Tech
ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.
‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.
എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം
ഇന്‍സ്റ്റഗ്രാമിലെ ‘എഡിറ്റ് പ്രൊഫൈല്‍’ ഓപ്ഷനില്‍ പ്രവേശിച്ച് ‘ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Sources:azchavattomonline.com
Tech
ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതെല്ലാം ഫോണുകളില്‍ ലഭിക്കും? എത്രനാള്‍ കാത്തിരിക്കണം?
ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകൾ നിർമിക്കാൻ സാധിക്കും. വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങൾ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വൺ പ്ലസ്, ഓപ്പോ, റിയൽമി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.
പുതിയ വോളിയം കൺട്രോൾ പാനൽ, പാർഷ്യൽ സ്ക്രീൻ ഷെയറിങ്, ഫുൾ സ്ക്രീൻ ആപ്പുകൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പുനൽകും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകൾ പോലുള്ള വലിയ സ്ക്രീനുകളിലെ മൾടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Sources:azchavattomonline.com
Tech
ചാറ്റുകള്‍ ഇഷ്ടാനുസരണം വേര്‍തിരിക്കാം, വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ നിര്‍മാണത്തില്‍
വാട്‌സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.
നിലവില്‍ അണ്‍റീഡ്, ഫേവറൈറ്റ്‌സ്, ഗ്രൂപ്പ്‌സ് എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ വാട്‌സാപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകള്‍ വേര്‍തിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചര്‍ എത്തിയാല്‍ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ കണ്ടെത്താന്‍ ചാറ്റ് ലിസ്റ്റില്‍ ഒരുപാട് സ്‌ക്രോള്‍ ചെയ്യേണ്ടി വരില്ല.
വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കും ചാറ്റുകള്‍ ആവശ്യാനുസരണം വേര്‍തിരിക്കാന്‍ ആ സൗകര്യം സഹായിക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന കസ്റ്റം ഫില്‍റ്റര്‍ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലായിരിക്കും അവതരിപ്പിക്കപ്പെടുക.
കടപ്പാട് :കേരളാ ന്യൂസ്
Tech
വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഇതിലൂടെ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം വാട്‌സ്ആപ്പിനുള്ളിൽ തന്നെ എത്തുന്നു. വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.
ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. നിലവില്‍ ആൻഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.
എങ്ങനെ ?
സെറ്റിങ്സില്‍ ചാറ്റ്സ് സെക്ഷനില്‍ ഒരു ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ച് വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം.
ശേഷം ചാറ്റുകളില്‍ വോയ്സ് നോട്ടുകള്‍ ലഭിക്കുമ്ബോള്‍ അവയുടെ ട്രാൻസ്ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കാണാം.
അത് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകള്‍ ട്രാൻസ്ക്രിപ്റ്റ് ചെയ്യാം.
ഈ സംവിധാനത്തിലും എന്റ് ടു എന്റ് എൻക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്ക്പ്റ്റ് ചെയ്ത ടെക്സ്റ്റ് ഫയലിനും സ്വകാര്യതയുണ്ടാകുമെന്നും പങ്കുവെക്കപ്പെടുന്നില്ലെന്നും വാട്സാപ്പ് ഉറപ്പുനല്‍കുന്നുണ്ട്.
Sources:azchavattomonline.com
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Sports7 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
National11 months ago
Pentecostal mission center demolished in India; pastor, 17 others arrested