Connect with us

Health

കോവിഡ് മരണം; അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും ഒക്‌ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, വിവരങ്ങൾ

Published

on

 

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്.

ആദ്യമായി ചെയ്യേണ്ടത്

ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. ആദ്യമായി കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ (httpss://covid19.kerala.gov.in/deathinfo) കയറി കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

എങ്ങനെ അപേക്ഷിക്കണം?

ആദ്യമായി httpss://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യണം.

ഇനി വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍.

തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ജെന്‍ഡര്‍, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശ സ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്, ജില്ല, തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്‍കണം.

അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ വീണ്ടും ഒത്ത് നോക്കിയതിന് ശേഷം സബ്മിറ്റ് ചെയ്യണം. വിജയകരമായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷാ നമ്പര്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് വരുന്നതാണ്.

വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും (സിഡിഎസി) അയക്കുന്നു. പുതിയ ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി (സിഡിഎസി) അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാന്‍

അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ നമ്പരോ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും.

ഐ.സി.എം.ആര്‍. മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?

httpss://covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറുക. ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. പഴയതുപോലെ മൊബൈല്‍ നമ്പരും ഒ.ടി.പി. നമ്പരും നല്‍കണം.

തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. കൂടാതെ ഇതിന് മുമ്പ് ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം.

സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റേയോ മാതാവിന്റേയോ ഭര്‍ത്താവിന്റേയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പരില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും.

ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്ക് (സിഡിഎസി) അയച്ച ശേഷം ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
കടപ്പാട് :കേരളാ ന്യൂസ്

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

വിറ്റാമിന്‍ ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Published

on

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.

ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ്‌ കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.

തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.

ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?

ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കുട്ടികൾ (1-3 വയസ്) – 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) – 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) – 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) – 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) – 2.4 മൈക്രോഗ്രാം
ഗർഭിണികൾ – 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ – 2.8 മൈക്രോഗ്രാം
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

School principal teacher booked for hurting religious sentiments in Uttar Pradesh

Ballia, Uttar Pradesh: An FIR has been registered against the principal and a teacher of a private school run by...

us news14 hours ago

ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്‌റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ കൂട്ടായ്‌മയായ ഹൂസ്‌റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HPF ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഷാജി ഡാനിയേൽ (പ്രസിഡൻ്റ്), പാസ്റ്റർ ചാക്കോ...

us news14 hours ago

അമേരിക്കയിൽ വാഹനാപകടം;ബിഷപ്പ് കെ. പി. യോഹന്നാന് ഗുരുതര പരുക്ക്

ഡാളസ് : ബിലീവേഴ്‌സ് ചർച്ച് മെത്രാപ്പൊലീത്ത അത്താനിസിയോസ് യോഹാൻ എന്ന കെ പി യോഹന്നാന് ബിഷപ്പ് അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിൽ വച്ച് പ്രഭാത...

Tech15 hours ago

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി...

us news15 hours ago

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച

ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 11) രാ​വി​ലെ...

National2 days ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

Trending