National
മാതൃകാ പാസ്റ്റർ അവാർഡുമായി കുറവിലങ്ങാട് സെന്റർ

നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി ഇറുമ്പയം സഭാ ശുശ്രൂഷകൻ ഹാൻസൺ TP യും മികച്ച സെക്രട്ടറിയായി തോട്ടുവാ സഭയിലെ റെജിമോൻ എംകെ യും മികച്ച ട്രഷററായി അതിരമ്പുഴ സഭയിലെ ബിനോയി തോമസും തെരഞ്ഞെടുക്കപ്പെട്ടു. സെന്റർ ജനറൽ ബോഡി യോഗത്തിൽ മൂവർക്കുമുള്ള പാരിതോഷികങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ KK ജെയിംസ്, ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ബ്രദർ ബെന്നി പുള്ളോ ലിക്കൽ എന്നിവർ വിതരണം ചെയ്തു. 10 ചോദ്യങ്ങൾ അടങ്ങിയ ഫാറം എല്ലാവർക്കും നൽകിയിരുന്നു. എത്ര പേര് ഈ വർഷം സ്നാനപ്പെട്ടു,എത്ര പരസ്യ യോഗങ്ങൾ നടത്തി തുടങ്ങിയ ചോദ്യങ്ങളായിരുന്നു പാസ്റ്റർമാർക്കുണ്ടായിരുന്നത്.നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ,താലന്തു പരിശോധനകളിൽ സഭയ്ക്കു ലഭിച്ച പോയിന്ററുകൾ എന്നിവ സെക്രട്ടറിമാർക്കുള്ള ചോദ്യങ്ങളായപ്പോൾ സെന്ററിൽ സഭ നൽകിയ ദശാശം, സഭയിൽ എത്ര തവണ കണക്ക് വായിച്ചു, ശുശ്രൂഷകന് എത്ര രൂപ സഭ നൽകി തുടങ്ങിയവ ട്രഷറർക്കുള്ള ചോദ്യങ്ങളായി.മാതൃകാ പാസ്റ്റർക്ക് ഒരു വാഷിംഗ് മെഷീനും സെക്രട്ടറിയ്ക്കും ട്രഷറർക്കും ഓരോ ഗ്യാസ് സ്റ്റവ്വുമായിരുന്നു ഉപഹാരം.
http://theendtimeradio.com
National
ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ പ്രവർത്തനോദ്ഘാടനം

കൊട്ടാരക്കര: ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ 2022 – 25 കാലയളവിലുള്ള ഉദ്ഘാടനം 2023 ജനുവരി 30 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം, കൊട്ടാരക്കര ഐപിസി ബേർഷെബാ സഭാ ഹാളിൽ വച്ച് നടത്തും.
ചാരിറ്റി ബോർഡ് Pr. സുരേഷ് മാത്യു, വൈസ് ആർ. വിൽസൺ ഹെൻട്രി, സെക്രട്ടറി Bro. റോബിൻ RR, ജോയിന്റ് സെക്രട്ടറി Pr. ഷിബു ജോർജ്, ട്രഷറർ Bro.കൊച്ചുമോൻ, പബ്ലിസിറ്റി കൺവീനർ Bro. പ്രിൻസ് രാജു തുടങ്ങിയവർ നേതൃത്വം നൽകുന്നു.അതിഥികളായി നിരവധി പേർ പങ്കെടുത്ത ശുശ്രൂഷയിൽ ഗിലെയാദ് മ്യൂസിക്സ് ഗാന ശുശ്രൂഷകൾ നിർവഹിക്കുന്നു
Sources:faithtrack
National
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ, പൊതു പരീക്ഷ മാർച്ച് 9 മുതൽ

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയും പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
27ന് രാവിലെ 9.45ന് മലയാളം ഒന്നാംപേപ്പർ, ഉച്ചയ്ക്ക് 2ന് മലയാളം സെക്കൻഡ്, 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി, മാർച്ച് ഒന്നിന് രാവിലെ 9.45ന് ഫിസിക്സ്, ഉച്ചയ്ക്ക് 2.30ന് കെമിസ്ട്രി, 2ന് രാവിലെ 9.45ന് സോഷ്യൽ സയൻസ്, ഉച്ചയ്ക്ക് 2ന് ബയോളജി, 3ന് രാവിലെ 9.45ന് ഗണിതം എന്നിങ്ങനെയാണ് ടൈംടേബിൾ. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1ന് ആരംഭിക്കും.
Sources:globalindiannews
National
മതപരിവർത്തനത്തിന് ക്രൈസ്തവർ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം : കേന്ദ്രമന്ത്രി

ഭാരതത്തിൽ ക്രൈസ്തവർ മതപരിവർത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബാർല.
കൊൽക്കൊത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയവരാണ് ക്രൈസ്തവർ. പക്ഷേ ക്രൈസ്തവർക്കെന്നും അവഗണന മാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. വിദ്യാഭ്യാസ സേവന മേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നില്ല. ആരോഗ്യ കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ക്രൈസ്തവർ നടത്തുന്നുണ്ട്. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് ക്രൈസ്തവർക്കെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Sources:marianvibes
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed