Travel
ഇലക്ട്രിക് വാഹന ചാർജിങ് ലളിതമാക്കി കെഎസ്ഇബി

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം കൂടിയതോടെ അതിവേഗ ചാർജിങ്ങും പാതയോര ചാർജിങ് സ്റ്റേഷനുകളും ലളിതവും വ്യാപകവും ആക്കാൻ കെഎസ്ഇബി. പാതയോരങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ പഴയകാല കോയിൻ ടെലിഫോൺ ബൂത്ത് പോലുള്ള ചാർജിങ് സംവിധാനങ്ങളാണ് ഒരുക്കുന്നത്.
ചാർജ് ചെയ്യുന്നതിന് ആദ്യം chargeMOD എന്ന മൊബൈൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഈ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ, User name & പാസ്വേഡ് നൽകിയശേഷം ഓൺലൈൻ പെയ്മെൻറ് വാലറ്റുമായി ബന്ധിപ്പിക്കണം. ഓൺലൈൻ ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ഏത് വാലറ്റും ഉപയോഗിക്കാം.
ചാർജ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യം ഈ മൊബൈൽ ആപ്പ് തുറക്കണം. ചാർജിങ് ഓപ്ഷൻ എടുത്താൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും. ആ സമയത്ത് ചാർജിങ് യൂണിറ്റിന് പുറത്ത് കാണിച്ചിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യണം. അതിനുശേഷം വാഹനത്തിന്റെ പ്ലഗ് വയർ എടുത്ത് നിശ്ചിത സ്ഥലത്ത് ഘടിപ്പിച്ച വാഹനവുമായി ബന്ധിപ്പിക്കണം. പിന്നീട് സ്റ്റാർട്ട് ചാർജിങ് അമർത്തണം. ചാർജിങ് പൂർത്തിയാവുകയോ, മതിയെന്ന് തോന്നുമ്പോഴോ, മൊബൈൽ ഫോണിലെ സ്റ്റോപ്പ് അമർത്തി ചാർജിങ് നിർത്തണം. അതിനുശേഷം പ്ലഗ് വയർ ശ്രദ്ധയോടെ ഊരിയെടുക്കണം. അതോടെ ചാർജ് ചെയ്തതിനുള്ള തുക വാലറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി എടുക്കും. യൂണിറ്റ് നിരക്കിലാണ് തുക കണക്കാക്കുക.
കടപ്പാട്:FB Post
Travel
ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച് ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി.
Sources:NEWS AT TIME
Travel
ലേണേഴ്സ് ടെസ്റ്റ് ഇനി ആർടി ഓഫിസിൽ

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനാൽ ലേണേഴ്സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടി ഓഫിസുകളിലെത്തി ഓൺലൈനിൽ എഴുതുന്ന സംവിധാനം ഏർപ്പെടുത്താൻ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം.
മാസം 5000–6000 ഇതര സംസ്ഥാനക്കാരും മലയാളത്തിൽ പരീക്ഷയെഴുതി വിജയിക്കുന്ന അട്ടിമറി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ലേണേഴ്സ് ടെസ്റ്റിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് തീരുമാനമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് അറിയിച്ചു. അപേക്ഷകർ അതത് ആർടിഒ, സബ് ആർടിഒ ഓഫിസുകളിൽ ഓൺലൈനായി തീയതിയും സമയവും ബുക്ക് ചെയ്ത് നേരിട്ടെത്തി പരീക്ഷയിൽ പങ്കെടുക്കാനാണ് നിർദേശം.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷകർക്ക് ഓൺലൈനായി പരീക്ഷയെഴുതാൻ അനുമതി നൽകിയിരുന്നത്. ഇതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടത്. അപേക്ഷകനിൽ നിന്ന് 3000 മുതൽ 5000 രൂപവരെ വാങ്ങി അപേക്ഷകനു വേണ്ടി പരീക്ഷയെഴുതി ജയിപ്പിച്ചത് ഡ്രൈവിങ് സ്കൂളുകാരും ഏജന്റുമാരുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളും മലയാളത്തിൽ പരീക്ഷയെഴുതി വ്യാപകമായി വിജയിച്ചത് കണ്ടെത്തി.
Sources:globalindiannews
Travel
സ്വന്തമായി നിര്‍മിച്ച വിമാനത്തില്‍ രാജ്യങ്ങള്‍ ചുറ്റി മലയാളി കുടുംബം

ആലപ്പുഴ: കുടുംബസമേതം യാത്ര ചെയ്യാന്‍ ലണ്ടനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് മലയാളി എഞ്ചിനീയര്‍. മുന്‍ എം.എല്‍.എ പ്രഫ. എ.വി താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകന് അശോക് താമരാക്ഷന്‍ ആണ് സ്വയം നിര്‍മിച്ച വിമാനത്തില്‍ ഇതിനകം വിവിധ രാജ്യങ്ങളിലേക്കു പറന്നത്. നാലുപേര്‍ക്കു യാത്ര ചെയ്യാവുന്ന വിമാനമാണിത്.
കോവിഡ് ലോക്ഡൗണിലാണ് മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ അശോകിന് വിമാനം നിര്‍മിക്കാമെന്ന ആശയം ഉദിച്ചത്. വിമാനം നിര്‍മിക്കാനുള്ള ആശയം മനസ്സില്‍ ഉദിച്ചതെന്ന് മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയ അശോക് പറഞ്ഞു. ബ്രിട്ടീഷി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍നിന്നു നേരത്തേ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടില്‍ താല്‍ക്കാലിക വര്‍ക്ഷോപ് സ്ഥാപിച്ചായിരുന്നു വിമാന നിര്‍മാണം.
2019 മേയില്‍ തുടങ്ങിയ നിര്‍മാണം 2021 നവംബര്‍ 21ന് പൂര്‍ത്തിയായി. ലൈസന്‍സ് ലഭിക്കാന്‍ 3 മാസത്തെ പരീക്ഷണ പറക്കല്‍. കഴിഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കല്‍ ലണ്ടനില്‍, 20 മിനിറ്റ്. മേയ് 6 നു കുടുംബത്തോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.
ഇളയ മകള്‍ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കണ്‍ ആയ ജി ചേര്‍ത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇന്‍ഡോര്‍ സ്വദേശിയായ ഭാര്യ അഭിലാഷ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥയാണ്. ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടില്‍ അവധിക്കെത്തിയ അശോകും കുടുംബവും 30ന് മടങ്ങും.
Sources:nerkazhcha
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings