Connect with us

Sports

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു: ഖേൽരത്‌ന ശരത് കമൽ അച്ചന്തിന്, രണ്ട് മലയാളികൾക്ക് അർജുന അവാർഡ്

Published

on

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് സ്റ്റാർ ടേബിൾ ടെന്നീസ് താരം ശരത് കമൽ അച്ചന്തിനെ തെരഞ്ഞെടുത്തു. മലയാളികളായ ബാഡ്മിൻ്റൺ താരം എച്ച്.എസ് പ്രണോയി അത്‌ലറ്റ് എൽദോസ് പോൾ എന്നിവർക്ക് അർജുന അവാർഡ്. നവംബർ 30-ന് രാഷ്‌ട്രപതി കായിക അവാർഡുകൾ സമ്മാനിക്കും.

ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിലും മിന്നുന്ന പ്രകടനമാണ് ശരത് കമൽ അച്ചന്ത കാഴ്ചവെച്ചത്. ഗെയിംസിൽ അദ്ദേഹം നാല് മെഡലുകൾ നേടി, അതിൽ മൂന്നും സ്വർണം. 25 താരങ്ങളെ അർജുന അവാർഡിനും തെരഞ്ഞെടുത്തിട്ടുണ്ട്. ബാഡ്മിന്റൺ താരങ്ങളായ എച്ച്എസ് പ്രണോയ്, ലക്ഷ്യ സെൻ, അൽദോസ് പോൾ, അവിനാഷ് സാബിൾ, ബോക്സർ നിഖത് സരീൻ തുടങ്ങിയ താരങ്ങളുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഇവരെ കൂടാതെ എൽദോസ് പോൾ, അവിനാഷ് മുകുന്ദ് സാബ്ലെ, നിഖത് സരീൻ എന്നിവരും അർജുന അവാർഡിന് അർഹരായി. സ്‌പോർട്‌സ്, ഗെയിംസ് റെഗുലർ വിഭാഗങ്ങളിലെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ജിവൻജോത് സിംഗ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമർ (ബോക്‌സിംഗ്), സുമ സിദ്ധാർത്ഥ് ഷിരൂർ (പാരാ ഷൂട്ടിംഗ്), സുജീത് മാൻ (ഗുസ്തി) എന്നിവർക്കാണ്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിശീലകൻ ദിനേശ് ജവഹർ ലാഡിന് ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് ആജീവനാന്ത വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമു നവംബർ 30 ന് എല്ലാ കളിക്കാർക്കും പരിശീലകർക്കും അവാർഡുകൾ സമ്മാനിക്കും.

അവാർഡുകളുടെ പൂർണ്ണമായ ലിസ്റ്റ്:

Arjuna Awards for outstanding performance in Sports and Games 2022:
Seema Punia (Athletics), Eldhose Paul (Athletics), Avinash Mukund Sable (Athletics), Lakshya Sen (Badminton), HS Prannoy (Badminton), Amit (Boxing), Nikhat Zareen (Boxing), Bhakti Pradip Kulkarni (Chess), R Praggnanandhaa (Chess), Deep Grace Ekka (Hockey), Shushila Devi (Judo), Sakshi Kumari (Kabaddi), Nayan Moni Saikia (Lawn Bowl), Sagar Kailas Ovhalkar (Mallakhamb), Elavenil Valarivan (Shooting), Omprakash Mitharval (Shooting), Sreeja Akula (Table Tennis), Vikas Thakur (Weightlifting), Anshu (Wrestling), Sarita (Wrestling), Parveen (Wushu), Manasi Girishchandra Joshi (Para Badminton), Tarun Dhillon (Para Badminton), Swapnil Sanjay Patil (Para Swimming), Jerlin Anika J (Deaf Badminton).

Dronacharya Award for outstanding coaches in Sports and Games 2022 Regular Category:
Jiwanjot Singh Teja (Archery), Mohammad Ali Qamar (Boxing), Suma Siddharth Shirur (Para Shooting), Sujeet Maan (Wrestling).

Lifetime Category:
Dinesh Jawahar Lad (Cricket), Bimal Prafulla Ghosh (Football), Raj Singh (Wrestling).
Dhyan Chand Award for Lifetime Achievement in Sports and Games 2022:
Ashwini Akkunji C (Athletics), Dharamvir Singh (Hockey), B C Suresh (Kabaddi), Nir Bahadur Gurung (Para Athletics).

Rashtriya Khel Protsahan Puruskar 2022:
Trans Stadia Enterprises Private Limited, Kalinga Institute of Industrial Technology, Ladakh Ski & Snowboard Association.

Maulana Abul Kalam Azad (MAKA) Trophy 2022:
Guru Nanak Dev University, Amritsar.
Sources:globalindiannews

http://theendtimeradio.com

Sports

‘അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ് താന്‍, എന്റെ വിശ്വാസം അനന്തമാണ്”: തിരിച്ചടിയായ പരിക്കിന് നടുവില്‍ ദൈവവിശ്വാസം വീണ്ടും പ്രഘോഷിച്ച് നെയ്മര്‍

Published

on

ദോഹ: സെര്‍ബിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ് ഫുട്ബോള്‍ ലോകകപ്പില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ദൈവ വിശ്വാസ ബോധ്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പങ്കുവെച്ച ലഘു കുറിപ്പിലാണ് തന്റെ അചഞ്ചലമായ വിശ്വാസം താരം വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. “ശത്രുക്കള്‍ എന്നെ ഇങ്ങനെ തകര്‍ത്തുകളയുന്നതിനാണോ ഇത്രയും കാലം കാത്തിരുന്നത്? ഒരിക്കലുമല്ല! ഞാന്‍ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ്. എന്റെ വിശ്വാസത്തിന് അവസാനമില്ല” എന്നാണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 95 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Sports

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

Published

on

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ തന്റെ ദൈവ വിശ്വാസം നെയ്മര്‍ പരസ്യമായി വീണ്ടും പ്രഘോഷിക്കുകയായിരിന്നു. Que Deus nos abençoe e nos proteja അഥവാ ”ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ” എന്നാണ് അദ്ദേഹം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങീ നവ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിലും ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന വചനം ഉണ്ടായിരിന്നു.

‘അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും” (സങ്കീര്‍ത്തനങ്ങള്‍ 23:6) എന്ന വചനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായ നെയ്മര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 75,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ 53 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള നെയ്മറിന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പോസ്റ്റ് തരംഗമാണ്.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററില്‍ ‘ബയോ’ സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് ‘ദൈവത്തിന്റെ മകന്‍’ എന്നാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Sports

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

Published

on

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചിൽ ഘാനയ്ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിലാണ് താരം വലകുലുക്കിയത്. പെനാൽറ്റിയിൽ നിന്നാണ് ഗോളടിച്ചത്.

2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചുകൊണ്ട് റൊണാൾഡോ പുതിയ ചരിത്രമെഴുതി. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.

ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News3 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News3 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News2 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending