Connect with us

breaking news

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

Published

on

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇത് അനുവദിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

യുക്രൈൻ യുദ്ധത്തിന് പിന്നാലെ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ, ദന്തൽ വിദ്യാർഥികളാണ്. തുടർ പഠനത്തിനായി സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടിരുന്നു.

ലക്ഷങ്ങൾ വായ്പയെടുത്താണ് വിദ്യാർഥികളിൽ പലരും പഠനത്തിനായി യുക്രൈനിലേക്ക് പോയത്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
Sources:Metro Journal

http://theendtimeradio.com

breaking news

ഹോട്ടലുകളിൽ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്

Published

on

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

മറ്റു പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് നിര്‍ദേശം. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം 1915 എന്ന നമ്പറില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടാമെന്ന് അതോറിറ്റി അറിയിച്ചു.

സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണ് സര്‍വീസ് ചാര്‍ജെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍/ റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

breaking news

രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

Published

on

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പ പ്രതികരിച്ചത്. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പ്, സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. രാജിയെ മുൻക്കുട്ടി കണ്ടുള്ള സന്ദര്‍ശനമാണിതെന്ന പ്രചരണത്തെ പാപ്പ തള്ളി. “ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം’ സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും, എന്നാൽ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല!”- പാപ്പ പറഞ്ഞു

അതേസമയം മോശമായ ആരോഗ്യം സഭയെ നയിക്കാൻ അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നു പുല്ലേല്ലാ വെളിപ്പെടുത്തി. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പ നൽകിയ ഉത്തരം. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു. ഇതോടെയാണ് പാപ്പയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കന്‍ സുഡാന്‍, കോംഗോ സന്ദര്‍ശനം പാപ്പ താത്ക്കാലികമായി നീട്ടിവെച്ചിരിന്നു.
http://theendtimeradio.com

Continue Reading

breaking news

കൊളംബിയന്‍ ജയിലില്‍ കലാപം; 51 മരണം, 30 പേര്‍ക്ക് പരിക്ക്

Published

on

ബൊഗോട്ട: കൊളംബിയന്‍ നഗരമായ തുലുവയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ജയില്‍ കലാപങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാര്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകള്‍ കത്തിച്ചപ്പോള്‍ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയില്‍ ഡയറക്ടര്‍ ജെന്‍ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.

49 പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോര്‍ചുഗല്‍ സന്ദര്‍ശനത്തിലായ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയില്‍മേധാവിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ ജയില്‍ നയം ഉടച്ചുവാര്‍ക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

കൊളംബിയയിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോള്‍ 97000 പേരാണ് നിലവില്‍ ജയിലുകളില്‍ തിങ്ങിക്കഴിയുന്നത്. ആള്‍തിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലില്‍ 2020ല്‍ നടന്ന കലാപത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ പല ജയിലുകളും ആള്‍തിരക്കില്‍ ഞെരിയുകയാണ്.

കഴിഞ്ഞ വര്‍ഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

Latest News

Crime5 hours ago

“യേശു ക്രിസ്തു പരമോന്നതന്‍” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ

ന്യൂഡല്‍ഹി: താന്‍ വിശ്വസിക്കുന്നത് യേശു ക്രിസ്തുവിലാണെന്നും, യേശു ക്രിസ്തു പരമോന്നതനാണെന്നും പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് ലാഹോര്‍ കോടതി വധശിക്ഷ...

world news5 hours ago

നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷ്ണറി വൈദികന്‍ മോചിതനായി

അബൂജ: നൈജീരിയയിൽ സായുധര്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ കത്തോലിക്ക മിഷ്ണറി വൈദികൻ ഫാ. ലൂയിജി ബ്രെണ്ണ മോചിതനായി. സോമാസ്കൻ മിഷ്ണറിയായിരിന്ന വൈദികനെ ഞായറാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. തെക്കൻ നൈജീരിയയിലെ...

world news6 hours ago

നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ നാലോളം ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന ആരോപണവുമായി ഗ്രാമവാസികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5ന്...

us news6 hours ago

സ്റ്റാന്‍ സ്വാമിയുടെ മരണം അന്വേഷിക്കണം ; യുഎസ് പ്രതിനിധിസഭയില്‍ പ്രമേയം

ന്യൂയോര്‍ക്ക്:ഭീമ കൊറേ​ഗാവ് കേസില്‍ കസ്റ്റഡിയിലിരിക്കെ ഇന്ത്യന്‍ ജയിലില്‍ മരിച്ച മനുഷ്യവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് സഭാ വൈദികനുമായ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയം യുഎസ്...

us news6 hours ago

മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

ഹൈലാൻഡ് പാർക്ക്: ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന...

politics6 hours ago

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

ഇന്നു രാവിലെ എകെജി സെൻ്ററിൽ എത്തിയ മന്ത്രി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം രാജിവയ്ക്കില്ല എന്ന് അറിയിച്ചു എങ്കിലും വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു....

world news1 day ago

ഇനി കുട്ടികൾക്കും തൊഴിലെടുക്കാം: നിയമാനുമതിയുമായി ദുബായ്

ദുബായ്: കുട്ടികൾക്ക് തൊഴിൽ എടുക്കാൻ അനുമതി നൽകി കൊണ്ട് നിയമം കൊണ്ടുവന്ന് ദുബായ്. 15 തികഞ്ഞ വിദ്യാർത്ഥികൾക്കാണ് തൊഴിൽ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മാനവ വിഭവശേഷി സ്വദേശിവൽക്കരണ...

world news1 day ago

ബലിപെരുന്നാൾ: 737 തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ്

അബുദാബി: ബലിപെരുന്നാൾ അനുബന്ധിച്ച് (ഈദ് അൽ അദ്ഹ) 737 തടവുകാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോചനം നൽകി. ചെറിയ കുറ്റങ്ങൾ...

world news1 day ago

Reports Show 2,000 Women and Girls Kidnapped in Pakistan

Pakistan – Human rights groups have reported that roughly 1,000 Christian and Hindu girls are kidnapped annually in Pakistan, to...

National1 day ago

ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍

ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ...

Crime1 day ago

വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു

കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി...

us news1 day ago

അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്;ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം

ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കി വീണ്ടും ഒരു വെടിവയ്പ്പു വാര്‍ത്ത. ഇല്ലിനോയിയിലുണ്ടായ വെടിവയ്പ്പില്‍ ആറു മരണം. 16 പേര്‍ക്കു പരുക്ക്. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന പരേഡിനിടെയായിരുന്നു...

Trending