us news
പാസ്റ്ററെ പോലീസ് പിടികൂടി; കുറ്റം ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും; പള്ളിയും സഭാ ആസ്ഥാനവും 75 ഏക്കറിൽ
മനില: ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്‌ളോയി (74) യെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവില്‍ ഞായറാഴ്ചയാണ് ദാവോയില്‍നിന്ന് അപ്പോളോ പിടിയിലായത്. അതേസമയം, 75 ഏക്കറോളംവരുന്ന ചര്‍ച്ച് ആസ്ഥാനം പോലീസ് വളഞ്ഞതിന് പിന്നാലെ ഇയാള്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തതിനും മനുഷ്യക്കടത്തും ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അപ്പോളോ ക്വിബ്‌ളോയി. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനലുമാണ് ഇയാള്‍.
അപ്പോളോയ്‌ക്കെതിരേ ലൈംഗിക കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കുറ്റവുമാണ് യു.എസില്‍ ചുമത്തിയിട്ടുള്ളത്. 12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്‌തെന്നുമാണ് കേസ്. തന്റെ ‘പേഴ്‌സണല്‍ അസിസ്റ്റന്റ്’ ആയാണ് പെണ്‍കുട്ടികളെ ഇയാള്‍ ഒപ്പംകൂട്ടിയിരുന്നത്. എന്നാല്‍, ക്വിബ്‌ളോയിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികളെ പാസ്റ്റര്‍ ചൂഷണംചെയ്തതായാണ് റിപ്പോര്‍ട്ട്.
ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് പുറമേ തന്റെ സഭാംഗങ്ങളെ കൃത്രിമമായി സംഘടിപ്പിച്ച വിസയില്‍ അമേരിക്കയിലേക്ക് കൊണ്ടുവന്നതിനും അപ്പോളോയ്‌ക്കെതിരേ കേസുണ്ട്. ചാരിറ്റിയുടെ പേരില്‍ പണപ്പിരിവ് നടത്താനും സഭാംഗങ്ങളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. ചാരിറ്റിയുടെ പേരില്‍ പിരിച്ചെടുക്കുന്ന പണം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഭാ നേതാക്കളുടെ ആഡംബരജീവിതത്തിനും വേണ്ടിയാണ് വിനിയോഗിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫിലിപ്പീന്‍സില്‍ വന്‍ ജനപിന്തുണയുള്ള പാസ്റ്ററാണ് അപ്പോളോ ക്വിബ്‌ളോയി. നിയുക്ത ദൈവപുത്രനാണെന്നും പ്രപഞ്ചത്തിന്റെ അധിപനാണെന്നുമാണ് ഇയാള്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ഫിലിപ്പീന്‍സിലെ ദാവോയിലെ 75 ഏക്കറോളം വരുന്ന സഭാ ആസ്ഥാനത്തായിരുന്നു പാസ്റ്റര്‍ താമസിച്ചിരുന്നത്. കോടതി ഉത്തരവനുസരിച്ച് പോലീസ് അറസ്റ്റിന് നീക്കംതുടങ്ങിയതോടെ ഇയാള്‍ ബങ്കറിനുള്ളില്‍ ഒളിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏകദേശം രണ്ടായിരത്തോളം പോലീസുകാരെയാണ് അപ്പോളോയെ അറസ്റ്റ് ചെയ്യാനുള്ള ദൗത്യത്തിനായി ഫിലിപ്പീന്‍സില്‍ നിയോഗിച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ദാവോയില്‍നിന്ന് ഇയാള്‍ പിടിയിലായത്. അപ്പോളോയെ സംരക്ഷിക്കാനായി അദ്ദേഹത്തിന്റെ സഭാംഗങ്ങളും അനുയായികളും രംഗത്തിറങ്ങിയതായാണ് പോലീസിന് വെല്ലുവിളിയായത്. അറസ്റ്റ് തടയാനായി സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള വഴികളെല്ലാം അനുയായികള്‍ തടസ്സപ്പെടുത്തി. ഇതോടെ ഹെലികോപ്റ്റര്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കി. തുടര്‍ന്ന് ഏറെ സാഹസികമായാണ് പോലീസ് പാസ്റ്ററെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദത്തേര്‍ത്തെയുടെ അടുത്ത കൂട്ടാളിയാണ് അപ്പോളോ ക്വിബ്‌ളോയി. അതേസമയം, നിലവില്‍ ഇയാളെ അമേരിക്കയ്ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. അപ്പോളോയ്‌ക്കെതിരേ ഫിലിപ്പീന്‍സില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും നിലവില്‍ കുറ്റവാളിയെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ബോങ്‌ബോങ് മാര്‍ക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. അപ്പോളോയെ അറസ്റ്റ് ചെയ്ത പോലീസിനെ അദ്ദേഹം അഭിനന്ദിക്കുകയുംചെയ്തു. ഈ അറസ്റ്റിലൂടെ ഫിലിപ്പീന്‍സിലെ നിയമസംവിധാനം എത്രത്തോളം ഊര്‍ജിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകത്തിന്റെ മുന്നില്‍ ഒരിക്കല്‍കൂടി തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
Sources:cchintha.in
us news
ഐ പി സി അയർലണ്ട് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷന് അനുഗ്രഹീതസമാപ്തി*.
*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി .
27ന് വൈകിട്ട് 6 ന് ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോബി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു സ്വാഗതം ആശംസിക്കുകയും ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം രണ്ടാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് കേരളക്കരയിലെ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) മുഖ്യ സന്ദേശം നൽകി.
ശനിയാഴ്ച രാവിലെ അയർലൻഡ് &ഇ യു റിജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ കലണ്ടറും ന്യൂസ് ലെറ്ററും റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം പ്രകാശനം ചെയ്തു.
പാസ്റ്റർ ബാബു സക്കറിയ, പാസ്റ്റർ രാജു മേത്ര എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സോദരി സമാജവാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസ് മുഖ്യ സന്ദേശം നൽകി .തുടർന്ന് നടന്ന സൺഡേ സ്കൂളിന്റെ വാർഷിക സമ്മേളനത്തിൽ സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനദാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി ഡബ്ലിൻ സഭ നേടുകയും ചെയ്തു. തുടർന്ന് നടന്ന പി വൈ പി എ യുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസ് സന്ദേശം നൽകുകയും2024- 25 നടന്ന പി വൈ പി എ താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി
പി സി ഐ ഡബ്ലിൻ സഭ നേടുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അധ്യക്ഷത വഹിക്കുകയും
പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) തിരുവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇ യു റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് അധ്യക്ഷത വഹിക്കുകയും റീജിയൻ പ്രസിഡണ്ട് പാസ്റ്റർസി റ്റി എബ്രഹാം തിരുവത്താഴ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ പാസ്റ്റർ രാജു മേത്ര സമാപന സന്ദേശം നൽകുകയും ചെയ്തു. രണ്ടാമത് റീജിയൻ കൺവെൻഷനിൽ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവെൻഷന്റെ സമാപന യോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നവംബർ മാസത്തിൽ ആരംഭിക്കാൻ പോകുന്ന മോറിയ ബൈബിൾ സെമിനാരിയെ കുറിച്ചുള്ള വിശദീകരണം പാസ്റ്റർ ജോബി ശമുവൽ നൽകുകയുണ്ടായി. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
http://theendtimeradio.com
us news
ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോ പെന്തകോസ്ത് സമൂഹം ആദരിക്കുന്നു.
ഷിക്കാഗോ : മലയാള ക്രൈസ്തവ വിശ്വാസ സമൂഹം വിശുദ്ധ സഭാ ആരാധനയിൽ ഉപയോഗിക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ അനേക ക്രൈസ്തവ ഗാനങ്ങൾ രചിച്ച് ക്രൈസ്തവ കൈരളിക്ക് സംഭാവന നൽകിയ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ സാംകുട്ടി മത്തായിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിലുള്ള പെന്തക്കോസ്ത് സമൂഹം ആദരിക്കുന്നു.
ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന സംഗീത ആദരവ് പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അദ്ദേഹം രചിച്ച ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ക്കൊണ്ട് ഹിസ് വോയിസ് ചിക്കാഗോ എന്ന സംഗീത ഗ്രൂപ്പ് സംഗീത പരിപാടികൾ അവതരിപ്പിക്കും.
Sources:Middleeast Christian Youth Ministries
us news
DV2026നുള്ള യുഎസ് ഗ്രീന്‍ കാര്‍ഡ് ലോട്ടറി രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 2ന് ആരംഭിക്കും
വാഷിംഗ്ടണ്‍: 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള യുഎസ് ഗ്രീന്‍ കാര്‍ഡ് ലോട്ടറിയുടെ (ഡൈവേഴ്സിറ്റി വിസ) രജിസ്ട്രേഷന്‍ ഒക്ടോബര്‍ 2 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒരു മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന രജിസ്‌ട്രേഷന്‍ നവംബര്‍ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കും. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന ഈ പ്രോഗ്രാം, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ലോട്ടറി അടിസ്ഥാനത്തില്‍ 55,000 ഗ്രീന്‍ കാര്‍ഡുകള്‍ വരെ ലഭ്യമാക്കുന്നു.
ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, എല്‍ സാല്‍വഡോര്‍, ഹെയ്തി, ഹോണ്ടുറാസ്, ഇന്ത്യ, ജമൈക്ക, മെക്‌സിക്കോ, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), വെനസ്വേല, വിയറ്റ്‌നാം എന്നീ രാജ്യക്കാര്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള 50,000ത്തിലധികം സ്വദേശികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി യുഎസിലേക്ക് കുടിയേറിയതിനാലാണിത്. അതേസമയം, മക്കാവു എസ്എആര്‍, തായ്വാന്‍ സ്വദേശികള്‍ക്ക് ഡൈവേഴ്സിറ്റി വിസക്ക് അര്‍ഹതയുണ്ട്.
പ്രവേശനം നേടുന്നയാള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിശീലനമോ അനുഭവപരിചയമോ ആവശ്യമുള്ള ഒരു തൊഴിലില്‍ കുറഞ്ഞത് ഒരു ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. എന്‍ട്രികള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും https://dvprogram.state.gov എന്നതില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അഴിമതികള്‍ ഒഴിവാക്കുന്നതിന് ‘വിസ കണ്‍സള്‍ട്ടന്റ്’ അല്ലെങ്കില്‍ ‘വിസ ഏജന്റ്’ ഇല്ലാതെ എന്‍ട്രികള്‍ സ്വയം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൃത്യമല്ലാത്തതോ ഡ്യൂപ്ലിക്കേറ്റോ ആയ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നവരെ അയോഗ്യരാക്കും.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Articles7 months ago
3 promises Jesus offered us on Palm Sunday