Connect with us

us news

അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ്, എവരി ഹോം ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്ന ബൈബിൾ ക്ലാസ്

Published

on

അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ്, എവരി ഹോം ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്ന ബൈബിൾ സ്റ്റഡി മെയ് 28 മുതൽ 31 വരെ നടക്കും. ഇന്ത്യൻ സമയം രാവിലെ 5.30 മുതൽ ഓൺലൈനിലാണ് ക്ലാസ് നടക്കുന്നത്. പ്രഭാഷകനും വേദാധ്യാപകനും ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അപ്പോളജറ്റിക്സ് ഡയറക്ടർ പാസ്റ്റർ ജെയ്സ് പാണ്ടനാട് ഉണർവ്വ് ബൈബിൾ അടിസ്ഥാനത്തിൽ എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തും. പാസ്റ്റർ സി വി ആൻഡ്രൂസ്( പേട്രൺ.പാസ്റ്റർ) പാസ്റ്റർ എബി മാമൻ(സീനിയർ പാസ്റ്റർ) എന്നിവർ നേതൃത്വം നൽകും.
Zoom ID:830 2595 0871
Password: acog
Sources:christianlive

http://theendtimeradio.com

us news

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

Published

on

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്‌റ്റർ ഡയറക്ട്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യപ്രസംഗീകരായി ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗിസ്‌ (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.
ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്യയറിന്റെ നേത്രത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രുഷകൾ നടക്കും.
സമാപന ദിനമായ ഞായർ വൈകുന്നേരം 5 മണിക്കു Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു.
ഈ കോൺഫറൻസിന്റെ അനുഗ്രഹത്തിനായി കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നു പോരുന്നു.
178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും 9 മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആസ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേതൃത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
http://theendtimeradio.com

Continue Reading

us news

ഐ പി സി അയർലണ്ട് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷന് അനുഗ്രഹീതസമാപ്തി*.

Published

on

*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി .
27ന് വൈകിട്ട് 6 ന് ഐപിസി ഹെബ്രോൺ നോർത്ത് ഡബ്ലിൻ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോബി ശാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു സ്വാഗതം ആശംസിക്കുകയും ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം രണ്ടാമത് വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് കേരളക്കരയിലെ അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി (രാജു മേത്ര) മുഖ്യ സന്ദേശം നൽകി.
ശനിയാഴ്ച രാവിലെ അയർലൻഡ് &ഇ യു റിജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ കലണ്ടറും ന്യൂസ് ലെറ്ററും റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം പ്രകാശനം ചെയ്തു.
പാസ്റ്റർ ബാബു സക്കറിയ, പാസ്റ്റർ രാജു മേത്ര എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സോദരി സമാജവാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസ് മുഖ്യ സന്ദേശം നൽകി .തുടർന്ന് നടന്ന സൺഡേ സ്കൂളിന്റെ വാർഷിക സമ്മേളനത്തിൽ സൺഡേ സ്കൂൾ പരീക്ഷയിൽ വിജയികളായവർക്ക് സമ്മാനദാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി ഡബ്ലിൻ സഭ നേടുകയും ചെയ്തു. തുടർന്ന് നടന്ന പി വൈ പി എ യുടെ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസ് സന്ദേശം നൽകുകയും2024- 25 നടന്ന പി വൈ പി എ താലന്ത് പരിശോധനയിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ഏറ്റവും കൂടുതൽ പോയിന്റ് ഐപിസി
പി സി ഐ ഡബ്ലിൻ സഭ നേടുകയും ചെയ്തു.
ശനിയാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അധ്യക്ഷത വഹിക്കുകയും
പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര) തിരുവചനത്തിൽ നിന്ന് സംസാരിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇ യു റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ് അധ്യക്ഷത വഹിക്കുകയും റീജിയൻ പ്രസിഡണ്ട് പാസ്റ്റർസി റ്റി എബ്രഹാം തിരുവത്താഴ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ പാസ്റ്റർ രാജു മേത്ര സമാപന സന്ദേശം നൽകുകയും ചെയ്തു. രണ്ടാമത് റീജിയൻ കൺവെൻഷനിൽ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിലുള്ള അനുഗ്രഹീത ഗായകസംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവെൻഷന്റെ സമാപന യോഗത്തിൽ ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി നവംബർ മാസത്തിൽ ആരംഭിക്കാൻ പോകുന്ന മോറിയ ബൈബിൾ സെമിനാരിയെ കുറിച്ചുള്ള വിശദീകരണം പാസ്റ്റർ ജോബി ശമുവൽ നൽകുകയുണ്ടായി. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
 http://theendtimeradio.com

Continue Reading

us news

ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോ പെന്തകോസ്ത് സമൂഹം ആദരിക്കുന്നു.

Published

on

ഷിക്കാഗോ : മലയാള ക്രൈസ്തവ വിശ്വാസ സമൂഹം വിശുദ്ധ സഭാ ആരാധനയിൽ ഉപയോഗിക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ അനേക ക്രൈസ്തവ ഗാനങ്ങൾ രചിച്ച് ക്രൈസ്തവ കൈരളിക്ക് സംഭാവന നൽകിയ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ സാംകുട്ടി മത്തായിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിലുള്ള പെന്തക്കോസ്ത് സമൂഹം ആദരിക്കുന്നു.
ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന സംഗീത ആദരവ് പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. അദ്ദേഹം രചിച്ച ഗാനങ്ങൾക്ക് പ്രാധാന്യം നൽകി ക്കൊണ്ട് ഹിസ് വോയിസ് ചിക്കാഗോ എന്ന സംഗീത ഗ്രൂപ്പ് സംഗീത പരിപാടികൾ അവതരിപ്പിക്കും.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National5 hours ago

ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 പേർ അറസ്റ്റിൽ

സ്‌കൂൾ ജീവനക്കാരുടെ അനുമതിയില്ലാതെ സർക്കാർ നടത്തുന്ന രണ്ട് സ്‌കൂളുകളിൽ ബൈബിളുകളും ലഘുലേഖകളും വിതരണം ചെയ്തതിന് 19 ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റ് ചെയ്തു.കിഴക്കേ ഇന്ത്യയിലെ സംസ്ഥാനമായ ബീഹാറിൽ സെപ്തംബർ...

world news5 hours ago

Thai Court Orders Extradition of Christian Activist to Vietnam

Thailand— A Thai court ordered Christian activist Y Quynh Bdap, co-founder of advocacy group Montagnards Stand for Justice, to be...

Tech5 hours ago

ഇന്‍സ്റ്റഗ്രാം പോലെ വാട്‌സാപ്പിലും ഇനി സ്റ്റാറ്റസ് ലൈക്ക് ചെയ്യാം, സുഹൃത്തുക്കളെ ടാഗ് ചെയ്യാം

വാട്‌സാപ്പ് ഉപയോഗിക്കാത്തവരായി ചുരുക്കം ചില ആളുകള്‍ മാത്രമേ ഉണ്ടാകൂ. ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിക്കാറുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്....

National5 hours ago

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് 2025 തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സ് സിലബസായ ചല്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം ‘Come to the Party’ പുറത്തിറങ്ങി. ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ...

world news5 hours ago

ബുർക്കിന ഫാസോയിലെ കൂട്ടക്കൊല: 600 പേർ കൊല്ലപ്പെട്ടു

ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി. എൻ. എൻ. റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 24-നാണ്...

us news1 day ago

അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിനു സിഡ്നി വേദിയാകുന്നു

സിഡ്നി: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത്‌ നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL – 2415 CAMDEN VALLEY WAY, CASULA...

Trending