സിഡ്നി: ചര്‍ച്ച് ഓഫ് ഗോഡ് ആസ്ട്രേലിയ, ഇന്ത്യന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 8 മുതല്‍ 10 വരെ ദേശീയ സമ്മേളനം നടത്തപ്പെടും . റവ.വാള്‍ട്ടര്‍ അവാര്‍സ് (ഓവര്‍സീയര്‍) പാസ്റ്റര്‍ ജെസ്വിന് മാത്യൂസ്,പാസ്റ്റര്‍ ജോ കുര്യന്, പാസ്റ്റര്‍...
ഡാളസ്: 25- മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലക്കാണു ഡാളസിൽ കൂടിയ ആലോചനാ യോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും നിലവിൽ വന്നു. വിജു തോമസ് ( രജിസ്ട്രേഷൻ), പാസ്റ്റർ പ്രകാശ് മാത്യു (പ്രയർ), വർഗ്ഗീസ് വർഗ്ഗീസ് (കർതൃമേശ), ജോമോൻ തോമസ് (വർഷിപ്പ്), അലക്സ് മാത്യു, ആനി മാത്യു (ചിൽഡ്രൻസ് മിനിസ്ട്രി), അലൻ മാത്യു ( ഓഡിയോ/വിഷ്വൽ), ഫിലിപ്പ് തോമസ് (മീഡിയ), ജയ്സൺ മരുതരേത്ത് (അക്കോമഡേഷൻ), സാം അലക്സാണ്ടർ (ട്രാൻസ്പോർട്ടേഷൻ), ഷാജി ശാമുവേൽ ( റിസപ്ഷൻ), ബ്ലസൻ ഏബ്രഹാം (അഷേഴ്സ്), ബിജു തോമസ് (ഫുഡ്), ഐസക് ജോർജ്ജ് ( സെക്യൂരിറ്റി), ജെറോമി ജോസ് (സംഗീതം – ഇംഗ്ലീഷ്), ജോഷ് മാത്യു ( സ്പോർട്സ്), ജോബ് അലക്സ് (ഹോസ്പിറ്റാലിറ്റി), റെനി ചെറിയാൻ (സോഷ്യൽ മീഡിയ), എലിസബത്ത് നൈനാൻ, ഷേർലി ശാമുവേൽ (മെഡിക്കൽ), ഡെയ്സി തോമസ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഭാരവാഹികളായി പാസ്റ്റർ ജോസ് ആനിക്കാട് ( പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൺ വർഗ്ഗീസ് ( ട്രഷറർ), സോബി കുരുവിള ( യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു. 2020 ജൂലൈ 16-19 വരെ ഡാളസ്, മെസ്കിറ്റിലുള്ള ഹാംപ്ടൺ ഹോട്ടലിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം “ നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്നതാണു”. വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ സംയുക്ത സമ്മേളനമായ ഈ കോൺഫ്രൻസിനു ഇതു നാലാം തവണയാണു ഡാളസ് വേദിയാകുന്നത്. മീഡിയ കോർഡിനേറ്റർ : ഫിലിപ്പ് തോമസ് ഡാളസ്
ബോണ്‍മൗത്ത് ചര്‍ച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തില്‍ ഗ്ലെന്‍ മോര് ആന്‍ഡ് വിന്റന്‍ എയ്ക്കഡെമീസില് വെച്ച് ഒക്ടോബര്‍ 20,21 തിയതികളില്‍ ചര്‍ച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്ഷന്റെ 11-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് നടക്കും....