Travel
ചായയും കുടിച്ച് ഭക്ഷണവും കഴിച്ച് നഗരം കാണാം: കോഫി ഷോപ്പുള്ള രണ്ട് കെഎസ്ആർടിസി ബസ് ഉടനെത്തും

തിരുവനന്തപുരം: ചായയും കുടിച്ച് ഭക്ഷണവും കഴിച്ച് കെഎസ്ആർടിസി ബസിൽ നഗരം ചുറ്റിക്കാണാൻ എങ്ങനെയുണ്ടാകും? നല്ല രസമായിരിക്കുമല്ലേ. എന്നാൽ ആ രസം അനുഭവിക്കാൻ തയ്യാറായിക്കോളൂ. തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസിയുടെ പുതിയ പദ്ധതി എത്തുകയാണ്. കോഫി ഷോപ്പുള്ള കെഎസ്ആർടിസി ബസ് ഇനി തിരുവനന്തപുരത്ത് എത്തുന്നവരുടെ ജീവിതത്തിൻ്റെ ഭാഗമാകും. കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് ലഘു ഭക്ഷണവും കഴിച്ചുകൊണ്ടാണ് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാൻ അവസരമൊരുങ്ങുന്നത്. ഇതിനായി കെഎസ്ആർടിസിയുടെ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉടൻ രംഗത്തിറങ്ങും.
ഡബിൾ ഡക്കർ ഇലക്ട്രസിക് സബസുകൾ വാങ്ങാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് ബസുകൾ വാങ്ങുന്നത്. ഡിസംബർ ആറാം തീയിതി വരെ ടെൻഡർ സമർപ്പിക്കാം. വലിയ പുതുമയോടെയാണ് ബസുകൾ തലസ്ഥാന നഗരിയിൽ എത്തുന്നത്. പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങുന്ന ബസുകളുടെ താഴത്തെ നിലയെ റസ്റ്റോറൻ്റായി മാറ്റും. ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ, ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം എന്നിവ ബസിലുണ്ടാകും. മാത്രമല്ല കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും ബസിൻ്റെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കും.
മേൽക്കൂരയോടും അതില്ലാതെയും സഞ്ചരിക്കാൻ കഴിയുന്നതാകും ഈ ബസുകൾ. ഇലക്ട്രിക് ബസിൻ്റെ മേൽക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാൻ കഴിയുന്നതായിരിക്കണമെന്ന് ടെൻഡറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബസുകളുടെ അഞ്ച് വർഷത്തെ പരിപാലന ചുമതലയും ടെൻഡർ എടുക്കുന്ന കമ്പനിക്കായിരിക്കും. രണ്ട് വർഷം അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ- ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്- അതുവരെ വാറൻ്റിയും കരാറുകാരൻ നൽകണം. മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ വശങ്ങളിൽ വിൻഡ് ഷീൽഡുകൾ സ്ഥാപിക്കണമെന്നും ടെൻഡർ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോഫിഷോപ്പുമായി പുറത്തിറങ്ങുന്ന ബസുകൾക്ക് 9.7 മീറ്റർ നീളവും 4.75 മീറ്റർ വീതിയുമുണ്ടാകും. 66 സീറ്റുകളായിരിക്കും ബസിനുള്ളിൽ സജ്ജീകരിക്കുക. ജിപിഎസ് സംവിധാനത്തോടെയുള്ള അനൗൺസ്മെൻ്റും ബസിലുണ്ടാകും. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,തമിഴ്,തെലുങ്ക്,കന്നഡ,ബംഗാളി,മറാത്തി ഭാഷകളിൽ ഡിജിറ്റൽ ബോർഡും ബസിൻ്റെ മുന്നിലും പിന്നിലും വശങ്ങളിലുമുണ്ടാകും. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 120 കിമീ ദൂരം ബസ് സഞ്ചരിക്കും.
ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡക്കർ ഓപ്പൺ ഡെക്ക് ബസ് ഇപ്പോൾ തിരുവനന്തപുരത്ത് സർവ്വീസ് നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് റസ്റ്റാറൻ്റുമായി ബസ് എത്തുന്നത്. പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്,നിയമസഭ,മ്യൂസിയം,കനകക്കുന്ന് കൊട്ടാരം,വെള്ളയമ്പലം,കോവളം,ലുലുമാൾ റൂട്ടിലാണ് ഓപ്പൺ ഡബിൾ ഡക്കർ അബസ് സഞ്ചരിക്കുന്നത്. നിലവിൽ വൈകിട്ട് അഞ്ചു മുതൽ 10 വരെ നീണ്ടുനിൽക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ 9 മുതൽ 4 വരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് തിരുവനന്തപുരത്തുള്ളത്. 250 രൂപയാണ് ഈ ബസുകളിലെ ടിക്കറ്റ് നിരക്ക്.യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സ്,സ്നാക്സ് എന്നിവയും ഈ ബസിൽ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
Sources:azchavattomonline
Travel
കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണം; വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികൾ

ടെൽ അവീവ്: സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശത്തെ തുടർന്നാണ് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ചത്.
ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് ട്രോളിയിലിരുത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
അയർലൻഡ് ആസ്ഥാനമാക്കിയുള്ള ലോ കോസ്റ്റ് വിമാനക്കമ്പനി റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ തന്നെ 27 ഡോളർ ഫീസ് (2,219.89 രൂപ) അധികം നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിന്റെ നിയമം. എന്നാൽ ദമ്പതികൾ ഈ ഫീസ് നൽകിയില്ല. തുടർന്ന് ട്രോളിയിൽ കുട്ടിയുമായി മാതാപിതാക്കൾ ചെക്ക്-ഇന്നിൽ എത്തി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.
എന്നാൽ എയർപ്പോർട്ട് ഇീവനക്കാരിലൊരാൾ ഇത് ഉടനടി ശ്രേദ്ധക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ വൈകിയെത്തിയ ദമ്പതികൾ സുരക്ഷാപരിശോധനയ്ക്ക് പോവുന്നതിന് വേണ്ടിയാണ് കുട്ടിയെ ചെക്ക്-ഇന്നിനടുത്ത് തനിയെ ആക്കി പോയത് എന്നാണ് ബെൽജിയം ദമ്പതികളുടെ വാദം.
Sources:azchavattomonline
Travel
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണേ; ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു. അശ്രദ്ധമായി ഡോർ തുറക്കുമ്പോൾ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ നിങ്ങൾ പിന്നോട്ട് നോക്കാറുണ്ടോ? മിക്കപ്പോഴും നമ്മൾ അത് മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്.
അതിനാൽ വാഹനം പാതയോരത്തു നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ ഇടതു കൈ ഉപയോഗിച്ച് ഡോർ പതിയെ തുറക്കുക. അപ്പോൾ പൂർണമായും ഡോർ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകർത്തെറിയുന്നത് ഒരു ജീവനാകും.
Sources:twentyfournews
Travel
ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ കാർഡ് കൈയിൽ കരുതണം: എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ്: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ കാർഡ് കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്കരുതണമെന്നും വിമാന കമ്പനി അറിയിച്ചു.
മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്റെ പകർപ്പും കൈയിൽ കരുതണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നിലവിലുള്ള നിബന്ധന വീണ്ടും കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിംഗ് ആയിരിക്കും നടത്തുക.
അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യുഎഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്.
Sources:globalindiannews
-
us news12 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National7 months ago
ക്രൈസ്തവ സംഗമം 2022
-
Movie12 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie11 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine
-
world news12 months ago
യുക്രൈനുനേരെ സൈബര്‍ ആക്രമണം: ബാങ്ക് വെബ്സൈറ്റുകള്‍ തകര്‍ത്തു; ഭീഷണി തുടരുന്നെന്ന് ബൈഡന്