Connect with us

National

വാനോളം അഭിമാനം! ചന്ദ്രയാൻ-3 വിക്ഷേപണം വിജയം

Published

on

ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ടാണ് ചാന്ദ്രയാന്‍ 3 യാത്ര ആരംഭിച്ചത്.

ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് (ജൂലൈ 14) ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ ഇസ്രോയുടെ മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

സമിതിയുടെ അംഗീകാരത്തിന് പിന്നാലെ ചന്ദ്രയാൻ-3 ദൗത്യത്തിന് വിക്ഷേപണ അംഗീകാര ബോർഡും അനുമതി നൽകിയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഷെഡ്യൂൾ ചെയ്‌ത ലാൻഡിംഗ് ഓഗസ്‌റ്റ് 23ന് നടക്കുമെന്നാണ് പ്രതീക്ഷ.

ബഹിരാകാശത്തേക്ക് വലിയ രീതിയിലുള്ള പേലോഡ് വഹിക്കാനുള്ള കഴിവിന് പേരുകേട്ട ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് എൽവിഎം-3. ഇസ്രോ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ റോക്കറ്റാണ് ഇത്. റോക്കറ്റുകളുടെ ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽവിഎം-3, രണ്ട് ഖര-ഇന്ധന ബൂസ്‌റ്ററുകളും ഒരു ലിക്വിഡ്-ഇന്ധന കോർ സ്‌റ്റേജും ഉൾക്കൊള്ളുന്ന മൂന്ന്-ഘട്ട റോക്കറ്റാണ്. ഖര-ഇന്ധന ബൂസ്‌റ്ററുകൾ പ്രാരംഭ ത്രസ്‌റ്റ് നൽകുന്നു, അതേസമയം ദ്രവ-ഇന്ധന കോർ ഘട്ടമാണ് റോക്കറ്റിനെ ഭ്രമണപഥത്തിലേക്ക് നയിക്കുന്നതിന് സുസ്ഥിരമായ ത്രസ്‌റ്റ് ഉറപ്പാക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം ഒരു റോവറിനെ വിന്യസിക്കാൻ രൂപകൽപ്പന ചെയ്‌ത 2 മീറ്റർ ഉയരമുള്ള ലാൻഡർ ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. തുടർച്ചയായ പരീക്ഷണങ്ങൾ നടത്തി ഏകദേശം രണ്ടാഴ്‌ചയോളം റോവർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎസ്ആർഒയുടെ മുൻ ദൗത്യമായ ചന്ദ്രയാൻ-2, 2020-ൽ ഒരു ഓർബിറ്ററിനെ വിജയകരമായി വിന്യസിച്ചിരുന്നു. എന്നാൽ ചന്ദ്രയാൻ 3ന്റെ ടച്ച്ഡൗൺ സൈറ്റിന് സമീപമുണ്ടായ ഒരു അപകടത്തിൽ അതിന്റെ ലാൻഡറും റോവറും നിർഭാഗ്യവശാൽ നശിച്ചു. ഇന്നുവരെ സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്‌റ്റേറ്റ്സ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയിട്ടുള്ളൂ.

സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങളിലും ഉപഗ്രഹ അധിഷ്ഠിത വ്യവസായത്തിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കേന്ദ്ര നയങ്ങളുടെ പ്രഖ്യാപനത്തിന് ശേഷമുള്ള രാജ്യത്തെ ആദ്യത്തെ പ്രധാന ദൗത്യമാണ് ഇസ്രോയുടെ ഈ വിക്ഷേപണം.


Sources:azchavattomonline

http://theendtimeradio.com

National

പുനലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആത്മമാരി 2024

Published

on

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും.

റവ. വൈ റെജി, പാ. ടിനു ജോർജ്, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് എന്നിവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനുവേൽ ഹെൻറി, പാ. അനിൽ അടൂർ, പാ. സാമുവേൽ വിൽ‌സൺ, ബ്രദർ ഇമ്മാനുവേൽ കെബി, ബ്രദർ ലിജിൻ എബ്രഹാം, പാ. റോഷൻ നൈനാൻ കോശി എന്നിവർ ഗാന ശുശ്രൂഷ നയിക്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

പ്രത്യാശോത്സവത്തിനായി ഒരുങ്ങി കോട്ടയം

Published

on

നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ ലീയും സംഘവുമാണ് കൊറിയയിൽ നിന്നും പ്രഭാഷണങ്ങൾക്കായി എത്തുന്നത്. നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ മലയാളികളെ കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തും.

1999 ൽ പോൾ യോംഗിച്ചോ വന്നതിന് 25 വർഷം പിന്നിടുമ്പോഴാണ് യോംഗിച്ചോയുടെ പിൻഗാമിയും കൊറിയയിലെ യോയിഡോ സഭയിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിൽ പ്രസംഗിക്കുന്നത്. എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള സഭയാണ് യോയിഡോ ഫുൾ ഗോസ്പൽ സഭ.

സഭാ വളർച്ചയിൽ ഏറെ പ്രയോജനകരമാകുന്ന നിലയിലാണ് പകൽ നടക്കുന്ന പാസ്റ്റേഴ്‌സ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ മാസം മുതൽ തിരുവനന്തപുരം മുതൽ ഓരോ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ യോഗങ്ങളും പ്രമോഷണൽ മീറ്റിങ്ങുകളും നടന്നുവരികയാണ്. ഓരോ താലൂക്കുകളിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പകൽ നടക്കുന്ന കോൺഫറൻസുകളിലും മെഗാ ക്രൂസേഡുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ തയ്യാറെടുക്കുകയാണ്. ഡോ. യങ്ങ് ഹൂൺ ലീയെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ സഭകളിലെ ശുശ്രൂഷകന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പവർവിഷൻ ടി വി ചാനലിന് ആരംഭം കുറിച്ച 1999 ൽ ഡോ. പോൾ യോംഗിച്ചോയെ കോട്ടയത്ത് കൊണ്ട് വന്ന റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഡോ. യങ്ങ് ഹൂൻ ലീയെ കൂടാതെ ഇന്ത്യയിലെ റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൻ വർഗീസ്, റവ. ശാമുവേൽ പെട്ട എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. 100 പേരടങ്ങുന്ന ഗായക സംഘമാണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സംഗീത ശുശ്രൂഷയ്ക്ക് ഏവർക്കും പ്രീയങ്കരരായ സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാംബ്ലെ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന, എന്നിവർ നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ കാലേബ് ഗീ ജോർജ്ജ്, ഗ്ലാഡ്സൺ വർഗ്ഗീസ്, ശ്യാം പുനലൂർ , അഭിമന്യു അർജുൻ, ഇവാ ആഷേർ ജോൺ സിസ്റ്റർ രഞ്ചി സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുക്കും. സ്റ്റേറ്റ് ഓവർസിയർ റവ.വൈ റെജി, അസി ഓവർസിയർ റവ ഡോ ഷിബു കെ.മാത്യു, വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി , രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി എന്നിവർ പങ്കെടുക്കും.
ബ്രദർ ബോവസ് & ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രജിഷ്ട്രേഷൻ ഫീസ് 300 രൂപയാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business31 mins ago

റാന്നിയിലെ വീട്ടില്‍ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; എയര്‍ടെല്ലിന് 33000 രൂപ പിഴ

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം...

us news37 mins ago

‘I’m Not Ashamed of the Gospel’: Christian Realtor Facing ‘Persecution’ After Sharing Bible Verse Won’t Back Down

A Virginia real estate agent claims he’s facing “professional ethics charges and could even lose his Realtor status” over past...

us news56 mins ago

ഐപിസി അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നടന്നു

അയര്‍ലന്‍ഡ്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 16ന് ലണ്ടന്‍ഡറിലയില്‍ നടന്നു. എപിസി അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ വൈസ് പ്രസിഡന്റ് ജിജി...

Tech23 hours ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

world news23 hours ago

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ്...

Movie23 hours ago

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound...

Trending

Copyright © 2019 The End Time News