Connect with us

Programs

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

Published

on

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം തീയതി രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അനുഭവിപ്പാൻ അവസരം ഒരുക്കുകയാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7നു രാവിലെ ദൈവസഭ പ്രസിഡന്റ്‌ പാസ്റ്റർ പി. ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും. അഭിഷക്ത കർത്തൃദാസന്മാർ ക്ലാസ്സുകൾ നയിക്കും .. Evg ജിഫി യോഹന്നാൻ,Dr രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്‌സൺ ആൻ്റണി,ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും.

ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ(To Stand firm in the Lord )അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്. ക്യാമ്പ് യൗവനക്കാർക്കു അനുഗ്രഹകരമായി തീരേണ്ടതിന് ദൈവജന ത്തിന്റെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
http://theendtimeradio.com

Programs

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് 10-ാം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30ന്

Published

on

ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ചിന്റെ പത്താം വാർഷികവും മ്യൂസിക് നൈറ്റും ജൂലൈ 30 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 9.30 വരെ ഹെൻസ്കി സ്കൂൾ ഹാളിൽ (ബർക്ക് സ്ട്രീറ്റ്, ടർവീ പാർക്ക്, വാഗ വാഗ, NSW –2650 ) നടക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യും. ഹാർപ്സ് & ബീറ്റ്സ് (മെൽബൺ) മ്യൂസിക് നൈറ്റിനു നേതൃത്വം നൽകും. വാർഷിക സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. ഏവരുടെയുംം സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ഏലിയാസ് ജോൺ, ഇവാ. ബിന്നി മാത്യു എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഏലിയാസ് ജോൺ: +61 423804644 പ്രമോദ് മാത്യു: +61 470408698
Sources:christiansworldnews

http://theendtimeradio.com

Continue Reading

Programs

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസും ആലയ സമർപ്പണ ശുശ്രുഷയും ബ്രിസ്ബണിൽ

Published

on

ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയയുടെ ഇൻഡ്യൻ ചാപ്റ്ററിന്റെ മൂന്നാമത്‌ നാഷണൽ കോൺഫറൻസിനും‌ ആലയ സമർപ്പണ ശുശ്രുഷക്കും ബ്രിസ്ബൺ കബൂൾചർ വേദിയാകുന്നു. 2022 ജൂലൈ മാസം 8,9,10 തീയതികളിൽ ബ്രിസ്ബെയ്നിൽ വച്ച്‌ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന പ്രസ്തുത മീറ്റിംഗുകൾക്ക്‌ ഓസ്ട്രേലിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓവർസീയർ റവ. ബിഷപ്‌ വാൾട്ടർ അൾവാറസ്‌ ഉദ്ഘാടനം നിർവ്വഹിക്കും. ഈ മീറ്റിംഗുകളിൽ ലോക പ്രശസ്ത സുവിശേഷകൻ പാസ്റ്റർ പി സി ചെറിയാൻ ദൈവവചനം ശുശ്രൂഷിക്കുകയും വിവിധ ദൈവദാസീദാസന്മാർ ഗാനശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യും. ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്ററിന്റ് കീഴിലുള്ള എല്ലാ സഭകളും , ബ്രിസ്ബെയ്നിലുള്ള മറ്റിതര പെന്തക്കോസ്തു സഭകളും പങ്കെടുക്കുന്ന ഈ മീറ്റിംഗ്‌ ഒരനുഗ്രഹമായിത്തീരുവാൻ പ്രാർത്ഥിക്കാം.
ക്രിസ്തുവിൽ,
പസ്റ്റർ ജെസ്‌വിൻ മാത്യൂസ്‌
ചെയർമാൻ,(ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഓസ്ട്രേലിയ ഇൻഡ്യൻ ചാപ്റ്റർ.)
http://theendtimeradio.com

Continue Reading

Programs

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ഉപവാസ പ്രാർത്ഥന ക്രമീകരിക്കുന്ന സെന്ററുകളുടെ സമയക്രമം

Published

on

 

🙏ഉപവാസ പ്രാർത്ഥന🙏

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷനോടനുബന്ധിച്ച് 2022 ജൂൺ 01 ബുധനാഴ്ച മുതൽ 2022 ഒക്ടോബർ 13 വ്യാഴാഴ്ച വരെ എല്ലാ സെന്ററുകളെയും ഉൾപ്പെടുത്തി ‘ചെയിൻ ഫാസ്റ്റിംഗ് പ്രെയർ’ ക്രമീകരിക്കുന്നു. ഓരോ മാസവും ഉപവാസ പ്രാർത്ഥന ക്രമീകരിക്കുന്ന സെന്ററുകളുടെ ലിസ്റ്റ് അതാതു സമയങ്ങളിൽ മുൻകൂട്ടി അറിയിക്കുന്നതാണ്. എല്ലാ സെന്റർ ശുശ്രൂഷകന്മാരും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു തങ്ങളുടെ സെന്ററിൽ പ്രാർത്ഥന ക്രമീകരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. ദൈവം സഹായിക്കട്ടെ.

ജൂൺ മാസം ഉപവാസ പ്രാർത്ഥന ക്രമീകരിക്കുന്ന സെന്ററുകളുടെ സമയക്രമം ആണ് ചുവടെ ചേർത്തിരിക്കുന്നത്.

🔹2022 ജൂൺ 01 ബുധൻ – അടൂർ (N)
🔹2022 ജൂൺ 02 വ്യാഴം – അടൂർ (S)
🔹2022 ജൂൺ 03 വെള്ളി – അടൂർ (T)
🔹2022 ജൂൺ 04 ശനി – ആലപ്പുഴ
🔹2022 ജൂൺ 05 ഞായർ – ആലുവ
🔹2022 ജൂൺ 06 തിങ്കൾ – അഞ്ചൽ
🔹2022 ജൂൺ 07 ചൊവ്വാ – ആര്യനാട്
🔹2022 ജൂൺ 08 ബുധൻ – ആറ്റിങ്ങൽ
🔹2022 ജൂൺ 09 വ്യാഴം – ബാലരാമപുരം
🔹2022 ജൂൺ 10 വെള്ളി – ചപ്പാത്ത്
🔹2022 ജൂൺ 11 ശനി – ചെങ്ങന്നൂർ
🔹2022 ജൂൺ 12 ഞായർ – ചിറ്റാർ
🔹2022 ജൂൺ 13 തിങ്കൾ – എടക്കര
🔹2022 ജൂൺ 14 ചൊവ്വാ – ഇടമൺ
🔹2022 ജൂൺ 15 ബുധൻ – ഏലപ്പാറ
🔹2022 ജൂൺ 16 വ്യാഴം – ഇരവിപേരൂർ
🔹2022 ജൂൺ 17 വെള്ളി – എറണാകുളം (N)
🔹2022 ജൂൺ 18 ശനി – എറണാകുളം (S)
🔹2022 ജൂൺ 19 ഞായർ – ഈരാറ്റുപേട്ട
🔹2022 ജൂൺ 20 തിങ്കൾ – ഗുരുവായൂർ
🔹2022 ജൂൺ 21 ചൊവ്വാ – ഹരിപ്പാട്
🔹2022 ജൂൺ 22 ബുധൻ – ഇടുക്കി
🔹2022 ജൂൺ 23 വ്യാഴം – ഇരിങ്ങാലക്കുട
🔹2022 ജൂൺ 24 വെള്ളി – ഇരിട്ടി
🔹2022 ജൂൺ 25 ശനി – കണ്ണൂർ
🔹2022 ജൂൺ 26 ഞായർ – കറുകച്ചാൽ
🔹2022 ജൂൺ 27 തിങ്കൾ – കരുനാഗപ്പള്ളി
🔹2022 ജൂൺ 28 ചൊവ്വാ – കാസർഗോഡ്
🔹2022 ജൂൺ 29 ബുധൻ – കാട്ടാക്കട
🔹2022 ജൂൺ 30 വ്യാഴം – കാട്ടാക്കട (N)

ഉപവാസ പ്രാർത്ഥനയുടെ സമയക്രമം മുൻകൂട്ടി അറിയുന്നതിനും മറ്റും പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് ഭാരവാഹികളുമായി ബന്ധപ്പെടുവാൻ ശ്രദ്ധിക്കുക, ഫോൺ – 9746045859.

http://theendtimeradio.com

Continue Reading

Latest News

Disease21 mins ago

ചൈ​ന​യി​ൽ പു​തി​യ വൈ​റ​സ് രോ​ഗം പടരുന്നു

ബെ​യ്ജിം​ഗ്: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ട​രു​ന്ന ഹെ​നി​പാ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പു​തി​യ വ​ക​ഭേ​ദം ചൈ​ന​യി​ൽ ക​ണ്ടെ​ത്തി. ലംഗ്യ വൈ​റ​സ് (​ലെ​യ് വി) ​ബാ​ധി​ച്ച് 35-ഓ​ളം പേ​രെ ഷാ​ൻ​ഡോം​ഗ്, ഹെ​നാ​ൻ...

world news2 hours ago

Iranian Court Denies Retrial Requests for Christian Converts

Iran – The Iranian Supreme Court has denied the retrial and release requests for Iranian Armenian Anooshavan Avedian, Christian convert...

Tech2 hours ago

‘ആരുമറിയില്ല’;ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ഇനി ആരുമറിയാതെ പുറത്തുപോവാം

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വാട്ട്സ്ആപ്പിൽ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതിനാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ, വാട്ട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അവർ...

world news2 hours ago

Shooting at Catholic Church in Denver

A gunman shot at a Denver-area Catholic church in separate early morning incidents Saturday and Monday. No one was hurt,...

world news3 hours ago

നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍

മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച്...

Crime3 hours ago

യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ...

world news1 day ago

Muslim extremists beat, kill evangelist in his home in retaliation for preaching

Kenya — Muslim extremists went to the home of an evangelist who had held open-air events in eastern Uganda and...

Tech1 day ago

ഫോട്ടോ അപ്‌ലോഡിങ്ങിൽ മാറ്റങ്ങൾ;പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം

പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റാഗ്രാം. വരും ആഴ്ചകളില്‍ ഇന്‍സ്റ്റാഗ്രാം അള്‍ട്രാ-ടോള്‍ 9:16 ഫോട്ടോകള്‍ പരീക്ഷിക്കാന്‍ തുടങ്ങുമെന്ന് പ്രതിവാര ആസ്‌ക് മി എനിതിംഗ് പരിപാടിയില്‍ ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി...

Life1 day ago

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു...

Business1 day ago

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത്...

world news1 day ago

ജാഗരൂകരായിരിക്കുക, ദൈവ തിരുമുന്‍പില്‍ കണക്ക് ബോധിപ്പിക്കണമെന്ന് ഓര്‍ക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് നമ്മുടെ ജീവിതാന്ത്യത്തിൽ അവിടന്ന് ചോദിക്കുമെന്നും അതുകൊണ്ടുതന്നെ, ജാഗരൂകരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഓഗസ്റ്റ് 7 ഞായറാഴ്ച ത്രികാല...

world news2 days ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

Trending