world news
Terrorist Attack During Consecration of Hagia Sophia Model Church in Syria; 2 dead, many injured

At least two person was killed and several were injured Sunday in an attack on the inauguration of a Greek Orthodox church in Syria’s Hama Governorate.
There are reports of one or two deaths from the attack, and as many as 12 wounded.
The July 24 attack targeted Hagia Sophia Church in Al-Suqaylabiyah, about 30 miles northwest of Hama. The church was being built as a replica of Istanbul’s Hagia Sophia by the governments of Bashar al-Assad and Vladimir Putin in response to the Turkish government’s converting that building to a mosque.
http://theendtimeradio.com
world news
ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും പരിശീലന ക്ലാസുകൾക്കും വലിയ സ്വീകാര്യതയാണ് പാക്കിസ്ഥാനിലെ സഭയിൽ നിന്ന് ലഭിക്കുന്നത്. ഇതിന് തെളിവായിരുന്നു, അഞ്ച് രൂപതകളുടെ പ്രാതിനിധ്യത്തോടെ അബോട്ടാബാദ് ജില്ലയിലെ ആയുബിയയിൽ നടത്തിയ ‘ലീഡ് 2022 : ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം’.
‘ജീസസ് യൂത്തി’ലേക്ക് പുതുതായി കടന്നുവന്നവരെ, സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ആരംഭബിന്ദുവായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അനുഭവത്തിലേക്ക് നയിക്കാൻ സഹായിക്കുക എന്നതായിരുന്നു ട്രെയിനിംഗ് പ്രോഗ്രാമിന്റെ ലക്ഷ്യം. ‘ജീസസ് യൂത്തി’ന്റെ ആറ് കാരിസങ്ങളായി വിശേഷിപ്പിക്കുന്ന പ്രാർത്ഥന,ദൈവവചനം, കൂദാശാ ജീവിതം, കൂട്ടായ്മ, സുവിശേഷ പ്രഘോഷണം,പാവങ്ങളോട് പക്ഷം ചേരൽ എന്നിവയെ അടുത്തറിയാനും സഹായകമായിരുന്നു ട്രെയിനിംഗ് പ്രോഗ്രാം.
‘യുവജനങ്ങളുടെ ഒരു പുതിയ സംഘം കൂടി ‘ജീസസ് യൂത്തി’ന്റെ ഭാഗമായതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ദർശിക്കാനുള്ള വലിയ കൃപയുടെ സമയമാണിത്. നമ്മുടെ കർത്താവും രക്ഷകനുമായി നമുക്ക് ഈശോയെ സ്വാഗതം ചെയ്യാം. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായി തന്റെ മുന്തിരിത്തോട്ടത്തിൽ വേലചെയ്യാൻ ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നു,’ പാക്കിസ്ഥാനിലെ ‘ജീസസ് യൂത്ത്’ കോർഡിനേറ്റർ അയാസ് ഗുൽസാർ പുതിയ അംഗങ്ങളെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
Sources:marianvibes
world news
പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന് കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ് മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ് മാസിയെയും മുറിവേറ്റ മൂന്ന് പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ ക്രിസ്ത്യന്‍ കോളനിക്ക് മുന്‍പിലുള്ള കളിസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കു നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.
ഓഗസ്റ്റ് 10നു മാസിയുടെ മൃതസംസ്കാരം നടത്തി. 2016-ല്‍ തന്റെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പാര്‍ലമെന്റംഗമായിരുന്ന ഹെന്റി മാസിയുടെ മൂത്ത സഹോദരനാണ് കൊല്ലപ്പെട്ട വിത്സണ് മാസി. മാസ്തുങ്ങില്‍ 115 ക്രൈസ്തവരാണ് താമസിക്കുന്നത്. കളിസ്ഥലത്ത് ഉണ്ടായിരുന്ന മുസ്ലീം കുട്ടികള്‍ മഗ്രിബ് പ്രാര്‍ത്ഥനക്കായി പോയ നേരം നോക്കിയായിരുന്നു വെടിവെപ്പ്. വയറിനു വെടിയേറ്റ് സനം എന്ന 14 കാരന്റെ നില ഗുരുതരമാണെന്നു കൊല്ലപ്പെട്ട മാസിയുടെ മരുമകനായ ഡാനിഷ് സലിം യു.സി.എ ന്യൂസിനോട് പറഞ്ഞു.
ക്രിസ്ത്യന്‍ കോളനിയിലുള്ള 16 വീടുകളുടെ സംരക്ഷണത്തിനായി രണ്ടു പോലീസുകാരെ കോളനിയുടെ ഗേറ്റില്‍ നിയമിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ അക്രമത്തെക്കുറിച്ചുള്ള എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയോ, ആരെങ്കിലേയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഡാനിഷ് ആരോപിച്ചു. വെടിവെപ്പ് നടന്ന് അരമണിക്കൂറിനു ശേഷം അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രദേശവാസികള്‍ സമീപത്തുള്ള നാഷണല്‍ ഹൈവേ ഒരു മണിക്കൂര്‍ നേരത്തേക്ക് ഉപരോധിച്ചിരിന്നു. മാസ്തുങ്ങിലെ വൈദികനായ ഫാ. നദീം റഫീക് മുറിവേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വേദനിക്കുന്നവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമെന്ന് ക്യുറ്റ അപ്പസ്തോലിക വികാരിയത്ത് തന്നോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ബലൂചിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെയും, വിഘടനവാദികളുടെയും ആക്രമണങ്ങളാല്‍ തകര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കും, ഷിയാ ഹസാരകള്‍ക്കും, സുരക്ഷാ സേനക്കും എതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം പ്രവിശ്യയില്‍ ഏഴോളം തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ സുരക്ഷാ സേനാംഗങ്ങളടക്കം 6 പേര് കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2018-ല്‍ നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി

ടെഹ്റാന്: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി. അന്‍ഷൂവാന്‍ അവേദിയാന്, അബ്ബാസ് സൌരി, ഫരീബ ഡാലിര്‍, മേരി മൊഹമ്മദി എന്നിവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്. ഇതില്‍ അവേദിയാന്, സൌരി എന്നിവരുടെ അപേക്ഷകള്‍ യാതൊരു കാരണവും കൂടാതെയാണ് കോടതി തള്ളിയത്. പതിനെട്ടോളം ക്രൈസ്തവര്‍ അടങ്ങിയ കൂട്ടായ്മയുടെ ഭാഗമായിരുന്ന അവേദിയാനേയും, സൌരിയേയും മറ്റൊരു ക്രൈസ്തവ വിശ്വാസിയായ മേരി മൊഹമ്മദിക്കൊപ്പം 2020 നവംബറിലാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനക്കിടെ ഇവരുടെ ബൈബിളുകളും സെല്‍ ഫോണുകളും പിടിച്ചെടുക്കുകയായിരിന്നു.
ഇക്കഴിഞ്ഞ മെയ് 22ന് ഇസ്ലാമിനെതിരെ പ്രചാരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച് അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷയും, സൗരി, മൊഹമ്മദി എന്നിവര്‍ക്ക് 10 വര്‍ഷത്തെ സാമൂഹിക അവകാശങ്ങളുടെ നിഷേധവുമാണ് ശിക്ഷയായി ലഭിച്ചത്. പിന്നീട് ഇവരുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷക്ക് പുറമേ, 10 വര്‍ഷത്തെ സാമൂഹിക അവകാശ നിഷേധവും ശിക്ഷയായി വിധിച്ചു. തന്റെ പുനര്‍വിചാരണ അപേക്ഷ തള്ളിയതായുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മേരി മൊഹമ്മദിക്ക് ലഭിച്ചത്.
അതേസമയം തങ്ങള്‍ നല്കിയ തെളിവുകള്‍ അപ്പീല്‍, കോടതി വേണ്ടവിധം പരിശോധിച്ചില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 6 ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്ത ഫരീബ ഡാലിറിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളിയിരിന്നു. അവേദിയാന്, സൌരി എന്നിവരുടെ വിചാരണ കേട്ട അതേ ജഡ്ജി തന്നെയാണ് ഫരീബ ഡാലിറിന് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീടിത് രണ്ടുവര്‍ഷമായി കുറച്ചിരിന്നു. ഏപ്രില്‍ 16 മുതല്‍ തന്റെ ശിക്ഷ അനുഭവിക്കുന്ന ഡാലിറിന്റെ പരോളിനുള്ള അപേക്ഷയും സുപ്രീം കോടതി തള്ളി.
ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള ഇറാന് ഭരണകൂടത്തിന്റെ വേട്ട തുടരുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ക്രൈസ്തവരാണ് ജയിലുകളില്‍ കഴിയുന്നത്. മതപീഡനം ശക്തമാകുന്നതിനിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർദ്ധിക്കുന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.