Connect with us

National

ഐ.പി.സി. കേരള സ്റ്റേറ്റ് കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

പാലക്കാട് :- ഇന്ത്യ പെന്തക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു പ്രയർ ബോർഡിൻറെ നേതൃത്വത്തിൽ തൃശൂർ മുതൽ നോർത്ത് മലബാർ വരെയുള്ള വിവിധ സെൻററുകളിൽ വെച്ച് ഉപവാസ പ്രാർത്ഥനകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു ക്വയർ ടീമിൻറെ ആഭിമുഖ്യത്തിൽ 51 അംഗ ക്വയർ പരിശീലനം നടത്തിവരുന്നു സ്റ്റേറ്റ് കൺവൻഷൻ കോഡിനേറ്റർ പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ,ജോയിൻ കോഡിനേറ്റേഴ്സ് പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ എന്നിവരുടെസാന്നിധ്യത്തിൽ ജനറൽ ജോയിൻ കൺവീനർ പാസ്റ്റർ ജിമ്മി കുര്യാക്കോസ് ,ജോയിൻ കോഡിനേറ്റേഴ്സ് ബ്രദർ തോമസ് ജോർജ് വടക്കഞ്ചേരി, ബ്രദർ പി വി മാത്യു സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ റെജി ഗോവിന്ദാപുരം ബ്രദർ എബ്രഹാം വടക്കേത്ത് ബ്രദർ വിൻസെൻ്റെ തോമസ് എന്നിവർ ചേർന്നുകൊണ്ട് കൺവെൻഷൻ കൺവീനേഴ്സിനെയും ജോയിൻ കൺവീനേഴ്സിനേയുംവിളിച്ചു കൂട്ടി കൺവെൻഷന്റെ ക്രമീകരണങ്ങൾ വിലയിരുത്തി പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖത്തിൽ വിപുലമായ പബ്ലിസിറ്റിയും ആരംഭിച്ചിട്ടുണ്ട് ഈ വർഷം വളരെ വിപുമായ ക്രമീകരണങ്ങളാണ് ഉത്തരവാദിത്വപ്പെട്ടവർ ഒരുക്കുന്നത് . ഈ കാലഘട്ടത്തിൽ ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാർ രാത്രിയിലും പകലുമായി ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.
ഈ കൺവെൻഷൻ പാലക്കാടിന് മാത്രമല്ല മലബാർ മേഖലക്കും കേരള സ്റ്റേറ്റിനും എല്ലാ വിധത്തിലും വളരെ അനുഗ്രഹമായി തീരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ജനറൽ കൺവീനർ: പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്)- 9447137762
ജോ. ജനറൽ കൺവീനർ :പാ.എബ്രഹാം ജോർജ് പാ. ജിമ്മി കുരിയാക്കോസ് – 9447674678
ജനറൽ കോർഡിനേറ്റർ: പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി)- 9526952121
ജനറൽ ജോ. കോർഡിനേറ്റർ: പാ.രാജു അനിക്കാട് .ബ്രദർ . ജെയിംസ് ജോർജ് വേങ്ങൂർ. ബ്രദർ. ജോർജ് തോമസ് -8075717110
ജനറൽ ജോ. കോർഡിനേറ്റർ : ബ്രദർ പി.വി. മാത്യൂ (പാലക്കാട്) – 9539198360
പ്രയർ ചെയർമാൻ: പാ. മാത്യൂ K വർഗീസ് – 9447224713
പ്രയർ കൺവീനർ: പാ. സിജു K. M – 9947718040
ജോ. കൺവീനർ: പാ.K.M സാമുവൽ – 9961772682
ജോ. കൺവീനർ: പാ.K.T തോമസ് – 9249893322
ജോ. കൺവീനർ: പാ.എബ്രഹാം ഫിലിപ്പ് – 9446993815
പന്തൽ ചെയർമാൻ: ബ്രദർ വിൻസെൻ്റ് തോമസ് – 9495425621
കൺവീനർ: ബ്രദർ .തോമസ് രാജൻ – 8606285228
ജോ. കൺവീനർ: ഷിജു മാത്യൂ – 8848356153
ഫുഡ് ചെയർമാൻ: ബ്രദർ ജോസ് ജോൺ – 9447486110
കൺവീനർ: പാ. ബിജു കുര്യൻ – 7306076855
ജോ. കൺവീനർ: പാ. വി.ജെ. അച്ചൻകുഞ്ഞ് – 9961992718
അക്കമഡേഷൻ ചെയർമാൻ: ബ്രദർ കെ. എം. ഡാനിയേൽ -9744504224
കൺവീനർ: പാ. ജോൺസൺ കുര്യൻ –
ജോ. കൺവീനർ: പാ. ബോവസ് – 8907118150
വിജിലൻസ് പാർക്കിംഗ്: ബ്രദർ തോമസ് ജേക്കബ് – 9495619116
കൺവീനർ: പാ. മാത്യൂസ് ചാക്കോ – 9167390723
ജോ. കൺവീനർ Pr. ഷൈജു മാത്യൂ – 8907782432
വോളൻ്റിയർ ചെയർമാൻ: പാ. റെജി ഗോവിന്ദപുരം – 9400126164
കൺവീനർ: പാ. മനോജ് പോൾ – 7034850414
ജോ. കൺവീനർ: ബ്രദർ ബേബി വർഗീസ് : 9447836849
രജിസ്ട്രേഷൻ ചെയർമാൻ: പാ. ടോം തോമസ്- 8547304705
കൺവീനർ: ബ്രദർ. ഫിന്നി ജോൺ : 9847304705
ജോ. കൺവീനർ: പാ. വിജു ആൻ്റണി
ജോ. കൺവീനർ : പാ. ഷാജി പി ജോർജ് – 9809897515
ലൈറ്റ് & സൗണ്ട് ചെയർമാൻ: ബ്രദർ ഗ്ലാഡ്സൺ ജേക്കബ് – 9447759873
കൺവീനർ: പാ. പീറ്റർ ടി എം- 9745586972
ജോ. കൺവീനർ: ബ്രദർ സൈജു എബ്രഹാം : 9447620314
പബ്ലിസിറ്റി ചെയർമാൻ: ബ്രദർ എബ്രാഹം വടക്കേത്ത് – 9447372897
കൺവീനർ: പാ. പ്രദീപ് പ്രസാദ് – 9947108482
ജോ. കൺവീനർ: പാ. നോബി തങ്കച്ചൻ- 8281560581
മീഡിയ ചെയർമാൻ: പാ. ബോബൻ ക്ലീറ്റസ് – 9947183879
കൺവീനർ: പാ. K.T ജോസഫ് – 9656339984
ജോ. കൺവീനർ: പാ. ജെനിഷ് ചെറിയാൻ – 7558866736
മ്യൂസിക് ചെയർമാൻ: ബ്രദർ സജി വെണ്മണി – 9947730461
വൈസ് ചെയർമാൻ: ബ്രദർ . ജോസ് മിസ്പാ – 9447352837
കൺവീനർ: പാ. E.T ജോസ് – 9744701875
ജോ. കൺവീനർ: ഇവ. യേശുദാസൻ P.G – 9447398254
ട്രാൻസ്പോർടേഷൻ ചെയർമാൻ: പാ. ജോസ് K എബ്രഹാം
കൺവീനർ: ബ്രദർ K.S ജയിംസ് – 9895717137
റിസപ്ഷൻ ചെയർമാൻ: പാ. സാം വർഗീസ് – 9447081075
കൺവീനർ : പാ. V.V ബേബി – 9526276383
ജോ. കൺവീനർ: പാ’.E.V ജോർജ് – 9946652842
ജോ. കൺവീനർ: പാ. സജി C.O – 9747216548
കൗൺസലിങ് ചെയർമാൻ: പാ. ജിജി ചാക്കോ- 99615542
കൺവീനർ: പാ. സിജു K. – 9790615542
ജോ. കൺവീനർ: പാ. ഫിലിപ് തോമസ്- 9496132105
ഫിനാൻസ് ചെയർമാൻ: ബ്രദർ. P. M ഫിലിപ് – 9447052458
വൈസ് ചെയർമാൻ: പാ. ജോൺ റിച്ചാർഡ് – 9388505661
വൈസ് ചെയർമാൻ: ബ്രദർ പീറ്റർ മാത്യൂ കല്ലുർ – 9847038083
കൺവീനർ: ബ്രദർ സാബു തോമസ് – 9400242569
ജോ. കൺവീനർ : പാ. നെബു മാത്സൺ – 9447868368
Evg. തോമസ് ജോർജ് (8122465781)
പാ.N.A ജോസ് – 9947619815
പാ. K.P ജോസ് – 9744275756
പാ. ജോസഫ് T. – 8301083249
പാ. ബെഞ്ചമിൻ തോമസ് – 8349317773
ബ്രദർ T.J ജോയി- 9747214090
പാ. സുഭാഷ് ജേക്കബ്- 9486224537
ബ്രദർ അച്ചൻകുഞ്ഞ്- 8078969664
പാ: കണ്ണൻ നെന്മാറ- 9746005692
പാ: ജോൺ P.A – 9846861433
Sources:gospelmirror

http://theendtimeradio.com

National

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു;സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍

Published

on

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നു അടുത്തിടെ കാൽപ്പാദം മുറിച്ചു മാറ്റിയിരുന്നു.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുക്കാൻ കഴിഞ്ഞദിവസം ദേശീയ നേതൃത്വത്തിന് കാനം കത്ത് നൽകിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടത്. 1950 നവംബര്‍ 10-നാണ് കാനം ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ചു. കോട്ടയം ജില്ലയിലെ കാനത്താണ് ജനനം.

1971ല്‍ 21-ാം വയസ്സില്‍ സംസ്ഥാനകൗണ്‍സിലില്‍ എത്തിയതാണ് കാനം. എന്‍.ഇ. ബല്‍റാം പാര്‍ട്ടിസെക്രട്ടറിയായിരുന്നപ്പോള്‍ 1975-ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന്‍ എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടു.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കും. ഉച്ചയ്ക്ക് രണ്ടു വരെ പട്ടം സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ 11 മണിയോടെയാകും വാഴൂര്‍ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.
Sources:azchavattomonline

http://theendtimeradio.com

Continue Reading

National

ഉണര്‍വ്വ് 2024: യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് 2024 ജനുവരി 7 മുതല്‍ 14 വരെ

Published

on

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ ജനുവരി 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഉണര്‍വ്വ് 2024 മഹാസമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.യു എസ് എ, യുകെ, കാനഡ,ഓസ്‌ട്രേലിയ,ഗള്‍ഫ്,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സഭകളിലെ പ്രധാന കര്‍തൃദാസന്മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
കണ്‍വന്‍ഷന്റെ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഡിസംബര്‍ 5 മുതല്‍ തിരുവല്ലയില്‍ ആരംഭിക്കും.ജനുവരി 1ന് തിരുവനന്തപുരത്തു നിന്നും അന്നേ ദിവസം കാസര്‍ഗോഡ് നിന്നും ആരംഭിക്കുന്ന പ്രയര്‍ സന്ദേശ റാലികള്‍ തെക്ക് വടക്ക് ജില്ലകളില്‍ പര്യടനം നടത്തി 6ന് തിരുവല്ലയില്‍ എത്തിച്ചേരും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലില്‍ ജനുവരി 7ന് വൈകിട്ട് 5 മണിക്ക് ഉണര്‍വ്വ് 2024 യുണൈറ്റഡ് വേള്‍ഡ് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് പ്രാര്‍ത്ഥിച്ച് ആരംഭിക്കും.രാവിലെ 5 മുതല്‍ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതല്‍ 10 വരെ ബൈബിള്‍ ധ്യാനം,10 മണി മുതല്‍ 1 മണി വരെ പൊതുയോഗം,ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ നടക്കുന്ന വിവിധ യോഗങ്ങളില്‍ സഹോദരിമാര്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക യോഗം നടക്കും. 101 അംഗ ക്വയറിനൊപ്പം സുപ്രസിദ്ധ ക്രൈസ്തവ ഗായകരും ഗാനങ്ങള്‍ ആലപിക്കും.14 ന് ഞായറാഴ്ച 12 മണിക്ക് സംയുക്ത സഭായോഗവും കര്‍തൃമേശയോടും കൂടെ യോഗം അവസാനിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്നവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിക്കുന്നതായിരിക്കും.
വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജേക്കബ് ജോണ്‍, ഹിമാചല്‍ 859 392 0168, ബ്രദര്‍ ഗ്ലാഡ്‌സണ്‍ ജേക്കബ്, കോട്ടയം 944 775 9873, പാസ്റ്റര്‍ തോമസ് കുര്യന്‍ യുഎസ്എ 516 754 0631.

http://theendtimeradio.com

Continue Reading

National

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍

Published

on

കരിയംപ്ലാവ്:വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ദൈവസഭകളുടെ 75മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ 2024 ജനുവരി 15 മുതല്‍ 21 വരെ നടക്കും.ജനറല്‍ പ്രസിഡന്റും പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറിയുമായ റവ. ഓ.എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.വേള്‍ഡ് മിഷന്‍ ഇവാഞ്ചലിസം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജയിംസി വി ഫിലിപ്പ് അധ്യക്ഷത വഹിക്കും.കരിയംപ്ലാവ് ഹെബ്രോനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ 101 പേരടങ്ങുന്ന കണ്‍വന്‍ഷന് കമ്മറ്റിയെ തെരഞ്ഞെടുത്തു.75 വര്‍ഷത്തെ ജൂബിലി സ്മരണിക പ്രസിദ്ധീകരിക്കും.ലോക പ്രശസ്ത ദൈവദാസന്മാര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി പാസ്റ്റര്‍മാരായ ജയിംസ് വി ഫിലിപ്പ്(ജനറല്‍ കണ്‍വീനര്‍) സി പി ഐസക്(ഫിനാന്‍സ്) വി ജെ സാംകുട്ടി(പ്രയര്‍ &പ്രോഗ്രാം) എന്‍ ജെ ജോസഫ്(ലൈറ്റ് & സൗണ്ട്) എം എസ് വില്‍സണ്‍(ട്രാന്‍സ്‌പോര്‍ട്ട്) ഡോ.എം കെ സുരേഷ്, ഷാനോ പി രാജ്(പബ്ലിസിറ്റി) വി കെ ബിജു, കെ ജി പ്രസാദ്(വാട്ടര്‍ & ഇലക്ട്രിസിറ്റി) കെ ജെ ജോസഫ്, പി ഡി മാര്‍ക്കോസ്,കുഞ്ഞുമോള്‍ തോമസ്,ബിന്ദു മാത്യൂ(സാനിറ്റേഷന്‍) സാബു ജയിംസ്(പന്തല്‍) എം എം മത്തായി,ഷാജി ജോസഫ്,ഷൈജു പി ജോണ്‍(ഫുഡ്&അക്കോമോഡേഷന്‍) ജോബിക്കുട്ടി തോമസ്, ഇ റ്റി മാത്യൂ,സൗമ്യ സുരേഷ്(വോളന്റീയേഴ്‌സ് & അഷേര്‍സ്) ജയിംസ് വി ഫിലിപ്പ്, കെ ജി പ്രസാദ്(റിസെപ്ഷന്‍) സൂസന്‍ രാജുക്കുട്ടി(ലേഡീസ് ഫെലോഷിപ്പ്) എന്നിവര്‍ പ്രവര്‍ത്തിക്കും.

പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കണ്‍വന്‍ഷന് സ്ഥിരം സ്റ്റേജ് വിശാലമായ സ്‌നാനക്കുളം,സ്ഥിരം ഭക്ഷണശാല എന്നിവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.ലേഡീസ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ കസേരകള്‍ വാങ്ങുവാനുള്ള നടപടികള്‍ നടത്തിവരുന്നു.രാവിലെ 8ന് ബൈബിള്‍ സ്റ്റഡി, 10ന് പൊതുയോഗം വൈകിട്ട് 5.30 മുതല്‍ 9 വരെ പൊതുയോഗം എന്നിവ നടക്കും.ശനി രാവിലെ സ്‌നാന ശുശ്രൂഷ നടക്കും. പ്രത്യേക സമ്മേളനങ്ങളായി സണ്‍ഡേ സ്‌കൂള്‍ & യുവജന സമ്മേളനം,സഹോദരി സമ്മേളനം, മിഷനറി സമ്മേളനം,ഓര്‍ഡിനേഷന്‍,ബൈബിള്‍ കോളേജ് ഗ്രാജുവേഷന്‍,സാംസ്‌കാരിക സമ്മേളനം,പെന്തക്കോസ്തു ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക,ഓസ്‌ട്രേലിയ,യൂറോപ്പ് മുതലായ രാജ്യങ്ങളില്‍ നിന്നും ദൈവജനം സംബന്ധിക്കും.യൂത്ത് & സണ്‍ഡേ സ്‌കൂള്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ ജൂബിലി വിളംബര സുവിശേഷ റാലികളും ലഹരി വിരുദ്ധ സമ്മേളനങ്ങളും നടന്നുവരുന്നു.പാസ്റ്റര്‍ ജാന്‍സണ്‍ ജോസഫ്,ജെറിന്‍ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ക്വയര്‍ സെലെസ്റ്റിയല്‍ റിഥം ബാന്‍ഡ് ആരാധനയ്ക്ക് നേതൃത്വം നല്‍കും.ജൂബിലി സമ്മേളനത്തില്‍ വിവിഝ പെന്തക്കോസ്തു സഭാധ്യക്ഷന്‍മാര്‍, മന്ത്രിമാര്‍,ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.21ന് ഞായര്‍ 9ന് നടക്കുന്ന സംയുക്ത ആരാധനയോടും കര്‍തൃമേശയോടും കൂടെ കണ്‍വന്‍ഷന്‍ സമാപിക്കും.

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the...

Movie8 hours ago

Famous Rapper Turns to Jesus: ‘Christ Lives in Me’

Popular Puerto Rican artist “Daddy Yankee” told fans over the weekend he’s going to follow Jesus, urging them to do...

Business8 hours ago

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ...

world news9 hours ago

‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും...

us news9 hours ago

ടെക്‌സസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു വനിതകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ, പശ്ചാത്താപത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ടെക്‌സാസിലെ ജയിലിൽ കഴിയുന്ന അഞ്ചു സ്ത്രീകൾ. നിലവിൽ വധശിക്ഷ കാത്തിരിക്കുന്ന, ടെക്‌സാസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ...

National9 hours ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു;സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നു...

Trending