Connect with us

Business

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍; ജനുവരി മുതല്‍ പ്രാബല്യത്തില്‍

Published

on

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം പിന്‍വലിച്ചാല്‍ ഇനിമുതല്‍ അധിക ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.നേരത്തെ തന്നെ ആര്‍ബിഐ (RBI) നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രതിമാസം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി കഴിഞ്ഞാല്‍ പിന്നീട് നടത്തുന്ന ഇടപാടുകള്‍ക്ക് 20 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ 2022 മുതല്‍ 21 രൂപയും ജിഎസ്ടിയുമാണ് ഇനി നല്‍കേണ്ടി വരിക. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്.എടിഎമ്മിന്റെ ചിലവുകളില്‍ ഉണ്ടായ വര്‍ദ്ധനയും ഉയര്‍ന്ന ഇന്റര്‍ചേഞ്ച് ഫീസിനുള്ള നഷ്ടപരിഹാരവും കണക്കിലെടുത്താണ് എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയത്.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Business

ഐഫോണിലും പച്ചയായി വാട്ട്സ്ആപ്പ്; പുതിയ അപ്ഡേറ്റ് ഫീച്ചറുകൾ ഇങ്ങനെ

Published

on

ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്ട്‌സ്ആപ്പ്, അതിനാൽ എത്ര ചെറിയ മാറ്റങ്ങൾ വന്നാലും അത് ശ്രദ്ധിക്കപ്പെടാതെ പോകാറില്ലന്ന് മാത്രമല്ല ടെക് ലോകത്ത് ചർച്ചയാവാറുമുണ്ട്

അടുത്തിടെ, വാട്ട്‌സ്ആപ്പ് iOS ഉപയോക്താക്കൾക്കായി അതിൻ്റെ ഇൻ്റർഫേസിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുകയും പരമ്പരാഗത നീലയ്ക്ക് പകരം പച്ച-തീം ആക്കി മാറ്റുകയും ചെയ്‌തു. ഈ മാറ്റം ഫെബ്രുവരിയിൽ ആരംഭിച്ചു, എന്നാൽ ഇപ്പോഴാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കും പുതിയ അപ്‌ഡേറ്റ് ലഭിച്ചത്. കൂടുതൽ കൂടുതൽ ഉപയോക്താക്കൾ X-ലെ WhatsApp-ൻ്റെ പുതിയ രൂപത്തെക്കുറിച്ച് അവരുടെ അഭിപ്രായം പങ്കിട്ടു.

ആൻഡ്രോയിഡ് ഉപകരണങ്ങളിലായിരിക്കുമ്പോൾ വാട്ട്‌സ്ആപ്പിന് എല്ലായ്പ്പോഴും പച്ച ഇൻ്റർഫേസ് ഉണ്ടായിരുന്നു, ഐഫോണുകളിൽ നിറം നീല നിറമായിരുന്നു. സ്റ്റാറ്റസ് ബാർ മുതൽ ചാറ്റ് ലിസ്റ്റ് വിൻഡോ വരെ എല്ലാം ഡിസൈൻ മാറ്റത്തിലൂടെ കടന്നുപോയി.

മാറ്റം ഈ വർഷം ആദ്യം ഉപയോക്താക്കൾക്ക് ലഭ്യമാകാൻ തുടങ്ങി, എന്നാൽ ഇപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. ഐക്കണുകൾക്ക് പുറമേ, ആപ്പിനുള്ളിൽ പങ്കിടുന്ന ലിങ്കുകൾക്ക് പോലും സാധാരണ നീലയ്ക്ക് പകരം പച്ച നിറമുണ്ട്.

നേരത്തെ, ആപ്പിൻ്റെ ഐക്കണുകൾ ഇങ്ങനെയായിരുന്നു:

എന്നാൽ ഇപ്പോൾ രൂപം ഇതാണ്:

WHatsApp-ലേക്ക് ആധുനികവും പുതിയതുമായ അനുഭവം കൊണ്ടുവരികയും അത് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാക്കുകയും ചെയ്യുന്നതാണ്”മാറ്റങ്ങളെന്ന് മെറ്റാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

“സ്‌പെയ്‌സിംഗ്, നിറങ്ങൾ, ഐക്കണുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വാട്ട്‌സ്ആപ്പ് എങ്ങനെ കാണപ്പെടുന്നു എന്നതിൽ ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ വാട്ട്‌സ്ആപ്പിന് ആധുനികവും പുതിയതുമായ അനുഭവം നൽകുകയും അത് കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും ഉപയോഗിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു,” കമ്പനി പറഞ്ഞതായി ദി സണിൽ റിപ്പോർട്ട് ചെയ്യുന്നു.

പച്ച വാട്ട്‌സ്ആപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് പരാതി

അപ്‌ഡേറ്റ് ഓപ്‌ഷണൽ അല്ല, എല്ലാ ഉപയോക്താക്കളും അവർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒടുവിൽ ഗ്രീൻ ഇൻ്റർഫേസിലേക്ക് മാറ്റപ്പെടും .

ചില ഉപയോക്താക്കൾ പച്ച അപ്‌ഡേറ്റിനെ  ഇഷ്ടപ്പെടാത്തത്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

എല്ലാ ഉപയോക്താക്കൾക്കും ഇതുവരെ അപ്ഡേറ്റ് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനാൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഇപ്പോഴും നീല-തീം ആണെങ്കിൽ നിങ്ങൾ ചുരുക്കം ചിലരിൽ ഒരാളാണ്. എന്നിരുന്നാലും ഉടൻ തന്നെ നിങ്ങൾക്ക് ഇൻ്റർഫേസ് മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 hours ago

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് 6 പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു

നോയിഡയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് കേസെടുത്തു 6 പേരെ അറസ്റ്റു ചെയ്തു നോയിഡയിലെ ഒരു ഉയർന്ന റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിലാണ് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ചു 6 പേരെ അറസ്റ്റ് ചെയ്തത്...

National20 hours ago

കുത്രപ്പള്ളി ഏ.ജി പ്രെയർ സെൻ്റർ; ഉണർവ് യോഗങ്ങൾ 21 മുതൽ 24 വരെ

കോട്ടയം: കറുകച്ചാൽ അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്റർ കുത്രപ്പള്ളി ഒരുക്കുന്ന ഉണർവ്വയോഗങ്ങൾ. 2024 മെയ് മാസം 21 മുതൽ 24 വരെ അസംബ്ലീസ് ഓഫ് ഗോഡ്...

Movie20 hours ago

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ...

Movie20 hours ago

സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ ആയിരുന്നു അന്ത്യം.64 വയസ്സായിരുന്നു. പാർക്കിൻസൺസിനെയും അൾഷിമേഴ്‌സിനെയും തുടർന്ന് ചികിത്സയിലായിരുന്നു. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. നാടകത്തിലൂടെയാണ്...

Travel21 hours ago

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്

ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി...

National21 hours ago

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം, ജാഗ്രത കൈവിടരുത്; നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ

രാജ്യത്തെ പൗരൻമാർ ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ...

Trending