സൈസിലുള്ള ഫോട്ടോകള്‍ വരുന്നതോടെ സ്‌ക്രീന്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിഷ്വല്‍ കാണാന്‍ സാധിക്കും. അതേസമയം, 9:16 ഫ്രെയിമില്‍ എല്ലാ ഫോട്ടോകളും പ്രദര്‍ശിപ്പിക്കുന്നതിനതിരെ നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് വിമര്‍ശിച്ചത്.

ഇതിന് പുറമെ, പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവര്‍ലേ ഗ്രേഡിയന്റുകള്‍ ചേര്‍ക്കുന്നുണ്ട്. ഇത് വരുന്നതോടെ ടെക്സ്റ്റ് വായിക്കാന്‍ എളുപ്പമാകും. കൂടാതെ പോസ്റ്റുകള്‍ റെക്കമന്റ് ചെയ്യുന്നതില്‍ താല്‍കാലികമായി കുറവു വരുത്താനും ഇന്‍സ്റ്റാഗ്രാം തീരുമാനിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

Published

on

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ, പണമിടപാടുകൾ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു.

വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാൽ ‘ലോഗിൻ അപ്രൂവൽ’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ് ഡെവലപ്പർമാർ.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് പോലും ലഭ്യമല്ല. നിങ്ങളുടെ വാട്ട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ, വാട്ട്സ്ആപ്പിൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുമെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റിൻ്റെ റിപ്പോർട്ട് പറയുന്നു. ഫെയ്സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും സമാനമായ ഫീച്ചർ ഉണ്ട്. നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് നിങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.
Sources:Metro Journal

http://theendtimeradio.com

Continue Reading

Latest News

Disease7 hours ago

ചൈ​ന​യി​ൽ പു​തി​യ വൈ​റ​സ് രോ​ഗം പടരുന്നു

ബെ​യ്ജിം​ഗ്: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. ലംഗ്യ വൈ​റ​സ് (​ലെ​യ് വി) ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ...

world news8 hours ago

Iranian Court Denies Retrial Requests for Christian Converts

Iran – The Iranian Supreme Court has denied the retrial and release requests for Iranian Armenian Anooshavan Avedian, Christian convert...

Tech9 hours ago

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ...

world news9 hours ago

Shooting at Catholic Church in Denver

A gunman shot at a Denver-area Catholic church in separate early morning incidents Saturday and Monday. No one was hurt,...

world news9 hours ago

നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍

മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്...

Crime9 hours ago

യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ...

world news1 day ago

Muslim extremists beat, kill evangelist in his home in retaliation for preaching

Kenya — Muslim extremists went to the home of an evangelist who had held open-air events in eastern Uganda and...

Tech1 day ago

ഫോട്ടോ അപ്‌ലോഡിങ്ങിൽ മാറ്റങ്ങൾ;പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം. വരും ആഴ്ചകളില്‍ ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ പരീക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി...

Life1 day ago

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു...

Business1 day ago

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത്...

world news1 day ago

ജാഗരൂകരായിരിക്കുക, ദൈവ തിരുമുന്‍പില്‍ കണക്ക് ബോധിപ്പിക്കണമെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കുമെന്നും അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഓഗസ്റ്റ് 7 ഞായറാഴ്ച ത്രികാല...

world news2 days ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

Trending