Connect with us

us news

വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് ഇന്ത്യ, പിന്നാലെ അമേരിക്കയും!

Published

on

വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് (FTC) ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ.

ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സി‌എ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള്‌‍ കത്തിൽ പറയുന്നുണ്ട്.

ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർ‍ഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ വീട്ടുവീഴ്ച നടത്തില്ലെന്ന് അറിയിച്ചതിനൊപ്പം ഇന്ത്യയിലെ സെർവറുകൾ നിർത്തുകയും ചെയ്തിരുന്നു. നോർഡ് വിപിഎൻ കമ്പനികളും രാജ്യത്തെ സെർവർ പിൻവലിക്കുമെന്ന് അറിയിച്ചു. വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന തത്വത്തിന് വീപരിതമാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം എന്നായിരുന്നു അവരുടെ വാദം.

ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അല്ലെങ്കിൽ സിഇആർടിഇൻ, ഐടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാജ്യത്തെ സൈബർ സുരക്ഷാ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള ദേശീയ ഏജൻസിയാണ്. ഡാറ്റാ സെന്ററുകൾ, വെർച്വൽ പ്രൈവറ്റ് സെർവർ (വിപിഎസ്) ദാതാക്കൾ, ക്ലൗഡ് സേവന ദാതാക്കൾ, വിപിഎൻ സേവന ദാതാക്കൾ എന്നിവർ വഴി വരിക്കാർ/ഉപഭോക്താക്കൾ എന്നിവ സാധൂകരിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കൂടുതൽ സമയം തേടിയിട്ടുണ്ട്. രാജ്യത്തിന്റെ പുതിയ വിപിഎൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ നോർഡ്‌വിപിഎൻ (NordVPN), എക്സ്പ്രസ്‌വിപിഎൻ (ExpressVPN) തുടങ്ങിയ ജനപ്രിയ വിപിഎൻ (VPN) സേവന ദാതാക്കൾ ഇന്ത്യയിൽ നിന്ന് നെറ്റ്‌വർക്കുകൾ നീക്കം ചെയ്യുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു.
Sources:azchavattomonline

http://theendtimeradio.com

us news

അമേരിക്കയില്‍ പകര്‍ച്ചപ്പനി അതിരൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍; കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ

Published

on

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ കൂടുതല്‍ കരുത്തോടെ പകര്‍ച്ചപ്പനി ആഞ്ഞടിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെയാണെന്നും അവര്‍ക്ക് കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍ പകര്‍ച്ചപ്പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മാറുന്നതോടെ അമേരിക്കയിലും പകര്‍ച്ചപ്പനി അതിരൂക്ഷമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പകര്‍ച്ചപ്പനിയെക്കുറിച്ച് ചിന്തിക്കാനും മുന്‍കരുതലെടുക്കാനും സമയമായെന്ന് ന്യൂ ജഴ്‌സിയിലെ സെക്വിറസ് മരുന്നുല്‍പാദക കമ്പനിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രെഗ് സില്‍വെസ്റ്റര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം നാനൂറായി കുറഞ്ഞിരുന്നു. മരണമോ ഗുരുതരാവസ്ഥയോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. എന്നാല്‍ കഴിഞ്ഞമാസം പകുതിയോടെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം രണ്ടുലക്ഷത്തിനു മുകളിലാണ്. മരണസംഖ്യ 181 ആയി ഉയര്‍ന്നു. പനിബാധിച്ച് ആയിരത്തിഅഞ്ഞൂറു പേര്‍ ആശുപത്രിയിലായി. ഇവരില്‍ 6.7 ശതമാനംപേരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

അമേരിക്കയില്‍ പകര്‍ച്ചപ്പനി സീസണ്‍ ആരംഭിക്കാനിരിക്കെ, ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പനിബാധിതരുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

us news

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

Published

on

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ് ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ്‌ മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി. പിശാചിന്റെ കുതന്ത്രങ്ങളിൽ അകപെട്ടുപോകാതെ പാപത്തെ പൂർണ്ണമായും വിട്ടുകളഞ്ഞു നിത്യതയുടെ അവകാശികളായി നാം ഓരോരുത്തരും തിരണമെന്ന് പാസ്റ്റർ ജേക്കബ് മാത്യു പ്രസ്താവിച്ചു. സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. അതിരുകളില്ലാത്ത ദർശനം” എന്നതായിരിന്നു ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം. “വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിന്നു ഉപവിഷയങ്ങൾ. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ആശംസ സന്ദേശം അറിയിച്ചു. നാഷണൽ സെക്രട്ടറി ബ്രദർ ജോർജ് തോമസ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാമുവേൽ ജോണിന്റെ ആശീർവാദ പ്രാർത്ഥനയോടുകുടി കോണ്ഫറന്സ് അനുഗ്രഹരമായി സമാപിച്ചു.

ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയുമാണ് ഒരുക്കങ്ങൾ ക്രമീകരിച്ചത്.

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

Published

on

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും.

പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

Disease9 hours ago

മറവിരോ​ഗത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ

ലോകത്താകമാനം 5.5 കോടിയിലധികം ആളുകളെ മറവിരോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഓരോ വർഷം കഴിയുന്തോറും മറവിരോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം, വിഷാദം, രക്താതിമർദ്ദം, അമിതമായ മദ്യപാനം, പുകവലി...

breaking news9 hours ago

800 വര്‍ഷങ്ങള്‍ പഴക്കമുള്ള ബൈബിള്‍ കൈയെഴുത്തു പ്രതി ഗ്ലാസ്റ്റണ്‍ബറി ആശ്രമത്തില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇസ്രായേലിന്റേയും യൂദയായുടെയും ചരിത്രത്തേക്കുറിച്ച് വിവരിക്കുന്ന 800 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പേജ് നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെഴുതപ്പെട്ട സ്ഥലത്ത് പൊതുപ്രദര്‍ശനത്തിന്. 1225 – 1250 കാലയളവില്‍...

world news9 hours ago

Believers in Hong Kong fear that the Chinese Bible will not be available

As the Chinese Communist Party imposes restrictions on religious content in Hong Kong, a shortage of Bibles is being reported...

world news10 hours ago

പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി

ഫൈസലാബാദ്: മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ഇക്കഴിഞ്ഞ മെയ് 5-ന് തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം. ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍...

us news10 hours ago

അമേരിക്കയില്‍ പകര്‍ച്ചപ്പനി അതിരൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍; കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ കൂടുതല്‍ കരുത്തോടെ പകര്‍ച്ചപ്പനി ആഞ്ഞടിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെയാണെന്നും അവര്‍ക്ക് കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു....

Disease1 day ago

ചൈ​ന​യി​ൽ പു​തി​യ വൈ​റ​സ് രോ​ഗം പടരുന്നു

ബെ​യ്ജിം​ഗ്: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. ലംഗ്യ വൈ​റ​സ് (​ലെ​യ് വി) ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ...

world news1 day ago

Iranian Court Denies Retrial Requests for Christian Converts

Iran – The Iranian Supreme Court has denied the retrial and release requests for Iranian Armenian Anooshavan Avedian, Christian convert...

Tech1 day ago

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ...

world news1 day ago

Shooting at Catholic Church in Denver

A gunman shot at a Denver-area Catholic church in separate early morning incidents Saturday and Monday. No one was hurt,...

world news1 day ago

നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍

മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്...

Crime1 day ago

യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ...

world news2 days ago

Muslim extremists beat, kill evangelist in his home in retaliation for preaching

Kenya — Muslim extremists went to the home of an evangelist who had held open-air events in eastern Uganda and...

Trending