Connect with us

world news

“ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക”; സ്റ്റിക്കര്‍ പതിപ്പിച്ച ബസ് തോക്കിന്‍മുനയില്‍ തടഞ്ഞ് പാരീസ് പോലീസ്

Published

on

പാരീസ്: ഒളിമ്പിക്സ് ഗെയിംസ് നടക്കുന്ന പാരീസിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺഗോ പ്ലാറ്റ്‌ഫോമിൻ്റെ പ്രചരണ വാഹനമായ ബസിൽ യാത്ര ചെയ്ത ഏഴ് പേർ അറസ്റ്റിലായി. ഒളിമ്പിക്സ് ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള അന്ത്യ അത്താഴത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചാണ് നിരവധി ക്രൈസ്തവര്‍ ബസുമായി രംഗത്തുവന്നത്. “ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം നിർത്തുക” എന്ന മുദ്രാവാക്യവും സ്റ്റിക്കറും പതിച്ച വാഹനം “തോക്കിന് മുനയിൽ” തടയുകയായിരിന്നു. സിറ്റിസൺഗോയിലെ ആറ് അംഗങ്ങളോടും ബസ് ഡ്രൈവറോടും പോലീസ് അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അധികാരികളുടെ മുന്നിൽ പ്രതിഷേധം അറിയിച്ചും വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്തും 384,000-ത്തിലധികം ആളുകൾ ഒപ്പിട്ട വെബ്‌സൈറ്റിലെ നിവേദനവും ബസില്‍ പരസ്യപ്പെടുത്തിയിരിന്നു. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ്, തടവുകാർക്കെതിരെ നടപടികൾ ആരംഭിച്ചെങ്കിലും വിഷയം വിവാദമായപ്പോള്‍ 24 മണിക്കൂറിന് ശേഷം കുറ്റം ചുമത്തില്ലെന്ന് അറിയിക്കുകയായിരിന്നുവെന്നു സിറ്റിസൺഗോ പ്രസിഡന്‍റ് ഇഗ്നാസിയോ അർസുവാഗ അറിയിച്ചു.

ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന വേളയിൽ സംഭവിച്ചതുപോലെ, മതസ്വാതന്ത്ര്യത്തിനും ക്രൈസ്തവര്‍ക്കും നേരെ നടന്ന പുതിയ ആക്രമണമാണിതെന്ന് സിറ്റിസൺഗോ വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തിനു എതിരെ യൂറോപ്പിൻ്റെയും പടിഞ്ഞാറിൻ്റെയും സ്ഥാപക മൂല്യങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യമായി പാരീസ് ഒളിമ്പിക്സ് ഗെയിംസ് ഓർമ്മിക്കപ്പെടുമെന്നു സംഘടന കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തെ അപലപിച്ച് വത്തിക്കാനും നേരത്തെ രംഗത്ത് വന്നിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15 ഞാറാഴ്ച്ച നടത്തിയ റ്റാലെന്റ്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദി ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ൽ പരം മത്സരാത്ഥികൾ പങ്കെടുത്ത റ്റാലന്റ് റ്റെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി എസ് ഐ ചർച്ചും, സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.
നാഷണൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ സാമുവേൽ സാർ ഉദ്ഘടാനം ചെയ്‌തു. പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ബഹുമാനപ്പെട്ട ശ്രീ പ്രേംകുമാർ പ്രകാശനം ചെയ്തു.
15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു ആയിരത്തിൽ പരം കാണികൾ മത്സരങ്ങളിൽ ഉടനീളം പങ്കെടുത്തു. കെ റ്റി എം സി സി പ്രസിഡൻറ് ശ്രീ വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ശ്രീ പ്രേംകുമാർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു.
ശ്രീ അജോഷ് മാത്യു കൺവീനറായും ശ്രീ ഷിബു വി സാം കോർഡിനേറ്ററായും നൂറിൽ പരം കമ്മിറ്റി അംഗങ്ങൾ റ്റെലെന്റ്റ് റ്റെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്കുമായി ബഹ്‌റൈൻ

Published

on

മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.

ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നൽകിയിരുന്നു. അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിൽ നിന്ന് ആശ്വാസവാർത്ത; നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ ഉത്തരവുമായി കോടതി

Published

on

തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13 വയസുകാരിയുടെ പ്രായം 19 എന്നും 18 കാരിയുടെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യൻ ഡെയ്ലി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്ത‌താണ് ഇക്കാര്യം.

ജൂലൈ 23 ന് കസൂർ ജില്ലയിലെ പട്ടോക്കി തെഹ്സിലിൽ വെച്ചാണ് നേഹ ജാവേദിനെയും മൂത്ത സഹോദരി സനേഹ ജാവേദിനെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, സഹോദരിമാരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെൺകുട്ടികളെ വീണ്ടെടുക്കാൻ കസൂർ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിടുകയായിരുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending