Connect with us

Programs

ഇന്റർ നാഷണൽ അപ്പൊസ്തോലിക്ക് മിനിസ്ട്രിസ് (IAM) യൂത്ത് ക്യാമ്പ് ഒക്ടോ: 3 മുതൽ 5 വരെ കോട്ടയത്ത്

Published

on

ഇന്റർ നാഷണൽ അപ്പൊസ്തോലിക്ക് മിനിസ്ട്രിസ് (IAM) യുവജങ്ങൾക്കായി ഒരുക്കുന്ന ത്രിദിന യൂത്ത് ക്യാമ്പ് (FOLLOW) ഒക്ടോബർ 3,4,5 തീയതികളിൽ കോട്ടയം മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ വെച്ചു നടക്കുന്നു.ക്രിസ്തുവിൽ പ്രസിദ്ധരായ Rev.Ruben Hobday & Dr.Sandhya Ruben എന്നിവരുടെ 30 ഓളം ടീം അംഗങ്ങളും ചെന്നൈയിൽ നിന്നും മുഖ്യ അതിഥികളായി പങ്കെടുക്കുന്നു . യുവതീ യുവാക്കൾക്ക് ഏറ്റവും പ്രയോജനകരമായ ഈ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു യെന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 28 ബുധനാഴ്ചയാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ7561865666,9390707215,9847074173,7736700619. ഈ നമ്പരുകളിൽ ബന്ധപ്പെടാം.
Sources:gospelmirror

http://theendtimeradio.com

Programs

ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Published

on

കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച് നടക്കും. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും എല്ലാദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ പാസ്റ്റേഴ്സ് കോൺഫ്രൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, പി വൈ പി എ, സോദരി സമാജം, സൺഡേ സ്കൂൾ തുടങ്ങിയ പുത്രിക സംഘടനകളുടെ വാർഷിക യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകൾ ആയി നടക്കും. ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടുംകൂടെ കൺവെൻഷൻ സമാപിക്കും. മേഖലകൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്) പാസ്റ്റർ സാം ജോർജ് (വർക്കിംഗ് പ്രസിഡൻ്റ്) പാസ്റ്റർ വി.വൈ തോമസ്, പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസ്, പാസ്റ്റർ എ.ഒ തോമസ് കുട്ടി എന്നിവർ വൈസ് പ്രസിഡൻറമ്മാരായും, ബ്രദർ ജെയിംസ് ജോർജ് (സെക്രട്ടറി) ബ്രദർ പി എം ഫിലിപ്പ് (ട്രഷറർ),പാസ്റ്റർ ജോസ് കെ എബ്രഹാം, ബ്രദർ കെ.പി തോമസ് എന്നിവർ ജോയിൻ്റ് സെക്രട്ടറിമ്മാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൺവെൻഷൻ അനുഗ്രഹത്തിനായി വിവിധ സബ് കമ്മിറ്റികൾ തിരഞ്ഞെടുത്തു .

പ്രയർ കൺവീനറായി പാസ്റ്റർ സണ്ണി എബ്രഹാം , ഫിനാൻസിംഗ് കൺവീനറായി ബ്രദർ പി.എം ഫിലിപ്പ്, ജോയിൻ്റ് കൺവീനറായി റോയി അലക്സ്, ബ്രദർ ഗീവർഗീസ് എന്നിവരെയും പബ്ലിസിറ്റി കൺവീനർ ആയി പാസ്റ്റർ ബോബൻ ക്ലീറ്റസിനെയും കൂടാതെ ബ്രദർ ഡി അലക്സാണ്ടർ (പന്തൽ), ബ്രദർ റോബിൻ (ഫുഡ്), ബ്രദർ തോമസ് ജോൺ( ലൈറ്റ് & സൗണ്ട്), ബ്രദർ ബാബു അടൂർ (അക്കോമഡേഷൻ), പാസ്റ്റർ ഷിബു ജോർജ്ജ് (വോളൻ്റിയേഴ്സ്), തോമസുകുട്ടി (സീറ്റിംങ് അറേഞ്ച്മെൻറ്), പാ വിൽസൺ പി (കർതൃമേശ), ബ്രദർ ജോൺ തോമസ് (വിജിലൻസ്), ബ്രദർ മാത്യു സാം (മീഡിയ), ബ്രദർ ജോജി കൃപ (മ്യൂസിക്), പാ. സാജൻ ഈശോ (പാട്ട് പുസ്തകം).ഐ പി സി യുടെ ആദ്യത്തെ മേഖല ആണ് കൊട്ടാരക്കര മേഖല. പ്രവർത്തന മികവുകൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമാണ് കൊട്ടാരക്കര മേഖല. കൺവൻഷൻ അനുഗ്രഹപ്രദമാക്കുവാൻ ഒരുക്കങ്ങളാരംഭിച്ചു.
കൺവൻഷൻ്റെ അനുഗ്രഹത്തിനായി ഏവരും പ്രാർത്ഥിക്കുക

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ)
http://theendtimeradio.com

Continue Reading

Programs

പ്രവർത്തനോദ്ഘാടനവും പ്രധിനിധി സമ്മേളനവും നടന്നു.

Published

on

ഇന്ത്യ പെന്തകോസ്ത് ദൈവസഭ മാവേലിക്കര വെസ്റ്റ്‌ ഡിസ്ട്രിക്ട് പി. വൈ.പി.എ 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം 2022 സെപ്റ്റംബർ 18 ഞായർ വൈകിട്ട് 4ന് ഐ പി സി ഏബനേസർ വഴുവാടി യിൽ വെച്ച് നടത്തപെട്ടു.ഡിസ്ട്രിക്ട് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ മജോ പീറ്റർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഡിസ്ട്രിക്ട് മിനിസ്റ്റർ റവ. ഡോ. ജോൺ കെ മാത്യു 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമൂവൽ മുഖ്യപ്രഭാഷണം നടത്തി.

ആശയസംപുഷ്ടമായ 23ൽ പരം നിർദേശങ്ങൾ ഉൾപ്പെട്ട പ്രവർത്തന പദ്ധതികളുടെ പ്രകാശനം ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ പി വി. ജോൺ നിർവഹിക്കുകയും ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ പി വി ജോർജ്കുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.
പാസ്റ്റർ മജോ പീറ്റർ, ഇവ അനീഷ്‌ വഴുവാടി, അശിഷ്‌ വർഗീസ്, ജോബിൻ ബാബു, ബിബിൻ മാത്യു,പാസ്റ്റർ മാക്സ് വെൽ എം ആർ, ഗിൽബർട്ട് സാമൂവൽ,മെൽവിൻ, ഷിബിൻ പ്രെസാദ്, രഞ്ജിത്, എന്നിവർ നേതൃത്വം നൽകി.
http://theendtimeradio.com

Continue Reading

Programs

സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് കോൺഫ്രൻസ് 20 മുതൽ 22 വരെ ബാംഗ്ലൂരിൽ

Published

on

ബാംഗ്ലൂർ :-സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് കോൺഫറൻസിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 20 മുതൽ 22 വരെ ബാംഗ്ലൂർ കണ്ണൂർ എഫ് ജി എ ജി ചർച്ചിൽ വച്ച് നടക്കുന്ന എസ് ഐ എ ജി കോൺഫറൻസിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഓൾ ഇന്ത്യാ സൂപ്രണ്ട് റവ :പോൾ തങ്കയ്യ യുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായി സംഘാടകർ അറയിച്ചു. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പ്രസ്ബിട്ടേഴ്‌സും ശുശ്രൂഷകൻ മാരും സഭാ പ്രതിനിധികളും അടക്കം മൂവായിരത്തോളം ആളുകൾ പങ്കെടുക്കുന്ന കോൺഫറൻസ് ആണ് എസ് ഐ എ ജി കോൺഫറൻസ്. 25 വർഷങ്ങൾക്കു ശേഷമാണ് എസ് ഐ എ ജി കോൺഫറൻസിന് കർണാടക വേദിയാകുന്നത്. ഈ കോൺഫറൻസ് സൗത്ത് ഇന്ത്യ സഭകളുടെ ഉണർവിനും ഉദ്ധാരണത്തിനും കാരണമാകും . നിലവിലെ എസ് ഐ എ ജി സൂപ്രണ്ട് റവ : VT അബ്രഹാം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കോൺഫറൻസിന് ഒരുക്കങ്ങൾ വിലയിരുത്തി.
Sources:gospelmirror

http://theendtimeradio.com

Continue Reading

Latest News

politics17 hours ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news17 hours ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel17 hours ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news17 hours ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news18 hours ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news18 hours ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media18 hours ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

world news2 days ago

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി

മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ...

Tech3 days ago

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന...

world news3 days ago

വനിതയെ ബഹിരാകാ​ശത്തേക്ക് അയക്കാൻ ഒരുങ്ങി സൗദി അറേബ്യ

യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

world news3 days ago

ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി

കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച...

Trending