Connect with us

world news

ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ച ഇറാനിയൻ പൗരന് അഭയം നിഷേധിച്ച് ജർമ്മനി

Published

on

മ്യൂണിക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയൻ സ്വദേശി തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാൻ സർക്കാർ എടുത്ത തീരുമാനത്തിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ അപ്പീൽ തള്ളി. സുരക്ഷാഭീഷണിയെ തുടർന്ന് ഹസ്സൻ എന്ന പേരിൽ രേഖകളിൽ പേര് നൽകിയിരിക്കുന്ന 44 വയസ്സുള്ള ക്രൈസ്തവ വിശ്വാസിയുടെ കേസാണ് മനുഷ്യാവകാശ കോടതി പരിഗണിക്കാൻ വിസമ്മതിച്ചത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹസ്സന്റെ വീട്ടിൽ ഇറാനിയൻ സുരക്ഷാസേന തിരച്ചിൽ നടത്തി കംപ്യൂട്ടറും, ബൈബിളും അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനെ തുടർന്നാണ് അവരുടെ കുടുംബം തുർക്കി വഴി ജർമ്മനിയിലേക്ക് പലായനം ചെയ്യുകയായിരിന്നു. ഇപ്പോൾ ജർമ്മനിയിലുള്ള ഹസ്സൻ 2018 ലാണ് തങ്ങൾക്ക് ജർമ്മനിയിൽ തങ്ങാനുളള അനുമതി ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

ഹസ്സന്റെ ഭാര്യ സഹോദരനും ക്രൈസ്തവിശ്വാസം സ്വീകരിച്ച ആളാണ്. പിന്നീട് അദ്ദേഹത്തിന് വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരിൽ ജീവൻ തന്നെ നഷ്ടമായി. അയാളുടെ ഭാര്യയ്ക്കും കടുത്ത പീഡനങ്ങൾ നേരിടേണ്ടിവന്നു. ഈ സംഭവമാണ് ഹസ്സനും ക്രൈസ്തവിശ്വാസം സ്വീകരിക്കാൻ പ്രചോദനമായി മാറിയത്. ക്രൈസ്തവിശ്വാസം സ്വീകരിച്ചതിനുശേഷം ഭാര്യ സഹോദരൻ മറ്റൊരു വ്യക്തിയായി മാറിയെന്നും, ആ അനുഭവം തങ്ങൾക്കും ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും ജർമ്മനിയിലെ അധികൃതർക്ക് നൽകിയ രേഖയിൽ ഹസ്സൻ വ്യക്തമാക്കിയിരുന്നു. സർക്കാർ അധികൃതർ അഭയം നിഷേധിച്ചതിനു ശേഷം, ഗ്രീഫ്സ് വാൾഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് തള്ളിക്കൊണ്ട് നടത്തിയ വിധി പ്രസ്താവന വിചിത്രമായിരുന്നു.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാര്യ സഹോദരന്റെയും, അയാളുടെ ഭാര്യയുടെയും അനുഭവം കണ്ടിട്ട് ഒരു മുസ്ലിമും ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനുശേഷമാണ് കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്റെ മതത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും, അത് ചോദിക്കാൻ തനിക്ക് അനുവാദം ഇല്ലായിരുന്നുവെന്നും, ചോദ്യം ചോദിച്ച വേളകളിൽ സ്കൂളിൽ നിന്നും മർദ്ദനം വരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ക്രൈസ്തവർക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന സംഘടന ആയ അലയൻസ് ഡിഫൻഡിങ് ഫ്രീഡം എന്ന സംഘടന വഴി തയ്യാറാക്കിയ പ്രസ്താവനയിൽ ഹസ്സൻ പറഞ്ഞു.

ഒരിക്കൽ ഒരു നല്ല വാർത്ത ഉണ്ടെന്ന് ഭാര്യ സഹോദരൻ തന്നോടും, ഭാര്യയോടും പറഞ്ഞു. ”ഒരു നിധിയുണ്ട്, ജീവിക്കുന്ന ഒരു ദൈവമുണ്ട്. യേശുക്രിസ്തു, നമ്മൾ ആ ദൈവത്തിന്റെ മക്കളാണ് അടിമകൾ അല്ല”. രക്ഷ സൗജന്യമായി തന്നെ ലഭിക്കുമെന്നും ഭാര്യ സഹോദരൻ പറഞ്ഞു. ജർമ്മനിയിൽ ഇപ്പോൾ താൽക്കാലികമായി താമസിക്കുന്ന സ്ഥലത്ത് പ്രാർത്ഥന കൂട്ടായ്മകൾ സംഘടിപ്പിക്കാറുണ്ടെന്നും, മറ്റുള്ളവരെ ക്രിസ്തുവിനു വേണ്ടി തനിക്ക് നേടണമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിൽ ക്രിസ്തുവിനെ കണ്ടെത്തുക എന്നതും, ഒരു നല്ല ജീവിതം നയിക്കുക എന്നതുമാണ് തന്റെ കുട്ടികൾക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ലക്ഷ്യമെന്നും ഹസ്സൻ വിശദീകരിച്ചു.

പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറാൻ പരാജയമായി മാറുകയാണെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡത്തിന്റെ ഗ്ലോബൽ റിലീജിയസ് ഫ്രീഡം അധ്യക്ഷ പദവി വഹിക്കുന്ന കെൽസി സോർസി ഓഗസ്റ്റ് പതിനൊന്നാം തീയതി ഹസ്സൻ കേസിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും, അത് പ്രകാരം ജീവിക്കാനും അവകാശം നൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ തലത്തിലേക്ക് ഇറാന്റെ നിയമങ്ങളെയും കൊണ്ടുവരാൻ ഭരണഘടന ഭേദഗതി ആവശ്യമാണെന്നും കെൽസി സോർസി ചൂണ്ടിക്കാട്ടി.

അങ്ങനെ സംഭവിക്കുന്നത് വരെ മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ജർമ്മനി പോലെയുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്. ഈ ഉത്തരവാദിത്തം മാനിക്കാതിരുന്നാൽ പ്രത്യാഘാതം വലുതായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഹസ്സനെ തിരികെ ഇറാനിലേക്ക് അയച്ചാൽ ഒന്നെങ്കിൽ അദ്ദേഹത്തിന് തടവ് ശിക്ഷ ലഭിക്കുമെന്നും അതല്ലെങ്കിൽ വധശിക്ഷ വരെ നൽകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷകർ കരുതുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

Published

on

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ വാടകയ്ക്കോ കഴിയുന്നവര്‍ തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് അറിയിപ്പ്.

Dubai REST ആപ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എട്ട് സ്റ്റെപ്പുകളുള്ള നടപടിക്രമം ഇതിനായി ആപില്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ കെട്ടിട ഉടമകളും ഡെവലപ്പര്‍മാരും പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികളും വാടകക്കാരും ഈ എട്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് ഒപ്പം താമസിക്കുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താമസിക്കുന്ന എല്ലാവരുടെയും വ്യക്തിവിവരങ്ങളും എമിറേറ്റ്സ് ഐഡിയും ഇതിനായി നല്‍കേണ്ടതുണ്ട്.

ഒരുതവണ രജിസ്റ്റര്‍ ചെയ്‍താല്‍ പിന്നീടുള്ള വാടക കരാറുകളില്‍ ഇവരുടെ വിവരങ്ങള്‍ സ്വമേധയാ ചേര്‍ക്കപ്പെടും. Dubai REST ആപ് ഓപ്പണ്‍ ചെയ്ത ശേഷം ആദ്യമായി ഉപയോഗിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ശേഷം Individual എന്ന ഭാഗം തെരഞ്ഞെടുത്ത് UAE PASS ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ലഭിക്കുന്ന ഡാഷ്ബോഡില്‍ നിന്ന് നിങ്ങളുടെ പ്രോപ്പര്‍ട്ടി തെരഞ്ഞെടുക്കണം. തുടര്‍ന്ന് മാനേജ് കോഒക്യുപ്പന്റ്സ് എന്ന മെനു സെലക്ട് ചെയ്ത് പ്രൊസീഡ് ക്ലിക്ക് ചെയ്യണം. ഇതില്‍ Add more എന്ന് നല്‍കി ഒപ്പം താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കുകയാണ് വേണ്ടത്.

ഓരോരുത്തരുടെയും എമിറേറ്റ്സ് ഐഡിയും ജനന തീയ്യതിയും നല്‍കിയ ശേഷം വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. കുടുംബാംഗങ്ങളും അല്ലാതെയുമായി നിങ്ങള്‍ക്കൊപ്പം ആ പ്രോപ്പര്‍ട്ടിയില്‍ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ഡിലീറ്റ് ഐക്കണ്‍ ഉപയോഗിച്ച് വേണമെങ്കില്‍ പേരുകള്‍ നീക്കം ചെയ്യുകയും ചെയ്യാം. വിവരങ്ങള്‍ നല്‍കുന്നത് പൂര്‍ത്തിയായാല്‍ സബ്‍മിറ്റ് ചെയ്യണം.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

Published

on

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌.

ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും നടപ്പിലാക്കുക.. പിന്നീട്‌ വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ ഈ വ്യവസ്ഥ ബാധകമാക്കും. ടെസ്റ്റിൽ പരാജയപ്പെടുന്ന തൊഴിലാളിക്ക്‌ രാജ്യം വിടാൻ നിശ്ചിത സമയം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

Published

on

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. സെപ്തംബർ 17ന്, നടന്ന സംഭവം ‘മോർണിംഗ് സ്റ്റാർ ന്യൂസ്’ ആണ് ഇക്കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നൈജർ സംസ്ഥാനത്തിലെ സുലേജയിലുള്ള ചെറൂബിം ആൻഡ് സെറാഫിം പള്ളിയിൽ തീവ്രവാദികൾ റെയിഡ് നടത്തുകയും ജാഗരണ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

ഇസ്ലാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെർഡ്സ്മാൻ പോരാളികൾ പള്ളിയിലെ പാസ്റ്ററെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ‘മോർണിംഗ് സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. സുലേജയിലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, കടുണ സംസ്ഥാനത്തെ കസുവൻ മഗനിയിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയിൽ നടന്ന രാത്രി പ്രാർത്ഥനയ്ക്കിടെ കുറഞ്ഞത് 57 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയിരിന്നു.

നിരവധി പേർ രക്ഷപ്പെട്ടുവെങ്കിലും 43 പേർ ബന്ദികളാക്കപ്പെട്ടതായി നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ കടുണ സംസ്ഥാനത്തിന്റെ ചെയർമാൻ റവ. ജോൺ ജോസഫ് ഹയാബ് വെളിപ്പെടുത്തി. 200 മില്യൺ നൈറ അഥവാ 4,65,294 ഡോളറാണ് ഭീകരർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിതര സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കനുസരിച്ച് 2021ൽ മാത്രം നൈജീരിയയിൽ 4,650 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത് . ഫുലാനികൾക്ക് പുറമേ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് തുടങ്ങീ ഇസ്ലാമിക ഭീകര സംഘടനകളും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണത്തിൽ ചുക്കാൻ പിടിക്കുന്നുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

politics1 day ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news1 day ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel1 day ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news1 day ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news1 day ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news1 day ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media1 day ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

world news2 days ago

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി

മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ...

Tech3 days ago

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന...

world news3 days ago

വനിതയെ ബഹിരാകാ​ശത്തേക്ക് അയക്കാൻ ഒരുങ്ങി സൗദി അറേബ്യ

യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

world news3 days ago

ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി

കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച...

Trending