Connect with us

us news

മരിച്ച ക്രിസ്തുവിനെ അല്ല,ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്”പ്രൊ:കോശി തലയ്ക്കൽ.

Published

on

ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ക്രിസ്തുവിൻറെ ഉയർപിന്നെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടതെന്നു പ്രമുഖ ദൈവ വചന പണ്ഡിതനും കൺവെൻഷൻ പ്രാസംഗികരും നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവുമായ പ്രൊ കോശി തലക്കൽ ഉധബോധിപ്പിച്ചിച്ചു. 516-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 12ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസിന്റെ സുവിശേഷം 24 -മത് .അധ്യായം അഞ്ചാം വാക്യത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊ കോശി തലക്കൽ.

ആഴ്ചവട്ടം ത്തിൻറെ ഒന്നാം നാളിൽ ൽ കർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ സമീപം എത്തിച്ചേർന്ന മഗ്ദലക്കാരത്തി മറിയ, യോഹന്നാ,യാക്കോബിൻറെ അമ്മ മറിയ എന്നിവർ കല്ലറയിൽ ക്രിസ്തുവിനെ കാണാതെ പരിഭ്രമിച്ച ഇരിക്കുമ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു നൽകിയ സന്ദേശം “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്, അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റു” നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതിന്റെ മാറ്റൊലി നമ്മുടെ കര്ണപുടങ്ങളിൽ ഇന്നും പ്രതിധ്വനിക്കുകയാണെന്നും പ്രൊഫസർ പറഞ്ഞു.തെറ്റായ സ്ഥലത്ത്, തെറ്റായ ആവശ്യത്തിനുവേണ്ടി ,സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ക്രിസ്തുവിനെ തേടുന്നവരുടെ ഇടയിലാണ് ഇന്ന് നാം അധിവസിക്കുന്നതെന്നും ” പ്രോസ്പെരിറ്റി ഗോസ്പൽ” ഇതിനു അനുയോജ്യമായി ചൂണ്ടികാണിക്കാവുന്ന ഒന്നാണെന്നും കോശി തലക്കൽ കൂട്ടിച്ചേർത്തു.

ഡാലസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐ പി എൽ കുടുന്ബ അംഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു .മധ്യസ്ഥ പ്രാർത്ഥനക്കു ശ്രീ അലക്സ് തോമസ്, ജാക്സൺ, ടിഎൻ നേത്ര്വത്വം നൽകി തുടർന്ന് പ്രൊഫസർ എഴുതിയ “നന്മയല്ലാതെ ഒന്നും”എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലാഡൽഫിയ ആലപിച്ചു. ശ്രീമതി ലിസി തോമസ്(ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 1-12 പാഠഭാഗം വായിച്ചു . ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി . പി ചാക്കോച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.
Sources:usmalayali

http://theendtimeradio.com

us news

ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

Published

on

സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട് പിൽ മില്ലേനിയം സെന്ററിൽ (Pill Millennium Center, Courtrybella Terrace, Newport) വച്ചു നടക്കുന്ന യോഗങ്ങളിൽ മുഖ്യ പ്രഭാഷകനായി അനുഗ്രഹിത കൺവൻഷൻ പ്രാസംഗകനും ഓക്ലഹോമയിലെ ഐ.പി.സി ഹെബ്രോൺ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസ് ഓക്ലഹോമ ദൈവ വചനത്തിൽ നിന്ന് ശുശ്രുഷിക്കും.

ടാബർനാക്കിൾ പെന്തകോസ്ത് ചർച്ച് ക്വയർ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. റ്റി.പി.സിയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Published

on

ഹൂസ്റ്റണ്‍:2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വടക്കേ അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ(പിസിഎന്‍എകെ) ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗുകളും പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.18ന് ശനിയാഴ്ച 4. 30ന് ചിക്കാഗോ പ്രമോഷണല്‍ യോഗം ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളില്‍ നടക്കും.
വിവിധ നഗരങ്ങളിലെ പ്രധാന സഭകളില്‍ ഓണ്‍ സൈറ്റ് രജിസ്‌ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാല്‍വറി പെന്തക്കോസ്ത് ചര്‍ച്ചിലും, മെയ് 26ന് മെട്രോ ചര്‍ച്ച് ഓഫ് ഗോഡിലും, ഡാളസിലെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉണ്ടായിരിക്കും.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങള്‍ നല്‍കേണ്ടവര്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ആയ ഫോസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാണ്.എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റണ്‍ പട്ടണത്തില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ദേശീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു. മിക്ക സിറ്റികളില്‍ നിന്നുമുള്ള ബസ്-ട്രെയിന്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സമ്മേളന നഗറിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.
ഹൂസ്റ്റണ്‍ ഐഎഎച്ച്, ഹൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരുവാന്‍ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.കാര്‍ മാര്‍ഗ്ഗമായി എത്തിച്ചേരുന്നവര്‍ക്കും കണ്‍വന്‍ഷന്‍ സെന്ററില്‍ സൗജന്യ പാര്‍ക്കിംഗ് ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രോഗ്രാമുകള്‍ മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍-ലോക്കല്‍ കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ദൈവജനത്തിന്റെ കൂട്ടായ്മയായപി സി എന്‍ എ കെ കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്.
ലോക പ്രശസ്ത ആത്മീയ സുവിശേഷ പ്രഭാഷകരും സംഗീതജ്ഞന്‍മാരും വിവിധ ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകരായി എത്തിച്ചേരും. സമ്മേളനം അനുഗ്രഹമായി തീരുവാനും വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍,രാജു പൊന്നോലില്‍,ബിജു തോമസ്,റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.pcnakhouston.org
Sources:onlinegoodnews

http://theendtimeradio.com

Continue Reading

us news

ന്യൂയോര്‍ക്ക് ശാലോം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയില്‍ ആത്മീയ സംഗമം ജൂണ്‍ 15 മുതല്‍

Published

on

ന്യൂയോര്‍ക്ക്: ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ന്യൂയോര്‍ക്ക് സഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15,16 തീയതികളില്‍ ബൈബിള്‍ ക്ലാസ്സും ആത്മീയ സംഗമവും നടക്കും. ”Growing in Christian Maturity”എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യൂ ക്ലാസ്സെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ് യോഗങ്ങള്‍. എസ്പിറ്റി ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് നേതൃത്വം നല്‍കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National15 hours ago

വിവരം ശേഖരിക്കാൻ പൊലീസ് ‘പള്ളികളിലേക്ക് കയറുന്നു’: ക്രിസ്ത്യൻ ഗ്രൂപ്പ് അസം ജില്ലയിൽ ഡിസിക്ക് പരാതി നൽകി

ആസാമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ ഒരു ക്രിസ്ത്യൻ സംഘം ചൊവ്വാഴ്ച പോലീസ് ഉദ്യോഗസ്ഥർ പള്ളികളിൽ കയറി വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് ആരോപണം. ഫെബ്രുവരിയിലുണ്ടായ നിരവധി ഭീഷണികളെത്തുടർന്ന് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ...

National16 hours ago

‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ മീറ്റിങ്ങ്

നവംബർ മാസം 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കപ്പെടുന്ന മെഗാ ക്രൂസൈഡായ ‘സെലിബ്രേഷൻ ഓഫ് ഹോപ്പ്’ 2024 (പ്രത്യാശോത്സവം) ന്റെ ആദ്യ പ്രമോഷൻ...

us news16 hours ago

ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് കോൺഫറൻസ് ജൂൺ 01, 02 തീയതികളിൽ നടക്കും

സൗത്ത് വെയിൽസിലെ മലയാളി പെന്തക്കോസ്ത് കൂട്ടായ്മയായ ടാബർനാക്കിൾ പെന്തക്കോസ്ത് സഭയുടെ (TPC) മൂന്നാമത് വാർഷിക കോൺഫറൻസ് ജൂൺ 01, 02 (ശനി, ഞായർ) തീയതികളിൽ നടക്കും. ന്യൂപോർട്ട്...

Travel16 hours ago

കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ

അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ...

us news16 hours ago

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഹൂസ്റ്റണ്‍:2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വടക്കേ അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ(പിസിഎന്‍എകെ) ദേശീയ കോണ്‍ഫറന്‍സിന്റെ...

us news16 hours ago

ന്യൂയോര്‍ക്ക് ശാലോം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ സഭയില്‍ ആത്മീയ സംഗമം ജൂണ്‍ 15 മുതല്‍

ന്യൂയോര്‍ക്ക്: ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ന്യൂയോര്‍ക്ക് സഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15,16 തീയതികളില്‍ ബൈബിള്‍ ക്ലാസ്സും ആത്മീയ സംഗമവും നടക്കും. ”Growing in Christian Maturity”എന്ന വിഷയത്തെക്കുറിച്ച്...

Trending