National
എവെക്ക് 2025 പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ്
റ്റാമി (TAMI) കേരളയുടെ നേതൃത്വത്തിൽ എവെക്ക് 2025 എന്ന പേരിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് ഓഗസ്റ്റ് 27, 28 തീയതികളിൽ പുനലൂർ വാളക്കോട് ഏരിസ് പി ആർ വി ഗ്രാൻഡെ കൺവൻഷൻ സെന്ററിൽ നടക്കും.27 ബുധനാഴ്ച വൈകുന്നേരം ആറു മുതൽ ഒമ്പത് വരെയും 28 വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഒരുമണി വരെയും വൈകിട്ട് ആറു മുതൽ ഒമ്പത് വരെയുമാണ് സമ്മേളനം.പാസ്റ്റർ അനിസൻ കെ ശമുവേൽ കാനഡ & ടീം ശുശ്രൂഷിക്കും.പവർ കോൺഫറൻസ്,ഫാമിലി കോൺഫറൻസ്,ഹീലിങ് & ഡെലിവറൻസ് പ്രയർ എന്നീ ശുശ്രൂഷകൾ ഈ ദിവസങ്ങളിൽ നടക്കും.
http://theendtimeradio.com
TAMI Kerala will be hosting a Pastors and Leaders Conference titled Awake 2025 on August 27 and 28 at Ares PRV Grande Convention Centre, Valakode, Punalur. The meeting will be held from 6 to 9 pm on Wednesday, 10 to 1 am and 6 to 9 pm on Thursday. Pastor Anison K Samuel will serve Canada & Team. Services such as Power Conference, Family Conference, and Healing & Deliverance Prayer will be held on these days.
http://theendtimeradio.com
National
ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം: പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ (ഹ്യൂസ്റ്റൺ) ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു.
പുതിയ പാസ്പോർട്ട് ലഭിച്ച് 90 ദിവസത്തിനകം ഇ-ഒസിഐ (e-OCI) പോർട്ടൽ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി കഴിഞ്ഞുനൽകുന്ന അപ്ഡേറ്റുകൾക്ക് 25 യു.എസ് ഡോളർ പിഴ ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പിഴത്തുകയിൽ നിന്നാണ് ഇപ്പോൾ ഔദ്യോഗികമായി ഇളവ് അനുവദിച്ചിരിക്കുന്നത്.
2026 ഒക്ടോബർ 31 വരെ കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് 25 ഡോളർ പിഴയിൽ നിന്ന് പൂർണ്ണമായും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്.
2026 നവംബർ 1 മുതൽ 2026 ഡിസംബർ 31 വരെ സമർപ്പിക്കുന്ന പാസ്പോർട്ട് അപ്ഡേറ്റ് അപേക്ഷകൾക്കും ഈ പിഴ ബാധകമായിരിക്കുന്നതല്ല.
ഈ ഇളവിന്റെ ആനുകൂല്യം അർഹരായ മുഴുവൻ ഒസിഐ കാർഡ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോൺസുലേറ്റ് അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി www.cgihouston.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Sources:expressherald
The Government of India has announced a two-month waiver of the $25 late fee for Overseas Citizen of India (OCI) cardholders who have delayed updating their passport details on the e-OCI portal.
Under the one-time relaxation, fresh applications for updating passport details submitted between November 1 and December 31, 2026, will not attract the penalty.
As per the BOI notice on X, the waiver gives OCI cardholders who have missed the deadline an opportunity to update their passport information without paying the additional charge. It applies only to fresh passport-detail update applications received through the e-OCI portal during the specified two-month period.
The government has also clarified that changes in personal particulars cannot be submitted as routine passport-detail updates. OCI cardholders seeking to change their name, nationality, parents’ names or spouse’s name must submit a separate application under the category of ‘updation of personal particulars’.
Can OCI cardholders travel while passport updates are pending?
OCI cardholders will not face travel restrictions while their applications for updating passport details are being processed, according to the government’s clarification.
This means that applicants do not have to wait for their passport update applications to be processed before travelling to or from India.
However, travellers are advised to carry three documents when travelling: their old passport, new passport and OCI card.
The clarification is relevant to OCI cardholders who have received a new passport but are yet to complete the online update process. They can continue to travel while their applications are being processed, provided they carry the required documents.
What OCI cardholders should know
The late fee waiver is a temporary measure and applies only to fresh applications submitted between November 1 and December 31, 2026. Applicants must use the e-OCI portal to submit their passport-detail updates to qualify for the exemption.
OCI status is a long-term immigration arrangement for foreign citizens of Indian origin. It allows eligible cardholders to live, work and study in India indefinitely, subject to the applicable conditions.
Those who need to update their passport details should complete the process within the waiver period to avoid the additional penalty.
http://theendtimeradio.com
National
ബെഥെസ്ദ മിനിസ്ട്രി നഴ്സിങ്ങ് കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു; അപേക്ഷകൾ ക്ഷണിക്കുന്നു
റവ. സണ്ണിതാഴാം പളളം ഫാമിലി നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പഠനം ആരംഭിച്ച 25 നിർദ്ധനരായ കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായമായി നൽകുന്നു. ക്രൈസ്തവചിന്ത പ്രവർത്തകർ നേരിട്ട് അപക്ഷകരുടെ വീട്ടിലെത്തി നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമായിരിക്കും സഹായം അനുവദിക്കുക.
അപേക്ഷകൻ്റെ പേരും വിലാസവും ഫോൺ നമ്പരും :
കുട്ടിയുടെ പേരും
ഫോൺ നമ്പരും :
പഠിക്കുന്ന സ്ഥാപനത്തിൻ്റെ അഡ്രസ് :
വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഓരോരുത്തരുടേയും വിശദവിവരങ്ങൾ:
വീട്ടിലെ മാസ വരുമാനം:
വീട്ടിലെത്താനുള്ള വഴി :
കൂടെ വെയ്ക്കേണ്ട പേപ്പറുകൾ
- 2026 -ൽ ലഭിച്ച സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ ലെറ്റർ
2. ഇപ്പോഴും പഠനം തുടരുന്നുവെന്ന പ്രിൻസിപ്പലിൻ്റെ സർട്ടിഫിക്കറ്റ്
3 .പാസ്റ്ററും സഭാ സെക്രട്ടറിയും ചേർന്നെഴുതി ഒപ്പിട്ട ശുപാർശ കത്ത്
എന്നിവ സഹിതം നവംബർ 25 നകം താഴെക്കാണുന്ന ക്രൈസ്തവ ചിന്തയുടെ വിലാസത്തിൽ അയയ്ക്കുക.
കൊറിയറിൽ അയയ്ക്കരുത്.
സ്പീഡ് പോസ്റ്റിൽ മാത്രമേ അയയ്ക്കാവു.
Christhavavhintha
Kalady P O, Mattoor,
Ernakulam (Dist)
Pin : 683 574
Sources:cchintha.in
National
ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ ദേശീയ ഏകദിന കോൺഫറൻസിന് ചെങ്ങന്നൂരിൽ അനുഗ്രഹീത സമാപനം
ചെങ്ങന്നൂർ: ക്രൈസ്തവ സംഗീതജ്ഞരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ മ്യൂസിഷ്യൻസ് ഫെലോഷിപ്പിന്റെ (CMF) ദേശീയ ഏകദിന കോൺഫറൻസ് നവംബർ 3 ചൊവ്വാഴ്ച ചെങ്ങന്നൂരിൽ നടന്നു. ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലുള്ള ഗ്ലോബൽ റിവൈവൽ ചർച്ചിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു സമ്മേളനം ഗ്ലോബൽ റിവൈവൽ ചർച്ച് സീനിയർ പാസ്റ്റർ ആഷ്ലി തോമസ് പ്രാർത്ഥിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. വിവിധ റീജിയനുകളിൽ നിന്നുള്ള സംഗീതജ്ഞർ അവതരിപ്പിച്ച ഗാനങ്ങളും സംഗീതശുശ്രൂഷകളും സമ്മേളനത്തിന് പ്രത്യേക മികവേകി. സംഗീതശുശ്രൂഷകരുടെ ആത്മീയ വളർച്ച, വ്യക്തിജീവിതത്തിലെ വിശുദ്ധി, ശുശ്രൂഷയോടുള്ള സമർപ്പണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി വിവിധ സെഷനുകൾ ക്രമീകരിച്ചിരുന്നു
പാസ്റ്റർ പോൾസൺ സ്റ്റീഫന്റെ വചനസന്ദേശം ശ്രദ്ധേയമായി. സംഗീതജ്ഞരുടെ ആത്മീയ ജീവിതം എങ്ങനെയായിരിക്കണമെന്നും വിശ്വാസത്തിൽ എങ്ങനെ മുന്നേറണമെന്നും അദ്ദേഹം വചനാടിസ്ഥാനത്തിൽ വിശദീകരിച്ചു. സംഗീതശുശ്രൂഷയുടെ പിന്നിലെ ആത്മീയ സമർപ്പണത്തിന്റെയും ദൈവത്തോടുള്ള വ്യക്തിബന്ധത്തിന്റെയും പ്രാധാന്യം സന്ദേശത്തിൽ എടുത്തുപറഞ്ഞു.
ബാംഗ്ലൂരിൽ നിന്നുള്ള ഡോ. ജോയ് ജോൺ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ദൈവസാന്നിധ്യത്തിൽനിന്ന് അകന്നുകൊണ്ട് മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കാൻ കഴിയില്ലെന്നും ആത്മീയ അഭിഷേകവും ദൈവസാന്നിധ്യവുമില്ലാത്ത സംഗീതശുശ്രൂഷ കേവലം ശബ്ദമായി മാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംഗീതജ്ഞരുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തി സംഘടിപ്പിച്ച ‘ഹെൽത്ത് ആൻഡ് വെൽനസ്’ സെഷനും ശ്രദ്ധേയമായി. ഡോ. അജിത് ജോൺ നയിച്ച ക്ലാസിൽ ക്രിസ്തീയ കലാകാരന്മാർ ആത്മീയ ജീവിതത്തിന് നൽകുന്ന പ്രാധാന്യത്തോടൊപ്പം ശാരീരിക ആരോഗ്യത്തിനും ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും സ്വയംപരിചരണവും സംബന്ധിച്ച പ്രായോഗിക നിർദേശങ്ങളും പങ്കുവെച്ചു.
പാസ്റ്റർ പ്രിൻസ് തോമസ് റാന്നിയുടെ നർമവും ചിന്തോദ്ദീപകമായ ആശയങ്ങളും കോർത്തിണക്കിയ അവതരണത്തിലൂടെ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും സൗമ്യതയും മൃദുത്വവും പുലർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ക്രിസ്തുവിന്റെ സ്വഭാവം സംഗീതജ്ഞരുടെ ജീവിതത്തിൽ പ്രകടമാകേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിച്ചു.
സി.എം.എഫ് ഉപദേശകസമിതി അംഗം ഇവ. കുട്ടിയച്ചൻ തന്റെ സംഗീതാനുഭവങ്ങൾ പങ്കുവെച്ചു. സംഗീതരംഗത്ത് ദീർഘകാലമായി ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ അനുഭവങ്ങളും സംഭാവനകളും പുതിയ തലമുറയ്ക്ക് പ്രചോദനമായി. വിവിധ റീജിയനുകളിൽ നിന്നുള്ള അംഗങ്ങൾ സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ആത്മീയ കൂട്ടായ്മയ്ക്കും പരസ്പര സൗഹൃദം പുതുക്കുന്നതിനും അവസരമൊരുക്കിയ സമ്മേളനം അംഗങ്ങൾക്ക് അനുഗ്രഹീതമായ കുടുംബസംഗമമായി മാറി.
സി.എം.എഫ് കോർ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംസൺ കൊട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവേൽ ഹെൻട്രി, സുനിൽ സോളമൻ, ബിനു ചാരുത, പ്രതീഷ് വി.ജെ. എന്നിവർ സമ്മേളനത്തിന്റെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സി.എം.എഫ് ചെങ്ങന്നൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസാദ് കോശിയും ആലിസ് ജേക്കബും സമ്മേളനത്തിന്റെ പ്രാദേശിക ക്രമീകരണങ്ങൾ നിർവഹിച്ചു.
Sources:christiansworldnews
-
us news3 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

