Health
ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മഹാരാഷ്ട്രയിൽ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിർമ്മാതാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബി.ജെ.പി എം.എൽ.എ ആശിഷ് ഷെലാർ ഉൾപ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
108 കഫ് സിറപ്പ് നിർമ്മാതാക്കളിൽ 84 പേർക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതിൽ നാലെണ്ണത്തിന് ഉൽപാദനം നിർത്താൻ നിർദേശം നൽകിയതായും ആറ് കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങൾ ലംഘിച്ചതിന് 17 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു. സംസ്ഥാനത്തെ 996 അലോപ്പതി മരുന്ന് നിർമ്മാതാക്കളിൽ 514 എണ്ണം തങ്ങളുടെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് റാത്തോഡ് കൂട്ടിച്ചേർത്തു.
അതേസമയം ഉസ്ബൈക്കിസ്താനിൽ 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായ കഫ് സിറപ്പ് നിർമാണ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത കഫ് സിറപ്പുകൾ കാരണം ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതായിയാണ് റിപ്പോർട്ട്.
Sources:globalindiannews
Disease
ടാൻസാനിയയിൽ മാർബർഗ് വൈറസ് : അഞ്ച് മരണം

നെയ്റോബി : ആഫ്രിക്കൻ രാജ്യങ്ങളിൽ പിടിവിടാതെ വീണ്ടും മാർബർഗ് വൈറസ്. ടാൻസാനിയയിലെ വടക്ക് – പടിഞ്ഞാറൻ കഗേര മേഖലയിൽ അഞ്ച് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചു. അയൽരാജ്യമായ കെനിയയിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
കഴിഞ്ഞ മാസം മദ്ധ്യാഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ ഒമ്പത് പേർ മാർബർഗ് ബാധയെ തുടർന്ന് മരിച്ചിരുന്നു. അതേ സമയം, ടാൻസാനിയയിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2004 – 2005 കാലയളവിൽ അംഗോളയിൽ വൈറസ് ബാധിച്ച 252 പേരിൽ 227 പേരും മരിച്ചിരുന്നു എബോളയ്ക്ക് സമാനമായി വവ്വാലുകളിൽ നിന്ന് പകരുന്ന മാർബർഗ് വൈറസ് ബാധയ്ക്ക് 88 ശതമാനം വരെ മരണനിരക്കാണുള്ളത്.
ആഫ്രിക്കൻ പഴംതീനി വവ്വാലുകളിൽ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു. അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങി ആഫ്രിക്കയുടെ പല ഭാഗത്തും മുമ്പ് മാർബർഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പടരുന്ന മാർബർഗ് വൈറസിന് നിലവിൽ ചികിത്സയോ വാക്സിനോ ഇല്ല. കടുത്ത പനി, തലവേദന, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
Sources:azchavattomonline
Business
ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ.

ദില്ലി:പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ജനുവരി 30, 31 തിയതികളിലാണ് പണിമുടക്ക്, അതിനാൽ ബാങ്കിന്റെ സേവനങ്ങൾ ഈ ദിവസങ്ങളിൽ തടസപ്പെട്ടേക്കാം. മാസാവസാനം കൂടി ആയതിനാൽ ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ ശ്രദ്ധിക്കണമെന്നും ഈ തിയതിക്ക് മുൻപ് ബാങ്കിങ് നടത്താൻ ശ്രദ്ധിക്കണമെന്നും എസ്ബിഐ അറിയിച്ചു. പ്രതിമാസ അടവുകൾ, ഇഎംഐ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ ഈ തിയ്യതിയിലേക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇതിന് മുൻപ് നടത്താൻ ശ്രമിക്കുക.അതേസമയം. ബാങ്കിൽ സാധാരണ പ്രവർത്തനം തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് എസ്ബി ഐ വ്യക്തമാക്കി.
രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ് പരിഷ്‌കാരങ്ങൾ വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നേതാവ് ആരോപിച്ചു.
Sources:NEWS AT TIME
Health
രണ്ട് കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജനീവ: നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക് എന്ന കമ്പനി നിർമ്മിച്ച രണ്ട് കഫ് സിറപ്പുകൾ ഉപയോഗിക്കരുതെന്ന് ഉസ്ബെക്കിസ്താന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). മരിയോൺ ബയോടെക് നിർമ്മിക്കുന്ന ‘നിലവാരമില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങൾ ഗുണമേന്മയുള്ള മാനദണ്ഡങ്ങളോ സവിശേഷതകളോ പാലിക്കുന്നതിൽ പരാജയപ്പെടുന്നതും അതിനാൽ ഈ കഫ്‌സിറപ്പുകൾ ഉപയോഗിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ വെബ്‌സൈറ്റിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
‘ആംബ്രോണോൾ സിറപ്പ്, DOK-1 മാക്‌സ് സിറപ്പ് എന്നിവയാണ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ രണ്ട് മരുന്നുകളും നിർമിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ മരിയോൺ ബയോടെക് കമ്പനിയാണ്. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാമെന്നും ആരോഗ്യ ഏജൻസി കൂട്ടിച്ചേർത്തു.
ഡിസംബർ 22 ന് മരിയോൺ ബയോടെക് കമ്പനി നിർമ്മിച്ച ചുമയുടെ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്താനിൽ 19 കുട്ടികൾ മരിച്ചതിനെ തുടർന്ന് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് റദ്ദാക്കിയിരുന്നു. ഉസ്‌ബെക്കിസ്താൻ റിപ്പബ്ലിക്കിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികൾ നടത്തിയ പരിശോധനയിൽ ചുമമരുന്നിൽ അനുവദനീയമായ അളവിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഫ് സിറപ്പ് ഡോക് 1 മാക്സിൽ മായം കലർന്നതായുള്ള റിപ്പോർട്ടുകൾ കണക്കിലെടുത്ത് നോയിഡ ആസ്ഥാനമായുള്ള ഫാർമ കമ്പനിയുടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്
-
us news10 months ago
Franklin Graham on ‘God Loves You’ tour: I’m not a preacher of hate; my message is about love