Connect with us

National

മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി; വന്‍ നാശനഷ്ടം

Published

on

ഇന്‍ഫോസിസ് എന്‍ജിനിയറായ 22കാരിയടക്കം രണ്ടുപേര്‍ മുങ്ങിമരിച്ച ഞായറാഴ്ച വൈകീട്ടത്തെ പെരുംമഴ ബെംഗളുരുവിനുണ്ടാക്കിയ ആഘാതം ചെറുതല്ല. വന്‍നാശനഷ്ടമാണ് പലയിടത്തും ഉണ്ടായത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ ഒലിച്ചുപോയത്.

ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയി. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.

ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
Sources:azchavattomonline

http://theendtimeradio.com

National

മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

Published

on

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡയുടെയും മദർ കാർമലിന്റെ കോൺഗ്രിഗേഷനിലെ സിസ്റ്റർ ലിജി ജോസഫിന്റെയും മുൻകൂർ ജാമ്യാപേക്ഷ യാണ് ജൂൺ 2 ന് മധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളിയത് .

ബിഷപ്പും കന്യാസ്ത്രീയും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ താമസിച്ചിരുന്ന 47 നിരാലംബരായ കുട്ടികളെ പാർപ്പിക്കുന്ന ആശാ കിരൺ (പ്രതീക്ഷയുടെ കിരണം) ചിൽഡ്രൻസ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.

അസാധാരണമായ സാഹചര്യത്തിൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കൂവെന്ന് കോടതി ഉത്തരവിൽ പറയുന്നു. “അസാധാരണമായ പ്രതിവിധി അവലംബിക്കാൻ അസാധാരണമായ സാഹചര്യങ്ങളുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ മുൻകൂർ ജാമ്യം അനുവദിക്കാവൂ” എന്ന് ഉത്തരവിൽ പറയുന്നു.

ജാമ്യത്തിന് വേണ്ടി സംസ്ഥാനത്തിന്റെ പരമോന്നത കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ടവർ . ഈ ഉത്തരവിനെതിരെ ഞങ്ങൾ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിന് മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ്,” രൂപത അധ്യക്ഷൻ ഫാദർ തങ്കച്ചൻ ജോസ് പറഞ്ഞു.

77 വയസുള്ള അൽമേദയ്‌ക്കെതിരെ രണ്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

മേയ് 30ന് കട്‌നി റെയിൽവേ ജംഗ്ഷനിലെ രൂപതയുടെ കീഴിലുള്ള അനാഥാലയത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിന് ശേഷമാണ് ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ ബിഷപ്പിനും കന്യാസ്ത്രീക്കും എതിരെ പരാതി നൽകിയത്.

നിരാലംബരായ ഹിന്ദു കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ച് മെയ് 29 ന് കനൂംഗോയും സംഘവും അനാഥാലയത്തിലെത്തി, ഈ കുറ്റം പള്ളി അധികാരികൾ ശക്തമായി നിഷേധിച്ചു. കനൂംഗോയുടെ സമ്മർദ്ദത്തിന് വഴങ്ങി പോലീസ് മാനേജ്‌മെന്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

ഇത് തീർത്തും കള്ളക്കേസായതിനാൽ ബിഷപ്പിനും കന്യാസ്ത്രീക്കും ഹൈക്കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഫാദർ ജോസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേയുടെ ക്ഷണത്തെത്തുടർന്ന് 2005 മുതൽ ഞങ്ങൾ നിരാലംബരായ കുട്ടികളെ പരിചരിക്കുന്നു. പക്ഷേ, ഞങ്ങൾക്കെതിരെ ഇത്തരമൊരു തെറ്റായ ആരോപണം ആരും ഉന്നയിച്ചിട്ടില്ല,” വൈദികൻ പറഞ്ഞു.

ഔദ്യോഗിക പദവിയിലിരിക്കുന്ന വ്യക്തിയുടെ ഇത്തരം വ്യാജ പരാതി രാജ്യത്തിന് ഗുണകരമാകില്ലെന്ന് വൈദികൻ ഖേദം പ്രകടിപ്പിച്ചു.

മതപരിവർത്തനത്തിന് കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും അനാഥാലയങ്ങളിലും ബാലാവകാശ സമിതികൾ അപ്രതീക്ഷിത പരിശോധനകൾ നടത്തിവരികയാണ്. മതപരിവർത്തന വിരുദ്ധ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരുന്ന രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്.

“ക്രൈസ്തവരുടെ സാമൂഹികവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നതായി ഭോപ്പാൽ ആസ്ഥാനമായുള്ള കത്തോലിക്കാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

Published

on

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഒരുപോലെ പങ്കെടുക്കാൻ കഴിയുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക. Pr. P B Blessan – 9540894977
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മതപരിവർത്തനം ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മർദ്ദിച്ചു

Published

on

ന്യൂഡൽഹി : മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വൈദികനെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

ഡല്‍ഹി അതിരൂപതയില്‍പ്പെട്ട ഗുഡുഗാവ് ഖേര്‍കി ദൗള സെന്‍റ് ജോസഫ് വാസ് ദൈവാലയ വികാരി ഫാ. അമല്‍ രാജിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ ഗുഡുഗാവ് ഖേര്‍കി ദൗള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് വൈദികനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു . 2021ല്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രൈസ്തവ കുടുംബ ങ്ങള്‍ പള്ളിയുടെ കീഴിലുണ്ടന്നാണ് അതിരൂപത അധികൃതര്‍ വ്യക്തമാക്കുന്നത്.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 hours ago

Fulani Militants Murder 300+ Christians and Destroy 28 Churches since mid-May

Nigeria —Fulani militants murdered more than 300 Christians, including two pastors, and destroyed 28 churches since mid-May in Plateau State,...

Tech13 hours ago

ഉപഭോക്താക്കൾ കാത്തിരുന്ന ക്രോപ് ടൂളുമായി വാട്സ്ആപ്പ് എത്തുന്നു

ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ക്രോപ്പ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രോയിംഗ്...

us news14 hours ago

ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് സ്ഥാപകനും സുവിശേഷകനുമായ പാറ്റ് റോബർട്ട്സൺ അന്തരിച്ചു

യാഥാസ്ഥിതിക സുവിശേഷകനും ക്രിസ്ത്യൻ കോളിഷൻ സ്ഥാപകനുമായ പാറ്റ് റോബർട്ട്സൺ വ്യാഴാഴ്ച അന്തരിച്ചു.93 വയസ്സായിരുന്നു. റോബർട്ട്‌സൺ, യു.എസിലെ ഏറ്റവും പ്രമുഖവും സ്വാധീനമുള്ളതുമായ ക്രിസ്ത്യൻ പ്രക്ഷേപകരിൽ ഒരാളും സംരംഭകരും, തുല്യ...

Tech14 hours ago

ഇൻസ്റ്റയിലും ഫേസ്ബുക്കിലും ബ്ലൂ ടിക്ക് വേണോ; ഇന്ത്യക്കാർ മാസം 699 രൂപ നൽകണം

യുഎസ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് മെറ്റ. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്...

National14 hours ago

മതപരിവർത്തന ആരോപണം: ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി

അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ...

National2 days ago

എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം

പതിനഞ്ചാമത് എൻറിച്ച്മെന്റ് ബൈബിൾ ക്വിസ് മത്സരം ആഗസ്റ്റ് മാസം നടക്കുന്നു. ബൈബിളിലെ കാവ്യ പുസ്തകങ്ങൾ ആസ്പദമാക്കി നടത്തുന്ന ഈ ക്വിസ് മത്സരം പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക....

Trending