Connect with us

Hot News

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

Published

on

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.

പൊതു വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലാണ് പുതുമയുള്ള നിർദേശമുള്ളത്. ഇതിനായി പുതിയ ഫോക്കസ് ഗ്രൂപ്പ് രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇതോടെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പുകളുടെ എണ്ണം 26 ആകും.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.ഇ.ആർ.ടി.യിലും 25 ഫോക്കസ് ഗ്രൂപ്പുകളാണ് നിർദേശിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫോക്കസ് ഗ്രൂപ്പുകൾക്ക് രൂപം കൊടുക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെങ്കിലും 25-ൽ കൂടുതൽ ഇതുവരെ ഒരു സംസ്ഥാനവും ഉണ്ടാക്കിയിട്ടില്ല.
Sources:NEWS AT TIME

http://theendtimeradio.com

Hot News

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

Published

on

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറുമായി ലയിപ്പിച്ചിരിക്കുന്നു.

എല്ലാ അടിയന്തര കോളുകൾക്കും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ (1098) 112-മായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷനുകളുടെയും സിഡാക് എന്ന സെൻട്രൽ കംപ്യൂട്ടർ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല നോഡൽ ഓഫീസർമാരെയും രണ്ടാം ലെവൽ ഓഫീസർമാരെയും തെരഞ്ഞെടുക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷൻ വത്സലയ പ്രകാരം 1098 എന്ന ഹെൽപ്പ് ലൈൻ നമ്പർ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.

അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ 112 ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആംബുലൻസിന് 108, പൊലീസിന് 100, അഗ്നിശമന സേനയ്ക്ക് 101, കുട്ടികളുടെ സംരക്ഷണത്തിന് 1098 എന്നിങ്ങനെയാണ്. ഇവ പ്രത്യേകം ഓർക്കുന്നതിനു പകരം 112 എന്ന ഒറ്റ എമർജൻസി നമ്പറിൽ വിളിച്ചാൽ എല്ലാ സേവനങ്ങളും ലഭിക്കുമെന്നാണ് കത്തിൽ പറയുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Hot News

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

Published

on

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു മിസ്‌ അമേരിക്ക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും മിസ്‌ മിന്നസോട്ട കിരീടം തന്നെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപപ്പെടുത്തിയെന്നു അവര്‍ പറയുന്നു. മിസ്‌ മിന്നസോട്ട എന്ന നിലയില്‍ കൂടുതല്‍ ആളുകളെ പരിചയപ്പെടുവാനും, ഓരോ ദിവസവും പല സ്ഥലങ്ങളിലെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ ‘അലറ്റെയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ കാതറിന്‍ പറഞ്ഞു. മിസ്‌ മിന്നസോട്ട മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനമായത് 1983-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട സ്വന്തം അമ്മ തന്നെയായിരിന്നു.

‘മിസ്‌ അമേരിക്ക’യുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഈ പദവിക്കര്‍ഹയായ പതിനൊന്നാമത് അമ്മ – മകള്‍ ജോഡികളാണ് ഇവര്‍. താന്‍ കണ്ടുമുട്ടിയ ഓരോ വ്യക്തിയും അറിയപ്പെടുവാനും, സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നവരായിരുന്നു. എങ്ങനെ ഒരു മിഷ്ണറിയായെന്ന ചോദ്യത്തിന്, മിന്നസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എം.എസ്.യു) മാന്‍കാട്ടോ ന്യൂമാന്‍ സെന്ററില്‍ താന്‍ കണ്ടുമുട്ടിയ ചില ഫോക്കസ് മിഷ്ണറിമാരാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നായിരുന്നു കാതറിന്റെ മറുപടി. ആനന്ദത്തില്‍ ജീവിക്കുകയും എല്ലാം ക്രിസ്തുവിനായി തുറന്നു നല്‍കുകയും ചെയ്ത അവരുടെ ജീവിത ശൈലി തനിക്ക് പ്രചോദനമായി. വിശ്വാസത്തില്‍ ജീവിക്കുക മാത്രമല്ല വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതുണ്ടെന്നും താന്‍ മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ ഫോക്കസ് മിനിസ്ട്രിയില്‍ ചേരുന്നതെന്നും കാതറിന്‍ പറയുന്നു.

മയാമി യൂണിവേഴ്സിറ്റിയിലെ ഫോക്കസ് ടീമിനൊപ്പമാണ് ഇപ്പോള്‍ കാതറിന്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ വിശുദ്ധ കുര്‍ബാനക്കും കാമ്പസ് പരിപാടികള്‍ക്കും, വിരുന്നിനും വിദ്യാര്‍ത്ഥികളെ ക്ഷണിക്കാറുണ്ടെന്ന് പറഞ്ഞ കാതറിന്‍, തങ്ങളുടെ ആദ്യ ബൈബിള്‍ ക്ലാസ്സിനു ഇതിനോടകം തന്നെ തുടക്കമായെന്നും കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളോടൊപ്പം ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ആഴപ്പെടുത്തുന്നതില്‍ കൂടുതല്‍ ആനന്ദം വേറെ എന്താണെന്നും കാതറിന്‍ ചോദിക്കുന്നു. ദൈവത്തിന്റെ പദ്ധതി എന്താണെന്നറിയുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദിവസംതോറുമുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥനയിലൂടെ യേശുവുമായുള്ള നമ്മുടെ ബന്ധവും, വിശ്വാസവും കെട്ടിപ്പടുക്കുവാനും, അവന്റെ ജ്ഞാനത്തിലേക്ക് നമ്മുടെ ഹൃദയം തുറക്കുവാനും കഴിയുമെന്ന വാക്കുകളോടെയാണ് കാതറിന്റെ അഭിമുഖം അവസാനിക്കുന്നത്.

കാമ്പസ് മിനിസ്ട്രികള്‍, ചാപ്ലൈന്‍മാര്‍, വൈദികര്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരാണ് ഫോക്കസ് മിഷ്ണറി (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്). 2022-2023 വര്‍ഷത്തില്‍ 216 സ്ഥലങ്ങളിലായി 861 ഫോക്കസ് മിഷ്ണറിമാരാണ് മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2027-ഓടെ ലോകമെമ്പാടുമായി 250-ലധികം മേഖലകളിലായി ആയിരത്തിലധികം മിഷ്ണറിമാര്‍ ക്രിസ്തുവിനെ ആയിരങ്ങള്‍ക്ക് പകരുവാന്‍ തങ്ങളുടെ സേവനം ആരംഭിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Hot News

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

Published

on

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ് മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് കുടിയേറി പൗരത്വം നേടിയത്.

കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു പോയത് 1.63 ലക്ഷം പേരാണ്. ഇതിൽ പകുതി പേരും അമേരിക്കൻ പൗരന്മാരായപ്പോൾ 21,597 പേർ കനേഡിയൻ പൗരത്വം സ്വീകരിച്ചു. ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തിൽ 2021 ലെ കണക്കിൽ അമേരിക്കയ്ക്കും ഓസ്ട്രേലിയക്കും പിന്നിൽ മൂന്നാം സ്ഥാനമാണ് കാനഡയ്ക്ക്.

വിദേശത്തെ തൊഴിലും കുടിയേറ്റവും മോഹിക്കുന്ന മലയാളികൾക്ക് ഇപ്പോൾ ശുഭകരമായ വാർത്തയാണ് കാനഡയിൽ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. ഭാഷാ അഭിരുചി അടക്കം കടമ്പകൾ എളുപ്പമല്ലെങ്കിലും കാനഡയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. വ്യാപ്തി കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ വിശേഷങ്ങളും തൊഴിലവസരങ്ങളെക്കുറിച്ചും അറിയാം;

കാനഡ – കുടിയേറ്റക്കാരുടെ പുത്തൻ പറുദീസ

സമ്മിശ്ര സമൂഹമാണ് കാനഡയുടേത്. വിവിധ രാജ്യക്കാരും അവരുടെ പിൻതലമുറയുമായി ഒരു ബഹുസ്വര സമൂഹം. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഭൂരിപക്ഷത്തിന്റെയും ജന്മനാട് കാനഡയല്ല. കൂടുതലും വരത്തന്മാരാണെന്ന് ചുരുക്കം. നിലവാരമുള്ള വിദ്യാഭ്യാസത്തിന് പേരുകേട്ട രാജ്യത്തെ 60 ശതമാനത്തോളം യുവാക്കളും ബിരുദം നേടിയവരാണ്. വികസിത രാജ്യമായ കാനഡയിലെ ആകെ ജനസംഖ്യ 3.8 കോടിയോളമാണ്. ഇതിൽ കനേഡിയൻസ് എന്ന് പറയാവുന്നത് 32.3 ശതമാനം മാത്രം. ഇംഗ്ലീഷ് 18.3, സ്കോട്ടിഷ് 13.9, ഫ്രഞ്ച് 13.6, ഐറിഷ്-13.4, ജർമ്മൻ 9.6, ഫ്രഞ്ച് 11, എന്തിനധികം പറയണം പഞ്ചാബികൾ തന്നെ 1.4 ശതമാനമുണ്ട്.

2016 ന് ശേഷം കാനഡയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടായത് ഇന്ത്യയിൽ നിന്നാണ്. ആറ് വർഷത്തിനിടെ കുടിയേറിയവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യൻ വേരുകളുള്ള 14 ലക്ഷം പേരുണ്ട് ഇപ്പോൾ കാനഡയിൽ. കഴിഞ്ഞ വർഷം മാത്രം കുടിയേറ്റക്കാരായി കാനഡ സ്വീകരിച്ചത് 1,28,000 ഇന്ത്യക്കാരെയാണ്. ഈ വർഷവും ഇതിൽ ഒട്ടും കുറയില്ല. ജസ്റ്റിൻ ട്രൂഡോ സർക്കാർ അധികാരമേറ്റ ശേഷം ഓരോ വർഷവും ഈ സംഖ്യ കൂടിക്കൂടി വരുകയായിരുന്നു.

കാനഡയിലെ ഉന്നതപഠന സാധ്യതകളും ജോലി സാധ്യതകളും

വിദേശികൾക്ക് ലഭിച്ചുവരുന്ന മികച്ച സ്വീകരണവും പഠിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സാഹചര്യങ്ങളും മികച്ച ശമ്പളവുമാണ് മുഖ്യ ആകർഷണം. ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർക്കാണ് ഈ വർഷം കാനഡ പി.ആർ നൽകാൻ ഒരുങ്ങുന്നത്. ഏകദേശം 4.3 ലക്ഷം പേർക്ക്. പെർമനന്റ് റെസിഡന്റ്. അതായത് പി.ആറിനായി എക്സ്പ്രസ് എൻട്രി വഴി ശ്രമിക്കുന്നവർക്ക് ഇതാണ് സുവർണാവസരം. 10 ലക്ഷം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. നിർമ്മാണമേഖല, പ്രഫഷണലുകൾ, ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയർഹൗസിങ്, ധനകാര്യം ഇൻഷുറൻസ്, വിനോദം റിക്രിയേഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിലാണ് അവസരങ്ങളുള്ളത്. കനേഡിയൻ എംപ്ലോയീ റീലൊക്കേഷൻ കൗൺസിലിന്റെ സർവെ പ്രകാരം ഐആർസിസിയിലെ അപേക്ഷകരുടെ എണ്ണം 27 ലക്ഷത്തോളമായി.

Temporaray Resident, Permenant Resident– ഇതാണ് രണ്ട് തരം. എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലെ കട്ട് ഓഫ് സ്കോറാണ് കാര്യങ്ങൾ നിശ്ചയിക്കുക. പ്രായം ചെറുപ്പം, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലെ പരിജ്ഞാനം എന്നിവ മുഖ്യമാണ്. ഐടിഎ അപേക്ഷ കിട്ടാൻ ഇതെല്ലാം പ്രധാനമാണ്. ഏറ്റവും ഒടുവിൽ നടന്ന ഡ്രോയിൽ കട്ട് ഓഫ് സ്കോർ 533 ആയിരുന്നു. അതിൽപെട്ട 2000 ത്തോളം പേർക്കാണ് പി.ആർ ലഭിച്ചത്. കോവിഡിന് ശേഷം മൂന്നാമത്തെ ഡ്രോയാണ് ഓഗസ്റ്റിൽ നടന്നത്. ഓരോ മാസം കഴിയുമ്പോഴും സ്കോർ കുറഞ്ഞുവരുന്നുണ്ട്. വരുംമാസങ്ങൾ കുറഞ്ഞ സ്കോർ വരുന്നവർക്കും അവസരം ലഭിച്ചേക്കും.

പി.ആർ വേഗം കിട്ടാനുള്ള വഴികൾ

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഉയർന്ന റാങ്ക് കിട്ടിയാൽ, ഏതെങ്കിലും പ്രവിശ്യയോ പ്രദേശമോ നിങ്ങളെ നോമിനേറ്റ് ചെയ്താൽ ഒക്കെ പി.ആർ വേഗം കിട്ടുന്നതിന് സഹായിക്കും. ഇതിന് ശ്രമിക്കുന്നവർ പ്രഫഷണൽ കൺസൾട്ടൻസിയുടെ സേവനമേ തേടാവൂ എന്ന് ഓർമ്മിക്കുക. കാനഡയിൽ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർക്ക് നിങ്ങളെ സ്പോണസർ ചെയ്യാം. സുതാര്യമായതിനാൽ അധികം ബുദ്ധിമുട്ടില്ലാതെ ഈ വഴിയിൽ കയറിക്കൂടാം.ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക എന്ന കടമ്പ വേറെയുമുണ്ട്. 10 ലക്ഷത്തോളം രൂപ ബാങ്ക് ബാലൻസ് എങ്കിലും ഉണ്ടായിരിക്കണം

താത്കാലിക താമസക്കാരനിൽ നിന്ന് സ്ഥിരതാമസക്കാരനിലേക്ക് (TR to PR)

കാനഡയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും താത്കാലിക താമസക്കാരൻ എന്ന പദവിയിൽ നിന്ന് താമസക്കാരനായി അംഗീകരിക്കുന്ന പ്രക്രിയയാണിത്. ജോലിക്കാരേയും കാനഡയിൽ പഠിച്ച് ബിരുദം നേടിയവരേയുമാണ് ഇതിനായി പരിഗണിക്കുക. 2022 ൽ മാത്രം താത്കാലിക വിസ പി.ആർ ആക്കി 50,000 കുടിയേറ്റക്കാർ പുതുതായി പി.ആർ നേടി. 2021 മെയ് മുതൽ 2022 ജൂൺ വരെയുള്ള കണക്കാണിത്. 2024 ഓടെ കാനഡയിലെ വിദേശ പൗരന്മാരുടെ എണ്ണം 45 ലക്ഷമാകുമെന്നാണ് കണക്ക്. അടുത്ത 10 വർഷത്തിനുള്ളിൽ 90 ലക്ഷം പേരാണ് കാനഡയിൽ ജോലിയിൽ നിന്ന് വിരമിക്കുകയെന്ന് സിഐസി ന്യൂസ് റിപ്പോർട്ട്. അതായത് വരും വർഷങ്ങളിലും തൊഴിലവസരം കൂടിവരാൻ തന്നെയാണ് സാധ്യത.

പഠിക്കാനും മികച്ച യൂണിവേഴ്സിറ്റികളുള്ള രാജ്യം

ടൊറന്റോ, മക് ഗിൽ യൂണിവേഴ്സിറ്റികൾ ലോകത്തെ മികച്ച റാങ്കിങ്ങുള്ള യൂണിവേഴ്സിറ്റികളാണ്. അമേരിക്കയേയും യുകെയേയും കണക്കിലെടുത്താൽ താരതമ്യേന ട്യൂഷൻ ഫീസ് കുറവാണ്. എങ്കിലും കേരളീയരെ സംബന്ധിച്ച് വളരെ ഉയർന്ന ഫീസ് തന്നെ. ഏറ്റവും ഉയർന്ന ഫീസുള്ള കോഴ്സുകളിൽ ഒന്ന് എം.ബി.എയാണ്. എറ്റവും പ്രധാന കടമ്പ IELTSതന്നെ ആണ്. കനേഡിയൻ സ്റ്റഡി പെർമിറ്റ് ലഭിച്ചാൽ നിങ്ങൾക്ക് പഠനം ആവാം. ഒപ്പം ജോലി ചെയ്യാനുള്ള സോഷ്യൽ ഇൻഷുറൻസ് നമ്പർ കിട്ടും. ഓർക്കുക സ്റ്റഡി പെർമിറ്റ് വിസയല്ല. സ്റ്റഡി പെർമിറ്റിനൊപ്പം വിസിറ്റിങ് വിസയാണ് കിട്ടുക. ഏറ്റവും ആകർഷകം പഠനത്തോടൊപ്പമുള്ള ജോലിയാണ്. പോക്കറ്റ് മണി മാത്രമല്ല അത്യാവശ്യം ചെലവുകളും പിന്നെ ജോലി പരിചയവും ആകും.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

politics23 hours ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news23 hours ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel23 hours ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news23 hours ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news24 hours ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news24 hours ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media1 day ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

world news2 days ago

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി

മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ...

Tech3 days ago

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന...

world news3 days ago

വനിതയെ ബഹിരാകാ​ശത്തേക്ക് അയക്കാൻ ഒരുങ്ങി സൗദി അറേബ്യ

യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

world news3 days ago

ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി

കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച...

Trending