Business
Ratan Tata: Tata Sons Emeritus Chairman Dies At 86 In Mumbai Hospital
Ratan Tata Dies at 86: Ratan Naval Tata, noted industrialist, philanthropist, and former Chairman of Tata Sons breathed his last on Wednesday at Breach Candy Hospital in Mumbai.
Ratan Tata Death News: Ratan Tata, former chairman of Tata Sons breathed his last on Wednesday. He was 86. As per reports, the veteran industrialist was admitted to the Breach Candy Hospital in Mumbai after his blood pressure dropped suddenly. Later he was shifted to the intensive care unit (ICU) following a sudden deterioration in his health.
Taking to X, Prime Minister Narendra Modi, wrote: “Shri Ratan Tata Ji was a visionary business leader, a compassionate soul and an extraordinary human being. He provided stable leadership to one of India’s oldest and most prestigious business houses. At the same time, his contribution went far beyond the boardroom. He endeared himself to several people thanks to his humility, kindness and an unwavering commitment to making our society better.”
Earlier, Harsh Goenka confirmed the news and taking to X, wrote: “The clock has stopped ticking. The Titan passes away. #RatanTata was a beacon of integrity, ethical leadership and philanthropy, who has imprinted an indelible mark on the world of business and beyond. He will forever soar high in our memories.”
“It is with a profound sense of loss that we bid farewell to Mr. Ratan Naval Tata, a truly uncommon leader whose immeasurable contributions have shaped not only the Tata Group but also the very fabric of our nation,” said N Chandrasekaran, Chairman, Tata Sons, in a late-night statement.
“For the Tata Group, Mr. Tata was more than a chairperson. To me, he was a mentor, guide and friend. He was inspired by example. With an unwavering commitment to excellence, integrity, and innovation, the Tata Group under his stewardship expanded its global footprint while always remaining true to its moral compass,” said Mr Chandrasekaran.
Ratan Tata Health Updates
On October 7, in a social media post, the 86-year-old dismissed health concerns as ‘rumours’ and informed his followers and fans that there was no cause for concern and that he is undergoing check-ups for age-related medical conditions.
“I am currently undergoing medical check-ups due to my age-related medical conditions,” he asserted in a post on X. “There is no cause for concern. I remain in good spirits,” he said, requesting the public and media to refrain from “spreading misinformation”.
Ratan Tata Was Suffering From Low Blood Pressure
Earlier, reports emerged that Ratan Tata was hospitalised after his blood pressure suddenly dropped. “Experiencing sudden drops in blood pressure can be quite concerning, and there are several reasons why this can happen. A common cause is orthostatic hypotension, which occurs when you quickly stand up, causing a brief dip in blood pressure. Dehydration is another factor that can lead to these drops, as insufficient fluid intake can impact blood volume and how well blood pressure is maintained. Moreover, some medications designed for high blood pressure or heart conditions might have side effects that include sudden drops in blood pressure,” said Dr Pratyush Mehra, Delhi.
Ratan Tata’s Legacy: The End Of An Era
Ratan Tata’s influence on the Tata Group is profound. He took over the role of chairman of Tata Sons in 1991 and led the conglomerate founded by his great-grandfather over a century ago until his retirement in 2012. During his tenure, the veteran industrialist founded Tata Teleservices in 1996, expanding the group’s footprint in telecommunications.
Additionally, he took Tata Consultancy Services public in 2004, marking a significant milestone for the IT giant. Ratan Tata’s leadership has left an indelible mark on India’s business landscape, earning him the admiration and love of millions. His contributions have not only advanced the Tata Group but have also inspired countless individuals across the nation.
http://theendtimeradio.com
Business
ഇന്ന് മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങൾ
ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്,എല്‍പിജി സിലിണ്ടര്‍ വില,മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, ടെലികോം മേഖല, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതാണ്.
1.ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട്
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം.ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്.
2.ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
പുതിയ നിയപ്രകാരം ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കും. യാത്രാ ദിവസം ഒഴികേയാണ് 60 ദിവസം കണക്കാക്കപ്പെട്ടത്. 2024 നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതു വഴി എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നു.
3.എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്
ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും ഫിനാൻസ് ചാർജുകൾക്കുമാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളുടെയും ഫിനാൻസ് ചാർജുകൾ 3.75 ശതമാനമായി പരിഷ്കരിച്ചു. ഈ മാറ്റം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബില്ലിംഗ് കാലയളവിലെ യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1% ഫീസ് ബാധകമാകും. ഈ കാര്യം 2024 ഡിസംബർ 1 മുതലാണ് വരുന്നത്.
ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്
4.എല്‍പിജി സിലിണ്ടര്‍ വില
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഒക്‌ടോബര്‍ മാസം ആഗോള എണ്ണവില അസ്ഥിരമായിരുന്നെങ്കിലും ഏറെക്കുറെ വില താഴ്ന്നിരുന്നു. അതേസമയം എണ്ണക്കമ്പനികളുടെ വരുമാന കണക്കുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയര്‍ന്നിട്ടില്ല. അതിനാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയടക്കം അവര്‍ ക്രമീകരിച്ചേക്കാം. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കമ്പനികള്‍ 48.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
5.മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍
മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കര്‍ശനമായ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍, നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ കംപ്ലയന്‍സ് ഓഫീസര്‍മാര്‍ക്ക് എഎംസികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
6.ടെലികോം
സ്പാം കോളുകളും മെസേജുകളും തടയാന്‍ മെസേജ് ട്രെയ്സിബിലിറ്റി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോ, എയര്‍ടെല്‍, വി അടക്കമുള്ള തുടങ്ങിയ ടെലികോം ദാതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതായത് ടെലികോം കമ്പനികള്‍ നേരിട്ട് സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും. ഇനിമുതൽ അനാവശ്യ സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ എത്തില്ല.
അതേ സമയം ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള നവംബർ 1 മുതൽ ഏർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.
ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്. ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.
ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്
7.ബാങ്ക് അവധി
പൊതു അവധിയും, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കാരണം രാജ്യത്ത് നവംബറില്‍ മൊത്തം 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് 24/7 ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. മുകളില്‍ പറഞ്ഞ അവധി എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.
Sources:azchavattomonline.com
Business
നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും
ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ബാങ്കുകൾ ഉൾപ്പെടെയുള്ള പല ധനകാര്യസ്ഥാപനങ്ങളിലും ട്രായ് നിർദേശ പ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പിലാക്കിയിട്ടില്ല. വാണിജ്യ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ട്രായ് നിർദേശം. ഇതു പ്രകാരം സന്ദേശങ്ങൾ അയയ്ക്കുന്ന കമ്പനികൾ അവരുടെ യുആർഎല്ലും തിരിച്ചു വിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർക്ക് നൽകണം.
ഇവ ടെലികോ ഓപ്പറേറ്ററുടെ ബ്ലോക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും. ഇവയെല്ലാം യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന് കൈമാറൂ. ഇവ നടപ്പിലാക്കുന്നതിലൂടെയേ ഒടിപിയിലുള്ള തടസം ഇല്ലാതാകൂ.
Sources:Metro Journal
Business
പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം
മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ചുരുക്കം.
പാന്‍ കാര്‍ഡിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുന്ന അനേകം സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സൈബര്‍ ആക്രമണങ്ങളും വ്യാജ ലോണ്‍ ആപ്പുകളും തുടങ്ങി തട്ടിപ്പിന്റെ മേഖല അതീവ വിപുലമാണ്. ഇത്തരക്കാരെല്ലാം തന്നെ പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് നമുക്ക് പണിതരുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ നിരവധി വഴിയുണ്ട്. അവ താഴെ കുറിക്കുന്നു.
*സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക.
*പാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ https അല്ല ആരംഭിക്കുന്നത് എങ്കില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകള്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.
*ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.
<span;>* ഇനി തട്ടിപ്പില്‍ വീണു എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടലില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.
ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ തട്ടിപ്പുകാരെ ഭയക്കാതെ കഴിയാം.
Sources:Metro Journal
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden