Connect with us

National

റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി.

Published

on

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടക്കുന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും തുടര്‍ന്ന് അദ്ദേഹം പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്യും. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ റീജിയണല്‍ സൂപ്രണ്ടന്റായി സേവനം അനുഷ്ടിച്ച റവ. കെന്‍ ആന്‍ഡേഴ്‌സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ചര്‍ച്ച് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ റവ. സി. സി തോമസ് സാറിനെ സൗത്ത് ഏഷ്യന്‍ സുപ്രണ്ടന്റായി നീയമിച്ചത്. 191 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ വംശജന്‍ ഇന്‍ഡ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ചുമതലയില്‍ സൂപ്രണ്ടന്റായി നീയമിതനാകുന്നത്.കഴിഞ്ഞ 8വര്‍ഷങ്ങളില്‍ കേരളാ സ്‌റ്റേറ്റ് ഓവര്‍സീയര്‍ എന്ന നിലയിയിലും ഇന്ത്യയിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാന്‍ എന്ന നിലയിലും നല്‍കിയ നേതൃത്വപാടവത്തിനും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി. സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖലയായ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മുളക്കുഴയില്‍ ആയിരിക്കും എന്ന് വേള്‍ഡ് മിഷനില്‍ നിന്നും ലഭിച്ച അറിയിപ്പ്. അതോടൊപ്പം ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനായും റവ. സി. സി തോമസ് സാർ പ്രവര്‍ത്തിക്കും. 1913ല്‍ യശശ്ശീരനായ റവ: കുക്ക് സായിപ്പിനാല്‍ ഇന്‍ഡ്യയില്‍ വിശേഷാല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യ. പ്ര കേരളാ സ്‌റ്റേറ്റിന് ലഭിക്കുന്ന അംഗീകരമായാണ് ഇത് കാണുന്നത്.
മുളക്കുഴ ചിറയില്‍ വീട്ടില്‍ സി.ഐ. ചാക്കോ തങ്കമ്മ ചാക്കോ എന്നിവരുടെ മകനായി 1964 ഫെബ്രുവരി 4ാം തീയതി ജനിച്ച പാസ്റ്റര്‍ സി. സി തോമസ് 2016 സെപ്റ്റംബറിലാണ് ഇന്‍ഡ്യാ ദൈവസഭയുടെ ഓവര്‍സിയറായി ചുമതല ഏറ്റത്. ചുമതല ഏറ്റ അന്നു മുതല്‍ വ്യക്തമായ പദ്ധതികളോടെ സഭയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
പുനലൂര്‍, മണക്കാല എന്നിവിടങ്ങളില്‍ വേദ പഠനം നടത്തിയനന്തരം ഫിലിപ്പിയന്‍സിലും അമേരിക്കയിലുംവേദശാസ്ത്രത്തില്‍ ഉപരി പഠനം നടത്തി. അമേരിക്കയിലെ ടെന്നസിയില്‍ സഭാ ശുശ്രൂഷകനായി 8 വര്‍ഷം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-2007 വര്‍ഷങ്ങളില്‍ മുളക്കുഴ മൗണ്ട് സിയോന്‍ ബൈബിള്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1999 മുതല്‍ തിരുവല്ല ഐസിറ്റിഎസ് രജിസ്ട്രാറായി പ്രവര്‍ത്തിച്ചു.2002 ല്‍ ഐസിറ്റിഎസിന്റെ അഡ്മിനിസ്‌ട്രേറ്ററായി വേള്‍ഡ് മിഷന്‍ നിയമിച്ചു. സഭയുടെ യുവജന പ്രസ്ഥാനമായ വൈ. പി. ഇ യുടെ പ്രസിഡന്റ്, ഐസിറ്റിഎസ് അഡ്മിനിസ്‌ട്രേറ്റര്‍, കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ ശുശ്രൂഷാ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. ഭാര്യ: സുനു തോമസ്. മക്കള്‍: ഗ്രാന്റ് തോമസ്, നഥനയേല്‍ തോമസ്. മരുമക്കള്‍:നാന്‍സി തോമസ്, ഷാരണ്‍ വര്‍ഗീസ് കൊച്ചുമക്കള്‍:അരിയേലാ, എസക്കിയേല്‍, സമാറ
 http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ; മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് വടക്കുകിഴക്കൻ ക്രൈസ്തവ കൗൺസിൽ

Published

on

ഇന്ത്യയിൽ ക്രൈസ്തവർക്കും പള്ളികൾക്കും നേരെ നടക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്ന് North East India Christian Council ആവശ്യപ്പെട്ടു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും കൗൺസിൽ സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും ആരാധനാലയങ്ങൾക്കും നേരെ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങളും ഭീഷണികളും ഗൗരവമായി കാണണമെന്ന് North East India Christian Council (NEICC) കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ബൈബിൾ വായിക്കുക

കൗൺസിൽ പ്രസിഡന്റ് റവ. ലാൽഫാക്‌സുവാലയും ജനറൽ സെക്രട്ടറി റവ. ഡോ. മെയു ചാങ്‌കിരിയും നവംബർ 21-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്. പള്ളികൾക്കുനേരെയുള്ള ആക്രമണം, ആരാധനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ, പാസ്റ്റർമാർക്കെതിരായ ഭീഷണികൾ, വിശ്വാസികൾക്കുനേരെയുള്ള ആക്രമണം, പള്ളി സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ പരാതികൾക്ക് ഗൗരവമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

United Christian Forum 2025 ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ 600-ലധികം അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയതായി NEICC പ്രസ്താവനയിൽ ഉദ്ധരിച്ചു. അതേസമയം, India Hate Lab 2026 മേയ് 13 മുതൽ സെപ്റ്റംബർ 20 വരെ പശ്ചിമ ബംഗാളിലെ 13 ജില്ലകളിലായി കുറഞ്ഞത് 60 സംഭവങ്ങൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. Bangiya Christiya Pariseba പശ്ചിമ ബംഗാളിൽ അഞ്ച് മാസത്തിനിടെ 48 ആക്രമണ-പീഡന പരാതികൾ ലഭിച്ചതായി അറിയിച്ചതായും NEICC ചൂണ്ടിക്കാട്ടി. ബൈബിൾ വായിക്കുക

ഈ കണക്കുകൾ വിവിധ സംഘടനകൾ രേഖപ്പെടുത്തിയ പരാതികളും റിപ്പോർട്ടുകളുമാണ്; അവയെല്ലാം സ്വതന്ത്രമായി സ്ഥിരീകരിച്ച പോലീസ് കണക്കുകളായി കാണാൻ പാടില്ല.

ബലപ്രയോഗം, വഞ്ചന, നിർബന്ധം എന്നിവയിലൂടെ മതംമാറ്റം നടത്തുന്നത് തടയേണ്ടതാണെന്ന് കൗൺസിൽ അംഗീകരിച്ചു. എന്നാൽ സ്വമേധയാ മതം തിരഞ്ഞെടുക്കാനുള്ള അവകാശം, സമാധാനപരമായ സുവിശേഷ പ്രവർത്തനം, ആരാധന, നിയമാനുസൃതമായ ജീവകാരുണ്യ പ്രവർത്തനം എന്നിവ കുറ്റകരമാക്കാൻ നിയമങ്ങൾ ഉപയോഗിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പരാതികൾ നിഷ്പക്ഷമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും NEICC സർക്കാരുകളോട് ആവശ്യപ്പെട്ടു.
Sources:christiansworldnews

http://theendtimeradio.com

The North East India Christian Council (NEICC) has condemned what it called continuing violence, intimidation and harassment of Christians and Christian institutions across India. It has asked the central and state governments to protect religious minorities and review state anti-conversion laws.

The council’s president, Rev Lalfakzuala, and general secretary, Rev Dr Meyu Changkiri, issued the statement on November 21. They said attacks on churches, disrupted worship services, threats to pastors, assaults on believers and damage to church property needed serious attention. They also said Christians in north-eastern India could not stay indifferent to the suffering of fellow believers elsewhere in the country.

The council cited figures from several organisations. The United Christian Forum (UCF) recorded more than 600 incidents of violence against Christians across India between January and October 2025. India Hate Lab documented at least 60 incidents in 13 districts of West Bengal between May 13 and September 20, 2026.

The Bangiya Christiya Pariseba (BCP), also known as the Bengal Christian Council, has reported 48 alleged attacks and cases of harassment in the state over five months this year. According to its founding secretary, only 16 of these led to FIRs. An FIR, or First Information Report, is the formal police complaint that starts a criminal investigation in India.

NEICC said a prayer and protest rally in Kolkata on November 5 showed that Christian communities were growing anxious and wanted protection and justice. The BCP organised the rally, and its founding secretary said more than 12,000 people attended, over twice the number expected.

The council said allegations of unlawful conversion must go through due process and the rule of law, not mob action or vigilantism. It accepted that conversion by force, fraud or coercion should be prevented. But it said anti-conversion laws should not be used to criminalise voluntary religious choice, peaceful evangelism, worship or lawful humanitarian work.

Anti-conversion laws are state laws that regulate changes of religion. Odisha passed the first such law in 1967. There is no national law. Maharashtra became the 13th state to pass one this year, and it took effect on August 28. The Maharashtra government justified the law by pointing to a rise in cases of forced conversion. India’s Supreme Court has held that such laws are constitutional provided they do not interfere with an individual’s freedom of religion. The National Council of Churches has challenged the laws of 12 states in the court, and in February a bench referred the case to three judges.

NEICC said some state laws are so loosely worded that officials can read them as they please, apply them selectively and use them to harass churches and their members. It called for a full review, the repeal of provisions that conflict with constitutional freedoms, and clearer definitions with safeguards against misuse.

The council cited Article 25 of the Indian Constitution, which guarantees every person freedom of conscience and the right to profess, practise and propagate religion, subject to constitutional limitations. These rights, it said, are guaranteed by the Constitution and do not depend on the majority’s consent.

The council urged governments to protect Christian communities and places of worship. It also asked them to make sure police act impartially and register complaints promptly, that investigations are quick and transparent, and that those behind the violence are held accountable.

Some groups accuse Christian groups of converting people through inducements. In one case in West Bengal’s Bardhaman district, organisers of a Christian prayer meeting said workers of the Bharatiya Janata Party (BJP), India’s ruling party, and the Hindu nationalist group Bajrang Dal disrupted their gathering on September 27. Both organisations denied the charge and said they had come to protest “religious conversion activities”. A Bajrang Dal member accused the organisers of “exploiting” poor residents with offers of money disguised as prayer.

The statement also pointed to Christian contributions to education, healthcare, social development and humanitarian service across India, across religious and social lines.

“Our appeal is not against any community or faith, but for justice, equality, religious freedom and respect for human dignity,” the statement said.
 http://theendtimeradio.com

Continue Reading

National

പി.എസ്.ചെറിയാൻ്റെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Published

on

കോട്ടയം: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ്റെ കുടുംബസംഗമത്തിൽ
പി.എസ്. ചെറിയാൻ രചിച്ച മൂന്ന് പുസ്തകങ്ങൾ –ജെൻസി വൈബും നിർമ്മിത ബുദ്ധിയും, ജീവിതം പകുത്തു നൽകുന്നവർ, കേരള ക്രൈസ്തവ സഭ: ചരിത്രവഴികളും സംസ്കാരവും –ഹാലേലൂയ്യാ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ് വെണ്മണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ ജെ. ജോസഫ്, ചാക്കോ കെ. തോമസ്, ടോണി ചൊവൂകാരൻ, പാസ്റ്റർ പി. ജി. മാത്യൂസ്, സജി മത്തായി കാതേട്ട്, ഷാജൻ ഇടയ്ക്കാട്, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള, അനീഷ് കൊല്ലംകോട്, മുളവന മോഹൻദാസ്, സന്ദീപ് വിളമ്പുകണ്ടം, സാം മുഖത്തല, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ കെ.ജെ. ജോബ് വയനാട്, പാസ്റ്റർ ഫിന്നി ജോർജ്, ഫിന്നി മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, ഗ്ലെന്നി, ഫിന്നി കാഞ്ഞങ്ങാട്, സുബി ചെറിയാൻ, പ്ലൻസി സാം, ജെസ്സി ഷാജൻ എന്നിവർ പങ്കെടുത്തു.

“ജെൻസി വൈബും നിർമിത ബുദ്ധിയും ” എന്ന കൃതി തലമുറയുടെ മാറുന്ന മുഖവും സമകാലിക വിഷയങ്ങളൂടെ നിരീക്ഷണവുമാണ്. “ജീവിതം പകുത്തു നൽകുന്നവർ” നമുക്കു മുമ്പിൽ സംഭവിക്കുന്ന ചുറ്റുവട്ടക്കാഴ്ചകളിൽ നിന്നുള്ള ജീവിത പാഠങ്ങളാണ്. “കേരള ക്രൈസ്തവ സഭ – ചരിത്രവഴികളും സംസ്കാരവും” സഭാ ചരിത്രത്തിൻ്റെ നടവഴികളിലൂടെ ഒരു യാത്രയാണ്. ക്രൈസ്തവ സഭ കേരള സംസ്കാരത്തിനും നവോത്ഥാനത്തിനും നൽകിയ സംഭാവനകൾ അടയാളപ്പെടുത്തുന്ന കൃതി. ദീപ്തി പബ്ലിക്കേഷൻസാണ് പ്രസാധകർ. 99617 20195 എന്ന നമ്പരിൽ പുസ്തകം ഓർഡർ ചെയ്യാം.
Sources: sdwaninews

http://theendtimeradio.com

Continue Reading

National

അമൃത്സറിൽ പ്രാർത്ഥനാ യോഗത്തിനിടെ പാസ്റ്റർക്കും മകനും നേരെ ക്രൂരമായ ആക്രമണം

Published

on

പഞ്ചാബിലെ അമൃത്സറിലുള്ള മന്ദിർ വാലി ഗലിയിലാണ് സംഭവം. ഒരു വീട്ടിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ നാലോ അഞ്ചോ പേരടങ്ങുന്ന സംഘം അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ബൈബിൾ വായിക്കുക

പുറത്തുവന്ന ദൃശ്യങ്ങളിൽ വീട്ടിനുള്ളിലുണ്ടായിരുന്നവരെ സംഘം മർദിക്കുന്നതും സാധനങ്ങൾ വലിച്ചെറിയുന്നതും കാണാം. ആക്രമണത്തിനിടെ പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെയും മർദിച്ചു. മകനെ ചവിട്ടിയതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണം നടത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നും പ്രാർത്ഥനാ യോഗം തടയാനാണ് എത്തിയതെന്നും ദൃക്സാക്ഷിയായ രാജീന്ദർ കൗർ ആരോപിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ മൊബൈൽ ഫോണുകളും സ്വർണച്ചങ്ങലകളും സംഘം തട്ടിയെടുത്തതായും അവർ ആരോപിക്കുന്നു.

സംഘർഷത്തിനിടെ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റതായും തലപ്പാവ് അഴിഞ്ഞുപോയതായും റിപ്പോർട്ടുകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മൻദീപ് സിങ് സ്ഥിരീകരിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.

പ്രാർത്ഥനാ യോഗത്തിനിടെ നടന്ന ഈ ആക്രമണം ആരാധനാ സ്വാതന്ത്ര്യത്തെയും വിശ്വാസികളുടെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുകയാണ്.
Sources:christiansworldnews

http://theendtimeradio.com

A Christian pastor and his disabled son were allegedly assaulted after a group of men forcibly entered a house in Mandir Wali Gali, Amritsar, where a prayer meeting was under way. The incident, which was captured on video, has raised concerns over the safety of members of the Christian community.

According to reports, four to five men barged into the residence carrying plates and other objects before attacking those present at the gathering. The pastor was allegedly beaten, while his disabled son was kicked during the assault.

Attack Captured on Video

Footage of the incident shows the men entering the house and creating a disturbance before physically assaulting people attending the prayer meeting. The video, which has circulated widely, captures the violence inside the residence.

The motive behind the attack remains unclear. However, eyewitness accounts suggest that the men intended to disrupt the Christian prayer gathering.

Eyewitness Alleges Attackers Were Intoxicated

Rajinder Kaur, an eyewitness to the incident, alleged that the attackers were under the influence of alcohol when they entered the house. She further claimed that they wanted to stop the prayer meeting and subjected those present to violence.

Kaur also alleged that the men snatched mobile phones and gold chains belonging to people attending the gathering. These allegations have added a further dimension to the incident, with claims of both physical assault and theft.

The allegations, including the circumstances surrounding the attack, will require verification through the police investigation.

Police Investigate Incident

The incident has drawn attention following the circulation of the video footage, which reportedly shows the violent confrontation inside the house.

Local police are investigating the matter, and the available CCTV footage is expected to assist in establishing the sequence of events and identifying those involved.

The exact motive behind the assault has not yet been established. It also remains to be confirmed whether the attack was specifically intended to target the Christian prayer meeting or arose from another dispute.

Concerns Over Safety of Worshippers

The alleged assault has once again brought attention to the safety of people gathering for religious worship in private residences. Prayer meetings are an important part of Christian community life, providing opportunities for fellowship, worship and spiritual support.

The reported assault on a pastor and his disabled son has caused particular concern, given the vulnerability of those targeted.

As the investigation continues, further details are awaited regarding the identities of the accused, the circumstances leading to the incident and the action taken by the authorities.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 minutes ago

ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ; മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന് വടക്കുകിഴക്കൻ ക്രൈസ്തവ കൗൺസിൽ

ഇന്ത്യയിൽ ക്രൈസ്തവർക്കും പള്ളികൾക്കും നേരെ നടക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്ന് North East India Christian Council ആവശ്യപ്പെട്ടു. മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും...

National24 hours ago

പി.എസ്.ചെറിയാൻ്റെ മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോട്ടയം: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ്റെ കുടുംബസംഗമത്തിൽ പി.എസ്. ചെറിയാൻ രചിച്ച മൂന്ന് പുസ്തകങ്ങൾ –ജെൻസി വൈബും നിർമ്മിത ബുദ്ധിയും, ജീവിതം പകുത്തു നൽകുന്നവർ, കേരള...

us news24 hours ago

ചിക്കാഗോയിൽ നിന്ന് സമാഹരിച്ച നേപ്പാൾ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു.

ചിക്കാഗോ: പ്രകൃതിദുരന്തം മൂലം തകർന്നടിഞ്ഞ നേപ്പാളിന്റെ ഉൾപ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ചിക്കാഗോയിൽ നിന്ന് സമാഹരിച്ച തുകയുടെ വിതരണം നടന്നു. നേപ്പാളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വേണ്ടി പാസ്റ്റർ...

us news1 day ago

യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ‘സുഡേറിയം ഓഫ് ഒവിയേഡോ’ എന്ന തിരുവസ്ത്രവും ഒരാളെത്തന്നെയാണ് പൊതിഞ്ഞിരുന്നതെന്ന സൂചന...

us news1 day ago

നൊർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം

2027-ൽ ഓസ്‌റ്റിനിൽ നടക്കുന്ന നേർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ 30-ാം കോൺഫ്രൻസ് പ്രമാണിച്ച് സുവനീർ പ്രസിദ്ധീകരിക്കുന്നു. ഷാജി വെണ്ണിക്കുളമാണ് ചീഫ് എഡിറ്റർ. റവ. എബി മാമ്മൻ, റോയി...

National1 day ago

അമൃത്സറിൽ പ്രാർത്ഥനാ യോഗത്തിനിടെ പാസ്റ്റർക്കും മകനും നേരെ ക്രൂരമായ ആക്രമണം

പഞ്ചാബിലെ അമൃത്സറിലുള്ള മന്ദിർ വാലി ഗലിയിലാണ് സംഭവം. ഒരു വീട്ടിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ നാലോ അഞ്ചോ പേരടങ്ങുന്ന സംഘം അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്....

Trending

Copyright © 2019 The End Time News