Connect with us

National

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം കാണാം; ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Published

on

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ലൈവ്‌സ്ട്രീം സംവിധാനമുണ്ടാകും. ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം.

യൂട്യൂബ് ചാനല്‍ വഴിയാകും ആദ്യം കോടതി നടപടികള്‍ തത്സമയം കാണിക്കുക. ഇതിനു ശേഷം വൈകാതെ തന്നെ സ്വന്തമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതുവഴിയാകും ശേഷം സംപ്രേക്ഷണം.

നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബോറ സമുദായത്തിന്റെ അവകാശം, ഭോപ്പാല്‍ വാതക ദുരന്തത്തിലെ നഷ്ടപരിഹാരം, അഖിലേന്ത്യാ ബാര്‍ പരീക്ഷാ കേസ്, തുടങ്ങിയവയാണ് നിലവില്‍ പരിഗണിക്കുന്ന കേസുകളില്‍ ചിലത്.
Sources:globalindiannews

http://theendtimeradio.com

National

മാതൃകാ പാസ്റ്റർ അവാർഡുമായി കുറവിലങ്ങാട് സെന്റർ

Published

on

നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി ഇറുമ്പയം സഭാ ശുശ്രൂഷകൻ ഹാൻസൺ TP യും മികച്ച സെക്രട്ടറിയായി തോട്ടുവാ സഭയിലെ റെജിമോൻ എംകെ യും മികച്ച ട്രഷററായി അതിരമ്പുഴ സഭയിലെ ബിനോയി തോമസും തെരഞ്ഞെടുക്കപ്പെട്ടു. സെന്റർ ജനറൽ ബോഡി യോഗത്തിൽ മൂവർക്കുമുള്ള പാരിതോഷികങ്ങൾ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ KK ജെയിംസ്, ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ബ്രദർ ബെന്നി പുള്ളോ ലിക്കൽ എന്നിവർ വിതരണം ചെയ്തു. 10 ചോദ്യങ്ങൾ അടങ്ങിയ ഫാറം എല്ലാവർക്കും നൽകിയിരുന്നു. എത്ര പേര് ഈ വർഷം സ്‌നാനപ്പെട്ടു,എത്ര പരസ്യ യോഗങ്ങൾ നടത്തി തുടങ്ങിയ ചോദ്യങ്ങളായിരുന്നു പാസ്റ്റർമാർക്കുണ്ടായിരുന്നത്.നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ,താലന്തു പരിശോധനകളിൽ സഭയ്ക്കു ലഭിച്ച പോയിന്ററുകൾ എന്നിവ സെക്രട്ടറിമാർക്കുള്ള ചോദ്യങ്ങളായപ്പോൾ സെന്ററിൽ സഭ നൽകിയ ദശാശം, സഭയിൽ എത്ര തവണ കണക്ക് വായിച്ചു, ശുശ്രൂഷകന് എത്ര രൂപ സഭ നൽകി തുടങ്ങിയവ ട്രഷറർക്കുള്ള ചോദ്യങ്ങളായി.മാതൃകാ പാസ്റ്റർക്ക് ഒരു വാഷിംഗ്‌ മെഷീനും സെക്രട്ടറിയ്ക്കും ട്രഷറർക്കും ഓരോ ഗ്യാസ് സ്റ്റവ്വുമായിരുന്നു ഉപഹാരം.
http://theendtimeradio.com

Continue Reading

National

India Calls on Pakistan to Stop Persecuting Religious Minorities

Published

on

India – Last week during a session of the United Nations, India called on Pakistan to stop its discriminatory practices against religious minorities.

While India’s calls for ending the persecution are welcomed, perhaps it is a good time to quote a verse from Matthew Chapter 7. “Why do you see the speck that is in your brother’s eye, but do not notice the log that is in your own eye? Or how can you say to your brother, ‘Let me take the speck out of your eye,’ when there is the log in your own eye? You hypocrite, first take the log out of your own eye, and then you will see clearly to take the speck out of your brother’s eye…”

India is on the same track as Pakistan in terms of persecuting religious minorities. Since Prime Minister Modi took power in 2014, cases of persecution against Christians and other religious minorities have increased dramatically. Pakistan certainly is not the poster child of religious harmony. Still, regardless of what India might say publicly, the situation for religious minorities in India is growing worse.

Several states across India have passed anti-conversion laws which restrict the ability of people to change their religion from Hinduism to Christianity or another faith. The laws embolden vigilantism for radical Hindu nationalists who commit violence against religious minorities. Local law enforcement in these states will support the attackers and even arrest the victims.

“India’s religious freedom is in complete decline,” said Matias Perttula, Director of Advocacy at International Christian Concern, “No matter what Modi and his administration may claim publicly, persecution is on the rise in India and people are suffering greatly. The international community must publicly condemn the persecution and implement international pressure against India for these egregious human rights violations.”
Sources:persecution

http://theendtimeradio.com

Continue Reading

National

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ നിയമനടപടിക്ക്

Published

on

ബംഗളൂരു: കര്‍ണാടകയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) ക്രിസ്ത്യന്‍ സംഘടനകള്‍ നിയമനടപടി സ്വീകരിക്കുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തിന് ആശങ്കയുണ്ടാക്കുന്നതാണിതെന്നും സമുദായ നേതാക്കള്‍ പറയുന്നു.

മതംമാറ്റ നിരോധന നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച്ഡയോസിസ് പി.ആര്‍.ഒയും വക്താവുമായ ജെ.എ. കാന്ത്‌രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങള്‍ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തേ സമാന നിയമം പാസാക്കിയിരുന്നു. നിയമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മേഖല കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ അധ്യക്ഷനും ബംഗളൂരു ആര്‍ച് ബിഷപ്പുമായ പീറ്റര്‍ മച്ചാഡോ പറഞ്ഞു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകള്‍ നടത്തും. കര്‍ണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതാക്കളും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23നാണ് സംസ്ഥാനസര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന ബില്‍ കൊണ്ടുവന്നത്. ബില്‍ ഇന്ത്യന്‍ ഭരണഘടനക്കും മതേതര തത്ത്വങ്ങള്‍ക്കും എതിരാണെന്നാണ് ഹരജിയില്‍ പറയുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നതുമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും.

മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ചുരുക്കത്തില്‍, ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍.

സെപ്റ്റംബര്‍ 15ന് ചേര്‍ന്ന നിയമനിര്‍മാണ കൗണ്‍സിലാണ് നിയമം പാസാക്കിയത്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

politics22 hours ago

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ...

world news23 hours ago

ദുബൈയില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ദുബൈയില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കെട്ടിട ഉടമകള്‍, പ്രോപ്പര്‍ട്ടി മാനേജ്‍മെന്റ് കമ്പനികള്‍, വാടകക്കാര്‍ എന്നിവര്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണെന്ന് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ്...

Travel23 hours ago

ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് വന്ദേ ഭാരത് എക്സ്പ്രസ്

പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് വേഗതയുടെ കാര്യത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് സ്വന്തമാകിയിരിക്കുകയാണ്. അർദ്ധ-അതിവേഗ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ...

world news23 hours ago

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ടെസ്റ്റ്‌

കുവൈത്തിൽ പ്രവാസികൾക്ക്‌ പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത്‌ എഞ്ചിനീയേർസ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ്‌. ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും...

world news23 hours ago

നൈജീരിയയിൽ എൺപതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്ക് – മധ്യ ഭാഗത്തും വടക്ക് പടിഞ്ഞാറൻ നൈജീരിയയിലുമായി രണ്ട് വ്യത്യസ്ത ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സായുധരായ അക്രമികള്‍ എണ്‍പതിലധികം ക്രൈസ്തവരെ ബന്ധികളാക്കി തട്ടിക്കൊണ്ടുപോയതായി...

breaking news23 hours ago

ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം ‘കുള്ളിനൻ I’ മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I...

Media24 hours ago

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂളിന്റെ നവീകരിച്ച Website, Switch on ചെയ്തു.

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം, സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് നിർവ്വഹിച്ചു....

Crime2 days ago

തീവ്രവാദി ആക്രമണം: മൂന്നാഴ്ചക്കിടെ കൊല്ലപ്പെട്ടത് 25 ക്രൈസ്തവർ

നൈജീരിയയിൽ മൂന്നാഴ്ചക്കിടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 ഓളം ക്രൈസ്തവർ.ഏറ്റവും ഒടുവിലായി സെപ്റ്റംബർ 18 -ന് ബെന്യൂ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികളും മറ്റ് ഭീകരരും ചേർന്ന് നടത്തിയ...

world news2 days ago

മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു പിന്നാലെ, നിക്കരാഗ്വേൻ ഭരണകൂടം മറ്റൊരു സന്യാസ സമൂഹത്തെയും പുറത്താക്കി

മനാഗ്വേ: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തെ നാടുകടത്തി ആഴ്ചകൾ പിന്നിടും മുന്‍പ് മറ്റൊരു സന്യാസിനി സമൂഹത്തെ കൂടി നിക്കരാഗ്വേയിലെ ഡാനിയൽ...

Tech3 days ago

വാട്‌സ് ആപ്പ്, സൂം ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നൽകുന്ന വാട്‌സ് ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ ലൈസൻസ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇക്കാര്യങ്ങൾ വ്യവസ്ഥചെയ്യുന്ന...

world news3 days ago

വനിതയെ ബഹിരാകാ​ശത്തേക്ക് അയക്കാൻ ഒരുങ്ങി സൗദി അറേബ്യ

യാംബു: ബഹിരാകാശ രംഗത്ത് വിപ്ലകരമായ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ. ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാൻ സൗദി സ്‌പേസ് കമീഷൻ അതോറിറ്റി ഒരുക്കം തുടങ്ങിയതായി സൗദി പ്രസ് ഏജൻസി...

world news3 days ago

ആശ്രമം തുടങ്ങാം, പക്ഷേ സന്യാസ വസ്ത്രം ഉപേക്ഷിക്കണം: ചൈനയുടെ ആവശ്യം മിഷ്ണറീസ് ഓഫ് ചാരിറ്റി തള്ളി

കൊല്‍ക്കട്ട: ചൈനയിൽ സന്യാസ ആശ്രമം തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും, പരമ്പരാഗതമായ സന്യാസ വസ്ത്രം ഉപേക്ഷിക്കണമെന്ന നിര്‍ദ്ദേശം തള്ളി മിഷ്ണറീസ് ഓഫ് ചാരിറ്റി. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച...

Trending