National
ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ന്റെ സാന്നിദ്ധ്യത്തിൽ അറിയിച്ചു.
ഡോ. ജെയ്സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ബെൽഫാസ്റ്റ് യുകെയുടെ സീനിയർ പാസ്റ്ററായിരുന്നു. ചിങ്ങവനം ചർച്ച് ഓഫ് ഗോഡിൻ്റെ (ശാലേം ചർച്ച്) സജീവ അംഗമായ ഡോ. ജെയ്സൺ തോമസ് യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി (MTh), ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റ് യുകെ യിൽ നിന്നും ഡോക്‌ടർ ഓഫ് ഫിലോസഫി (PhD) എന്നിവ നേടി. അസ്ബറി തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും ഫുള്ളർ തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും രണ്ട് പോസ്റ്റ് ഡോക്ടറൽ റീഡിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡോ. ജെയ്സൺ തോമസ് ദീർഘ വർഷങ്ങൾ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചു. നിലവിൽ ഡോ. ജെയ്സൺ തോമസ് യുണൈറ്റഡ് വേൾഡ് മിഷൻ – മെസ ഗ്ലോബലിൻ്റെ സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടറും ദൈവശാസ്ത്ര വിദ്യാഭ്യാസ കൺസൾട്ടൻ്റുമായി പ്രവർത്തിക്കുന്നു.
കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (എടിഎ) കൺസൾട്ടൻ്റായും അക്രഡിറ്റേഷൻ ഇവാലുവേഷൻ ടീമിലെ അംഗമായും സേവനമനുഷ്ഠിക്കുന്നു
Iദക്ഷിണേഷ്യയിൽ മെസ ഗ്ലോബലിൽ ദൈവശാസ്ത്ര വിദ്യാഭ്യാസ ഉപദേഷ്ടാവായും ATA യുടെ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ ഡെവലപ്‌മെൻ്റ് (CAED) അംഗമായും സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സി ജെയ്‌സനാണ് ഭാര്യ.
മക്കൾ: എബ്രഹാം ജെയ്സൺ ഭാര്യ:ഷെറിൻ
അക്വിൽ ജെയ്സൺ ഭാര്യ: കൃപ
Sources:gospelmirror
National
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കന്യാകുമാരി സെന്റർ “എറൈസ് അപ്പ് 2024” വൈ പി സി എ യൂത്ത് ക്യാമ്പ്
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കന്യാകുമാരി സെന്റർ “എറൈസ് അപ്പ് 2024” വൈ പി സി എ യൂത്ത് ക്യാമ്പ് സെപ്തംബർ 11, 12 തീയതികളിൽ കന്യാകുമാരി, കഴുവൻതിട്ട (കുഴിത്തുറ) സത്യ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും .NICOG നെയ്യാറ്റിൻകര റീജിയണൽ പാസ്റ്റർ ടി എ തോമാസ് ഉദ്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ഷിബിൻ സാമുവേൽ, PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്, പാസ്റ്റർ ലിജോ തോമസ്, Dr. നിസ്സി ജേക്കബ് , Sr. ഫേബ ലിജോ തുടങ്ങിയവർ ശുശ്രൂഷിക്കും . Br. സ്റ്റെബിൻ ലാൽ , Br . സ്റ്റാൻലി എൽ ജെ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9495500700, 7598660895
Sources:christiansworldnews
National
ഐ.പി.സി കേരള സ്റ്റേറ്റ് കൺവൻഷൻ 2024; കണ്ണൂർ ജില്ല അനുഗ്രഹ ഉപവാസ പ്രാർത്ഥന നടന്നു
ഐപിസി കേരളാ സ്റ്റേറ്റ് കൺവെൻഷൻ 2024.. അനുഗ്രഹ ഉപവാസ പ്രാർത്ഥന നിലംബൂർ പാലുണ്ടയിൽ വച്ച് നടക്കുന്ന ഐപിസി കേരളാ സ്റ്റേറ്റ് കൺവെൻഷന്റെ അനുഗ്രഹത്തിനായുള്ള കണ്ണൂർ ജില്ലയിലെ ഉപവാസ പ്രാർത്ഥന ഇന്ന് ശനിയാഴ്ച കൺവെൻഷൻ പ്രയർ കൺവീനവർ പാസ്റ്റർ VT അന്ത്രയോസിൻ്റെ അധ്യക്ഷതയിൽ പെരിങ്ങോം സഭയിൽ വച്ച് നടന്നു. ഉദ്ഘാടനം കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ പിജെ ജോസ് നിർവഹിച്ചു. കുത്തുപറമ്പ് സെന്റർ മിനിസ്റ്റർ പാസ്റ്റർ KI വറുഗീസ് അനുഗ്രഹീതമായ മെസ്സേജ് നൽകുകയും ഐപിസി കേരള സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് കണ്ണൂർ ആശംസകൾ അറിയിക്കുകയും ചെയ്തു. കണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ഷെറിൻ തോമസ് സ്വാഗതവും പാസ്റ്റർ ജോൺ V ജേക്കബ് നന്ദിയും അറിയിച്ചു..
Sources:gospelmirror
National
ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോ: 3 ന്
തിരുവനന്തപുരം:ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം 2024 ഒക്ടോബർ: 3 ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നാലാഞ്ചിറ ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും. ഐ പി.സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് സമ്മേളനം ഉത്ഘാടനം നിർവഹിക്കും* *സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. വുമൺസ് ഫെലോഷിപ്പ് സ്റ്റേറ്റ് ഭാരവാഹികളായ സിസ്റ്റർ ആനി തോമസ് (പ്രസിഡൻ്റ്) സിസ്റ്റർ ജയമോൾ രാജു (സെക്രട്ടറി) സിസ്റ്റർ ജോയമ്മ ബേബി (ട്രഷറാർ) എന്നിവർ മുഖ്യ അതിഥികളായിരിക്കും.* *തിരുവനന്തപുരം ജില്ലയിലെ സെൻ്റർ പാസ്റ്റന്മാർ, കൗൺസിൽ അംഗങ്ങൾ, പുത്രിക സംഘടനകളുടെ നേതാക്കൾ, തുടങ്ങിയവർ പങ്കെടുക്കും. മേഖല എക്സിക്യൂട്ടിവ്സ് ഭാരവാഹികളായ സിസ്റ്റേഴ്സ് റോസമ്മ ജയിംസ് (പ്രസിഡൻ്റ്) അന്നമ്മ മാമ്മൻ, ശോശമ്മ റോയ് (വൈസ് പ്രസിഡൻ്റ്) ഗീതാ സണ്ണി (സെക്രട്ടറി) ഗ്രേസി മേബൽ, സൂസൻ സക്കറിയ (ജോയിൻ്റ് സെക്രട്ടറി) പ്രസന്ന എസ് കുമാർ (ട്രഷറാർ) സ്റ്റേറ്റ് പ്രതിനിധികളായ സിസ്റ്റർ ബിന്ദു ക്ലെമൻ്റ്,, സിസ്റ്റർ ജാക്ക്വിലിൻ പി.എസ്സ്, സിസ്റ്റർ സാലി മോൻസി എന്നിവർ നേതൃത്വം നൽകും
Sources:gospelmirror
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news11 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National6 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Sports7 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
National11 months ago
Pentecostal mission center demolished in India; pastor, 17 others arrested