Connect with us

National

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും

Published

on

നീറ്റ് പരീക്ഷാ പരിശീലനം ഇനി സ്മാർട്ടാകും; ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കുംമെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) മോക്ക് ടെസ്റ്റുകൾ നടത്തുന്നു. ‘കീ ടു എൻട്രൻസ്’ (Key to Entrance) പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾക്ക് ഏപ്രിൽ 24 മുതൽ തുടങ്ങും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായി, യഥാർത്ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും എൻട്രൻസ് കോച്ചിംഗുകൾക്ക് പോകുവാൻ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എഐ അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി മെയ് 1 മുതൽ സി.യു.ഇ.ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
Sources: expressherald

http://theendtimeradio.com

Kerala Infrastructure and Technology for Education (KITE) is conducting mock tests for higher secondary students preparing for medical entrance exams. National Eligibility cum Entrance Test (NEET) mock tests will commence on ‘Key to Entrance’ portal from April 24, authorities said. To enhance exam preparation, the mock tests are designed to simulate real exam conditions.
Students can access the service for free using login details provided by their schools through the portal ‘entrance.kite.kerala.gov.in’. Students who have not received login information should contact their school principal or nodal teacher.
In addition to mock tests, the portal includes training modules with over 20,000 questions for practising various subjects. It also features numerous practice questions with AI assistance, personalised study support, subject-specific study materials, adaptive learning facilities and performance analysis, a statement from KITE said.
AI-based training will be available from May 1 for Common University Entrance Tests, providing opportunities for economically disadvantaged students and those unable to attend entrance coaching.
Sources:expressherald http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും.

ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.

പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ, പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ്‌ ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്, അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്, ഫുഡ്‌: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്, മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്, ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട, വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ, വോളന്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്, തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.

പബ്ളിസിറ്റി കൺവീനേഴ്സ്:

പാസ്റ്റർ റെജി പി ശാമുവൽ (9562774079), പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം
 http://theendtimeradio.com

Continue Reading

National

ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

Published

on

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്‌സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.

ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്‌റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com

Continue Reading

National

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ

Published

on

പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026 ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ വച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.

പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാംറാന്നി എന്നിവർ പ്രസംഗിക്കും. സംഗീതം : സ്റ്റാവ്റോസ്, കൊച്ചി .
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National11 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല...

National12 hours ago

ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ്...

National12 hours ago

വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ

പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026...

National12 hours ago

പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ

പാലാരിവട്ടം: ബെഥേൽ എ.ജി.പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ 6 വരെ നടക്കും. പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക്...

us news1 day ago

Massive Christian Cathedral Unearthed in Sudan Reveals Forgotten Kingdom of Faith

The sands of Sudan are revealing an extraordinary piece of Christian history, and what archaeologists are uncovering could change how...

Movie1 day ago

Donnie Wahlberg Brought to Tears While Worshiping Jesus: ‘My Identity Is in Him’

Actor and pop star Donnie Wahlberg has been sharing more heartfelt moments from his newfound journey with Jesus, publicly giving...

Trending

Copyright © 2019 The End Time News