Travel
ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം. ലോറികളിൽ മുമ്പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും മന്ത്രി അറിയിച്ചു. ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടി വരും. അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്‌തമാക്കി.
എഐ ക്യാമറകൾ സ്‌ഥാപിച്ചതിന് ശേഷം സംസ്‌ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെയും വാദം പച്ചക്കള്ളമെന്ന് വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്പിന്നാലെയാണ് കണക്കുകൾ നിരത്തിയുള്ള ഗതാഗതമന്ത്രിയുടെ മറുപടി. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്നും മന്ത്രി വിശദമാക്കി.
സെപ്‌റ്റംബർ അഞ്ചുവരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനമാണ്. എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴിയായി 14,88 കോടി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. മൊബൈൽ നമ്പർ രജിസ്‌റ്റർ ചെയ്‌ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Sources:nerkazhcha
Travel
ചില്ലറ കരുതേണ്ട;ജനുവരി മുതൽ KSRTC ഡിജിറ്റൽ ഇടപാട്

ചില്ലറ കരുതേണ്ട കാര്യമില്ല. കെഎസ്ആർടിസി ബസിൽ ഇനി ഡിജിറ്റലായി ടിക്കറ്റെടുക്കാം. ഡിജിറ്റൽ പണമിടപാടിന് ജനുവരിയിൽ തുടക്കമാകും. ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ, ക്യൂ ആർ കോഡ് വഴിയെല്ലാം ഇനി കെഎസ്ആർടിസി ബസിൽ തന്നെ ടിക്കറ്റെടുക്കാനാകും. ഡിജിറ്റൽ പേയ്മെന്റിന് ഡിജിറ്റൽ ടിക്കറ്റാകും ലഭിക്കുക.
പെയ്‌മെന്റ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കണ്ടക്ടർക്ക് ക്യുആര്‍ കോഡ് ലഭ്യമാകും. ഈ ക്യുആര്‍ കോഡ് യാത്രക്കാര്‍ മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് മൊബൈലില്‍ ലഭ്യമാകുന്നതാകും രീതി. ഒപ്പം ചലോ ആപ്പിലൂടെ സഞ്ചരിക്കുന്ന ബസില്‍ തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. പദ്ധതിക്ക് ‘ചലോ ആപ്’ എന്ന് സ്വകാര്യ കമ്പനിയുമായാണ് കരാർ.
ബസ് ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ആപ്പിലുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും ആപ്പിലൂടെ അറിയാനാകും. ഇത് ആപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കും എന്നാണ് പ്രതീക്ഷ. അതോടൊപ്പം, ടിക്കറ്റിന്റെ ബാക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പും, ചില്ലറയുടെ പേരിലുള്ള തർക്കങ്ങൾക്കും ഇതോടെ ശമനമാകും എന്ന് കരുതാം. കെഎസ്ആര്‍ടിസി 2021 ല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതായിരുന്നു രീതി.
http://theendtimeradio.com
Travel
ഫ്‌ളൈറ്റ് റദ്ദാക്കിയോ, കൂറ്റന്‍ നഷ്ടപരിഹാരം ഉറപ്പ്! പുതിയ നിയമങ്ങളുമായി സൗദി

വിമാനയാത്രക്കാര്‍ക്ക് പുതിയ നഷ്ടപരിഹാര നിയമവുമായി സൗദി അറേബ്യ. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും. ബാഗേജുകള്‍ കേട് വരുകയോ , ബാഗേജ് ലഭിക്കാന്‍ കാലതാമസം നേരിടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാലും 6,568 റിയാലില്‍ കുറയാത്ത നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കും. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ കാലതാമസം നേരിട്ടാല്‍ ഭക്ഷണം, താമസ സൗകര്യം എന്നിവ ഒരുക്കണം. അതിന് ശേഷം ഇവര്‍ക്കുള്ള യാത്ര സൗകര്യവും ഒരുക്കണം. വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പുറത്തിറക്കിയ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു.
വിമാന സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ യാത്രക്കാരെ അറിയിക്കണം. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കണം. പുതിയ നിയമപ്രകാരം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. മുമ്പ് ടിക്കറ്റ് നിരക്കിന് തുല്യമായ തുകയാണ് നഷ്ടപരിഹാരം നല്‍കിവന്നിരുന്നത്. വിമാന യാത്രക്കായി ടിക്കറ്റ് ബുക്കിങ് നടത്തുമ്പോള്‍ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്-ഓവര്‍ പിന്നീട് ഉള്‍പ്പെടുത്തുന്ന സാഹചര്യത്തിലും യാത്രക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യം ബുക്ക് ചെയ്തവര്‍ക്ക് സീറ്റ് നിഷേധിക്കുകയോ അല്ലെങ്കില്‍ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന് നിരക്കിന് പുറമെ 200 ശതമാനം നഷ്ടപരിഹാരം നല്‍കണം ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു പഴയ നിയമത്തില്‍ പറഞ്ഞിരുന്നത്. സീറ്റ് ബുക്കിങ്ങ് കൂടുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളിലേക്ക് എയര്‍ലൈനുകള്‍ കടക്കുന്നത്. കൂടാതെ ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കും ആശ്വാസ വാര്‍ത്തയുണ്ട്. ഇവര്‍ പരാതി നല്‍കിയാല്‍ 6,568 റിയാലോളം നഷ്ടപരിഹാരമായി ലഭിച്ചേക്കാം. വിമാന സര്‍വീസിന് ആറു മണിക്കൂറിലേറെ വൈകിയിലും 750 റിയാല്‍ തോതില്‍ നഷ്ടപരിഹാരം ലഭിക്കും.
അംഗപരിമിതര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. ഇവരുടെ ആവശ്യകതകളും അവകാശങ്ങളും പാലിക്കാത്ത പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണം. നേരത്തെ ഇത് 200 ശതമാനം വരെയായിരുന്നു. കൂടാതെ വീല്‍ചെയര്‍ ലഭ്യമാക്കാത്തതിന് 500 റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. സൗദി വിമാന കമ്പനികള്‍ക്കും സൗദിയിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിദേശ വിമാന കമ്പനികള്‍ക്കും പുതിയ നിയമം ബാധകമാണ്.
നേരത്തെ എല്ലാവിധ സന്ദര്‍ശക വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി അറിയിച്ചിരുന്നു. അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള്‍ വഴി സന്ദര്‍ശക വിസകള്‍ പുതുക്കാമെന്നാണ് സൗദി ജവാസാത്ത് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. ഇനി മുതല്‍ സിംഗിള്‍ എന്‍ട്രി- മള്‍ട്ടിപ്പിൾ എന്‍ട്രി വിസകൾ ആറു മാസം വരെ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കും. 180 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാതെ തന്നെ വിസ പുതുക്കാം. കൂടാതെ ഓണ്‍ലൈന്‍ വഴിയായതിനാല്‍ ജവാസാത്ത് ഓഫിസ് സന്ദര്‍ശിക്കേണ്ടി വരില്ലെന്ന ഗുണവുമുണ്ട്.
വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. ഇതിനു ശേഷം കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയാണ് വേണ്ടത്. പുതുക്കാന്‍ സന്ദര്‍ശകന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. അതേസമയം ഫീസ് ഘടനയില്‍ മാറ്റമില്ല. ചില സമയങ്ങളില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ലെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്നും ജവാസാത്ത് നിര്‍ദ്ദേശിച്ചു.
സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ എല്ലാ മാസവും പുതുക്കേണ്ടതുണ്ട്. 100 റിയാലാണ് ഇതിനുള്ള ഫീസ്. എന്നാല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ 90 ദിവസത്തിനുള്ളില്‍ പുതുക്കണമെന്നാണ് ചട്ടം. ഈ വിസ പുതുക്കാന്‍ മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. പുതിയ തീരുമാനപ്രകാരം ഈ വിസകള്‍ 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കണം.
Sources:azchavattomonline
Travel
വിനോദ സഞ്ചാരികൾക്ക് ഇത് സുവര്‍ണാവസരം; സ്വപ്ന ഭൂമിയായായ തായ്‌ലന്‍ഡിലേക്ക് പോകാം, ഇനി വിസയില്ലാതെ തന്നെ

വിനോദയാത്രകൾ ഇന്നത്തെ കാലത്ത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. അവധി ദിനങ്ങളിലെ ഇത്തരം യാത്രകൾ രാജ്യത്തിനകത്ത് മാത്രമല്ല അങ്ങ് വിദേശത്തുവരെ എത്തിനിൽക്കുകയാണ് ഇപ്പോൾ. യാത്രകൾക്ക് ഒരുങ്ങും മുമ്പ് തന്നെ പോകേണ്ട സ്ഥലങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുന്നവരും ധാരാളമാണ്. അത്തരത്തിൽ തായ്‌ലന്‍ഡ് സ്വപ്‌നം മനസ്സിൽ താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്തുവരുന്നത്.
ഇത്രയധികം സന്തോഷമേകുന്ന വാർത്ത എന്താണെന്നല്ലേ?, ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം എന്നത് തന്നെ.
അതെ, നിങ്ങൾ കേട്ടത് ശരിയാണ്, എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെ മാത്രം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.
ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.
കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്‌ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.
Sources:mediamangalam
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം