National
റ്റി.പി.എം പാലക്കാട് ; സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8, 9 ന്
പാലക്കാട് : ദി പെന്തെക്കൊസ്‌ത് മിഷൻ ത്രിശൂർ സെൻ്റർ പാലക്കാട് സഭയുടെ നേതൃത്വത്തിൽ നവംബർ 8, 9 ന് (ഞായർ, തിങ്കൾ)സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. മുട്ടികുളങ്ങര എം.എ. കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 5.45 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
തിങ്കൾ രാവിലെ 9.30 ന് കല്ലേകുളങ്ങര റെയിൽവെ കോളനിക്ക് സമീപമുള്ള റ്റി.പി.എം സഭാഹാളിൽ ലോകസമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടിയുള്ള പ്രത്യേക പ്രാർഥനയും നടക്കും .
രോഗികൾക്കായി പ്രത്യേക രോഗശാന്തി പ്രാർഥനയും ഉണ്ടായിരിക്കും.
Sources:maruppacha
National
അസംബ്ലീസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും നവംബർ 13, 14 തീയതികളിൽ സിബിഡി ബേലാപ്പൂരിൽ
നവിമുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രയുടെ നവിമുംബൈ സെക്ഷന്റെ ആഭിമുഖ്യത്തിൽ സെക്ഷൻ കൺവെൻഷനും റിവൈവൽ മീറ്റിംഗും സംഘടിപ്പിക്കുന്നു. 2026 നവംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ സിബിഡി ബെലാപ്പൂരിലുള്ള NMMC ഓഡിറ്റോറിയം (വാർക്കാരി ഭവൻ, YMCA-യ്ക്ക് സമീപം) ആണ് കൺവെൻഷന് വേദിയാകുന്നത്.
വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര സൂപ്രണ്ട് റവ. തോമസ് ചാക്കോ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും . കേരളത്തിൽ നിന്നുള്ള പ്രമുഖ ദൈവവചന പ്രഘോഷകൻ റവ. പി. സി. ചെറിയാൻ കൺവെൻഷനിൽ മുഖ്യപ്രഭാഷകനായിരിക്കും.
രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നവിമുംബൈ സെക്ഷൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നവിമുംബൈയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. സൈമൺ മത്തായി (സെക്ഷൻ പ്രെസ്ബിറ്റർ): 70450 98707
പാസ്റ്റർ റോയ് എസ്. (സെക്രട്ടറി): 80972 21685
റവ. മാത്യു റോയ് (ട്രഷറർ): 98337 45521
വേദി: NMMC Auditorium, Warkari Bhavan, Near YMCA, Plot No. 8, Sector 3A, CBD Belapur, Navi Mumbai.
Sources:carmelmediavision
National
ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം നിത്യതയിൽ
ആഗോള പെന്തക്കോസ്ത് സമൂഹത്തിന് തീരാനഷ്ടം; ആത്മീയ നേതൃത്വത്തിലെ ശ്രദ്ധേയ അധ്യായത്തിന് വിരാമം.
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐപിസി) ജനറൽ പ്രസിഡന്റും ആഗോള പെന്തക്കോസ്ത് ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ ആത്മീയ നേതാവുമായ പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74 വയസ്സ്)അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള പെന്തക്കോസ്ത് വിശ്വാസിസമൂഹത്തിനും വലിയ നഷ്ടമാണ്.
പാസ്റ്റർ കെ ഇ എബ്രഹാമിന്റെ കൊച്ചുമകനും, പാസ്റ്റർ റ്റി എസ് എബ്രഹാമിന്റെ മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ്റുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം . ചില നാളുകളായി കാൻസർ രോഗത്തെ തുടർന്ന് ശാരീരകമായി തീരെ സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.
ദീർഘകാലത്തെ ആത്മീയ ശുശ്രൂഷയും നേതൃത്വപരമായ ഇടപെടലുകളും കൊണ്ട് സഭാരംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമായി മാറിയ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം, ഐപിസിയുടെ ആത്മീയവും സംഘടനാപരവുമായ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു. സഭയുടെ ഐക്യം, വിശ്വാസപരമായ നിലപാടുകൾ, ശുശ്രൂഷാരംഗത്തെ ഏകോപനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ നേതൃത്വം സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമാണ്.
വചനശുശ്രൂഷയോടുള്ള പ്രതിബദ്ധതയും ദൈവവേലയോടുള്ള സമർപ്പണവും നേതൃത്വത്തിലെ ദീർഘവീക്ഷണവും അദ്ദേഹത്തെ സഹശുശ്രൂഷകർക്കും വിശ്വാസികൾക്കും പ്രിയങ്കരനാക്കി. അദ്ദേഹത്തിന്റെ ശുശ്രൂഷാജീവിതവും സഭയ്ക്കായി നടത്തിയ പ്രവർത്തനങ്ങളും വരുംതലമുറകൾക്ക് ഓർമിക്കപ്പെടുന്ന സംഭാവനകളായിരിക്കും
അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവന്നതോടെ ഐപിസി കുടുംബത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസിസമൂഹത്തിലും ദുഃഖം നിറഞ്ഞു. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും സഭയുടെ അനുശോചനം അറിയിക്കുന്നു. ഈ വേർപാടിന്റെ വേദനയിൽ കഴിയുന്ന എല്ലാവരെയും ദൈവം തന്റെ ആശ്വാസത്താലും സമാധാനത്താലും ശക്തിപ്പെടുത്തട്ടെ.
പുനരുത്ഥാനത്തിന്റെ ഉറപ്പിലും നിത്യജീവന്റെ പ്രത്യാശയിലും വിശ്വസിക്കുന്ന വിശ്വാസിസമൂഹം, ദൈവശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിച്ച ഒരു ആത്മീയ നേതാവിന്റെ വേർപാടിൽ ദുഃഖിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
http://theendtimeradio.com
With deep sorrow, we inform you that our beloved IPC General President, Dr. T. Valson Abraham, has gone to be with the Lord.
His homegoing is a great loss to the IPC family and the entire Christian community. He was a faithful servant of God whose life, leadership, and dedication to the ministry have been a blessing to many.During this difficult time, let us remember his family and loved ones in our prayers. May the Lord comfort and strengthen them with His divine peace.
We grieve with the hope and assurance of the resurrection.
May his soul rest in eternal peace
Rev. Dr. T. Valson Abraham is the founding pastor of India Christian Assembly, Los Angeles. He is the founder and president of India Gospel Outreach (IGO), an organization dedicated to planting dynamic churches in each of India’s 3,000 castes and tribes and among the Indian diaspora in other nations. Part of this vision includes planting churches in each of India’s 28,000+ zip codes.
Born and raised in India, Valson is grandson of, Pastor K. E. Abraham, the founder of India’s largest indigenous denomination, India Pentecostal Church (IPC). He studied at Osmania University in Hyderabad, India. He also studied at West Texas State (now A & M University) and Fuller Theological Seminary. Valson has an active preaching and teaching ministry in his native India, the United States, and other countries.
Valson is the President of India Bible College & Seminary where hundreds of students are trained each year for full time ministry of church planting. Students from India Bible College & Seminary and several other IGO-sponsored training centers are dedicated to becoming effective church planters in every state of India.
Since 1990, he provided leadership to hundreds of churches in Punjab and the Northwest Region. In 1992, he founded Punjab Bible College which has produced more that 1300 graduates working in northwest India, Nepal, Bhutan and Canada. From 2006-2013, he served as the General Secretary to his denomination in India. From 2009-2015, he served as Vice President of the Bible Society of India, Kerala State.
For the past 50 years, his ministry of preaching, teaching, mentoring, writing, broadcasting and servant leadership has blessed thousands in India, USA and around the world. His book The Cinderella Challenge reminds us of the beauty and urgency of the Great Commission.
http://theendtimeradio.com
National
വോയ്‌സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും നവംബർ 9, 10 തീയതികളിൽ
മുംബൈ: വോയ്‌സ് ഓഫ് ഹോപ്പ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ (VOHSWA) ആഭിമുഖ്യത്തിൽ നടത്തുന്ന ‘ബ്ലെസ് മുംബൈ 2026’ ഗോസ്പൽ മീറ്റിംഗും പവർ കോൺഫറൻസും 2026 നവംബർ 09 (തിങ്കൾ), 10 (ചൊവ്വാ) തീയതികളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ റീജിയണൽ ഓവർസിയർ പാസ്റ്റർ ഇ. പി. സാംകുട്ടി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിലെ കുമളിയിൽ നിന്നുള്ള പ്രശസ്ത കൺവൻഷൻ പ്രാസംഗികനും
വേദപണ്ഡിതനുമായ പാസ്റ്റർ കെ. ജെ. തോമസ് മുഖ്യ സന്ദേശം നൽകും. മുംബൈ ‘വോക്സ് ഡേയ്’ (VOX DEI) ടീം ആരാധനയ്ക്ക് നേതൃത്വം നൽകും.മുംബൈയിലും നവി മുംബൈയിലുമുള്ള വിവിധ സഭാ നേതാക്കന്മാരും വിശ്വാസികളും ഈ മീറ്റിങ്ങുകളിൽ സംബന്ധിക്കുമെന്ന് കോർഡിനേറ്റർ അറിയിച്ചു.രണ്ട് ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവും വ്യത്യസ്ത വേദികളിലാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്:
രാവിലെ (10:00 AM – 01:30 PM): കമോത്തെയിലുള്ള കാലംബോലി എ.ജി കമ്മ്യൂണിറ്റി സെന്ററിലാണ് പ്രഭാത സെഷനുകൾ നടക്കുന്നത് (2nd Floor, Desi Farms, Plot No. 269, Opp. Coltene Whaledent Pvt Ltd, Jawahar Industrial Estate, Kamothe).
വൈകുന്നേരം (06:00 PM – 09:00 PM): നെരൂൾ വെസ്റ്റിലുള്ള തേർണ ഓഡിറ്റോറിയത്തിലാണ് സായാഹ്ന സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത് (Terna Knowledge City, Opp. Nerul Railway Station, Nerul West, Navi Mumbai).
ബ്രദർ ബിനു ജോർജ്ജ് (ഡയറക്ടർ), പാസ്റ്റർ മോൻസി (കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൺവൻഷന്റെ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു. യോഗങ്ങളിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
8689894333 | 9029363131 | 9895852681
http://theendtimeradio.com
🔥 BLESS MUMBAI 2026 🔥
Get ready for two powerful days of worship, God’s Word, and real transformation!
🗓 Nov 9 & 10
🎟 FREE ENTRY
🎤 Guest Speaker: Pr. KJ Thomas
🎶 Worship: Vox Dei Mumbai
📍 Morning (10:00 AM): Kalamboli AG Community Center
📍 Evening (6:00 PM): Terna Auditorium, Nerul West
✨ “God’s Word Brings Real Change”
📲 Contact: 8689894333 | 9029363131
http://theendtimeradio.com
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
us news1 day agoMillions Encouraged to Open Their Bibles for Global Bible Month
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

