Connect with us

Travel

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു

Published

on

ദുബൈയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല വരുന്നു. ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോൺ’ എന്ന പേരിൽ പ്രത്യേക മേഖല രൂപീകരിക്കാൻ ശ്രമം തുടങ്ങി. അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരം ഇത്തരമൊരു മേഖല നിർമിക്കാനായിരിക്കും. ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് അടുത്തവർഷം നടക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ മൽസരത്തിന്റെ ആശയം പ്രഖ്യാപിച്ചത്.

ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന ലോകത്തെ ആദ്യ മാതൃകാ നഗരം ഒരുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന ഡെലിവറി റോബോട്ടുകൾ മുതൽ ഡ്രൈവറിലാത്ത വിവിധ തരം ലൈറ്റ് വാഹനങ്ങൾ വരെയുള്ളവ മാത്രമായിരിക്കും ‘ദുബൈ ഓട്ടോണോമസ് ട്രാൻസ്‌പോർട്ട് സോണി’ ലെ നിരത്തിലിറങ്ങുക.

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ രണ്ടുദിവസം നീണ്ട ഈവർഷത്തെ സമ്മേളനം സമാപിക്കുന്നതിന് മുന്നോടിയായി ആർ ടി എ മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദുബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത യാത്രാബസുകൾ ഓടിക്കാനാണ് രണ്ട് ധാരണാപത്രങ്ങൾ ഒപ്പിട്ടത്. ഡ്രൈവറില്ലാ ബസുകൾക്കായി നടത്തിയ മത്സരത്തിൽ ഒന്നമാതെത്തിയ ചൈനയുടെ കിങ് ലോങ്, രണ്ടാമതെത്തിയ ഈജിപ്തിലെ ബ്രൈറ്റ് ഡ്രൈവ് എന്നിവയുമായാണ് കരാർ. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത വികസനത്തിന് എസ് എ ഇ ഇന്റർനാഷണൽ എന്ന കമ്പനിയുമായാണ് മൂന്നാമത്തെ ധാരണാപത്രം. പബ്ലിക് ട്രാൻസ്‌പോർട്ട് എജൻസി സി.ഇ.ഒ അഹമ്മദ് ബഹറൂസിയാനാണ് ആർ.ടി.എക്ക് വേണ്ടി കരാറിൽ ഒപ്പിട്ടത്.
Sources:globalindiannews

http://theendtimeradio.com

Travel

ചില്ലറ കരുതേണ്ട;ജനുവരി മുതൽ KSRTC ഡിജിറ്റൽ ഇടപാട്

Published

on

ചില്ലറ കരുതേണ്ട കാര്യമില്ല. കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക.

പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്പനിയുമായാണ് കരാർ.

ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ. അതോടൊപ്പം, ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തർക്കങ്ങൾക്കും ഇതോടെ ശമനമാകും എന്ന് കരുതാം. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.
 http://theendtimeradio.com

Continue Reading

Travel

ഫ്‌ളൈറ്റ് റദ്ദാക്കിയോ, കൂറ്റന്‍ നഷ്ടപരിഹാരം ഉറപ്പ്! പുതിയ നിയമങ്ങളുമായി സൗദി

Published

on

വിമാനയാത്രക്കാര്‍ക്ക് പുതിയ നഷ്ടപരിഹാര നിയമവുമായി സൗദി അറേബ്യ. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും. ബാഗേജുകള്‍ കേട് വരുകയോ , ബാഗേജ് ലഭിക്കാന്‍ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാലും 6,568 റിയാലില്‍ കുറയാത്ത നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കും. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിട്ടാല്‍ ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കണം. അതിന് ശേഷം ഇവര്‍ക്കുള്ള യാത്ര സൗകര്യവും ഒരുക്കണം. വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു.

വിമാന സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ അറിയിക്കണം. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കണം. പുതിയ നിയമപ്രകാരം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. മുമ്പ് ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം നല്‍കിവന്നിരുന്നത്. വിമാന യാത്രക്കായി ടിക്കറ്റ് ബുക്കിങ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യം ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് നിഷേധിക്കുകയോ അല്ലെങ്കില്‍ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം നല്‍കണം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു പഴയ നിയമത്തില്‍ പറഞ്ഞിരുന്നത്. സീറ്റ് ബുക്കിങ്ങ് കൂടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് എയര്‍ലൈനുകള്‍ കടക്കുന്നത്. കൂടാതെ ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കും ആശ്വാസ വാര്‍ത്തയുണ്ട്. ഇവര്‍ പരാതി നല്‍കിയാല്‍ 6,568 റിയാലോളം നഷ്ടപരിഹാരമായി ലഭിച്ചേക്കാം. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ വൈകിയിലും 750 റിയാല്‍ തോതില്‍ നഷ്ടപരിഹാരം ലഭിക്കും.

അംഗപരിമിതര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. ഇവരുടെ ആവശ്യകതകളും അവകാശങ്ങളും പാലിക്കാത്ത പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണം. നേരത്തെ ഇത് 200 ശതമാനം വരെയായിരുന്നു. കൂടാതെ വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാണ്.

നേരത്തെ എല്ലാവിധ സന്ദര്‍ശക വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി അറിയിച്ചിരുന്നു. അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള്‍ വഴി സന്ദര്‍ശക വിസകള്‍ പുതുക്കാമെന്നാണ് സൗദി ജവാസാത്ത് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. ഇനി മുതല്‍ സിംഗിള്‍ എന്‍ട്രി- മള്‍ട്ടിപ്പിൾ എന്‍ട്രി വിസകൾ ആറു മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കും. 180 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാം. കൂടാതെ ഓണ്‍ലൈന്‍ വഴിയായതിനാല്‍ ജവാസാത്ത് ഓഫിസ് സന്ദര്‍ശിക്കേണ്ടി വരില്ലെന്ന ഗുണവുമുണ്ട്.

വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. ഇതിനു ശേഷം കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയാണ് വേണ്ടത്. പുതുക്കാന്‍ സന്ദര്‍ശകന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. അതേസമയം ഫീസ് ഘടനയില്‍ മാറ്റമില്ല. ചില സമയങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്നും ജവാസാത്ത് നിര്‍ദ്ദേശിച്ചു.

സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ എല്ലാ മാസവും പുതുക്കേണ്ടതുണ്ട്. 100 റിയാലാണ് ഇതിനുള്ള ഫീസ്. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ 90 ദിവസത്തിനുള്ളില്‍ പുതുക്കണമെന്നാണ് ചട്ടം. ഈ വിസ പുതുക്കാന്‍ മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. പുതിയ തീരുമാനപ്രകാരം ഈ വിസകള്‍ 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കണം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Travel

വിനോദ സഞ്ചാരികൾക്ക് ഇത് സുവര്‍ണാവസരം; സ്വപ്ന ഭൂമിയായായ തായ്‌ലന്‍ഡിലേക്ക് പോകാം, ഇനി വിസയില്ലാതെ തന്നെ

Published

on

വിനോദയാത്രകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലെ ഇത്തരം യാത്രകൾ രാജ്യത്തിനകത്ത് മാത്രമല്ല അങ്ങ് വിദേശത്തുവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. യാത്രകൾക്ക് ഒരുങ്ങും മുമ്പ് തന്നെ പോകേണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ തായ്‌ലന്‍ഡ് സ്വപ്‌നം മനസ്സിൽ താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്.

ഇത്രയധികം സന്തോഷമേകുന്ന വാർത്ത എന്താണെന്നല്ലേ?, ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം എന്നത് തന്നെ.
അതെ, നിങ്ങൾ കേട്ടത് ശരിയാണ്, എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെ മാത്രം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.

കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്‌ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.
Sources:mediamangalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news7 hours ago

SEE IT: Ancient Coin with ‘Face of Jesus’ Discovered

An extremely rare 1,000-year-old Byzantine gold coin with the “face of Jesus” was unearthed [with] a metal [detector] in the...

Movie7 hours ago

Famous Rapper Turns to Jesus: ‘Christ Lives in Me’

Popular Puerto Rican artist “Daddy Yankee” told fans over the weekend he’s going to follow Jesus, urging them to do...

Business8 hours ago

ഗൂഗിൾ പേ യൂസർമാർ ശ്രദ്ധിക്കുക..! ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ നീക്കം ചെയ്യണം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ...

world news8 hours ago

‘ആത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’: ഫ്രാൻസിസ് പാപ്പാ

‘പരിശുദ്ധാത്മാവ് സുവിശേഷവത്ക്കരണത്തിന്റെ നായകൻ’ എന്ന് വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. സുവിശേഷപ്രഘോഷണത്തിന്റെ അവശ്യഘടകങ്ങളെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മതബോധനപരമ്പരയിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രാർത്തനത്തെക്കുറിച്ചു പറഞ്ഞത്. “സുവിശേഷം പ്രഘോഷിക്കുന്ന ജോലി എല്ലായ്‌പ്പോഴും...

us news8 hours ago

ടെക്‌സസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു വനിതകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

തെറ്റുകൾ നിറഞ്ഞ ജീവിതത്തിൽ, പശ്ചാത്താപത്തിന്റെ വഴിയേ സഞ്ചരിക്കുകയാണ് ടെക്‌സാസിലെ ജയിലിൽ കഴിയുന്ന അഞ്ചു സ്ത്രീകൾ. നിലവിൽ വധശിക്ഷ കാത്തിരിക്കുന്ന, ടെക്‌സാസിലെ ഗേറ്റ്‌സ്‌വില്ലെയിലെ മൗണ്ടൻ വ്യൂ യൂണിറ്റ് ജയിലിൽ...

National8 hours ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു;സംസ്‌കാരം ഞായറാഴ്ച്ച വാഴൂരില്‍

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്നു...

Trending