National
നീറ്റ് പരീക്ഷ ഇത്തവണ ഓൺലൈനിൽ ആവില്ല

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്താൻ തീരുമാനമായി.
ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.
2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങൾ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡിൽ തുടരാനുള്ള തീരുമാനം എൻ.ടി.എ സ്വീകരിക്കുകയായിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.
അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.
Sources:azchavattomonline.com
National
യേശുക്രിസ്തുവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

ഡോ.എബ്രഹാം വെണ്‍മണി എഴുതിയ യേശുക്രിസ്തുവിന്റെ ജീവചരിത്രം എന്ന പുതിയ പുസ്തകം ജേക്കബ് ജോണ്‍ ഐപിസി വെണ്‍മണി ഹെബ്രോന്‍ സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് വര്‍ഗീസിന് നല്‍കി പ്രകാസനം ചെയ്തു.
സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രവര്‍ത്തികളേയും,ഉപദേശങ്ങളേയും ചിട്ടയോടും നല്ല വ്യാഖ്യാനത്തോടും വിശദീകരിച്ചിരിക്കുന്ന ഗ്രന്ഥം.യേശുവിന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്‌ല ചരിത്രം പഠനാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു.പഠനത്തിനും പ്രസംഗങ്ങള്‍ക്കും അനുയോജ്യം.
Sources:onlinegoodnews
National
പി.വൈ പി.എ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്ഘാടനം 20 ന്

തിരുവനന്തപുരം : പെന്തെക്കോസ്തു യുവജന സംഘടന (പി വൈ പി എ) തിരുവനന്തപുരം മേഖലയുടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം ജൂലൈ 20 ഞായറാഴ്ച വൈകുന്നേരം 04 മണിക്ക് നാലാഞ്ചിറ ഐ പി സി ജയോത്സവം സഭാഹാളിൽ നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉത്ഘാടന ശുശ്രൂഷ നിർവ്വഹിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, പി വൈ പി എ കേരളാ സ്റ്റേറ്റ് ഭാരവാഹികൾ, ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാർ, തിരുവനന്തപുരം മേഖലയിലെ ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ, ഐ പി സി സോദരി സമാജം ഭാരവാഹികൾ, സഭാ ശുശ്രൂഷകന്മാർ ഈ മീറ്റിങ്ങിൽ പങ്കെടുക്കും. ഉത്ഘാടന സമ്മേളനത്തോടൊപ്പം തന്നെ ഈ കാലഘട്ടത്തിലെ അനുഗ്രഹീത ഗായകൻ ഇവാ. എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിൽ മ്യൂസിക്ക് ഇവന്റും ഉണ്ടായിരിക്കും. ജൂൺ 08 ഞായറാഴ്ച നടന്ന ജനറൽ ബോഡിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങളെ യുവജനങ്ങളും ഈ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും വളരെയേറെ പിന്തുണക്കുകയാണ്. പുതിയ ഭാരവാഹികളായ പ്രസിഡന്റ് രാജിത്ത് ആർ ആർ, വൈസ്പ്രസിഡന്റുമാരായ ഇവാ. സാനു അലക്‌സ്, ഫിന്നി ആർ ഡാൻ, സെക്രട്ടറി ജോൺസൺ സോളമൻ, ജോയിന്റ് സെക്രട്ടറിമാരായ ജെഫിൻ ആൽബർട്ട്, ജെൻസൻ സി തോമസ് ട്രഷറർ മാത്യു കെ വർഗീസ് പബ്ലിസിറ്റി കൺവീനർ ജോയൽ കെ എബ്രഹാം എന്നിവർ നേതൃത്വം നൽകും
Sources:gospelmirror
National
ഐപിസി മലബാർ സൗത്ത് സോൺ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂലൈ 28 മുതൽ

ഐപിസി (IPC) മലബാർ സൗത്ത് സോൺ മൂന്ന് ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂലൈ 28 മുതൽ 30 വരെ എല്ലാ ദിവസവും രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8.30 വരെയും പാലക്കാട് (Palakkad) ജില്ലയിലെ പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ അഭിവൃദ്ധി ലക്ഷ്യംമാക്കി ജില്ലയിലെ മൂന്നു സ്ഥലങ്ങളിലായി ഈ ഉണർവ്വ് യോഗങ്ങൾ നടത്തപ്പെടുന്നു
28-7-2025 തിങ്കൾ രാവിലെ 10:30 മുതൽ 1.30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി ലൈറ്റ് ഹൗസ് ചർച്ച്, പാലക്കാട്
29-7-2025 ചൊവ്വ രാവിലെ 10:30 മുതൽ 130 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെ ഐപിസി എബനേസർ ചർച്ച്, മീനാക്ഷിപുരം
30-7-2025 ബുധൻ രാവിലെ 10:30 മുതൽ 1-30 വരെയും വൈകിട്ട് 6:30 മുതൽ 8-30 വരെയും ഹെബ്റോൺ ചർച്ച്, തേനിടുക്ക്
പാസ്റ്റർ ഫെയ്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ അരവിന്ദ് വിൻസെന്റ് (പുനലൂർ) എന്നിവർ ശുശ്രൂഷിക്കുന്നു ഈ മീറ്റിംഗ് സൗത്ത് സോൺ എക്സിക്യൂട്ടീവ് നേതൃത്വം കൊടുക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ ഫിജി ഫിലിപ്പ് (സെക്രട്ടറി) 9447922301
ബ്രദർ ഫിന്നി ജോൺ (പബ്ലിസിറ്റി കൺവീനർ) 9847304705
Sources:christiansworldnews
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles11 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports8 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband
-
Movie9 months ago
Actor Kevin Sorbo’s Childhood Encounter With Billy Graham, His Journey to Jesus