National
ജീവിതം ഉടഞ്ഞു പോകാതെ സൂക്ഷിക്കണം എന്ന ആഹ്വാനവുമായി ഡിവൈന്‍ ടച്ച് യുവജന ക്യാമ്പിന് അനുഗ്രഹീത സമാപനം

വയനാട്:ആത്മ പകര്‍ച്ചയുടെയും സമര്‍പ്പണത്തിന്റെയും നാല് ദിനങ്ങള്‍, ഡിവൈന്‍ പ്രയര്‍ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡിവൈന്‍ ടച്ച്-3 യുവജന ക്യാമ്പ് വയനാട് മീനങ്ങാടി ഐ സി പി എഫ് ക്യാമ്പ് സെന്ററില്‍ വെച്ച് നടന്നു. ഡി പി എം ഡയറക്ടര്‍ പാസ്റ്റര്‍ വര്‍ഗീസ് ബേബിയുടെ അധ്യക്ഷതയില്‍ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മലബാര്‍ റീജിയന്‍ അസോസിയേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ ജെ ജോബ് ഉദ്ഘാടനം നിര്‍വഹിച്ചു.”പഴയ നിയമ കാലഘട്ടത്തില്‍ കുത്തഴിഞ്ഞു ജീവിക്കുന്ന ഏലി പുരോഹിതന്റെ മക്കളുടെ നടപടികള്‍ കണ്ടിട്ടും അതിലൊന്നും വശംവദനാകാതെ തന്റെ ജീവിതത്തെ പവിത്രമായി സൂക്ഷിച്ച ശമുവേലിനെപ്പോലെ സാഹചര്യങ്ങള്‍ ഒട്ടുംഅനുകൂലമല്ലെങ്കിലും യുവജനങ്ങള്‍ തന്നെത്താന്‍ സൂക്ഷിക്കാന്‍ സ്വയം സന്നദ്ധരാകണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
നമ്മുടെ ജീവിതം ഒരു പാത്രത്തിന് സമാനമാണ്.അപാകതകള്‍ വരുമ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഒരു പാത്രം വീണുടയുന്നതുപോലെ എല്ലാം തട്ടി തകര്‍ന്നു പോകും.അതിനാല്‍ ക്യാമ്പില്‍ നിന്ന് പകര്‍ന്നു കിട്ടിയ ദൈവീക മൂല്യമുള്ള ആശയങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കണമെന്ന് ശ്രദ്ധേയമായ ഒരു ഡെമോണ്‍സ്‌ട്രേഷന്‍ സഹിതം ഡിവൈന്‍ പ്രയര്‍ മിനിസ്ട്രീസ് ഇത്യ ഡയറക്ടര്‍ പാസ്റ്റര്‍ വര്‍ഗീസ് ബേബി കായംകുളം അദ്ദേഹത്തിന്റെ സമാപന സന്ദേശത്തില്‍ പ്രബോധിപ്പിച്ചു.
പരിശുദ്ധാത്മ സ്‌നാനത്തിനും കൃപാവരങ്ങള്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥന,മിഷന്‍ ചലഞ്ച്,സംഗീത ആരാധന,ബൈബിള്‍ ധ്യാനം,ടീനേജ് ഇഷ്യൂസ്,വ്യക്തിപരമായ കൗണ്‍സിലിംഗ്,ഇന്നത്തെ വെല്ലുവിളികള്‍,പ്രയര്‍ ടൈം തുടങ്ങിയ സെക്ഷനുകള്‍ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.15-35 വയസ്സുവരെയുള്ള 250 യുവതിയുവാക്കള്‍ ആദ്യം മുതല്‍ അവസാനം വരെ സംബന്ധിച്ചു.പങ്കെടുത്തവരില്‍ 20 കുട്ടികള്‍ രക്ഷിക്കപ്പെട്ടു.23 പേര്‍ സ്‌നാനപ്പെടുവാന്‍ തീരുമാനമെടുത്തു.108 പേര്‍ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചു.66 പേര്‍ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചു.
നോര്‍ത്ത് ഇന്ത്യയിലെ ശ്രദ്ധേയനായ മിഷന്‍ പ്രവര്‍ത്തകന്‍ മസീഹ് മണ്ഡലി അസോസിയേഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ സജി മാത്യൂ ഗുജറാത്ത് നല്‍കിയ മിഷന്‍ ചലഞ്ച് ആന്റ് സ്പിരിച്വല്‍ വാര്‍ഫയര്‍ സെക്ഷന്‍ കുട്ടികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു.അദ്ദേഹത്തിനൊപ്പം എത്തിയ തദ്ദേശിയരായ 12 നോര്‍ത്തിന്ത്യന്‍ മിഷണറിമാരുടെ ഗാനങ്ങളും വാക്കുകളും കുട്ടികളില്‍ ആവേശം പകര്‍ന്നു.
പാസ്റ്റര്‍മാരായ സി ഐ തോമസ് ജോയ് മുളയ്ക്കല്‍,പി വൈ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം,അലക്‌സ് പാപ്പച്ചന്‍,ബിജു പോള്‍,പി വി ജോര്‍ജ്ജ്കുട്ടി,സജേഷ് സണ്ണി,റോബിന്‍ പി എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.വിവിധ സെക്ഷനുകള്‍ക്ക് പാസ്റ്റര്‍ ബിജു ജേക്കബ് & ടീം നേതൃത്വം നല്‍കി.യബ്ബേസ് പി സാമുവേല്‍.ജെറി മാത്യൂ എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
ഡി പി എം നേതൃത്വം കെ ബി രാജന്‍, പാസ്റ്റര്‍ എം കെ സ്‌കറിയ, ജോയി കടുക്കായിക്കല്‍,റോണി ടി രാജന്‍ ,പാസ്റ്റര്‍മനീഷ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Sources:onlinegoodnews
National
സുവിശേഷപ്രവർത്തകനെ കാണ്മാനില്ല.

വണ്ടിപ്പെരിയാർ :ഈ ഫോട്ടോയില്‍ കാണുന്ന മഞ്ചുമല പുതുലയം സ്വദേശിയായും ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബ് (55) (6.7.2025) മുതൽ കാണ്മാനില്ല. ഇന്നലെ വൈകിട്ട് 4.30 ന് അരണക്കല്ലിൽ ജീപ്പിൽ ചെന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ആശങ്ക പരിഹരിക്കാൻ ഊർജിതമായ അന്വേഷണം വേണമെന്ന് അവശ്യപ്പെട്ടു പെന്തകോസ്ത്ൽ കൌൺസിൽ ഓഫ് ഇന്ത്യ സ്റ്റേറ്റ് കമ്മിറ്റിക്ക് വേണ്ടി കോഡിനേറ്റർ പാ. രതീഷ് ഏലപ്പാറ ഡി വൈ എസ് പി ക്ക് പരാതി നൽകിട്ടുണ്ട്. ന്യൂ ഇന്ത്യ ദൈവ സഭാ ഓഫീസുമായും ബന്ധപ്പെട്ടിട്ട് തിരുവനന്തപുരത്തും വേണ്ടപ്പെട്ട അധികാരികളെ കണ്ട് പരാതി സമർപ്പിക്കുമെന്ന് സ്റ്റേറ്റ് കോഡിനേറ്റർ പാ. കെ എ തോമസ് അറിയിച്ചു.പി സി ഐ സ്റ്റേറ്റ് പ്രസിഡന്റ് പാ നോബിൾ പി തോമസ്, ആക്ടിങ് സെക്രട്ടറി പാ.സതീഷ് നെൽസൺ, സെക്രട്ടറി പാ ജിജി തെക്ക്തോട്, നാഷണൽ ജോയിൻ സെക്രട്ടറി പാ.ലിജോ കെ ജോസഫ് തടിയൂർ എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും വിഷയത്തിൽ ഇടപെട്ട് വേണ്ട ക്രമീകരങ്ങൾ ചെയ്‌തു വരുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഏതെങ്കിലും നമ്പരിൽ വിളിച്ച് അറിയിക്കുക.
9895588789
9447687095
6282264845
Sources:gospelmirror
National
HMI പാലക്കാട് ജില്ല കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓലവാക്കോട് :HMI പാലക്കാട് ഡിസ്ട്രിക്റ്റ് ജില്ലാ കമ്മിറ്റി 7/7/2025 10: 25 ന് ഐപിസി പ്രയർ സെന്റർ കല്ലടിക്കോട് വെച്ച് പ്രസിഡന്റ് കെ റ്റി തോമസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടമീറ്റിംഗിൽ PR. VP ഷിജു വിനെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു,, വൈസ് പ്രസിഡന്റ് പാസ്റ്റർ സജിമോൻ കെ എം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ അശോക് മണ്ണാർക്കാട്, പിസി മാത്യു കമ്മിറ്റി മെബർ, ജെറിൻ എം ഫ്രഡ്‌ഡി എന്നിവർ പുതിയതാ യി ചുമതലയേറ്റു സ്റ്റേറ്റ് മിഷൻ കോർഡിനേറ്ററും ജില്ലാ പ്രമോഷ്ണൽ സെക്രട്ടറി യും ആയ പാസ്റ്റർ തോമസ് വർഗീസ്, സെക്രട്ടറി പാ.റെജി സ്റ്റീഫൻ,ജോയിൻ സെക്രട്ടറി പാ. എൻ എബ്രഹാം ട്രഷാർ പാ.ഉണ്ണികൃഷ്ണൻ, പ്രയർ കൺവീനവർ പാ.കെ ടി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു
Sources:gospelmirror
National
പോസ്റ്റോഫീസില്‍ പോയി സമയം കളയണ്ട; ഇനി വീട്ടിൽ ഇരുന്ന് സ്പീഡ് പോസ്റ്റും പാഴ്സലും അയക്കാം

സ്പീഡ് പോസ്റ്റും പാഴ്സലും ഒക്കെ അയക്കാൻ ഇനി പോസ്‌റ്റോഫീസിൽ പോയി ക്യൂ നിൽക്കേണ്ട. എല്ലാം വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം. എങ്ങനെ ആണെന്നല്ലേ. തപാൽ വകുപ്പിന്റെ ഒരു ആപ് ഡൌൺലോഡ് ചെയ്താൽ മാത്രം മതി. ആപ്പ് ഉപയോഗിച്ചാണ് വീട്ടിലിരുന്ന് രജിസ്‌ട്രേഡും സ്പീഡ് പോസ്റ്റുമെല്ലാം അയയ്ക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിച്ച് പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നതോടെ പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയര്‍ മാറ്റി തപാല്‍ വകുപ്പിന്റെ സ്വന്തം സോഫ്റ്റ്‌വെയര്‍ വരുന്നതോടെയാണ് ഇനി പോസ്റ്റ് ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ സാധിക്കുക. തപാല്‍ വകുപ്പ് സ്വന്തമായി വികസിപ്പിക്കുന്ന ആപ്പ് വരുന്നതോടെ നിരവധി മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റുന്നതിന്റെ തെളിവായ അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി നടപ്പാക്കാനാണ് തീരുമാനം. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ അപ്‌ഡേറ്റ്‌സ് അറിയുന്നതിന് ട്രാക്കിങ് സംവിധാനവും നിലവില്‍ തപാൽ സംവിധാനത്തിൽ കൊണ്ടു വരുന്നുണ്ട്. തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം കൈപ്പറ്റേണ്ടയാള്‍ക്കും, കൈമാറി എന്ന സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി നല്‍കുന്നതിനുള്ള സംവിധാനവുമുണ്ട്. ഇക്കാര്യങ്ങള്‍ സുഗമമാക്കുന്നതിന് രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കും.
തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ കാരണം കാണിച്ചുള്ള സന്ദേശം ഡെലിവറി സ്റ്റാഫ് സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യണം. ഉദാഹരണത്തിന് ഉരുപ്പടി എത്തിക്കേണ്ടി വീട് അടഞ്ഞു കിടക്കുകയാണെങ്കില്‍ അതിന്റെ ഒരു ഫോട്ടോ ആയിരിക്കും സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യേണ്ടി വരിക. കൂടാതെ നിലവിലെ പേപ്പറില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റല്‍ സിഗ്നേച്ചറിലേക്കും മാറും. സ്പീഡ്, രജിസ്റ്റർ, പാഴ്സൽ, മണിയോർഡർ തുടങ്ങിയ തപാൽ ഉരുപ്പടികൾ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവിൽ ഇന്ത്യാ പോസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്.
ജൂൺ 30-ന് സംസ്ഥാനത്ത് 22 സ്വതന്ത്ര തപാൽവിതരണ കേന്ദ്രങ്ങൾ (ഐഡിസി) തുടങ്ങിയിട്ടുണ്ട്. സബ് ഓഫീസുകളിലും ഹെഡ് പോസ്റ്റ് ഓഫീസിലും ബ്രാഞ്ച് ഓഫീസുകളിലും തപാൽവിതരണം നടത്തുന്ന ജീവനക്കാരെല്ലാം ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് അവിടെനിന്ന് തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന രീതിയാണിത്. വരും നാളുകളിൽ പാഴ്സൽ വിതരണത്തിനാണ് (ലോജിസ്റ്റിക് സർവീസ്) ഭാവിയെന്നതിനാൽ ആ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നടപടികളും വരുന്നുണ്ട്.
Sources:mediamangalam
-
Tech12 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband