Connect with us

world news

ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തിന് ശേഷം ഇറാഖി ക്രൈസ്തവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍

Published

on

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് വടക്കൻ ഇറാഖിലെ നിനവേ മേഖലയിലെ ക്രൈസ്തവരെ ആക്രമിച്ച് അധിനിവേശം നടത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മേഖല പഴയകാല ക്രൈസ്തവ പ്രതാപം വീണ്ടെടുക്കുന്നു. 2014ൽ ഇസ്ലാമിക ഭീകരരുടെ വരവോടെ 13,200 ക്രൈസ്തവ കുടുംബങ്ങളാണ് മേഖലയില്‍ നിന്നു പലായനം ചെയ്തതെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി. ഇതില്‍ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ ഇതിനോടകം മേഖലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

ഇറാഖിലെ പ്രധാന ക്രൈസ്തവ നഗരമായ ക്വരാഘോഷിൽ അധിനിവേശത്തിന് മുന്‍പ് ഏകദേശം അരലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതില്‍ ഏകദേശം 25,000 പേർ മടങ്ങിയെത്തി. ദുരിതങ്ങള്‍ക്കിടയിലും ക്രൈസ്തവ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷനുമായുള്ള അഭിമുഖത്തിൽ, അദിയാബെനെ സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോണ്‍. നിസാർ സെമാൻ പറഞ്ഞു.

“പത്തു വർഷം മുന്‍പ് ഞങ്ങൾ അനുഭവിച്ച കാര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒലിവ് മരങ്ങൾ പോലെയാണ് ഇവിടുത്തെ ജനങ്ങൾ. നിങ്ങൾക്ക് അവയെ വെട്ടിക്കളയുകയും കത്തിക്കുകയും ചെയ്യാം, പക്ഷേ പത്ത് അല്ലെങ്കിൽ ഇരുപതു വർഷത്തിനുശേഷം അവ എപ്പോഴും ഫലം കായ്ക്കും. ഭീകരർ എല്ലാം പരീക്ഷിച്ചു. പക്ഷേ ഞങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്”. സഭ എന്ന നിലയിൽ, പ്രത്യാശയുടെ കിരണങ്ങൾ പകരാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ഇസ്ലാമിക ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു നിനവേ താഴ്വരയില്‍ നിന്ന് 100,000 മുതൽ 120,000 വരെ ക്രൈസ്തവര്‍ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു. പ്രദേശത്ത് തുടരാന്‍ ആഗ്രഹിക്കുന്നവർക്കു മുന്നില്‍ മൂന്നു വഴികള്‍ മാത്രമേയുണ്ടായിരിന്നുള്ളൂ- ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക, അല്ലെങ്കിൽ ശരിയത്ത് നിയമപ്രകാരം നികുതി അടയ്ക്കുക, അല്ലാത്തപക്ഷം മരണം സ്വീകരിക്കുക.

എന്നാല്‍ ഒരു ക്രിസ്ത്യാനിയും ഇസ്ലാം മതം സ്വീകരിച്ചതായി തങ്ങളുടെ പക്കൽ രേഖകൾ ഇല്ലെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ട് മുതല്‍ നിലനില്‍ക്കുന്ന ഇറാഖിലെ ക്രൈസ്തവർ, തീവ്രവാദികളുടെ അധിനിവേശത്തിന് ശേഷം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15 ഞാറാഴ്ച്ച നടത്തിയ റ്റാലെന്റ്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദി ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ൽ പരം മത്സരാത്ഥികൾ പങ്കെടുത്ത റ്റാലന്റ് റ്റെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി എസ് ഐ ചർച്ചും, സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ചും കരസ്ഥമാക്കി.
നാഷണൽ ഇവാൻജെലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതു സമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട റവ. റ്റി ജെ സാമുവേൽ സാർ ഉദ്ഘടാനം ചെയ്‌തു. പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ ബഹുമാനപ്പെട്ട ശ്രീ പ്രേംകുമാർ പ്രകാശനം ചെയ്തു.
15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു ആയിരത്തിൽ പരം കാണികൾ മത്സരങ്ങളിൽ ഉടനീളം പങ്കെടുത്തു. കെ റ്റി എം സി സി പ്രസിഡൻറ് ശ്രീ വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ശ്രീ പ്രേംകുമാർ ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു.
ശ്രീ അജോഷ് മാത്യു കൺവീനറായും ശ്രീ ഷിബു വി സാം കോർഡിനേറ്ററായും നൂറിൽ പരം കമ്മിറ്റി അംഗങ്ങൾ റ്റെലെന്റ്റ് റ്റെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്കുമായി ബഹ്‌റൈൻ

Published

on

മനാമ : രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.

ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നൽകിയിരുന്നു. അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിൽ നിന്ന് ആശ്വാസവാർത്ത; നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം ചെയ്ത ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ ഉത്തരവുമായി കോടതി

Published

on

തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13 വയസുകാരിയുടെ പ്രായം 19 എന്നും 18 കാരിയുടെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യൻ ഡെയ്ലി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്ത‌താണ് ഇക്കാര്യം.

ജൂലൈ 23 ന് കസൂർ ജില്ലയിലെ പട്ടോക്കി തെഹ്സിലിൽ വെച്ചാണ് നേഹ ജാവേദിനെയും മൂത്ത സഹോദരി സനേഹ ജാവേദിനെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, സഹോദരിമാരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നണ് ലാഹോർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെൺകുട്ടികളെ വീണ്ടെടുക്കാൻ കസൂർ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിടുകയായിരുന്നു.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news2 days ago

ബ്ലെസ് ഓസ്ട്രേലിയ സിഡ്നി‌ 2024′

സിഡ്നി : ഓസ്‌ട്രേലിയയിലെ വിവിധ സഭകളെ കോർത്തിണക്കിക്കൊണ്ട് രാജ്യത്തിൻറെ ഉണർവ്വിനായി നടത്തപ്പെടുന്ന ബ്ലെസ്സ് ഓസ്ട്രേലിയ 2024 കോൺഫെറെൻസ് കഴിഞ്ഞ മാസം പെർത്തിൽ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ നടത്തപ്പെടുവാൻ...

National2 days ago

റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ...

us news2 days ago

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ...

National2 days ago

വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം

മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു...

Travel2 days ago

കൊടികുത്തിമലയിലേക്ക് സഞ്ചാരി പ്രവാഹം; വരുമാനം ഒരുകോടി കവിഞ്ഞു

അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം കൂടുന്നു. വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞു. ‘ടിക്കറ്റ് ഏർപ്പെടുത്തിയ 2021സെപ്റ്റംബർ 15മുതൽ ഇക്കഴിഞ്ഞ...

world news3 days ago

കുവൈറ്റ്‌ റ്റൗൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) റ്റാലന്റ് റ്റെസ്റ്റ് 2024 ൽ അഹമ്മദീ ചർച്ച് ഓഫ് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

കുവൈറ്റ് സിറ്റി : കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വച്ച് സെപ്റ്റംബർ 15...

Trending