world news
ശ്വാസോച്ഛ്വാസം പോലെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥന : മാർപാപ്പാ

പ്രാർത്ഥനയുടെ പ്രാധാന്യത്തെ വീണ്ടും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് ജീവിതത്തിൽ ശ്വാസം എത്രമാത്രം പ്രധാനപ്പെട്ടതാണോ അത്ര തന്നെ പ്രധാനപ്പെട്ടതാണ് പ്രാർത്ഥനയെന്ന് പാപ്പാ ഓർമ്മപ്പെടുത്തിയത്.
“വിശ്രമവേളകളിൽ മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല പ്രാർത്ഥന. നമ്മുടെ അനുദിന ജീവിതത്തിലുടനീളം പ്രാർത്ഥന ആവശ്യമാണ്. ദൈവവുമായുള്ള നമ്മുടെ ജീവനുള്ള ബന്ധത്തിന്റെ ‘ശ്വാസം പോലെ ആവണം പ്രാർത്ഥന” – പാപ്പാ കുറിച്ചു.
Sources:marianvibes
world news
Iranian Christians Persevere Under Intense Persecution

Christians continue to face increased pressure and persecution as the Iranian authorities tighten their grip on the nation in response to nationwide protests since September 2022 that have shaken the Islamic Republic of Iran’s entire social and political system. Christian converts from Islam in particular face persecution, including imprisonment of house church leaders and denial of their basic rights as citizens.
Since the 1979 Islamic Revolution that brought the current Iranian government to power, hundreds of thousands, some estimates say up to a million, Iranians have converted to Christianity. This rapidly growing minority of Christian converts have no formal recognition under Iranian law, and as such receive no basic protection. They are considered as direct enemies of the Iranian state, subject to direct violence and arrest of their leaders and house church members, and under the current structure of law, they are treated as apostates and thus have absolutely no freedom of belief.
Despite these persecutions, the number of converts in Iran continue to grow. The care and charity demonstrated by Iranian house churches during the increased public and economic challenges encountered during COVID-19 further strengthened the witness of Christians across the nation. Also, the testimonies of Christian converts who have refused to renounce their new faith identity have impacted have both challenged and encouraged many more to consider following Christ.
Sources:persecution
world news
ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്ക് ഊരുവിലക്ക് തുടരുന്നു

ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ പലയിടത്തും ഊരുവിലക്ക് തുടരുന്നതായി റിപ്പോർട്ട്.മേഖല സന്ദര്‍ശിച്ച സി.പി.എം പ്രതിനിധി സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ക്യാമ്പുകളില്‍ കഴിഞ്ഞ ക്രൈസ്തവരെ സംരക്ഷണമൊരുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്നും ഇവര്‍ക്ക് വീടുകളില്‍ പ്രവേശിക്കാനാ യിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘപരിവാര്‍ അക്രമങ്ങള്‍ക്കു നേരെ കണ്ണടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സി.പി.എമ്മിന്റെയും ആദിവാസി അധികാര്‍ മഞ്ചിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
അക്രമത്തിനിരയായവര്‍,വൈദീകര്‍,ആദിവാസികള്‍,ഛത്തീസ്ഗഢ് പ്രോഗ്രസീവ് ക്രിസ്ത്യനൻ അലയന്‍സ് നേതാക്കള്‍ എന്നിവരുൾപ്പെടെ 100-ലധികം പേരെ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു. അക്രമങ്ങളില്‍ 1500ല്‍ പരം ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടി വന്നതായും നിരവധി വീടുകളും പള്ളികളും തകര്ക്കപെട്ടതായും സംഘം വ്യക്തമാക്കി.
Sources:marianvibes
world news
യുഎഇയിൽ ഇന്ത്യക്കാർക്ക് ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളില്‍ വീസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാം

അബുദാബി : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പാസ്പോർട്ട്, വീസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ ഔട്ട്സോഴ്സിങ് സർവീസ് പ്രൊവൈഡറായ ബിഎൽഎസ് ഇന്റർനാഷനൽ സർവീസ് ലിമിറ്റഡിന്റെ കേന്ദ്രങ്ങൾ പാസ്പോർട്ടും വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്നതിന് ഞായർ ഉൾപ്പെടെ ആഴ്ചയിലെ ഏഴു ദിവസവും ലഭ്യമാകും.
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞാൻ ആവർത്തിക്കുന്നു. ഈ ലക്ഷ്യത്തോടെ, കഴിഞ്ഞ ആഴ്ച മുതൽ, പാസ്പോർട്ട്, വീസ സേവനങ്ങൾക്കായുള്ള ഔട്ട്സോഴ്സ് സേവന ദാതാവ് ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രവാസികളുടെ ആവശ്യവും അഭ്യർഥനയും കണക്കിലെടുത്ത്, പാസ്പോർട്ട്, വീസ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ദുബായിലും ഷാർജയിലും സ്ഥിതി ചെയ്യുന്ന മൂന്ന് കേന്ദ്രങ്ങൾ പ്രാദേശിക സർക്കാർ അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുന്നു. ഞായറാഴ്ചകളിൽ, അപേക്ഷകർക്ക് തത്കാൽ കേസുകൾ, അത്യാഹിത കേസുകൾ (ചികിത്സ, മരണം) ഒഴികെയുള്ള അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷ രാവിലെ 9 മുതൽ 3 വരെ മാത്രമേ സമർപ്പിക്കാൻ കഴിയൂ.
https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് ഉപയോഗിച്ച് ബിഎൽഎസിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
Sources:globalindiannews
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed