National
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 9 പൈസ വർധിക്കും

സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ യൂണിറ്റിന് 9 പൈസ വെച്ച് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.
Sources:Metro Journal
National
ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ്. (AlCPM) പുനർ പ്രവർത്തനം ആരംഭിച്ചു

ആൾ ഇന്ത്യാ ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റ്. (AlCPM) എന്ന ക്രിസ്തീയ സംഘടനയുടെ പുനർ പ്രവർത്തനം ആരംഭിച്ചു. 2015-ൽ പാസ്റ്റർ പോൾ സുരേന്ദ്രന്റെ നേതൃത്വത്തിൽ 5 ദൈവദാസന്മാരാൽ ആരംഭിച്ച പ്രസ്ഥാനമാണ് AICPM.. കേരളത്തിനകത്തും പുറത്തും അനേക യൂണിറ്റുകളും , 100 കണക്കിന് മെബർറന്മാരും ഉണ്ടായിരുന്ന സംഘടന കോവിഡ് കാലഘട്ടത്തിലും തുടർന്നും പ്രവർത്തന രഹിതമായി. ഒടുവിലത്തെ പ്രസിഡന്റ് . ജനറൽ സെക്രട്ടറി, തുടങ്ങി ചില പ്രവർത്തകരും മറ്റൊരു സംഘടനയിലേക്ക് പോകുകയും ചെയ്തു. സംഘടനയുടെ ഫൗണ്ടറും, ഇപ്പോഴത്തെ വർക്കിംഗ് ചെയർമാനും മായ പാസ്റ്റർ പോൾ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടനയുടെ പുനർ പ്രവർത്തനം ആരംഭിച്ചു. പുതിയ രൂപത്തിലും , പുതിയ പ്രവർത്തന ഭാവത്തിലും , സംഘടന പ്രവർത്തനം മുന്നോട്ടു പോകുമെന്നും,താല്ക്കാലിക പ്രവർത്തന സമിതിയ്ക്ക് രൂപം കൊടുത്തതായും , രജിസ്ട്രേഷൻ പുതുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും പാസ്റ്റർ പോൾ സുരേന്ദ്രൻ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു സംഘടനയിൽ ചേർന്ന് തുടർ പ്രവർത്തനത്തിന് താല്പര്യമുള്ള പഴയ മെബർറന്മാർക്കും പുതുതായി താല്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ. 9562305 308.7200007296.
Sources:gospelmirror
National
കുടുംബമായി വിദേശത്തേക്ക് കുടിയേറുന്നു; കേരളത്തിൽ പഠിക്കാനും മാതാപിതാക്കൾക്ക് കൂട്ടിനും ആളില്ലെന്ന് ബിബിസി

കേരളത്തിൽ കുടുംബമായി മിക്കവരും യുകെ ഉൾപ്പടെ വിദേശ രാജ്യങ്ങളിലാണെന്നും നാട്ടിൽ മാതാപിതാക്കൾ ഒറ്റക്കാണെന്നും വാർത്ത നൽകി ബിബിസി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കിയാണ് ബിബിസി വാർത്ത തയാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. വാർത്ത മലയാളികക്ക് ഇടയിൽ ഏറെ ചർച്ചയായി. ‘കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം ‘(Kerala: A ghost town in the world’s most populated country) എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്.
വാർത്തയിൽ തുടർവിദ്യാഭ്യാസ രംഗത്ത് മുൻപിലാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും വിദ്യാർഥികളെ തേടി ഇറങ്ങേണ്ട ഗതികേടിലാണ് ചില സ്കൂളുകളെന്നും പറയുന്നുണ്ട്. ചൈന പോലുള്ള രാജ്യങ്ങൾക്ക് സമാനമായ ജനസംഖ്യ വർധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാർത്തയിൽ ഇടം നേടിയ കുമ്പനാട്ടെ പല വീടുകളും ആൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ചില ഇടങ്ങളിൽ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കും. വിദേശ രാജ്യങ്ങളിലേക്ക് ആളുകൾ കുടിയേറിയ സാഹചര്യത്തിൽ പഠിക്കാൻ വിദ്യാർഥികൾ നാട്ടിൽ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ.
വിരലിൽ എണ്ണാവുന്ന വിദ്യാർഥികൾ മാത്രം പഠിക്കുന്ന ചില സ്കൂളുകളിൽ വരും വർഷങ്ങളിലെ സാഹചര്യം എന്താകുമെന്ന ആശങ്ക വാർത്തയിലൂടെ അധ്യാപകർ പങ്കുവയ്ക്കുന്നുണ്ട്. കുട്ടികളെ തേടി അധ്യാപകർ വീടുകൾ കേറേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നു. കുമ്പനാട്ടിലെ 150 വർഷം പഴക്കമുള്ള ഒരു സർക്കാർ യുപി സ്കൂളിൽ നിലവിൽ 50 വിദ്യാർഥികൾ പഠിക്കുന്നു. 1980 കളുടെ അവസാനം വരെ 700 കുട്ടികൾ ഉണ്ടായിരുന്ന സ്കൂളിൽ വളരെ പെട്ടെന്നാണ് 50 ലേക്ക് എത്തിയത് എത്തിയത്. പഠിക്കുന്നവരിൽ ഭൂരിഭാഗവും പട്ടണത്തിന്റെ അരികിൽ താമസിക്കുന്ന ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഏഴ് വിദ്യാർഥികൾ മാത്രമുള്ള ഏഴാം ക്ലാസിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ളത്. ഇവിടെ 2016 ൽ പഠിച്ചത് ഒരു വിദ്യാർഥി മാത്രമാണെന്നും അധ്യാപകർ പറഞ്ഞതായി വാർത്തയിൽ പറയുന്നു.
ആവശ്യത്തിന് വിദ്യാർത്ഥികളെ സ്‌കൂളിൽ എത്തിക്കുക എന്നത് വെല്ലുവിളിയാണ്. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോ റിക്ഷകൾക്ക് നൽകാനായി എട്ട് അധ്യാപകർ ഓരോ മാസവും 2,800 രൂപ ചെലവഴിക്കുന്നു. ഈ പ്രദേശത്ത് കുട്ടികൾ ഇല്ലെന്നും, ആളുകൾ താമസിക്കുന്നത് വളരെ കുറവാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ജയദേവവി പറഞ്ഞതായി വാർത്തയിൽ പറയുന്നു.
കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമായി 25,000 ൽപ്പരം ആളുകൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതുകൊണ്ടോ ആണെന്നും കുമ്പനാട് ഉൾപ്പെടുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ പറയുന്നതായും വാർത്തയിൽ പരാമർശമുണ്ട്. കുമ്പനാടും പരിസരപ്രദേശങ്ങളിലുമായി ഇരുപതോളം സ്‌കൂളുകളുണ്ടെങ്കിലും വിദ്യാർഥികൾ വളരെ കുറവാണെന്നും ജനനനിരക്ക് കുറവായതിനാൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നാട് അഭിമുഖീകരിക്കുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്.
വലിയ കൊട്ടാരങ്ങൾക്ക് സമാനമായ വീടുകൾ പണിത് ഇട്ടിട്ടാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുകയാണ്. സമീപത്തുള്ള വൃദ്ധ സദനങ്ങളും പ്രായമായ മാതാപിതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ അവിടെ സ്ഥിരതാമസം ആക്കുന്നതാണ് ഇതിനു കാരണമെന്നും വാർത്തയിൽ പറയുന്നു.
Sources:azchavattomonline
http://theendtimeradio.com
National
സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

തിരുവനന്തപുരം : സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.
സാറാ തോമസിന്റെ സംസ്കാരം നാളെ പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്
-
us news10 months ago
Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love