world news
ഷെക്കായിന 2025ന് അനുഗ്രഹീത സമാപ്തി.

ബിപിസി ബെഹറിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവെൻഷൻ ഷെക്കായിന 2025, മെയ് 26, 27, 28 തീയതികളിൽ സെഗയിലുള്ള ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹീതമായി പര്യവസാനിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയി ദൈവ കരങ്ങളിൽ പ്രാർത്ഥിച്ച് സമർപ്പിച്ച ഈ കൺവെൻഷനിൽ പാസ്റ്റർ ബി. മോനച്ചൻ മൂന്നു ദിവസവും മുഖ്യപ്രഭാഷകനായിരുന്നു. പാസ്റ്റർ പ്രെയ്സ് തോമസിനെ അധ്യക്ഷതയിൽ, ബെഥേൽ വോയിസ് ആരാധനയ്ക്ക് നേതൃത്വം നൽകി. വിവിധ സഭാ വിഭാഗങ്ങളിൽ നിന്നായി ധാരാളം ദൈവ ദാസന്മാരും ദൈവമക്കളും കൺവെൻഷനിൽ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുകയുണ്ടായി. കൺവെൻഷൻ ഒരു വലിയ അനുഗ്രഹമാക്കുവാൻ പ്രയത്നിച്ച എല്ലാവരോടും സഭാ സെക്രട്ടറി ബ്രദർ സോജു വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു.
Sources:Middleeast Christian Youth Ministries
world news
അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ്:’പവര്‍ ഫെസ്റ്റ് 2025′ നവംബര്‍ 19 മുതല്‍

കുവൈറ്റ്:അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചസ് ഇന്‍ കുവൈറ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍ ‘പവര്‍ ഫെസ്റ്റ് 2025’ നവംബര്‍ 19 മുതല്‍ 22 വരെ നടക്കും.21ന് പൊതുസഭായോഗവും കര്‍തൃമേശ ശുശ്രൂഷയും,സ്‌നേഹ വിരുന്നും നടക്കും.സമ്മേളനത്തനോടനുബന്ധിച്ച് പത്രിക സംഘടനകളുടെ സമ്മേളനവും നടക്കും.പാസ്റ്റര്‍ ജോ തോമസ്(ബാംഗ്ലൂര്‍)പ്രസംഗിക്കും. ഏ ജി ക്വയര്‍ ഗാനശുശ്രൂഷ നയിക്കും.പാസ്റ്റര്‍ ഷിബു മാത്യൂ,പാസ്റ്റര്‍ ജോസ് ജോര്‍ജ്,പാസ്റ്റര്‍ എം എസ് മാത്യൂ,പാസ്റ്റര്‍ ഷാജു ജോണ്‍,പാസ്റ്റര്‍ ബ്ലസണ്‍ ജോയ് എന്നിവര്‍ വിവിധ സെഷനുകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃതേവം നല്‍കും.
പാസ്റ്റര്‍ ഷിബു മാത്യൂ,പാസ്റ്റര്‍ ജോസ് ജോര്‍ജ്(ജനറല്‍ കണ്‍വീനേഴ്‌സ്) ഷിബു വി സാം,ബെന്നി ഡാനിയേല്‍ (പ്രോഗ്രാം കണ്‍വീനേഴ്‌സ്) കെ സി ജോണ്‍സണ്‍,ബിനു ബേബി(ഫിനാന്‍സ് കണ്‍വീനേഴ്‌സ്) ജോബി ജേക്കബ്,ജസ്റ്റിന്‍ ജോസഫ്,റോയി കെ യോഹന്നാന്‍(ജനറല്‍ കമ്മറ്റി മെമ്പേഴ്‌സ്) എന്നിവരെ ഉള്‍പ്പെടുത്തി സമ്മേളനത്തിന്റെ വിജയത്തിനായി ജനറല്‍ കമ്മറ്റി രൂപീകരിച്ചു.കൂടാതെ പാസ്റ്റര്‍ ഷാജു ജോണ്‍(പ്രയര്‍ കോര്‍ഡിനേറ്റര്‍) രാജന്‍ തോമസ്(ക്വയര്‍) ഷൈജു രാജന്‍(പബ്ലിസിറ്റി)പീറ്റര്‍ പൗലോസ്(വെനു) രാജു ജോര്‍ജ്,ജസ്റ്റിന്‍ കെ റെജി(സ്റ്റേജ്) ജോയല്‍ തോമസ്(വോളണ്ടിയര്‍)റെജി തങ്കച്ചന്‍(ട്രാന്‍സ്‌പോര്‍ട്ട്) ജോണ്‍ലി ടി രാജന്‍ (സൗണ്ട് & മീഡിയ)സോണി തോമസ്(ഫുഡ്) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ക്കിങ്ങ് കമ്മറ്റികളെയും തെരഞ്ഞെടുത്തു.
Sources:onlinegoodnews
world news
അന്ന് അല്ലാഹുവിന് വേണ്ടി മരിക്കുവാന്‍ തീരുമാനിച്ചിരുന്ന അല്‍ ഫാദി ഇന്ന് ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നു

ഇസ്ലാം മാത്രമാണ് സത്യ മതമെന്നും, അല്ലാഹുവിനെ ദൈവമായും, മുഹമ്മദിനെ അവന്റെ സന്ദേശവാഹകനായും സ്വീകരിക്കാത്തവര്‍ നരകത്തിന് വിധിക്കപ്പെട്ടവരാണെന്നും വിശ്വസിച്ചിരുന്ന കടുത്ത ഇസ്ലാമികവാദിയായ സൗദി സ്വദേശി ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് നല്‍കിയ സാക്ഷ്യം വാര്‍ത്തകളില്‍ ഇടം നേടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അല്‍ ഫാദി എന്ന വ്യക്തിയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. യേശു ക്രിസ്തു ദൈവപുത്രനല്ലെന്നും അല്ലാഹു അയച്ച ഒരു പ്രവാചകന്‍ മാത്രമാണെന്നും, ക്രിസ്തു കുരിശുമരണം വരിക്കുകയോ, ഉത്ഥാനം ചെയ്യുകയോ, സ്വര്‍ഗ്ഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നു ഇദ്ദേഹം പറയുന്നു. യഹൂദരോടും, ക്രൈസ്തവരോടും തനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ ഖുറാന്റെ പകുതിയോളം മനപാഠമാക്കിയ വ്യക്തിയാണ് അല്‍ ഫാദി. പതിനഞ്ചാമത്തെ വയസ്സില്‍ മറ്റ് യുവാക്കള്‍ ചെയ്യുന്നത് പോലെ അല്ലാഹുവിനു വേണ്ടി മരിക്കുവാനായി സോവിയറ്റ് യൂണിയനെതിരെ ഒസാമ ബിന്‍ ലാദനൊപ്പം ജിഹാദ് ചെയ്യുവാന്‍ തീരുമാനിച്ചു. അമ്മ തടഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ജിഹാദി ആകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ ഖുറാനുമായി ഏറെ അടുത്ത് ഇടപഴകി കഴിഞ്ഞപ്പോള്‍ അതിലെ ചില വിദ്വേഷപരമായ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരിന്നു. ”തന്നെ സ്വീകരിച്ചില്ല എന്ന കാരണത്താല്‍ എങ്ങനെ ദൈവത്തിന് തന്റെ സ്വന്തം സൃഷ്ടിയെ വെറുക്കുവാന്‍ കഴിയും?” എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസില്‍ ഉയര്‍ന്നതോടെയാണ് മനപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
എന്നാല്‍ അത്തരം ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിനു കാരണമാകുമെന്നു അവനു അറിയാമായിരിന്നു. സൗദി അറേബ്യയില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1989-ല്‍ എഞ്ചിനീയറിംഗ് പഠിക്കുവാന്‍ അദ്ദേഹം അമേരിക്കയിലെത്തി. എന്നാല്‍ മറ്റൊരു പ്രശ്നം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്രൈസ്തവരുമായി കൂട്ടുകൂടരുതെന്നാണ് ഇസ്ലാം പറയുന്നത്. അമേരിക്കയാകട്ടെ ക്രിസ്ത്യന്‍ രാഷ്ട്രവും. അമേരിക്കന്‍ സംസ്കാരവുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ‘ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമില്‍ ചേര്‍ന്നു.
അതൊരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് എന്നറിയാതെയാണ് താന്‍ അതില്‍ ഒപ്പുവെച്ചതെന്നു അദ്ദേഹം പറയുന്നു. രണ്ടാഴ്ചകള്‍ക്ക് ശേഷം അദ്ദേഹത്തെ സഹായിക്കുവാന്‍ നിയുക്തരായ യുവദമ്പതികളുമായി പരിചയത്തിലായി. തുടര്‍ന്നു അല്‍ ഫാദി പറയുന്നതു ഇങ്ങനെ- “അടുത്ത 7 മാസത്തോളം ആ കുടുംബം തനിക്ക് നല്‍കിയ സ്നേഹം എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. അത്തരമൊരനുഭവം എനിക്ക് മുസ്ലീങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല. നവംബര്‍ മാസത്തില്‍ അവരുടെ വീട്ടില്‍ ഒരു അത്താഴം കഴിക്കുവാന്‍ പോയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിനു അതൊരു ക്രിസ്ത്യന്‍ കുടുംബമാണെന്ന കാര്യം മനസ്സിലായത്. അവര്‍ ഒരിക്കലും എന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ല, എന്നാല്‍ സുവിശേഷം എങ്ങനെയാണെന്ന് അവര്‍ എനിക്ക് കാണിച്ചു തന്നു. എന്റെ മതത്തേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചുമുള്ള സംശയ നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ ആ വീട്ടില്‍ നിന്നും തിരികെ മടങ്ങിയത്”.
പിന്നീട് ക്രൈസ്തവ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. ഇതിനിടെ തന്റെ മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയായ ശേഷം ഒരു കമ്പനിയില്‍ അല്‍ ഫാദി ജോലിക്ക് കയറി. അവിടെവെച്ചാണ് മറ്റൊരു ക്രൈസ്തവ വിശ്വാസിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. ക്രിസ്തുമസ്സിന് അവരുടെ വീട്ടില്‍ അത്താഴം കഴിക്കുവാന്‍ പോയപ്പോള്‍ നേരത്തെ കണ്ട ക്രൈസ്തവ കുടുംബത്തിന്റെ അതേ നന്മയും സ്നേഹവും ഈ വീട്ടിലും കാണുവാന്‍ കഴിഞ്ഞുവെന്ന് അല്‍ ഫാദി പറയുന്നു. ക്രമേണ ക്രൈസ്തവ വിശ്വാസത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം വര്‍ദ്ധിച്ചു. അങ്ങനെ 2001-ലാണ് ഇസ്ലാം പഠിപ്പിച്ചതിന് വിരുദ്ധമായി മുന്നോട്ടുപോകുവാന്‍ അദ്ദേഹം തീരുമാനമെടുക്കുന്നത്.
“അടുത്ത 6 മാസങ്ങള്‍ക്കുള്ളില്‍ ക്രിസ്തു ആരാണെന്ന് എനിക്ക് മനസ്സിലായി. 2001-നവംബറില്‍ യാതൊരു സംശയവും കൂടാതെ ഞാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ ബന്ധം വേര്‍പ്പെടുത്തി, ജോലി നഷ്ട്ടമായി. സാത്താന്‍ എന്റെ വിശ്വാസം തകര്‍ക്കുവാന്‍ എന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ ക്രിസ്തുവുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം വളരുകയായിരുന്നു” – ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞ അദ്ദേഹം ഇന്നു പഴയ മനുഷ്യനേ അല്ല. 2010-ല്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ‘സിറ ഇന്റര്‍നാഷണല്‍’ എന്ന ഗ്ലോബല്‍ മിനിസ്ട്രിയുടെ നേതാവാണ്.
ഇസ്ലാം മതസ്ഥരെ ക്രിസ്തുവുമായി അടുപ്പിക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ലളിതമായ സ്നേഹ പ്രവര്‍ത്തികളിലൂടെയാണ് താന്‍ യേശുവിനെ മനസ്സിലാക്കിയതെന്നും മറ്റുള്ളവരെ ദൈവത്തോടു അടുപ്പിക്കുവാനും അവിടുന്നില്‍ വിശ്വാസം ഉണ്ടാക്കുവാനും ലളിതമായ തന്റെ സ്നേഹപ്രവര്‍ത്തികള്‍ ദൈവം ഉപയോഗിക്കട്ടെയെന്നും അല്‍ ഫാദി പറയുന്നു. അല്‍ ഫാദി യുടെ ജീവിതസാക്ഷ്യം അനുഭവിച്ചറിഞ്ഞ അനേകം പേര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
സൗദി അറേബ്യയിൽ ഇനി വിദേശികൾക്കും ഭൂമി സ്വന്തമാക്കാം; മക്കയിലും മദീനയിലും നിയന്ത്രണമുണ്ടാകും

സൗദി അറേബ്യയിൽ ഇനി സൗദി പൗരന്മാരല്ലാത്തവർക്കും ഭൂമി സ്വന്തമാക്കാൻ സാധിക്കും. വിദേശികൾക്കും റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങാൻ അവസരം നൽകുന്ന തീരുമാനം സൗദി മന്ത്രിസഭ അംഗീകരിച്ചു. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. പ്രധാനമായും റിയാദിലും ജിദ്ദയിലും ഉള്ള നിശ്ചിത മേഖലകളിലായിരിക്കും ഭൂമി ലഭിക്കുക. ഭൂമി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി കണ്ടെത്തി നിശ്ചയിക്കും.
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണങ്ങളുണ്ടാകും. 180 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദമായ മാർഗനിർദേശം പുറത്തിറങ്ങും. വിപണി വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് വിദേശപൗരന്മാർക്കും ഭൂമിയിലെ ഉടമസ്ഥാവകാശം നൽകുന്നത്. നേരത്തെ, ദീർഘകാല വിസയായ പ്രീമിയം റെസിഡൻസി സൗദി നടപ്പാക്കിയിരുന്നു.
Sources:azchavattomonline.com
Saudi Arabia will allow non-Saudis to buy real estate in specific areas beginning January 2026, following the approval of a new law by the Saudi Cabinet, as per a report by Gulf News. The move is part of the Kingdom’s wider efforts to attract foreign investment and expand its non-oil economy.
Majed Al Hogail, Minister of Municipal and Rural Affairs and Housing and Chairman of the Real Estate General Authority, welcomed the development. “The updated law aims to increase real estate supply, attract global investors and developers, and further stimulate foreign direct investment in the Saudi market,” he said, according to the report by Gulf News. Al Hogail added that the law is part of a broader real estate reform strategy and includes controls to protect Saudi citizens.
Under the law, non-Saudis will be permitted to purchase property in designated zones, including Riyadh and Jeddah. Ownership in Mecca and Medina will be subject to additional regulatory conditions due to their religious status. The Real Estate General Authority will identify which geographic areas are open to foreign ownership and release detailed executive regulations. These rules, expected within 180 days of the law’s publication in the official gazette, will be opened to public consultation via the “Istitlaa” platform.
The executive regulations will include the application process, eligibility criteria for buyers, and enforcement mechanisms to ensure compliance. The policy change is aligned with other residency and investment frameworks, including the Premium Residency Law and existing property ownership rules for GCC nationals.
The decision reflects Saudi Arabia’s long-term economic diversification plans under Vision 2030. By opening its property market to foreigners, the Kingdom aims to encourage international developers and investors to participate in its growing real estate sector, while also managing social and regulatory expectations.
http://theendtimeradio.com
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie8 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news5 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു.
-
us news4 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news11 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband
-
Movie9 months ago
Actor Kevin Sorbo’s Childhood Encounter With Billy Graham, His Journey to Jesus