world news
ബ്രിട്ടനില്‍ ദയാവധ ബില്ലിനെതിരെ ജൂൺ 11ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ക്രിസ്ത്യൻ സംഘടനകൾ

ലണ്ടന്‍: ബ്രിട്ടനില്‍ ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുവാന്‍ വീണ്ടും ചര്‍ച്ച നടത്താനുള്ള നീക്കം നടക്കുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ക്രിസ്ത്യൻ സംഘടനകൾ. വെസ്റ്റ്മിൻസ്റ്ററിൽ അടുത്ത ആഴ്ച അവസാനം നടക്കുന്ന അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെക്കുറിച്ചുള്ള രണ്ടാം തവണത്തെ ചർച്ചയ്ക്ക് മുന്നോടിയായി ക്രിസ്ത്യൻ സംഘടനകൾ ജൂൺ 11 ബുധനാഴ്ച ദേശീയ പ്രാർത്ഥനാദിനമായി ആചരിക്കുവാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാരകരോഗികളായ മുതിർന്നവർക്ക് ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണമോ എന്ന വിഷയം എംപിമാർ ഈ വേനൽക്കാലത്ത് വോട്ടെടുപ്പിന് കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.
ജീവന്‍ നശിപ്പിക്കുന്ന ബില്ലിനെതിരെ പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ക്രിസ്ത്യന്‍ സംഘടനകളായ കെയർ അഫിനിറ്റി ക്രിസ്ത്യൻ മെഡിക്കൽ ഫെലോഷിപ്പ്, ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്, ക്രിസ്ത്യൻ കൺസേൺ, ഇവാഞ്ചലിക്കൽ അലയൻസ് എന്നിവര്‍ സംയുക്തമായാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ, ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്ത ബില്ലുകൾ പരിഗണനയിലാണ്. സ്കോട്ടിഷ് പാർലമെന്റിലും ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾപ്പെടുത്തി വെസ്റ്റ്മിൻസ്റ്ററിലുമാണ് ബില്‍ ചര്‍ച്ചയ്ക്കുള്ളത്.
രണ്ട് ബില്ലുകളും മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നത്. അതേസമയം മുന്‍പ് നടപടികളെ പിന്തുണച്ചിരുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില പാർലമെന്‍റ് അംഗങ്ങള്‍ നിലപാട് മാറ്റിയേക്കുമെന്ന സൂചനകള്‍ വന്നിട്ടുണ്ട്. ദയാവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും “കൊല്ലരുത്” എന്ന കല്‍പനയുടെ ലംഘനവുമാണെന്ന സത്യത്തെ വിസ്മരിച്ച് നടത്തുന്ന നീക്കത്തിനെതിരെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ അസിസ്റ്റഡ് ഡൈയിംഗ് ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ബ്രിട്ടനിലെ ആയിരത്തോളം ഡോക്ടർമാർ എംപിമാർക്ക് കത്തെഴുതിയിട്ടുണ്ട്.
ദയാവധത്തോട് ശക്തമായ എതിർപ്പാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാർമ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം. ഉദ്ദേശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അതീതമായി, ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്ന് സഭ പഠിപ്പിക്കുന്നു.
സഹനങ്ങളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമുള്ള സഭയുടെ കാഴ്ചപ്പാടുകളും അവിടെ പ്രാധാന്യമർഹിക്കുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തോട് ചേർന്നുനിൽക്കാൻ ലഭിക്കുന്ന വിലയേറിയ അവസരങ്ങളാണ് ഓരോരുത്തരുടെയും രോഗാവസ്ഥയും വേദനകളും. അത് ആത്മീയ വളർച്ചയ്ക്ക് സഹായകമാണെന്ന തിരിച്ചറിവിൽ ക്രിസ്തീയമായ കാഴ്ചപ്പാടിൽ നിലനിൽക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്.
ഏതൊരു രോഗിക്കും സാധാരണമായ (Ordinary) ചികിത്സ ഒരു കാരണവശാലും നിഷേധിക്കപ്പെടരുത് എന്നതാണ് സഭയുടെ നയം. അനിതരസാധാരണമായ (Extra ordinary) ചികിത്സകൾ വിവേചനാധികാരത്തിൽപ്പെടുത്തുമ്പോഴും രോഗിയുടെ മരണം ലക്ഷ്യമായി കാണാൻ പാടില്ല. അതായത് രോഗി മരിക്കണം എന്ന ലക്ഷ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ആരെയും സഭ അനുവദിക്കുന്നില്ല. എന്നാൽ അവശ്യമായ ചികിത്സ സംവിധാനങ്ങൾ അതിന്റെ പൂർണ്ണതയിൽ ഉറപ്പാക്കികൊണ്ടുതന്നെ ചില ചികിത്സ സംവിധാനങ്ങൾ തികച്ചും അനിതര സാധാരണമായതിനാൽ വേണ്ടെന്ന് തീരുമാനിക്കാം. രോഗിയുടെ മരണം ലക്ഷ്യമാക്കുന്നില്ല എന്നതിനാൽ അത് നിഷ്ക്രിയ ദയാവധമാകുന്നില്ല.
അസാധാരണമായ ചികിത്സാ വിധികളുടെയും അനിതരസാധാരണമായിട്ടുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലാണ് സഭ ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത്. ഏറെക്കുറെ മസ്തിഷ്ക മരണം സംഭവിച്ചിട്ടും വെന്റിലേറ്റർ സംവിധാനങ്ങളുടെ പിന്തുണയോടെ ജീവൻ നിലനിർത്തുന്ന ഘട്ടം, വളരെ സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ, പരീക്ഷണാർത്ഥം നിർദ്ദേശിക്കപ്പെടുന്ന ചികിത്സ വിധികൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ചികിത്സ നിഷേധിക്കപ്പെടുന്നത് പ്രധാന മരണകാരണമാകുന്നില്ല എന്ന ഉറപ്പും തുടർചികിത്സ ഫലശൂന്യമെന്ന പക്വമായ വിലയിരുത്തലും അവിടെ ആവശ്യമാണ്.
വിവിധ കാലങ്ങളിലായി മാർപ്പാപ്പാമാർ നൽകിയിരിക്കുന്ന പ്രബോധന രേഖകളിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിലും വിവിധ കാര്യാലയങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഈ വിഷയത്തിലെ സഭയുടെ നിലപാടുകൾ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ജീവന്റെ സുവിശേഷം (Evangelium vitae) എന്ന ചാക്രിക ലേഖനത്തിൽ വി. ജോൺപോൾ രണ്ടാമൻ പാപ്പ, വർധിച്ചുവരുന്ന ദയാവധ സംസ്കാരത്തെ ശക്തമായി അപലപിക്കുന്നു. രോഗിയുടെ സഹനത്തിന് മേൽ തെറ്റായ രീതിയിൽ രൂപപ്പെടുന്ന അനുകമ്പ മുതലെടുത്തുകൊണ്ട്, ഒരുപക്ഷെ നിയമ സംവിധാനങ്ങളുടെ പിന്തുണയോടെയെങ്കിലും നിഗൂഢവും ദുരൂഹവുമായ ലക്ഷ്യങ്ങളോടെയാണ് ദയാവധം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്നത് എന്ന് ജോൺപോൾ പാപ്പ പറയുന്നു.
സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായും പണച്ചെലവിന് ഹേതുവായും വിലയിരുത്തപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന പ്രയോജനവാദത്തിന്റെ (utilitarianism) വാദഗതികളാണ് ഇവിടെ ന്യായീകരണമായി മാറുന്നതെന്നും പാപ്പ വിലയിരുത്തുന്നു. മരണസംസ്കാരം (Culture of Death) ശക്തിപ്രാപിക്കുന്നതിന്റെ ഏറ്റവും ആശങ്കാജനകമായ ലക്ഷണമായി ജോൺപോൾ രണ്ടാമൻ പാപ്പ ഈ പ്രവണതയെ ചാക്രികലേഖനത്തിൽ അവതരിപ്പിക്കുന്നു. ജോൺപോൾ രണ്ടാമൻ പാപ്പയെ പിന്തുടർന്ന് ദയാവധത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പ, തള്ളിക്കളയുകയോ ദൂരെയെറിയുകയോ ചെയ്യുന്ന മാലിന്യ സംസ്കാരത്തിന്റെ (Culture of Waste) ഭാഗമായാണ് അതിനെ വിലയിരുത്തുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
The National Day of Prayer is set for Wednesday 11 June. Christian groups including the Christian Medical Fellowship, the Evangelical Alliance, and the Christian Institute have invited people to join them in praying against the mortal threat posed by assisted suicide.
MPs are set to debate Leadbeater’s Bill on 13 June, with a crucial vote expected to take place on 20 June.
In Scotland, MSP Liam McArthur’s assisted suicide bill recently passed Stage 1 and has moved on to Committee Stage.
“Join us on 11 June to pray for a revival of compassion in our society, that we would prioritise caring for the sick in their darkest moments, instead of seeking to help them to end their lives”, said Simon Calvert, the deputy director of the Christian Institute.
“We hope Christians across the UK will join us in prayer against dangerous attempts to legalise assisted suicide. No so-called safeguards can make these Bills ‘safe’.”
Last month, over 80 leaders of religious congregations gathered for the 2025 Conference of Religious England and Wales (CoR), where “attendees expressed their united opposition to the Assisted Dying Bill, standing together in support of life and dignity at every stage”.
The Catholic Church has also voiced vehement opposition to assisted suicide. Cardinal Vincent Nichols, President of the Catholic Bishops’ Conference of England and Wales, recently warned that assisted suicide risks turning the NHS into a “national death service”.
Cardinal Nichols also urged Catholics to contact their MPs before it is too late: “Even if you have written before, please make contact now with your MP and ask them to vote against this Bill not only on grounds of principle but because of the failure of Parliament to approach this issue in an adequate and responsible manner.”
The UK Catholic Medical Association (CMA) is also “fundamentally opposed” to the Leadbeater Bill. In a position statement published in April, the CMA said: “For Christians and non-Christians alike, the ancient, fundamental principle of absolute respect for human life has always been officially upheld [by the Hippocratic Oath]…
“The true and ethical meaning of assisted dying is encompassed by palliative care medicine and nursing.”
Leadbeater’s Bill proposes to legalise assisted suicide in England and Wales for terminally ill adults given six months to live.
SPUC is urging all concerned citizens to lobby their MPs to warn against the mortal threat posed by assisted suicide before it is too late.
http://theendtimeradio.com
world news
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്റാന്‍: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് നിർദേശങ്ങൾ നല്‍കി ഇന്ത്യൻ എംബസി. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാനുള്ള ലിങ്ക് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രയേലിൽ തുടരാൻ താൽപര്യമുള്ളവർ എംബസിയിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യണം.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ഖമേനി നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ പൗരന്‍മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ കക്ഷിയായിരിക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്.
Sources:globalindiannews
The Indian embassy in Israel on Tuesday evening issued a fresh advisory for Indian nationals in the country as tensions with Iran escalate. In the latest notice issued on Tuesday, the Indian embassy called on all Indian nationals to register themselves with the embassy in Tel Aviv.
“In continuation of previous advisories, as the National Emergency in Israel continues to be in place, all Indian nationals are advised to stay vigilant and strictly adhere to safety advisories/protocols by the Israeli Home Front Command,” reads the advisory.
The Indian embassy has further called on Indian nationals who wish to leave Israel to register with the offices and ensure they have the proper documents to cross the land borders into neighbouring nations of Jordan and Egypt. The advisory also mentioned links from where e-visa for Jordan and Egypt can be applied.
http://theendtimeradio.com
world news
സുഡാനില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു

നോർത്ത് ഡാർഫർ: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാന തലസ്ഥാനമായ എൽ ഫാഷറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിൽ ഇടവക വികാരിയായി സേവനം ചെയ്യുകയായിരിന്ന ഫാ. ലൂക്ക ജോമോയാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ലൂക്ക. എൽ ഒബൈദ് രൂപത വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു.
ജൂൺ 13 പുലർച്ചെ 3 മണിക്ക് എൽ ഫാഷറില്‍ വൈദികനും മറ്റ് രണ്ട് യുവാക്കളും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഭാനേതൃത്വം ആഹ്വാനം നല്‍കി. ഏകദേശം രണ്ട് വർഷമായി നഗരം അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ ഉപരോധത്തിൽ തുടരുകയായിരിന്നുവെന്ന് പ്രാദേശിക വൃത്തങ്ങൾ വിശദീകരിച്ചു. സമീപ മാസങ്ങളിൽ, ബോംബാക്രമണങ്ങളും മിലിറ്ററി ആക്രമണങ്ങളും രൂക്ഷമായിയിരിന്നു. ഇത്തരത്തില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെയാണ് യുവവൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരി മുതൽ, ഫാ. ജോമോയെ നഗരം വിട്ടുപോകാൻ കൂട്ടത്തിലുള്ള ആളുകള്‍ സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സായുധ പോരാളികള്‍ പ്രദേശം പൂർണ്ണമായ വളഞ്ഞതിനാല്‍ രക്ഷപ്പെടാൻ കഴിയാതെ പോകുകയായിരിന്നുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. രണ്ടു വര്‍ഷമായി സുഡാനില്‍ തുടരുന്ന ആക്രമണങ്ങളിലും വൈദിക നരഹത്യയിലും കടുത്ത ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ രംഗത്തുവന്നിരിന്നു. അക്രമം അവസാനിപ്പിക്കാനും, സാധാരണക്കാരെ സംരക്ഷിക്കാനും പോരാടുന്നവരോടുള്ള അടുപ്പവും പ്രാര്‍ത്ഥനയും പാപ്പ അറിയിച്ചിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
Pope Leo on Sunday expressed deep sorrow over the death of Rev. Fr. Luke Jumu, a Catholic priest killed in Sudan’s war-ravaged North Darfur region, as the country’s civil conflict claims its first known Catholic clerical casualty.
“I am also thinking of the Republic of Sudan, which has been devastated by violence for over two years. I received the sad news of the death of the Rev. Luke Jumu, parish priest of El Fasher, victim of a bombing,” the pope said in his address before the Angelus prayer in St. Peter’s Square on June 15.
“While I assure you of my prayers for him and for all the victims, I renew my appeal to the fighters to stop, protect civilians and engage in a dialogue for peace,” Pope Leo urged. “I urge the international community to step up its efforts to provide at least essential assistance to the population, which is severely affected by the serious humanitarian crisis.”
Fr Luke Jumu (also referred to as Luka Jomo in earlier dispatches), was parish priest of El Fasher, the capital of North Darfur State, when he was struck and killed by a stray bullet in the early hours of June 13, during an intensified assault by the Rapid Support Forces (RSF) — a powerful paramilitary militia currently battling the Sudanese military for control of the country.
The Vicar General of the Diocese of El Obeid, Fr Abdallah Hussein, confirmed the priest’s death in a statement shared with the pontifical foundation Aid to the Church in Need (ACN): “Dear fathers, sisters, and all the faithful. It is with great sorrow that I write to inform you of Fr Luka Jomo’s passing to the Father’s House this morning (June 13) at 3am in El Fasher. The cause of death was a stray bullet that took his life and that of two other young people. Let us unite in prayer and ask God the Father that their souls may rest in peace.”
Sudan’s war, which erupted in April 2023, pits the national army against the RSF, once an auxiliary security force. The conflict has devastated cities like Khartoum, El Obeid, and El Fasher, reducing hospitals, schools, and civilian infrastructure to rubble. The siege on El Fasher, where Fr Jumu served, has been particularly brutal.
According to local sources speaking to ACN, the priest had been trapped in the city since early 2023.
“Since January, we had been trying to help Father Jomo leave the city, but it was impossible to escape due to the complete encirclement by the militias,” the sources said.
They confirmed that the city had been relentlessly bombarded in recent weeks, and that “during one of these attacks, a likely stray bullet ended [Father Jomo’s] life. We do not believe he was the intended target.”
El Fasher remains at the heart of a humanitarian disaster, with the United Nations repeatedly calling for aid corridors to be opened, appeals the RSF has reportedly refused. Although many Christians fled at the start of the war, around 300 families, mostly elderly, women, and children, remain trapped, some of them caught while fleeing Khartoum.
In El Obeid, another embattled city under military control, Bishop Yunan Tombe reported in January that “all Muslim schools closed after a shell killed 35 girls in a school in the city.” Nevertheless, he noted that the Catholic Church has kept operating six kindergartens, six primary schools, and one secondary school, the only education still accessible to children in the area.
Since the war began, Catholic churches in Sudan have doubled as shelters for internally displaced persons, many of whom now rely on external aid for survival. Aid to the Church in Need has stepped in to support over 500 families in the Catholic Archdiocese of Khartoum, providing food, medical care, mosquito nets, tarpaulins, and assistance with transport for those seeking refuge across the border in South Sudan.
ACN International President Regina Lynch also mourned Fr. Jumu’s death, saying: “Let us pray for the eternal rest of Father Luka and the two others who died in El Fasher, and for their families and community. But also for all Christians in Sudan and all the people of this country, victims of war and violence, so that they may soon attain the longed-for peace.”
http://theendtimeradio.com
world news
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ദരിദ്രരെ പുറത്താക്കുന്നതിനും, വ്യക്തിപരവും സാമ്പത്തികവുമായ നേട്ടങ്ങൾക്കായി പാക്കിസ്ഥാനിലെ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) ന്റെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
ജനക്കൂട്ട അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും, ദുർബല സമൂഹങ്ങളെ കുടിയിറക്കുന്നതിനും, ശിക്ഷാനടപടികളില്ലാതെ അവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിനും ദൈവദൂഷണ ആരോപണങ്ങൾ ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ജൂൺ ഒമ്പതിന് പുറത്തിറങ്ങിയ ‘ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢാലോചന: ബ്ലാക്ക് മെയിലിംഗിനും ലാഭത്തിനും വേണ്ടി പാകിസ്ഥാന്റെ മതപരിവർത്തന നിയമങ്ങൾ ചൂഷണം ചെയ്യൽ’ എന്ന 29 പേജുള്ള റിപ്പോർട്ട് പറയുന്നു.
“മുൻകാലങ്ങളിൽ പ്രേരണയ്ക്കും ആക്രമണങ്ങൾക്കും ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് മതത്തിന്റെ പേരിൽ പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും ഈ നിയമങ്ങൾ ഉപയോഗിക്കുന്നവരെ ധൈര്യപ്പെടുത്തിയിട്ടുണ്ട്,” HRW യുടെ ഏഷ്യയിലെ അസോസിയേറ്റ് ഡയറക്ടർ പട്രീഷ്യ ഗോസ്മാൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾ ആയുധമാക്കുന്നത് തടയാൻ പാക്കിസ്ഥാൻ സർക്കാർ അതിന്റെ ദൈവദൂഷണ നിയമങ്ങൾ അടിയന്തിരമായി പരിഷ്കരിക്കണമെന്ന് അവർ പറഞ്ഞു.
2024 മെയ് മുതൽ ജനുവരി വരെയുള്ള കാലയളവിൽ, മതനിന്ദ ആരോപിക്കപ്പെട്ട 14 പേരെയും, പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ, ഗുജ്രൻവാല, കസൂർ, ഷെയ്ഖുപുര എന്നിവിടങ്ങളിലും ഫെഡറൽ തലസ്ഥാനമായ ഇസ്ലാമാബാദിലുടനീളമുള്ള അഭിഭാഷകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, മനുഷ്യാവകാശ സംരക്ഷകർ, പത്രപ്രവർത്തകർ എന്നിവരുമായി HRW ഗവേഷകർ അഭിമുഖം നടത്തി.
Sources:azchavattomonline.com
Pakistan’s blasphemy laws are being systematically misused to target religious minorities, dispossess the poor and settle personal and economic disputes, according to a new Human Rights Watch (HRW) report.
Blasphemy accusations are increasingly weaponized to incite mob violence, displace vulnerable communities and seize their property with impunity, states the 29-page report, “A Conspiracy to Grab the Land: Exploiting Pakistan’s Blasphemy Laws for Blackmail and Profit,” issued on June 9.
“Failure to prosecute those responsible for incitement and attacks in the past has emboldened those who use these laws to extort and blackmail in the name of religion,” said Patricia Gossman, HRW’s associate Asia director.
The Pakistani government should urgently reform its blasphemy laws to prevent them from being weaponized, she said.
HRW researchers interviewed 14 people accused of blasphemy, as well as lawyers, judges, prosecutors, human rights defenders, and journalists across Lahore, Gujranwala, Kasur and Sheikhupura in Punjab Province and the federal capital Islamabad between May 2024 and January.
A 52-year-old Christian beautician in Lahore told HRW that in July 2019 she decided to quit her job at a local salon and set up her own business. She pooled her life’s savings and obtained loans from people she knew to start her own salon. Her previous employer tried to dissuade her by offering a raise. When the woman refused, the previous employer threatened her, saying that “the consequences of this will not be good for you.”
In November 2019, a mob led by a local cleric barged into the Christian woman’s salon, beat her and her staff and ransacked and vandalized the premises. They claimed she had desecrated the Quran, and that a boy in the neighborhood had found pages of the Quran in the trash. The woman told HRW that the allegation was false.
“I respect all religions and didn’t even have a copy of the Bible at the salon,” she said. “Why would I have a copy of the Quran? I would have to be completely mad and suicidal to even think about disrespecting it.”
Another Christian who runs a private school with both Muslim and Christian students in a low-income neighborhood of Lahore told HRW that in February 2021 he received a call from an angry parent alleging “blasphemous” comments by a teacher.
The 43-year-old Christian said that he offered to meet the parent and also asked the teacher for an explanation. The teacher denied making any blasphemous comments. A few days later, a group of people affiliated with a local Muslim organization threatened to “burn down the school” if an apology was not made.
“The teacher resigned, but that was not enough to appease the religious group,” the Christian said. “It soon became clear to me that it wasn’t about any remark or ‘blasphemy.’”
They told him to donate 200,000 rupees ($800 USD) to their religious charity to “atone” for his “sin,” he said.
“Of course, they realized that since I was a Christian, just a murmur of blasphemy would mean that my school and possibly I too would be set on fire by a mob,” he said. “No one would ask any questions. My religion made me additionally vulnerable. However, a blasphemy accusation could also result in burning down of a school run by a Muslim. The truth of the allegation doesn’t matter. Now, I have started a cycle of blackmail, and they can extort me whenever.”
Blasphemy remains a capital offense in Pakistan, punishable by death. Although the state has not executed anyone under the law, mere accusations have triggered mob violence resulting in dozens of deaths over the past decade. The accused often endure long pretrial detentions, unfair trials and constant threat of extrajudicial killing.
The HRW report underscored that marginalized communities – especially Christians, Ahmadis and the poor – bear the brunt of the abuse. Many live in informal settlements without legal land titles, making them particularly vulnerable to forced evictions following blasphemy-related violence. HRW found that entire neighborhoods have been emptied after mobs attacked, with community members fleeing in fear, leaving their homes and businesses behind.
In several cases, blasphemy accusations were used to target business rivals or coerce property transfers. The law’s broad and vague provisions allow it to be exploited with minimal or no evidence, creating a climate of fear among vulnerable groups.
HRW also criticized Pakistan’s criminal justice system for enabling these abuses. It said that authorities rarely hold perpetrators of mob violence accountable, while police often fail to protect the accused or investigate allegations. In some instances, officers who intervene face threats themselves. Political and religious actors accused of inciting violence frequently escape arrest or are acquitted due to lack of political will or intimidation.
HRW called on the Pakistani government to repeal the blasphemy laws, immediately release those imprisoned under such charges and investigate all blasphemy-related violence, particularly incidents leading to displacement and property seizure. The report also urged authorities to implement safeguards against coerced sales or transfers of land and businesses following accusations.
“The government’s indifference to the abuses under the blasphemy law and the violence it provokes is discriminatory and violates the rights to fundamental freedoms,” Gossman said. “By failing to act, Pakistani authorities are not just tolerating injustice – they are enabling it.”
Pakistan ranked eighth on Open Doors’ 2025 World Watch List of the most difficult places to be a Christian.
http://theendtimeradio.com
-
Tech11 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie7 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
world news4 months ago
മ്യാന്മറില് സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു.
-
us news3 months ago
‘The Lord Spoke’: A Mother Heard God’s Warning — Doctors Were Shocked When She Was Right
-
Articles10 months ago
7 reasons you need the Holy Spirit
-
world news10 months ago
‘Thank you, Jesus’: Kenneth Copeland praises God for Bentley with Breitling clock as seed offering from dying man
-
Sports7 months ago
Soccer Star Reprimanded for Writing ‘I Love Jesus’ on Pro-LGBT Rainbow Armband