Connect with us

National

20 മിഷൻ സ്റ്റേഷനുകൾ, 100 പ്രവർത്തനങ്ങൾപുതിയ ചുവടു വെയ്പ്പുമായി ഐപിസി മലബാർ മേഖല

Published

on

കോഴിക്കോട്: ആറു റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയിൽ 20 പുതിയ മിഷൻ സ്റ്റേഷനുകളിലായി 100 പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കാനും ഐപിസി മലബാർ മേഖല തീരുമാനിച്ചു.

പുതിയ മിഷൻ സ്റ്റേഷനുകളുടെ അംഗീകാരത്തിനായി ഐപിസി കേരള സ്റ്റേറ്റിന് റിപ്പോർട്ട് സമർപ്പിക്കാനും, ശുപാർശ ചെയ്യാനും തീരുമാനിച്ചു. കോഴിക്കോട് ഫിലാഡൽഫിയ ഹാളിൽ നടന്ന പ്രഥമ കമ്മിറ്റിയിൽ പ്രസിഡന്റ് പാസ്റ്റർ ബാബു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.

ബന്തടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ, ചെമ്പേരി, ആലക്കോട് (കരുവഞ്ചാൽ), പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്, അമ്പലവയൽ, സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ, മുക്കം, കൊയിലാണ്ടി, വടകര, വണ്ടൂർ, മേലാറ്റൂർ, കോട്ടക്കൽ, ഷൊർണൂർ കേന്ദ്രീകരിച്ച് വള്ളുവനാട്, കോങ്ങാട് എന്നീ സ്ഥലങ്ങളാണ് പുതിയ മിഷൻ സ്റ്റേഷനുകൾ ആരംഭിക്കാൻ മേഖല സമിതി സ്റ്റേറ്റിനോട് ശുപാർശ ചെയ്യുക. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 7 അംഗ സമിതിയെയും തിരഞ്ഞെടുത്തു. പാസ്റ്റർ ഫിജി ഫിലിപ്പ്, പാസ്റ്റർ ചാക്കോ ദേവസ്യ, സജി മത്തായി കാതേട്ട്, ജോർജ് തോമസ്, സന്ദീപ് വിളമ്പുകണ്ടം, പാസ്റ്റർ പി.ഡി. രമേഷ്, ഇവാ. ബിനോയ് പൂന്തോട്ടം എന്നിവരെ സമിതിയിൽ പ്രവർത്തിക്കും.

ഓരോ മിഷൻ സ്റ്റേഷനുകളിലും മലബാറിലുള്ള സന്നദ്ധരായ സുവിശേകരെ നിയമിക്കാനായും ഐപിസി കേരള സ്റ്റേറ്റ് കൗൺസിലിനോട് ശുപാർശ ചെയ്യും. ഐപിസി സ്റ്റേറ്റിൻ്റെ ഡിപ്പാർട്ടുമെൻ്റുകളായ ചർച്ച് പ്ലാൻ്റിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെയും മലബാർ മിഷൻ ബോർഡിൻ്റെയും സഹായത്തോടെ അതാതു സമയത്ത് ട്രെയിനിംഗുകളും മറ്റും നൽകും. സാദ്ധ്യമായിടത്തെല്ലാം പുതിയ മിഷൻ സ്റ്റേഷനുകൾ തുടങ്ങണമെന്നാണ് മലബാർ മേഖല ചിന്തിക്കുന്നതെന്നും പ്രസിഡൻ്റ പാസ്റ്റർ ബാബു എബ്രഹാം പറഞ്ഞു.

മേഖല വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ എം.കെ. ജോയ്, ജോയിന്റ് സെക്രെട്ടറിമാരായ പാസ്റ്റർ പി.ഡി. രമേശ്, പാസ്റ്റർ ബേബി കുര്യാക്കോസ്, പി.വി. മാത്യു, ഏബ്രഹാം വടക്കേത്ത്, ട്രഷറർ ജോർജ് തോമസ്, പ്രോഗ്രാം കോഓർഡിനേറ്റർ സജി മത്തായി കാതേട്ട് എന്നിവർ വിവിധ ചർച്ചകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രൊമോഷണൽ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Sources:cchintha.in

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ

Published

on

കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

നവംബർ 4-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ രാജു ആനിക്കാട് ഉദ്ഘാടനം നിർവഹിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ അനീഷ് കവാലം, റെജിമാത്യു, കെ.എ. അബ്രഹാം, കെ.ജെ. തോമസ്, അജി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും

കൺവെൻഷന്റെ ഭാഗമായി CPIK മ്യൂസിക് ബാൻഡിന്റെയും വർഷിപ്പ് ലീഡേഴ്സിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഗീത ശുശ്രൂഷകളും ഉണ്ടായിരിക്കും. പ്രാർത്ഥനയ്ക്കും ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

പാസ്റ്റർ ദിൽഫാൻ (MIC, ഡയറക്ടർ) ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
പ്രസിഡന്റ്: 96492 42572
സെക്രട്ടറി: 97464 36102
ട്രഷറർ: 73063 47467
പ്രയർ കോർഡിനേറ്റർ: 95621 94342
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

യേശുവിനെ തള്ളിപ്പറയാഞ്ഞതിനാൽ ഗ്രാമത്തിൽ നിന്നും പുറത്താക്കി

Published

on

റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി. വീട്ടുസാധനങ്ങള്‍ നശിപ്പിച്ച സംഘം വീടുകള്‍ തകര്‍ക്കുകയും ചെയ്തു.

കങ്കര്‍ ജില്ലയിലെ ചിന്ദ്പാല്‍ ഗ്രാമത്തിലും സുകുമാ ജില്ലയിലെ ദിയോര്‍പള്ളി ഗ്രാമത്തില്‍നിന്നുമാണ് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈ സ്തവ വിശ്വാസം ഉപേക്ഷിച്ച് പരമ്പരാഗത മതവിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും മടങ്ങിച്ചെല്ലാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നായിരുന്നു അക്രമം ഉണ്ടായത്.

കങ്കര്‍ ജില്ലയിലെ ചിന്ദ്പാല്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ 24-നാണ് ഒരു ക്രിസ്ത്യന്‍ കുടുംബത്തെ വീടൊഴിപ്പിച്ചത്. ഇവരുടെ വീട്ടുസാധനങ്ങള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.

അതിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് സുകുമാ ജില്ലയിലെ ഗൊര്‍ഗുണ്ട പഞ്ചായത്തിലെ ദിയോര്‍പള്ളി ഗ്രാമ ത്തിലും സമാനമായ സംഭവം നടന്നു. ഒരു പാസ്റ്ററുടെ വീട് ഉള്‍പ്പെടെ അഞ്ച് വീടുകള്‍ തകര്‍ത്തു.

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കുന്ന ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ICC) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കുടുങ്ങളുടെ ഭാവി അനിശ്ചിതത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ഭരണ നേതൃത്വം നിസംഗതയിലാണ്. അധികൃതരുടെ അയഞ്ഞനിലപാട് അക്രമികള്‍ക്ക് കരുത്തായി മാറുകയാണ്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.
http://theendtimeradio.com

Indian Christian Family Thrown Out of Village After Refusing to Renounce Christ
In Chhattisgarh, India, the Kawde family was reportedly driven from their village in February 2025 after refusing to abandon their faith in Jesus Christ. Global Christian Relief reports that the expulsion came just days after the family publicly declared their faith through baptism.

The Kawdes had embraced Christianity roughly five years earlier. After their baptism, villagers allegedly surrounded the family’s home and demanded they stop attending church. When they refused, their belongings were reportedly carried out of the house, taken across a river, and dumped in a wooded area. The mother and daughters were left stranded there while the father and sons went to seek help from police.

Despite the threats, rejection, and loss of their home, the family reportedly remains steadfast in following Christ. Their story reflects the cost many believers in India face, where choosing Jesus can mean losing home, community, and security.
http://theendtimeradio.com

Continue Reading

National

ന്യൂ ഇന്ത്യാ ദൈവ സഭ 45 മത് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ നവംബർ 04 മുതൽ 08 വരെ ഗ്വാളിയറിൽ

Published

on

ഗ്വാളിയർ: ന്യൂ ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 45-ാം റീജിയൺ കൺവൻഷൻ നവംബർ 04 മുതൽ 08വരെ ഗ്വാളിയറിലുള്ള ബെഥെസ്‌ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും.

മഹാസമ്മേളനം ജനറൽ പ്രസി‌ഡണ്ട് പാസ്റ്റർ ഡോ. ആർ. എബ്രഹാം 04 നു വൈകിട്ട് ആറു മണിക്ക് ഉദ്ഘാടനം ചെയ്യും.ജനറൽ വൈസ് പ്രസിഡൻ്റെ പാസ്റ്റർ റ്റി.റ്റി എബ്രഹം അദ്ധ്യക്ഷത വഹിക്കും ജനറൽ പ്രസിഡൻ്റ് പാസ്റ്റർഡോ. ആർ ഏബ്രഹാം ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, സിസ്റ്റർ ജോയ്സ് ഏബ്രഹാം, റവ.രഞ്ജിത് ഏബ്രഹാം, റവ.ഡോ. മാർലോ ഫിലിപ്പ്, റവ.ഡാമ്യൻ, പാസ്റ്റർ സാം വർഗീസ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകും. വിവിധ സമ്മേളനങ്ങളിൽ ന്യൂ ഇന്ത്യാ ദൈ വസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അദ്ധ്യക്ഷത വഹിക്കുകയും വിവിത സെക്ക് ഷനുകളിൽ പ്രസംഗിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ്സ് പാസ്‌സ്റ്റേഴ്‌സ് സമ്മേളനം സോദരി സമ്മേളന, സൺഡേ സ്‌കൂൾ യുവജന സമ്മേളനവും, മിഷൻ സമ്മേളനവും പൊതു സമ്മേളനവുംസംയുക്ത ആരാധനയും നടക്കും.

പാസ്റ്റർ രഞ്ജിത്ത് എബ്രഹാം സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്‌ത്യൻ സെൻട്രൽ ചർച്ച് ഗായകർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുവജന സമ്മേ ഇനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. സഹോദരിമാരുടെ സമ്മേള നത്തിൽ സിസ്റ്റർ ജോയിസ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുടെ ഭാര്യമാരും മറ്റു സഹോദരിമാരും സംബന്ധിക്കും.

8-ാം തീയതി ഞായറാഴ്‌ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർത്ത്യമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാ നങ്ങളിൽ നിന്നും വരുന്ന ദൈവദാസന്മാരും ലീഡർ മാരും അപ്പവീഞ്ഞുകൾ വിതരണം ചെയ്യും.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie3 hours ago

Christian Singer Colton Dixon Says Charlie Kirk’s Assassination ‘Changed’ Him

Christian singer-songwriter Colton Dixon said the assassination of Charlie Kirk and the government’s restrictive response to the COVID-19 pandemic “changed”...

us news3 hours ago

NACOG 2027 ഓസ്റ്റിൻ ദേശീയ പേൾ ജൂബിലി സമ്മേളനം : രജിസ്ട്രേഷൻ ഉൽഘാടനം ഡിസംബർ അഞ്ചിന് അറ്റ്ലാൻ്റയിൽ

30 -ാമത് നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ ദേശീയ സമ്മേളനം ഓസ്‌റ്റനിൽ 2027 ജൂലൈ 15 മുതൽ 18 വരെ നടക്കും. 30 -ാമത് പേൾ...

National4 hours ago

കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയുടെ രണ്ടാമത് കൺവെൻഷൻ നവംബർ 4 മുതൽ 8 വരെ

കൊച്ചി: കൊച്ചിൻ പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ CPIK-യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് കൺവെൻഷൻ 2026 നവംബർ 4 മുതൽ 8 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട്...

us news4 hours ago

‘പുതുജീവൻ’ ക്രിസ്തീയ ഭക്തിഗാനം ഹൂസ്റ്റണിൽ റിലീസ് ചെയ്തു

ഹ്യൂസ്റ്റൺ: ‘അമ്പലത്തിങ്കൽ മ്യൂസിക്’ ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ “പുതുജീവൻ” എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ...

National4 hours ago

യേശുവിനെ തള്ളിപ്പറയാഞ്ഞതിനാൽ ഗ്രാമത്തിൽ നിന്നും പുറത്താക്കി

റായ്പൂര്‍ (ഛത്തീസ്ഗഡ്): ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച ക്രിസ്ത്യന്‍ കുടുംബങ്ങളെ ഛത്തീസ്ഗഡിലെ രണ്ട് ഗ്രാമങ്ങളില്‍നിന്ന് ബലമായി പുറത്താക്കി. വീട്ടുസാധനങ്ങള്‍ നശിപ്പിച്ച സംഘം വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കങ്കര്‍...

us news1 day ago

ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘സെറ്റ് എബ്ലേസ്’ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ

ഹ്യൂസ്റ്റൺ: ഡെലിവറൻസ് പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സെറ്റ് എബ്ലേസ്’ (Set Ablaze) വാർഷിക ആത്മീയ കൺവൻഷൻ നവംബർ 7, 8 തീയതികളിൽ റോഷാരോണിൽ നടക്കും. ട്രൂ...

Trending

Copyright © 2019 The End Time News